Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗസ്റ്റ് ഹൗസിൽ ഒരുക്കിയത് പഴുതടച്ച സുരക്ഷ; എന്നിട്ടും പ്രിയങ്ക ഉറങ്ങാനെത്തിയപ്പോൾ 'വില്ലൻ' തട്ടിൻപുറത്ത്; മുകളിലെ ബഹളം കേട്ട് ചാടിയുണർന്ന് പ്രിയങ്കയും; പ്രശ്നക്കാരനെ തിരിച്ചറിഞ്ഞിട്ടും ഒന്നും ചെയ്യാനാവാതെ എൻ എസ് ജി; പൊലീസിന്റെ സഹായം തേടിയെങ്കിലും ഫലം കണ്ടില്ല; പിന്നെ 'കടവിലേക്ക്' പ്രിയങ്കയെ മാറ്റാനും ആലോചന; തോക്കുധാരികളുടെ വിഷമം കണ്ട് പുലർച്ചെ നാലു മണിയോടെ അവന്റെ പിന്മാറ്റം; കോഴിക്കോട് ഗസ്റ്റ് ഹൗസിൽ പ്രിയങ്കയുടെ തട്ടിൻപുറത്ത് കയറിയ വില്ലന്റെ കഥ

ഗസ്റ്റ് ഹൗസിൽ ഒരുക്കിയത് പഴുതടച്ച സുരക്ഷ; എന്നിട്ടും പ്രിയങ്ക ഉറങ്ങാനെത്തിയപ്പോൾ 'വില്ലൻ' തട്ടിൻപുറത്ത്; മുകളിലെ ബഹളം കേട്ട് ചാടിയുണർന്ന് പ്രിയങ്കയും; പ്രശ്നക്കാരനെ തിരിച്ചറിഞ്ഞിട്ടും ഒന്നും ചെയ്യാനാവാതെ എൻ എസ് ജി; പൊലീസിന്റെ സഹായം തേടിയെങ്കിലും ഫലം കണ്ടില്ല; പിന്നെ 'കടവിലേക്ക്' പ്രിയങ്കയെ മാറ്റാനും ആലോചന; തോക്കുധാരികളുടെ വിഷമം കണ്ട് പുലർച്ചെ നാലു മണിയോടെ അവന്റെ പിന്മാറ്റം; കോഴിക്കോട് ഗസ്റ്റ് ഹൗസിൽ പ്രിയങ്കയുടെ തട്ടിൻപുറത്ത് കയറിയ വില്ലന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് പ്രിയങ്കാ ഗാന്ധിയുടെ ഉറക്കം കെടുത്തി ഒരു വില്ലൻ. എന്തു ചെയ്യണമെന്ന് അറിയാതെ അത്യാധുനിക ആയുധങ്ങൾ അടക്കമുള്ള എസ് പി ജിയും. ഒടുവിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ കഷ്ടപ്പാട് കണ്ട് വില്ലൻ തന്നെ പിന്മാറി. ഉറങ്ങാതെയാണ് വയനാട്ടിലെ റോഡ് ഷോയ്ക്ക് പ്രിയങ്കാ ഗാന്ധി വയനാട്ടിൽ എത്തിയതെന്നതാണ് വസ്തുത. രാഹുൽ ഗാന്ധിക്കൊപ്പം പത്രികാസമർപ്പണത്തിനാണ് പ്രിയങ്ക ബുധനാഴ്ച കോഴിക്കോട് എത്തിയത്. അന്ന് രാത്രി കോൺഗ്രസ് ജനറൽസെക്രട്ടറിക്ക് ഉറക്കമില്ലായ്മയുടേതായിരുന്നു.

കോഴിക്കോട് ഗസ്റ്റ് ഹൗസിന്റെ മുക്കും മൂലയും അരിച്ച് പെറുക്കിയാണ് എസ് പി ജി രാഹുലിനും പ്രിയങ്കയ്ക്കും സുരക്ഷ ഒരുക്കിയത്. പിഴവില്ലാത്ത സുരക്ഷ. എന്നിട്ടും വില്ലൻ ഉറക്കം കെടുത്താനെത്തി. പ്രിയങ്കാ ഗാന്ധിയുടെ ഉറക്കംകെടുത്തിയത് മരപ്പട്ടിയായിരുന്നു. ഇത് ബുധനാഴ്ച രാത്രി വെസ്റ്റ്ഹിൽ ഗസ്റ്റ്ഹൗസിൽ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. ഗസ്റ്റ്ഹൗസിന്റെ തട്ടുംപുറത്തായിരുന്നു മരപ്പട്ടി. ഇത് മനസ്സിലായതോടെ എന്ത് ചെയ്യണമെന്ന് എസ്‌പിജിക്ക് എത്തും പിടിയും കിട്ടിയില്ല. മരപ്പട്ടിയെ പിടിക്കാനും എസ് പി ജിക്ക് അറിയില്ല. ഇതോടെ ആകെ പ്രശ്‌നമായി. പിന്നെ മരപ്പട്ടി സ്വയം പിന്മാറുകയും ചെയ്തു.

ബുധനാഴ്ച രാത്രി പത്തരയോടെ രാഹുലിനൊപ്പമെത്തിയ പ്രിയങ്ക ചർച്ചകൾക്കുശേഷം പതിനൊന്നരയോടെയാണ് മുറിയിൽ ഉറങ്ങാനെത്തിയത്. പുലർച്ചെ രണ്ടരയോടെ തട്ടിന്മുകളിൽനിന്ന് ശബ്ദംകേട്ട് പ്രിയങ്ക ഉണർന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. മരപ്പട്ടി തട്ടിൻ മുകളിൽ ഓടുന്നതാണെന്ന് വ്യക്തമായി. മരപ്പട്ടിയുടെ ഗന്ധം പ്രിയങ്കയെ വല്ലാതെ അസ്വസ്ഥയാക്കി. ഇതോടെ എസ്‌പിജി പൊലീസിന്റെ സഹായം തേടി. മരപ്പട്ടിയെ എങ്ങനേയും ഓട്ടിക്കണമെന്നതായിരുന്നു ആവശ്യം.

അൽപ്പനേരം പൊലീസ് മരപ്പട്ടിയെ ഒതുക്കാൻ പ്രയത്നിച്ചെങ്കിലും കാര്യമുണ്ടായില്ല. അതോടെ താമസം റാവീസ് കടവ് ഹോട്ടലിലേക്ക് പുലർച്ചെതന്നെ മാറാനുള്ള ആലോചനയായി. അവിടേക്ക് പോകാൻ എസ്‌പി.ജി. മാനദണ്ഡപ്രകാരം വാഹനവ്യൂഹം ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കാൻ സ്പെഷ്യൽ ബ്രാഞ്ചിന് നിർദ്ദേശവും ലഭിച്ചു. ഇതിനിടെ മരപ്പട്ടി തട്ടിന്മുകളിൽനിന്ന് പിന്മാറി. ഇതോടെ എസ്‌പിജി ആശ്വാസത്തിലായി. പ്രിയങ്കയും ഗസ്റ്റ്ഹൗസിൽതന്നെ തുടരാൻ തീരുമാനിച്ചു.

അപ്പോഴേക്കും സമയം പുലർച്ചെ നാലുമണി കഴിഞ്ഞിരുന്നു. രാത്രി ഉറക്കം നഷ്ടപ്പെട്ടെങ്കിലും രാവിലെ ആറിനുതന്നെ എഴുന്നേറ്റ് വയനാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾ പ്രിയങ്ക തുടങ്ങുകയും ചെയ്തു. അതായത് ഒരു മണിക്കൂറിൽ താഴെ മാത്രമായിരുന്നു പ്രിയങ്കയുടെ ഉറക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP