Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സീറോ മലബാർ സഭാ ആസ്ഥാനത്തിന് മുമ്പിൽ സഭാതലവന്റെ ഇടയലേഖനം കത്തിക്കുന്നു എന്നറിഞ്ഞ് ഓടിക്കൂടിയത് അനേകം ചാനൽ കാമറകൾ; വിവരം അറിഞ്ഞ പൊലീസുകാരുടെ സംഘവും സ്ഥലത്ത് തമ്പടിച്ചു; സിനഡ് രേഖ കത്തിക്കാൻ എത്തിയവർ വിരലിൽ എണ്ണാൻ പറ്റുന്നവർ മാത്രം; ചാനലുകൾക്ക് ആശ്വാസം പകരാനില്ലാതെ യാതൊരു പ്രയോജനവുമല്ലാതെ കടലാസു സംഘടനകളോട് പൊറുതിമുട്ടി കത്തോലിക്കാ സഭാ

സീറോ മലബാർ സഭാ ആസ്ഥാനത്തിന് മുമ്പിൽ സഭാതലവന്റെ ഇടയലേഖനം കത്തിക്കുന്നു എന്നറിഞ്ഞ് ഓടിക്കൂടിയത് അനേകം ചാനൽ കാമറകൾ; വിവരം അറിഞ്ഞ പൊലീസുകാരുടെ സംഘവും സ്ഥലത്ത് തമ്പടിച്ചു; സിനഡ് രേഖ കത്തിക്കാൻ എത്തിയവർ വിരലിൽ എണ്ണാൻ പറ്റുന്നവർ മാത്രം; ചാനലുകൾക്ക് ആശ്വാസം പകരാനില്ലാതെ യാതൊരു പ്രയോജനവുമല്ലാതെ കടലാസു സംഘടനകളോട് പൊറുതിമുട്ടി കത്തോലിക്കാ സഭാ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സീറോ മലബാർ സഭാ സിനഡ് തീരുമാനപ്രകാരം കത്തോലിക്കാ സഭയിൽ വൈദികർക്കും കന്യാസ്ത്രീകൾക്കും അടക്കം മാധ്യമങ്ങളോട് സംസാരിക്കണമെങ്കിൽ അനുമതി വാങ്ങണം എന്നുള്ള തീരുമാനമാണ് കൈക്കൊണ്ടത്. ഈ സർക്കുലറിനെതിരെ പ്രത്യക്ഷത്തിൽ സഭയ്ക്കുള്ളിൽ നിന്നും പ്രതിഷേധം ഉണ്ടായില്ല. എന്നാൽ, ഇന്ന് ചില ഈർക്കൽ സംഘടനകളുടെ നേതൃത്വത്തിൽ ഒരു വിഭാഗ സമരത്തിന് രംഗത്തിറങ്ങി.

സിറോ മലബാർ സഭ സിനഡ് തീരുമാനങ്ങൾ അടങ്ങിയ സർക്കുലർ കത്തിച്ചാണ് പ്രതിഷേധം അരങ്ങേറിയത്. കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. വൈദികർക്കും അൽമായർക്കും സന്യസ്തർക്കും അഭിപ്രായ സ്വാതന്ത്ര്യത്തിന് സിനഡ് വിലക്ക് ഏർപ്പെടുത്തി എന്നാരോപിച്ചാണ് സർക്കുലർ കത്തിച്ചത്. എറണാകുളം അങ്കമാലി മേജർ ആർച്ചു ബിഷപ്പ് ഹൗസിന് മുന്നിലായിരുന്നു പ്രതിഷേധം. ആറ് പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. സഭാ തലവന്റെ ഇടയലേഖനം കത്തിക്കുന്നു എന്നറിഞ്ഞതോടെ ചാനലുകളും ചുറ്റു കൂടിയിരുന്നു.

കത്തോലിക്കാ നവീകരണ പ്രസ്ഥാനത്തിന്റെ പേരിൽ 6 പേരാണ് രാവിലെ ആർച്ച് ബിഷപ്പ് കാര്യാലയത്തിന് പുറത്ത് ഇടയലേഖനം കത്തിക്കാൻ എത്തിയത്. ചാനലുകളേയും പൊലീസിനെയും അറിയിച്ചായിരുന്നു വന്നത്. സഭാ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന ഒരു വൈദികനാണ് ചില മാധ്യമ പ്രവർത്തകരെ വിവരം അറിയിച്ചത്. സഭാ വിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്ന ചാനൽ പ്രവർത്തകർക്കായിരുന്നു ക്ഷണം. വലിയ കലാപം ഉണ്ടാകുമെന്ന് കരുതി. ഇരുപതോളം പൊലീസുകാരും എത്തിയിരുന്നു.

എല്ലാവരും എത്തിയപ്പോൾ 6 പേർ മുന്നോട്ടുവന്നു ഇടയലേഖനത്തിന് തീ കൊളുത്തി. 'വട്ടായിയല്ല വട്ടോളിയാണ് ശരി' എന്നെഴുതിയ പ്ലാക്കാർഡാണ് ഇവർ കൈയിലേന്തിയത്. ചാനലുകൾ ഇത് ചിത്രീകരിച്ചു. കത്തിക്കാൻ വലിയ ആൾക്കൂട്ടം ഉണ്ടാകുമെന്ന് കരുതി ഓ ബി വാനും ചില ചാനലുകാർ കരുതിയിരുന്നു. ഇതോടെ പ്രതിഷേധം കേരളം മുഴുവൻ അറിഞ്ഞു. ഇന്ദുലേഖയായിരുന്നു നേതാവ്.

വൈദികർക്കും കന്യാസ്ത്രീകൾക്കും മുന്നറിയിപ്പുമായാണ് സിനഡ് സർക്കുലർ പുറത്തിറങ്ങിയത്. സിനഡ് തീരുമാനങ്ങൾ വിശദീകരിച്ച് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയാണ് പള്ളികളിൽ വായിക്കുന്നതിനായി കുറിപ്പ് പുറത്തിറക്കിയത്. സിറോ മലബാർ സഭയെ പ്രതിസ്ഥാനത്ത് നിർത്തിയ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് വൈദികർക്കും കന്യാസ്ത്രീകൾക്കും മുന്നറിയിപ്പുമായി സിനഡ് രംഗത്തെത്തിയത്. വൈദികർക്കും സന്യസ്തർക്കും കൂച്ചു വിലങ്ങിടുന്ന മാർഗ രേഖ തയ്യാറാക്കാനും സിനഡിൽ തീരുമാനമായിരുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ കന്യാസ്ത്രീകൾ അച്ചടക്ക നടപടി നേരിട്ടതിനു തൊട്ടു പിന്നാലെയാണ് വിഷയത്തിൽ സഭ നിലപാട് വ്യക്തമാക്കിയത്. സമീപ കാലത്തെ സമരങ്ങളും പ്രതിഷേധങ്ങളും അച്ചടക്കത്തിന്റെ സകല സീമകളും ലംഘിച്ചു. ചില വൈദികരും സന്യസ്തരും സഭാ വിരുദ്ധ ഗ്രൂപ്പുകളുടെ കയ്യിലെ പാവകളായി. അച്ചടക്ക ലംഘനം നടത്തുന്നവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും സിനഡ് വിശദമാക്കി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ശിക്ഷണ നടപടി സ്വീകരിക്കാനും സിനഡ് ശുപാർശ ചെയ്യുന്നു. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവർക്കെതിരെയും സിനഡിന്റെ താക്കീതുണ്ടായിരുന്നു. രൂപത അധ്യക്ഷന്റെയോ മേജർ സുപ്പീരിയറുടെയോ അനുമതിയില്ലാതെ ചർച്ചകളിൽ പങ്കെടുക്കുകയോ അഭിമുഖം നൽകുകയോ പാടില്ലെന്നാണ് മുന്നറിയിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP