Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇനി ആരും എറ്റിയോസ് കാർ വാങ്ങരുതേ! സാധാരണയിൽ കൂടുതൽ ഓയിൽ ഒഴിക്കുന്നത് കാരണം നേരിടേണ്ടി വരുന്നത് അമിത ചെലവ്; എത്ര പറഞ്ഞാലും ടൊയോട്ടയിൽ നിന്ന് ഒരു പരിഹാരവുമില്ല; സഹികെട്ട് ഷോറൂമിലെത്തി വാഹനങ്ങൾക്ക് റീത്ത് വെച്ച് ഉപഭോക്താക്കൾ

ഇനി ആരും എറ്റിയോസ് കാർ വാങ്ങരുതേ! സാധാരണയിൽ കൂടുതൽ ഓയിൽ ഒഴിക്കുന്നത് കാരണം നേരിടേണ്ടി വരുന്നത് അമിത ചെലവ്; എത്ര പറഞ്ഞാലും ടൊയോട്ടയിൽ നിന്ന് ഒരു പരിഹാരവുമില്ല; സഹികെട്ട് ഷോറൂമിലെത്തി വാഹനങ്ങൾക്ക് റീത്ത് വെച്ച് ഉപഭോക്താക്കൾ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി :ടൊയോട്ട കളമശ്ശേരി ഷോറുമിന് മുന്നിൽ വാഹന ഉടമകളുടെ പ്രതിഷേധം .ടൊയോട്ട എറ്റിയോസ് ഉടമകളാണ് വാഹനവുമായി നീതി തേടി എത്തിയത്. വാഹനത്തിന്റെ ബോണറ്റ് തുറന്ന് റീത്തും പൂക്കളും മറ്റും അർപ്പിച്ച് മുന്നിൽ നീതി ആവശ്യപ്പെട്ടുള്ള ഫ്‌ളക്‌സും വലിച്ചുകെട്ടി മുദ്രാവാക്യം വിളികളുമായിട്ടായിരുന്നു വാഹന ഉടമകളുടെ പ്രതിഷേധം.

സാധാരണയിൽ കൂടുതൽ ഓയിൽ വാഹനത്തിൽ ഒഴിയ്‌ക്കേണ്ടി വരുന്നെന്നും ഇത് മൂലം കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാവുന്നുണ്ടെന്നും വാഹനത്തിന്റെ ഈ ന്യൂനത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കമ്പനി അധികൃതരെ സമീപിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് പരസ്യ പ്രതിഷേധത്തിന് തയ്യാറായതെന്നും വാഹന ഉടമകൾ വ്യക്തമാക്കി.പരാതിയുമായി എത്തുന്ന വാഹനത്തിന്റെ പ്രവർത്തന രീതി യും മറ്റും വിശദീകരിച്ച് തങ്ങളുടെ ഭാഗം ന്യായികരിക്കുകയാണെന്നും മുടന്തൻ ന്യയങ്ങൾ നിരത്തി തങ്ങളേ വഞ്ചിക്കുകയാണെന്നും ഇനിയും ആരും എറ്റിയോസ് വാങ്ങി വഞ്ചിതരാവരുതെന്നുമാണ് വാഹന ഉടമകളുടെ അഭ്യർത്ഥന .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP