Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പകച്ചിട്ട് കാര്യമില്ല പകരംവെക്കാൻ അളില്ല..എന്ന തലക്കെട്ടിൽ ഉടുതുണി അഴിഞ്ഞു വീഴാറായ ഉമ്മൻ ചാണ്ടിയുടെയും കുനിഞ്ഞിരിക്കുന്ന സ്ത്രീയുടെയും കാർട്ടൂൺ ചിത്രം; സ്ത്രീക്ക് സോളാർ കേസിലെ സരിതയോട് സാമ്യമെന്നും മുന്മുഖ്യമന്ത്രിയെ അപമാനിക്കലാണ് ലക്ഷ്യമെന്നും പരാതി; ചിത്രം പ്രദർശിപ്പിച്ചത് ദിലീപ് ദിലീപ് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ; കെസെടുത്ത് മലപ്പുറം എടവണ്ണ പൊലീസ്; വിവരങ്ങൾ സൈബർ സെല്ലിന്

പകച്ചിട്ട് കാര്യമില്ല പകരംവെക്കാൻ അളില്ല..എന്ന തലക്കെട്ടിൽ ഉടുതുണി അഴിഞ്ഞു വീഴാറായ ഉമ്മൻ  ചാണ്ടിയുടെയും കുനിഞ്ഞിരിക്കുന്ന സ്ത്രീയുടെയും കാർട്ടൂൺ ചിത്രം; സ്ത്രീക്ക് സോളാർ കേസിലെ സരിതയോട് സാമ്യമെന്നും മുന്മുഖ്യമന്ത്രിയെ അപമാനിക്കലാണ് ലക്ഷ്യമെന്നും പരാതി; ചിത്രം പ്രദർശിപ്പിച്ചത് ദിലീപ് ദിലീപ് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ; കെസെടുത്ത്  മലപ്പുറം എടവണ്ണ പൊലീസ്; വിവരങ്ങൾ സൈബർ സെല്ലിന്

ജംഷാദ് മലപ്പുറം

മലപ്പുറം: പകച്ചിട്ട് കാര്യമില്ല, പകരംവെക്കാൻ അളില്ല. എന്ന തലക്കെട്ടിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഉടുതുണി അഴിഞ്ഞു വീഴാറായ കാർട്ടൂൺ ചിത്രവും തൊട്ടുമുമ്പിൽ കുനിഞ്ഞരിക്കുന്ന സരിതയോട് സാമ്യമുള്ള കാർട്ടൂൺ ചിത്രവും വരച്ച് ഉമ്മൻ ചാണ്ടിണ്ടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ മലപ്പുറം എടവണ്ണ പൊലീസ് കേസെടുത്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപമാനിക്കുന്ന തരത്തിൽ ഒരു സ്ത്രീയുമായി ചേർത്തുള്ള ഫേസ്‌ബുക്ക് പോസ്റ്റിലാണ് എടവണ്ണ പൊലീസ് കേസെടുത്തത്.

'ദിലീപ് ദിലീപ്' എന്ന ഫേസ്‌ബുക്ക് അക്കൗണ്ട് ഉടമക്കെതിരെയാണ് എടവണ്ണ പൊലീസ് ഇൻസ്പെക്ടർ എം.ബി സിബിൻ കേസെടുത്തത്. 19ന് ദിലീപ് ദിലീപ് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒരു സ്ത്രീയുടെ ചിത്രത്തോട് ചേർത്താണ് പകച്ചിട്ട് കാര്യമില്ല പകരം വെക്കാനാളില്ല എന്ന പോസ്റ്റ് വന്നത്. ഈസ്റ്റ് ചാത്തല്ലൂരിലെ സഹൽ റഹ്മാന്റെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.

ജനങ്ങൾ രാഷ്ട്രീയമായി ചേരിതിരിഞ്ഞ് ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലും മാനഹാനിയുണ്ടാക്കുന്ന വിധത്തിലും അദ്ദേഹത്തിന്റെ ചിത്രം ഒരു സ്ത്രീയുടെ ചിത്രത്തോടൊപ്പം ചേർത്ത് ഫേസ്‌ബുക്കിൽ വ്യാജമായ പോസ്റ്റിട്ടതിനാണ് കേസ്. 153 ഐ.പി.സി, 120 (0) കേരള പൊലീസ് ആക്ട് 2011 എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.അതേ സമയം സോളാർ വിവാദവുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയേയും സരിതയേയും അപകീർത്തിപ്പെടുത്താൻവേണ്ടി നടത്തിയ നീക്കമാണിതെന്ന സംശയവും നിലനിൽക്കുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ എടവണ്ണ പൊലീസ് കേസ് രജിസ്റ്റർചെയ്തിട്ടുണ്ടെന്നും പ്രതിയെ പിടികൂടാനായി സൈബർസെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്നും എടവണ്ണ പൊലീസ് പറഞ്ഞു. അപകീർത്തികരമായ പോസ്റ്റ് നിയമസഭാ ഗ്രൂപ്പ് എന്ന മറ്റൊരു ഫേസ്‌ബുക്ക് പേജിലേക്കും ടാഗ് ചെയ്തിട്ടുണ്ട്.

സംഭവവവുമായി ബന്ധപ്പെട്ട് എടവണ്ണ പൊലീസിൽ സഹൽ റഹ്മാൻ നൽകിയ പരാതിയുടെ ഉള്ളടക്കം ഇങ്ങിനെയാണ്.സഹൽറഹ്മാൻ, മുണ്ടത്തൊടിക, ഹൗസ്, ഈസ്റ്റ് ചാത്തല്ലൂരാണ് പരാതി നൽകിയത്. ഞാൻ എടവണ്ണ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മേൽപറഞ്ഞ വിലാസത്തിൽ താമസിച്ചുവരുന്നു. ദിലീപ്, ദിലീപ് എന്ന വ്യക്തി 19.04.2020 ന് രാവിലെ 11.45ന് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ കോൺഗ്രസ് നേതാവും മുൻ കേരളാ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎ‍ൽഎയുമായ ഉമ്മൻ ചാണ്ടിയെ മോശമായി ചിത്രീകരിച്ചതിനെ സംബന്ധിച്ചാണ് പരാതി. ഉമ്മൻ ചാണ്ടിയുടെ ചിത്രം വികൃതമാക്കിയാണ് ദിലീപ് ദിലീപ് എന്ന വ്യക്തി ഫേസ്‌ബുക്കിൽ ചിത്രം പ്രചരിപ്പിച്ചത്.

ഇത് അദ്ദേഹത്തിന് വ്യക്തിപരമായി അപമാനിക്കാനും അപകീർത്തിപ്പെടുത്താനും വേണ്ടി മനഃപൂർവം പ്രചരിപ്പിച്ചതാണ്.മേൽപറഞ്ഞ ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട്, പ്രൊഫൈൽ ലിങ്ക് എന്നിവ ഈ പരാതിയുടെ കൂടെ ചേർക്കുന്നു. ഈ വിഷയത്തിൽ നിയമനടപടി സ്വീകരിക്കാൻ ഇതിനാൽ അപേക്ഷിക്കുന്നു. എന്നാണ് സഹൽ റഹ്മാൻ നൽകിയ പരാതിയിൽ പറയുന്നത്. അതേ സമയം ദിലീപ് ദിലീപ് എന്ന ഫേസ്‌ബുക്ക് പേജ് വ്യാജ അക്കൗണ്ടാണ്. ഇതിലെ പ്രൊഫൈൽ ഫോട്ടോ തമിഴ്നടൻ പ്രകാശ് രാജിന്റേതാണ്. ഇതുസംബന്ധിച്ചു സൈബർസെല്ലിന് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്നും എടവണ്ണ പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP