Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസി മലയാളികൾ മരിച്ചാൽ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ വേണ്ടത് എംബാം ചെലവ് അടക്കം രണ്ടു ലക്ഷം രൂപ; മൂന്നു പ്രവാസികളുടെ മൃതദേഹങ്ങൾ സൗജന്യമായി സർക്കാർ നാട്ടിൽ എത്തിച്ചപ്പോൾ ചെലവ് വന്നത് പതിനൊന്നേകാൽ ലക്ഷം രൂപയും; ഒരു മൃതദേഹം നാട്ടിൽ എത്തിക്കാൻ ഇരട്ടിയിലധികം തുക വരുന്നത് എങ്ങനെയെന്നു ചോദിച്ച് പ്രവാസികൾ; കെ.സി.ജോസഫിന്റെ ചോദ്യത്തിനു മുഖ്യമന്ത്രി നൽകിയ മറുപടിയിലെ കണക്ക് കേട്ട് കണ്ണ് തള്ളി, സൗജന്യസഹായം നൽകി വരുന്ന പ്രവാസി സംഘടനകൾ

പ്രവാസി മലയാളികൾ മരിച്ചാൽ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ വേണ്ടത് എംബാം ചെലവ് അടക്കം രണ്ടു ലക്ഷം രൂപ; മൂന്നു  പ്രവാസികളുടെ മൃതദേഹങ്ങൾ സൗജന്യമായി സർക്കാർ നാട്ടിൽ എത്തിച്ചപ്പോൾ ചെലവ് വന്നത് പതിനൊന്നേകാൽ ലക്ഷം രൂപയും;  ഒരു മൃതദേഹം നാട്ടിൽ എത്തിക്കാൻ ഇരട്ടിയിലധികം തുക വരുന്നത് എങ്ങനെയെന്നു ചോദിച്ച് പ്രവാസികൾ; കെ.സി.ജോസഫിന്റെ ചോദ്യത്തിനു മുഖ്യമന്ത്രി നൽകിയ മറുപടിയിലെ കണക്ക് കേട്ട് കണ്ണ് തള്ളി, സൗജന്യസഹായം നൽകി വരുന്ന പ്രവാസി സംഘടനകൾ

എം മനോജ് കുമാർ

തിരുവനന്തപുരം: ഇടത് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചപ്പോൾ തന്നെ വിവാദങ്ങളിൽ മുങ്ങിയതാണ് പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്ന പദ്ധതി. പ്രഖ്യാപനം വന്നപ്പോൾ തന്നെ തുരുതുരെ ഫോൺ വിളികളായിരുന്നു. ഗൾഫിൽ മരിച്ചവരുടെ ബന്ധുക്കളുടെ കോളുകൾ തുടർച്ചയായി നോർക്കയിലേക്കും സർക്കാരിലേക്കും ഒഴുകി വന്നു. അപ്പോഴുള്ള മറുപടി പ്രവാസി മലയാളികളെ നിരാശപ്പെടുത്തി. ബജറ്റ് പ്രഖ്യാപനം വന്നതേയുള്ളൂ. 2019-20 ലേക്കുള്ള ബജറ്റ് പ്രഖ്യാപനമാണ് നടത്തിയത്. അതിനാൽ അതിനു സമയം എടുക്കും. പദ്ധതി വരുന്നത് അടുത്ത ഏപ്രിലിൽ മുതൽ എന്നാണ് സർക്കാർ അറിയിച്ചത്. ഏപ്രിൽ വരെ എയർപോർട്ടിൽ എത്തുന്ന മൃതദേഹം സൗജന്യമായി നോർക്ക ആംബുലൻസിൽ വീട്ടിൽ എത്തിക്കും. അതുപോലെ സൗജന്യമായി മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയായ 'കാരുണ്യം' തുടരും എന്ന അറിയിപ്പാണ് സർക്കാരും നോർക്കയും നൽകിയത്. ഈ നിയമസഭാ സമ്മേളനത്തിൽ കെ.സി.ജോസഫ് ചോദ്യം ഉതിർത്തതോടെയാണ് പ്രവാസി മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടു വിവാദത്തിനു തുടക്കം കുറിക്കുന്നത്.

വിദേശത്ത് മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിൽ എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായി എത്രപേരുടെ മൃതദേഹം നാട്ടിൽ എത്തിച്ചു? അതിനു എത്ര തുക ചെലവായി? ഇതാണ് കെ.സി.ജോസഫ് സഭയിൽ ചോദിച്ചത്. ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നു. മൂന്നു മൃതദേഹങ്ങൾ സൗജന്യമായി നാട്ടിൽ എത്തിച്ചു എന്നാണ് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ വ്യക്തമാക്കിയത്. മൂന്നു മൃതദേഹങ്ങൾ സൗജന്യമായി നാട്ടിൽ എത്തിച്ചതിന് പതിനൊന്നേകാൽ ലക്ഷം രൂപ ചിലവഴിച്ചു എന്നാണ് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയത്. മറുപടി വന്നതോടെ അത് കേരളത്തിലും ഗൾഫിലും വിവാദത്തിനു തുടക്കം കുറിച്ചു. മൂന്നു മൃതദേഹങ്ങൾ എത്തിക്കാൻ പതിനൊന്നേകാൽ ലക്ഷം എന്നാണ് പറഞ്ഞത്. ഈ പതിനൊന്നേകാൽ ലക്ഷമാണ് വിവാദമായി തുടരുന്നത്. ഒരു മൃതദേഹം ദുബായിൽ നിന്ന് നാട്ടിൽ എത്തിക്കാൻ പരമാവധി രണ്ടു ലക്ഷം രൂപയാണ് ചെലവ് വരുന്നത്. അങ്ങിനെയാണെങ്കിൽ മൂന്നു മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ ആറു ലക്ഷം രൂപ മതി. പക്ഷെ മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് പതിനൊന്നേകാൽ ലക്ഷം രൂപയാണ്. അതായത് സാധാരണ വരുന്നതിലും ഇരട്ടി തുക. ഇതോടെയാണ് പ്രവാസി മലയാളികൾ എതിർപ്പുമായി രംഗത്തിറങ്ങിയത്.

എങ്ങിനെയാണ് ഈ തുക ഇത്രയും വർദ്ധിച്ചത് എന്നാണ് പ്രവാസികൾ ഇടത് സർക്കാരിനോട് ഉതിർക്കുന്ന ചോദ്യം. ഗൾഫിൽ മരിച്ച പലരുടെയും മൃതദേഹങ്ങൾ സൗജന്യമായി നാട്ടിൽ എത്തിക്കുന്ന പ്രവാസി സംഘടനകൾക്ക് ഇതിന്റെ കണക്കുകൾ അറിയാം. അതുകൊണ്ട് തന്നെ തങ്ങൾ അറിയാത്ത ഈ കണക്ക് എങ്ങിനെ വന്നുവെന്നാണ് അവർ ചോദ്യം ഉതിർക്കുന്നത്. മൃതദേഹം കൊണ്ട് വരുന്ന പദ്ധതിയിൽ തന്നെ കള്ളക്കണക്കുകൾ കയറിക്കൂടിയതാണ് പ്രവാസി സംഘടനകൾ ചോദ്യം ചെയ്യുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ്. അത് സുതാര്യതയിൽ തന്നെ നടപ്പിലാക്കണം. മൃതദേഹം കൊണ്ട് വരുന്നതിന്റെ മറവിൽ വരെ വെട്ടിപ്പുകൾ എന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ പ്രയാസമുണ്ട് എന്നാണ് ദുബായിലുള്ള പ്രവാസി സംഘടനാ പ്രതിനിധികൾ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. മൃതദേഹം എബാം ചെയ്യുന്നതിനുള്ള തുകയുടെ ബിൽ വരെ പ്രവാസി സംഘടനാ പ്രതിനിധികൾ അയച്ചു നൽകുകയും ചെയ്തു.

സുതാര്യമായാണോ ഇടത് ഭരണം മുന്നോട്ടു നീങ്ങുന്നത് എന്ന ചോദ്യം വന്നാൽ അല്ലാ എന്ന് തന്നെയാണ് മറുപടി വരുന്നത്. ഭരണപരമായുള്ള കാര്യങ്ങളിലുള്ള സുതാര്യതയില്ലായ്മ തന്നെയാണ് പലപ്പോഴും ഇടത് ഭരണത്തിന്റെ മുഖമുദ്രയാകുന്നത്. ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ വായ്പാ കുടിശിക അടയ്ക്കാൻ സർക്കാർ ഖജനാവിൽ നിന്നും ഫണ്ട് നൽകിയത് മുതൽ ഏറ്റവും ഒടുവിൽ എം.എം.മണിയുടെ ഇന്നോവയ്ക്ക് മാറ്റിയിട്ട ടയറുകളുടെ എണ്ണം വരെയുള്ള പ്രശ്‌നങ്ങളിൽ പ്രതിഫലിക്കുന്നതും ഈ സുതാര്യതയില്ലായ്മ തന്നെ. മന്ത്രി മണിയുടെ ഇന്നോവ കാറിനു രണ്ടു വർഷത്തിന്നിടെ മാറ്റിയിട്ടത് 34 ടയറുകളാണ്. മന്ത്രി രാജുവിന്റെ കാറിനു മാറ്റിയിട്ടത് 19 ടയറുകളും. മന്ത്രി മണി കഴിഞ്ഞ രണ്ട് കൊല്ലത്തിൽ 416 ദിവസവും കാറിൽ തന്നെയാണോ താമസിച്ചത് എന്നാണ് ഈ കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ചോദ്യം ഉയർന്നത്.

ഗൾഫ് നാടുകളിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ സർക്കാർ ചെലവിൽ നാട്ടിൽ എത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചപ്പോൾ പദ്ധതിക്ക് ഒപ്പം എത്തുന്നതും വിവാദങ്ങൾ തന്നെയാണ്. ഓരോ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിനും ആവശ്യമായതിലും ഇരട്ടി തുകയാണ് രേഖപ്പെടുത്തപ്പെടുന്നത്. തങ്ങൾ അതിപ്രധാനമായി കരുതുന്ന ഒരു കാര്യത്തിന് പിന്നിലും അഴിമതി മണക്കുന്നത് പ്രവാസികൾ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് തന്നെയാണ് സുപ്രധാന പദ്ധതി നടപ്പാക്കപ്പെട്ടപ്പോൾ അതിനു പിന്നിൽ പുകയുന്ന അഴിമതി അവർ ചൂണ്ടിക്കാട്ടുന്നത്.

പ്രവാസ ജീവിതത്തിന്നിടയിൽ മരണമടയുന്നവരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിൽ എത്തിക്കുന്ന പദ്ധതി ആദ്യം പ്രഖ്യാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ലോക കേരള സഭയുടെ പശ്ചിമേഷ്യൻ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. 2019ലെ ബജറ്റ് സമ്മേളനത്തിൽ ധനമന്ത്രി തോമസ് ഐസക്ക് ഈ പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു. പദ്ധതിക്ക് വ്യക്തമായ നിയമവും ചട്ടവും ആയിട്ടില്ലെന്നാണ് ധനമന്ത്രി പ്രഖ്യാപനം നടത്തിയത്. നടപടിക്രമങ്ങൾ അതിവേഗം പൂർത്തീകരിച്ച് പദ്ധതി നടപ്പിലാക്കും എന്നാണ് പ്രഖ്യാപനം വന്നത്. പ്രഖ്യാപനം വന്നപ്പോൾ തന്നെ നോർക്കയെ ചുറ്റിപ്പറ്റി വിവാദവും വന്നു.

നോർക്കയ്ക്ക് ഈ കാര്യത്തിനെക്കുറിച്ച് പിടിയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പ്രവാസികൾ ചോദ്യം ഉയർത്തിയപ്പോൾ നോർക്കയ്ക്ക് ഉത്തരം മുട്ടി. ഇങ്ങിനെ ഒരു പദ്ധതിയോ അത് എന്ന് പ്രയോഗ തലത്തിൽ വരും എന്നതിനെക്കുറിച്ച് നോർക്കയ്ക്ക് വിവരങ്ങൾ ലഭ്യമായിരുന്നില്ല. അതുകൊണ്ട് തന്നെ ഗൾഫ് നാടുകളിലെ മലയാള മാധ്യമങ്ങൾ നോർക്ക സെല്ലിലേക്ക് വിളിച്ച് ചോദ്യവും ഉത്തരവും വാർത്തയാക്കിയിരുന്നു. നോർക്ക പറഞ്ഞത് എയർപോർട്ടിൽ മൃതദേഹം എത്തിച്ചാൽ അത് നോർക്ക് ആംബുലൻസിൽ സൗജന്യമായി നാട്ടിൽ എത്തിക്കും എന്നാണ്. ഇതാണ് മാധ്യമങ്ങൾ വാർത്തയാക്കിയത്.

ഇതോടെ സർക്കാരും നോർക്കയും ഒരുമിച്ച രംഗത്ത് വന്നു. പദ്ധതി ഏപ്രിലിൽ നടപ്പിലാകും എന്നാണ് പറഞ്ഞത്. ഇപ്പോൾ ഈ നിയമസഭാ സമ്മേളനത്തിലാണ് പ്രവാസി മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടു കെ.സി.ജോസഫ് നിയമസഭയിൽ ചോദ്യം ഉതിർത്തത്. ഇതിന്റെ കണക്കുകൾ മുഖ്യമന്ത്രി പുറത്ത് വിട്ടപ്പോഴാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന പദ്ധതിയിലും അഴിമതി നടക്കുന്നുവെന്നു വ്യക്തമായത്. പ്രവാസി സംഘടനകൾ ഈ കാര്യത്തിൽ വ്യക്തതതോടെ കണക്കുകൾ നിരത്തിയപ്പോഴാണ് പ്രവാസി മൃതദേഹങ്ങളുടെ കാര്യത്തിലും മണിയാശാൻ പെട്ടത് പോലെ മുഖ്യമന്ത്രിയും പെട്ടുപോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP