Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളം നെഞ്ചേറ്റിയ ഹനാന് മൂന്ന് സിനിമകളിലേക്ക് അവസരം നൽകി അഡ്വാൻസും കൈമാറി; വൈറൽ 2019ലും അരക്കള്ളൻ മുക്കാൽക്കള്ളനിലും മിഠായിത്തെരുവിലും അവസരം നൽകുമെന്ന വാഗ്ദാനം പാലിച്ച് നിർമ്മാതാവ് നൗഷാദ് ആലത്തൂർ; ചെരിപ്പുപോലും ഇടാതെ ഇറങ്ങിവന്ന് സങ്കടച്ചിരിയുമായി ചെക്ക് സ്വീകരിച്ച് കുഞ്ഞുകലാകാരി; ഈ അഡ്വാൻസ് വാങ്ങിയതിന്റെ പേരിലും ക്രൂശിക്കരുതേ എന്ന് അപേക്ഷയും

കേരളം നെഞ്ചേറ്റിയ ഹനാന് മൂന്ന് സിനിമകളിലേക്ക് അവസരം നൽകി അഡ്വാൻസും കൈമാറി; വൈറൽ 2019ലും അരക്കള്ളൻ മുക്കാൽക്കള്ളനിലും മിഠായിത്തെരുവിലും അവസരം നൽകുമെന്ന വാഗ്ദാനം പാലിച്ച് നിർമ്മാതാവ് നൗഷാദ് ആലത്തൂർ; ചെരിപ്പുപോലും ഇടാതെ ഇറങ്ങിവന്ന് സങ്കടച്ചിരിയുമായി ചെക്ക് സ്വീകരിച്ച് കുഞ്ഞുകലാകാരി; ഈ അഡ്വാൻസ് വാങ്ങിയതിന്റെ പേരിലും ക്രൂശിക്കരുതേ എന്ന് അപേക്ഷയും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കുടുംബം പോറ്റാൻ പഠനത്തിനും പ്രാരാബ്ധങ്ങൾക്കും ഇടയിൽ മീൻകാരിയുടെയുൾപ്പെടെ ജീവിതംവേഷം കെട്ടേണ്ടിവന്ന ഹനാന് തന്റെ മൂന്ന് ചിത്രങ്ങളിൽ അവസരം നൽകുമെന്ന് ഉറപ്പുപറഞ്ഞ്, അഡ്വാൻസും കൈമാറി നിർമ്മാതാവ് ആലത്തൂർ നൗഷാദ്. ജീവിത ദുരിതങ്ങളിൽ കൈത്താങ്ങായി സിനിമ മേഖലയിൽ നിന്നും ഇപ്പോൾ വാർത്തകളിലൂടെ കേരളം അറിഞ്ഞ കലാകാരിക്ക് ആദ്യസഹായ ധനമായി ചിത്രങ്ങളുടെ അഡ്വാൻസ് എന്ന നിലയിൽ നിർമ്മാതാവ് 20,000 രൂപയുടെ ചെക്ക് കൈമാറി. തന്റെ വരുന്ന മൂന്ന് ചിത്രങ്ങളിലേക്ക് ഹാനാന് അവസരം നൽകുമെന്ന് പ്രമുഖ നിർമ്മാതാവ് നൗഷാദ് ആലത്തൂർ കുട്ടിയെ നേരിൽ കണ്ട് അറിയിക്കുകയും ചെക്ക് കൈമാറുകയുമായിരുന്നു.

ഹാനാൻ ചികത്സയിൽ കഴിയുന്ന കോതമംഗലം തൃക്കാരിയൂർ ആയുർ ഗൃഹത്തിലെത്തിയാണ് നൗഷാദ് ഈ വിവരം ഹനാനെ അറിയിച്ചത്. ആശുപത്രി എംഡി കെകെ വിശ്വനാഥൻ, ആന്റിണി ജോൺ എംഎൽഎ എന്നിവരുടേയും സാന്നിധ്യത്തിലാണ് അഡ്വാൻസ് ചെക്ക് കൈമാറിയത്. അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഹനാൻ പറഞ്ഞു. ഈ അഡ്വാൻസ് വാങ്ങിയതിന്റെ ആരും എന്നേ ക്രൂശിക്കരുതേ എന്ന അപേക്ഷയാണ് തനിക്കുള്ളതെന്നും വ്യക്തമാക്കിയാണ് തന്റെ ജീവിതപ്രാരാബ്ധങ്ങൾ മാധ്യമങ്ങളിൽ വാർത്തയായതോടെ സോഷ്യൽ മീഡിയയിൽ വലിയ അധിക്ഷേപങ്ങളും നിന്ദയും ഒരു വിഭാഗത്തിൽ നിന്ന് നേരിടേണ്ടിവന്ന ആ കൊച്ചു പെൺകുട്ടിയുടെ പ്രതികരണം.

സർക്കാരും സന്നദ്ധ സംഘടനകളും ഉൾപ്പെടെ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് കൂടെ നിന്നതോടെ അത് വലിയ ആശ്വാസമാകുകയാണ് ഹനാന്റെ ജീവിതത്തിൽ. ഇതിനിടെയാണ് സിനിമാ അവസരങ്ങളും തേടിയെത്തുന്നതും ഹനാന്റെ ജീവിതാവസ്ഥ അറിഞ്ഞതിന് പിന്നാലെ തന്നെ ആ കൊച്ചുമിടുക്കിയെ വിളിച്ച് സിനിമയിലേക്ക് അവസരം വാഗ്ദാനം ചെയ്ത നൗഷാദ് ഇന്ന് നേരിട്ടെത്തി അഡ്വാൻസ് തുക കൈമാറുന്നതും.

എല്ലാ താരങ്ങളേയും അണിയറ പ്രവർത്തകരേയും സോഷ്യൽ മീഡിയവഴി കണ്ടെത്തിയ വൈറൽ 2019 എന്ന ചിത്രത്തിലും സൗബിനും വിഷ്്ണു ഉണ്ണികൃഷ്ണനും നായകരാകുന്ന അരക്കള്ളൻ മുക്കാൽക്കള്ളൻ, മിഠായിത്തെരുവ് എന്നീ ചിത്രങ്ങളിലുമാണ് ഹനാന് അവസരം ലഭിക്കുക. വേഷങ്ങൾ ചർച്ചചെയ്ത ശേഷം തീരുമാനിക്കുമെന്നും നൗഷാദ് വ്യക്തമാക്കി.

കടുത്ത പ്രതിസന്ധികളെ അതിജീവിച്ചാണ് ഹനാൻ ഈ ജീവിത യാത്രയിൽ ഇവിടെ വരെ എത്തിയത്. എന്നാൽ രണ്ടുമൂന്നു ദിവസമായി വാർത്തകളും വിവാദങ്ങളുമെല്ലാം വീർപ്പുമുട്ടിച്ചതോടെ ഈ തിക്കും തിരക്കും ഇപ്പോൾ ഈ കുട്ടിക്ക് വല്ലാത്ത അനുഭവമാണ് നൽകുന്നത്. ഒരുപാട് അനുഭവിച്ചു. ആരും സഹായിക്കണ്ട.അദ്ധ്വാനിച്ച് ജീവിക്കാൻ അനുവദിച്ചാൽ മതി.സർക്കാർ തരുന്ന സഹായം എന്താണെങ്കിലും സ്വീകരിക്കും. മറ്റൊന്നും എനിക്ക് വേണ്ട.

കോളേജ് യൂണിഫോമിൽ മീൻവിൽപ്പന നടത്തിയെന്ന ഒറ്റക്കാര്യം കൊണ്ട് വിദേശ മാധ്യമങ്ങളിൽ പോലും ഇടംപിടിച്ച ഹനാൻ ഏറ്റവുമൊടുവിൽ പ്രതികരിച്ചതും ഇങ്ങനെയാണ്. ഇതിനിടെ എല്ലാ സഹായവുമുണ്ടെന്ന് സർക്കാരും വനിതാ കമ്മിഷനും ഉൾപ്പെടെ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി തന്നെ പിൻതുണയും ജീവിതപ്പോരാട്ടത്തിൽ സ്വന്തംകാലിൽ നിൽക്കാനുള്ള അധ്വാനത്തിന് അഭിനന്ദനവും നൽകി എത്തിയതോടെ ഹനാനൊപ്പമായി നല്ല മനസ്സുള്ള കേരളം.

ചെവിക്ക് വല്ലാത്ത വേദനയാണ്. അതുകൊണ്ട് തന്നെ ശബ്ദം കേട്ടാൽ ഞാൻ പെട്ടെന്ന് ഇറിറ്റേറ്റഡാവും. പിന്നെ വല്ലാത്തൊരു മൂഡാവും. അതുകൊണ്ട് ദയവായി നിങ്ങൾ ഒരാൾ മാത്രമേ ഒരു സമയം എന്നോട് സംസാരിക്കാവു. വിശേഷങ്ങൾ തിരക്കെയെത്തുന്നവരോട് മുഖം നോക്കാതെ ഹനാൻ പറയുന്നത് ഇതാണ്. ആരെങ്കിലും ഉറക്കെയൊന്ന് സംസാരിച്ചാൽ ഫോണൊന്ന് ബെല്ലടിച്ചാൽ അവളുടെ മുഖത്ത് ദയനീയ ഭാവം നിറയുന്നു. വല്ലാത്ത അസ്വസ്ഥതയോടെ ഇരുചെവികളും പൊത്തും. പിന്നാലെ കൂടി നിൽക്കുന്നവരുടെ അരികിൽ നിന്നും വേഗത്തിൽ പിൻവലിയും. മൂറിയിലെത്തിയാൽ സോഫയിലോ നിലത്തോ മുട്ടുകൾക്കിടയിൽ മുഖം പൂഴ്തിയൊരിപ്പാണ്.എന്നേ ഒന്ന് വെറുതെ വിടു..എന്ന് പറയാതെ പറഞ്ഞ്...

ഏതാനും ദിവസങ്ങൾക്ക് മുമ്പുവരെ അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നാർജ്ജിച്ച മനക്കരുത്ത് മാത്രം കൈമുതലാക്കി ദുരിതപൂർവ്വമായ സാഹചര്യങ്ങളോട് പടപൊരുതി, വിജയമുറപ്പിച്ച് ജീവിതത്തിൽ മുന്നേറിയിരുന്ന, അറിയുന്നവരെല്ലാം മിടുക്കി എന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരുന്ന ഹനാനെ കോതമംഗലം തൃക്കാരിയൂർ ആയുർഗൃഹത്തിൽ മറുനാടൻ ലേഖകൻ കാണുമ്പോൾ അവസ്ഥ ഇതായിരുന്നു. ഇതിനിടെയാണ് സിനിമയിലേക്ക് അവസരം നൽകുന്ന വാഗ്ദാനം നിറവേറ്റാൻ ഇന്ന് വൈകുന്നേരം നൗഷാദ് എത്തുന്നതും ഹനാൻ ആയുർ ഗൃഹത്തിന്റെ പടവുകളിലേക്ക് ഒരു ചെരിപ്പുപോലും ഇല്ലാതെ വന്ന് ആ സ്‌നേഹവാഗ്ദാനം പുഞ്ചിരിയോടെ സ്വീകരിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP