Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രോഗം ബാധിച്ചവർക്കൊന്നും ഇവിടെ അഡ്‌മിഷൻ തരാൻ പറ്റില്ല; മറ്റെവിടെയെങ്കിലും പോകൂ എന്ന് ആക്ഷേപിച്ച് ഇറക്കി വിട്ടു; ഹീമോ ഫീലിയ ബാധിച്ച വിദ്യാർത്ഥിക്ക് അഡ്‌മിഷൻ നൽകാതെ അപമാനിച്ചയച്ച പ്രിൻസിപ്പാളിനെതിരെ വ്യാപക പ്രതിഷേധം; കരുനാഗപ്പള്ളി എസ്.എൻ.ഡി.പി യൂണിയന്റെ നിയന്ത്രണത്തിലുള്ള എസ്.എൻ കോളേജിലേക്ക് പ്രതിഷേധ മാർച്ചിനൊരുങ്ങി വിദ്യാർത്ഥി സംഘടനകൾ

രോഗം ബാധിച്ചവർക്കൊന്നും ഇവിടെ അഡ്‌മിഷൻ തരാൻ പറ്റില്ല; മറ്റെവിടെയെങ്കിലും പോകൂ എന്ന് ആക്ഷേപിച്ച് ഇറക്കി വിട്ടു; ഹീമോ ഫീലിയ ബാധിച്ച വിദ്യാർത്ഥിക്ക് അഡ്‌മിഷൻ നൽകാതെ അപമാനിച്ചയച്ച പ്രിൻസിപ്പാളിനെതിരെ വ്യാപക പ്രതിഷേധം; കരുനാഗപ്പള്ളി എസ്.എൻ.ഡി.പി യൂണിയന്റെ നിയന്ത്രണത്തിലുള്ള എസ്.എൻ കോളേജിലേക്ക് പ്രതിഷേധ മാർച്ചിനൊരുങ്ങി വിദ്യാർത്ഥി സംഘടനകൾ

ആർ പീയൂഷ്

കൊല്ലം: ഹീമോഫീലിയ ബാധിച്ച വിദ്യാർത്ഥിക്ക് അഡ്‌മിഷൻ നിഷേധിക്കുകയും അപമാനിച്ചയക്കുകയും ചെയ്ത സ്വകാര്യ കോളേജ് പ്രിൻസിപ്പലിനെതിരെ കരുനാഗപ്പള്ളിയിൽ വ്യാപക പ്രതിഷേധം. കരുനാഗപ്പള്ളി എസ്.എൻ കോളേജ് പ്രിൻസിപ്പൽ മോനിക്കെതിരെയാണ് പ്രതിഷേധമുയരുന്നത്. ഇയാൾ ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികളോടും അഡ്‌മിഷൻ എടുക്കാൻ വരുന്ന വിദ്യാർത്ഥികളോടും വളരെ മോശമായ രീതിയിലാണ് പെരുമാറുന്നതെന്ന വിവരമാണ് പുറത്ത് വരുന്നത്. പല വിദ്യാർത്ഥികളുടെ പക്കൽ നിന്നും ബോണ്ട് വരെ എഴുതി വാങ്ങിയാണ് അഡ്‌മിഷൻ നൽകുന്നത്.

ഒരു സ്ഥാപനത്തിലും ഇല്ലാത്ത ചിട്ടവട്ടങ്ങളാണിവിടെ പതിനെട്ട് വയസ്സ് തികഞ്ഞവർക്ക് അഡ്‌മിഷൻ നൽകില്ലെന്നാണ് നിയമം. കൂടാതെ രണ്ട് ചാൻസിൽ എഴുതി പാസായവർക്കും ഇല്ല. എന്നാൽ പ്രിൻസിപ്പലിന്റെ ഇഷ്ടക്കാർക്ക് ഇതൊന്നും ബാധകമല്ല. അത് പോലെ എസ്.എൻ.ഡി.പി യോഗത്തിന്റെ ശുപാർശയുണ്ടെങ്കിലും അഡ്‌മിഷൻ നൽകും. സാധാരണക്കാരായവർ ഇവിടെ പഠിക്കാനെത്തുമ്പോൾ അവരെ ആട്ടി ഇറക്കുന്ന നടപടിക്കെതിരെ ഇപ്പോൾ വ്യാപക പ്രതിഷേധമാണുയരുന്നത്. രോഗിയായ വിദ്യാർത്ഥിയേയും പിതാവിനെയും അപമാനിച്ചതിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർത്ഥി സംഘടനകൾ മാർച്ച് നടത്തുമെന്നാണ് വിവരം.

രണ്ട് ദിവസം മുൻപാണ് ഡ്മിഷൻ എടുക്കാനെത്തിയ ശാരീരിക ക്ഷമത കുറഞ്ഞ വിദ്യാർത്ഥിയെയും പിതാവിനെയും കോളേജ്  പ്രിൻസിപ്പൽ അപമാനിച്ചിറക്കി വിട്ടത്. കരുനാഗപ്പള്ളി മണപ്പള്ളി വടക്ക് മിഥിലാപുരിയിൽ പ്രസന്നനെയും മകൻ വിശ്വജിത്തിനെയുമാണ് കരുനാഗപ്പള്ളി എസ്.എൻ.ഡി.പി യൂണിയന്റെ നിയന്ത്രണത്തിലുള്ള എസ്.എൻ കോളേജിൽ നിന്നും അപമാനിച്ചിറക്കിയത്. വിശ്വജിത്ത് ഹീമോഫീലിയ രോഗമുള്ള കുട്ടിയാണ്. പ്ലസ്ടു കഴിഞ്ഞ ശേഷം സർവ്വേയർ കോഴ്സിന് പഠിക്കുകയായിരുന്നു. ഈ കോഴ്സ് പൂർത്തിയാക്കിയ ശേഷം ഡിഗ്രി കോഴ്സ് ചെയ്യാനായി തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് കരുനാഗപ്പള്ളിയിലെ എസ്.എൻ കോളേജിൽ എത്തിയത്.

ഇതിന്റെ ഭാഗമായി കോളേജ് പ്രിൻസിപ്പാൾ മോനി യുമായി പിതാവും വിശ്വജിത്തും സംസാരിച്ചു. തന്റെ മകന് ഹീമോ ഫീലിയ രോഗം ആണെന്നും അതിനാൽ ശാരീരിക ക്ഷമത കുറവാണ് എന്നും ദേഹോപദ്രവം ഏൽപ്പിക്കരുതെന്നും പ്രസന്നൻ പറഞ്ഞു. ഇത് കേട്ട പ്രിൻസിപ്പാൾ ഇത്തരം രോഗമുള്ളവരെ ഇവിടെ പഠിപ്പിക്കാൻ സാധ്യമല്ലെന്നും ഞങ്ങൾ അടിച്ചും ശിക്ഷിച്ചുമൊക്കെയാണ് പഠിപ്പിക്കുന്നതെന്നും വേറെ എവിടെയെങ്കിലും പോകൂ എന്നും പറയുകയായിരുന്നു. പ്രിൻസിപ്പലിന്റെ ഈ പ്രതികരണം വിശ്വജിത്തിനെയും പിതാവ് പ്രസന്നനെയും മാനസികമായി തളർത്തി. രോഗാതുരനായ വിശ്വജിത്ത് പുറത്തിറങ്ങി പൊട്ടിക്കരഞ്ഞു.

ഏറെ പ്രതീക്ഷയോടെ തന്റെ ശാരീരിക അസ്വസ്ഥതകളൊന്നും വകവയ്ക്കാതെ ഉന്നത പഠനത്തിനായി എത്തിയപ്പോൾ അവിടുത്തെ അദ്ധ്യാപകനിൽ നിന്നും ഏൽക്കേണ്ടി വന്ന മാനസിക പീഡനം കുട്ടിയെ ഏറെ തളർത്തി. ഒരു അദ്ധ്യാപകന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള മറുപടി കിട്ടിയതിൽ ഞെട്ടിയിരിക്കുകയാണ് പ്രസന്നനും. തന്നെയും മകനെയും അപമാനിച്ച സംഭവത്തിൽ ജില്ലാ കളക്ടർക്കും മനുഷ്യാവകാശ കമ്മീഷനും ഡിസബലിറ്റി കമ്മീഷനും പരാതി നൽകിയിരിക്കുകയാണ് പ്രസന്നൻ. നിക്ക് നേരിട്ട ദുരനുഭവം എസ്.എൻ.ഡി.പി ശാഖാ അംഗമായ പ്രസന്നൻ കരുനാഗപ്പള്ളിയിലെ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി സോമരാജന് പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല.

ഹീമോ ഫീലിയ രോഗം ബാധിച്ചവർക്ക് സാധാരണക്കാരെപ്പോലെ ജോലിചെയ്യാനുള്ള ആരോഗ്യമില്ല. ഈ ഒരു അവസ്ഥയിലാണ് വിശ്വജിത്തും. പത്താം ക്ലാസ്സ് പരീക്ഷ എഴുതാൻ സർക്കാർ അനുമതിയോടെ സഹായിയെ വച്ചിരുന്നു. എവിടെയും മുൻഗണനയുണ്ടായിട്ടും സ്വകാര്യ കോളേജിൽ അഡ്‌മിഷൻ നിഷേധിച്ചത് വിശ്വജിത്തിനെ ഏറെ തളർത്തിയിരിക്കുകയാണ്. മറുനാടൻ മലയാളി കഴിഞ്ഞ ദിവസം പുറത്ത് വിട്ട വാർത്തയെതുടർന്ന് നിരവധി പേർ പ്രിൻസിപ്പലിനെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP