Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളവർമ്മയിൽ ബീഫ് ഫെസ്റ്റ് നടത്തിയത് എന്റെ നിർദേശപ്രകാരമല്ല; ഫേസ്‌ബുക്കിൽ പറഞ്ഞ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു; എന്റെ അഭിപ്രായത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമം നടക്കുന്നത്: പ്രൊഫസർ ദീപാ നിശാന്ത് മറുനാടനോട്

കേരളവർമ്മയിൽ ബീഫ് ഫെസ്റ്റ് നടത്തിയത് എന്റെ നിർദേശപ്രകാരമല്ല; ഫേസ്‌ബുക്കിൽ പറഞ്ഞ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു; എന്റെ അഭിപ്രായത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമം നടക്കുന്നത്: പ്രൊഫസർ ദീപാ നിശാന്ത് മറുനാടനോട്

തിരുവനന്തപുരം: കേരളവർമ്മ കോളേജിൽ ബീഫ് ഫെസ്റ്റ് നടത്തിയത് തന്റെ നിർേദശ പ്രകാരമായിരുന്നില്ലെന്ന് അദ്ധ്യാപിക ദീപ നിശാന്ത്. ബീഫിന്റെ പേരിൽ ഉത്തരന്ത്യയിൽ ഒരു മനുഷ്യനെ കൊന്നന്നെ വാർത്ത തുടർന്ന് തന്റെ ഫെയ്ബുക്ക് സുഹൃത്ത് നടത്തിയ കമന്റിന് മറുപടി പറഞ്ഞതായിരുന്നു ആ പോസ്റ്റ്. തന്റെ പോസ്‌റ്റോ, പോസ്റ്റിലെ ക്ഷേത്രം എന്ന വാക്കോ കേരളവർമയുമായി ബന്ധപ്പെടുത്തിയല്ല താൻ പ്രയോഗിച്ചതെന്നും ദീപ നിശാന്ത് മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

എന്റെ അഭിപ്രായത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമം. എനിക്കതിൽ യാതൊരു താൽപര്യവുമില്ല. കോളേജ് മാനേജ്‌മെന്റിന്റെ നിർദേശപ്രകാരം താൻ വിശദീകരണം നൽകിയിട്ടുണ്ട്. കോളേജിലെ ഒരു വിദ്യാർത്ഥിയോടും ഞാൻ ബീഫ് ഫെസ്റ്റ് നടത്താനോ, കോളേജിനെതിരെ പ്രവർത്തിക്കാനോ ഒരിക്കലും നിർദേശിച്ചിട്ടില്ല. ഞാനെപ്പോഴും എന്റെ വ്യക്തിപരമായ അനുഭവങ്ങളും ഓർമകളുമാണ് ഫേസ്‌ബുക്കിലൂടെ പങ്ക് വയ്ക്കുന്നത്. കാലികമായ വിഷയങ്ങളിൽ അഭിപ്രായം പറയുക എന്നത് എന്റെ വ്യക്തിപരമായ സ്വാതന്ത്യം ആണ്. അതിൽ അസഹിഷ്ണുതയുള്ളവരുണ്ട്. കേരളവർമയിൽ തളച്ചിടുക എന്ന ഗൂഢലക്ഷ്യം കൂടി ഇതിനു പിന്നിലുള്ളവർക്കുണ്ട്. എന്റെ വ്യക്തിപരമായ അഭിപ്രായമാണ് വളച്ചൊടിച്ചത്. ആ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയാണ്. എന്റെ അഭിപ്രായത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കവും വളരെ ആസൂത്രിതമാണെന്നും ദീപാ നിശാന്ത് വ്യക്തമാക്കി.

കേരള വർമ്മ കോളേജിലെ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട അസിസ്റ്റന്റ് പ്രൊഫസർ ദീപ നിശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത് തെറ്റായി പോയെന്നും പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമായിരുന്നുവെന്നും ദേവസ്വം ബോർഡ് വിലയിരുത്തിയാണ് ഇവർക്കെതിരെ നടപടിയുമായി രംഗത്തെത്തിയത്.

ദീപ നിശാന്തിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എബിവിപിയും സംഘപരിവാർ സംഘടനകളും കോളജിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ദീപയെ കോളജിൽനിന്നും സർവീസിൽനിന്നും പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം. കേരള വർമ കോളജിനുള്ളിൽ മാംസാഹാരം ഉപയോഗിക്കുന്ന പതിവില്ലെന്നായിരുന്ന ബീഫ് ഫെസ്റ്റ് സംഭവത്തോട് പ്രിൻസിപ്പൽ സിഎം ലതയുടെ മറുപടി. അതേസമയം, ദീപ നിശാന്തിനെ പിന്തുണച്ച് ഫേസ്‌ബുക്കിൽ നിരവധി പോസ്റ്റുകളും രംഗത്തെത്തി. എഴുത്തിലൂടെയുംഅദ്ധ്യാപിക എന്ന നിലയിലും നിരവധി പേരുടെ പ്രശംസ പിടിച്ചു പറ്റിയ ദീപ ഒരു സ്ത്രീയായതിനാലാണ് ഇത്തരത്തിൽ വിരുദ്ധാഭിപ്രായം വരുന്നതെന്നു സംഘപരിവാറിന്റെ സ്ത്രീവിരുദ്ധതയാണ് വ്യക്തമാകുന്നതെന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. വളരെ സാധാരണവും അനിവാര്യവുമായ ഒരു പ്രതിഷേധത്തോടൊപ്പം സഹകരിച്ചു എന്നതാണ് വിദാർഥി നേതാക്കൾക്കും ദീപ നിശാന്തിനും എതിരേ സംഘപരിവാർ അനുകൂലികൾ തിരിയാൻ കാരണമായത്.

ദീപനിശാന്തിനെ പിന്തുണച്ചു ഫേസ്‌ബുക്കിൽ നിരവധി പോസ്റ്റുകളാണ് വരുന്നത്. എഴുത്തിലൂടെയുംഅദ്ധ്യാപിക എന്ന നിലയിലും നിരവധി പേരുടെ പ്രശംസ പിടിച്ചു പറ്റിയ ദീപ ഒരു സ്ത്രീയായതിനാലാണ് ഇത്തരത്തിൽ വിരുദ്ധാഭിപ്രായം വരുന്നതെന്നു സംഘപരിവാറിന്റെ സ്ത്രീവിരുദ്ധതയാണ് വ്യക്തമാകുന്നതെന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.

ദീപാ നിശാന്തിനെ പിന്തുണച്ച് പിണറായി വിജയൻ

അതേസമയം കേരള വർമ്മ കൊളേജ് സംഭവം കേരളത്തെ വർഗീയ വത്കരിക്കാനുള്ള സംഘപരിവാർ പദ്ധതിയുടെ ഭാഗമെന്ന് സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. ദാദ്രിയിൽ നടന്നത് മറ്റിടങ്ങളിൽ ആവർത്തിക്കാൻ സംഘപരിവാർ ശ്രമിക്കുന്നു. വിദ്യാർത്ഥികൾ എന്ത് ആഹാരം കഴിക്കണമെന്ന് തീരുമാനിക്കേണ്ട്ത് വർഗീയവാദികളല്ല. വർഗീയതക്കെതിരെ പ്രതികരിക്കുന്നവരെ തകർത്തുകളയും എന്ന ധാർഷ്ട്യം വക വച്ച് കൊടുക്കാൻ കഴിയില്ല. മാംസ അകറ്റാൻ ശ്രമിക്കുന്നവർ നാളെ സ്ത്രീകളേയും അവർണ്ണരേയും അകറ്റുംഎന്ന ആശങ്ക ഒറ്റപ്പെട്ടതല്ലെന്നും പിണറായി ഫേസ്‌ബുക്കിൽ കുറിച്ചു.

കേരള വർമ്മ കോളേജിലെ വിദ്യാർത്ഥികൾ എന്താഹാരം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് വർഗീയ വാദികൾ അല്ല. അക്രമത്തിൽ പ്രതിഷേധിച്ച അദ്ധ്യാപിക ദീപ നിശാന്തിനും അച്ചടക്കസമിതി ചെയർമാൻ ജോൺസ് കെ മംഗലം, അദ്ധ്യാപകൻ അരുൺ എന്നിവർക്കുമെതിരെ പരസ്യമായ ഭീഷണിയും ആക്ഷേപവും നടത്തുന്നു. കേരളം വർഗീയ ശക്തികളുടെ കൂത്തരങ്ങാക്കി മാറ്റാനുള്ള ഏതു നീക്കത്തെയും ചെറുത്തു തോൽപ്പിക്കാനുള്ള മുന്നേറ്റം ഉണ്ടാകണം പിണറായി കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP