Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ത്രീകളെ പുരോഹിതന്മാർ കുമ്പസരിപ്പിക്കുന്നത് നിരോധിക്കണം; കുമ്പസാര രഹസ്യങ്ങൾ ദുരുപയോഗം ചെയ്യുന്നതിനാൽ പല കുടുംബ ബന്ധങ്ങളും തകരുന്നു; കന്യാസ്ത്രീകളെകൊണ്ട് കുമ്പസരിപ്പിക്കുകയോ കുമ്പസരിക്കുന്ന ആളുടെ പേരു വെളിപ്പെടുത്താതിരിക്കുകയോ ചെയ്യണം; അരമനയിലെ അച്ചന്മാരുടെ പീഡനകഥകൾ പുറത്ത് വന്നതോടെ വ്യത്യസ്തമായ പ്രതിഷേധവുമായി ഇന്ദുലേഖ

സ്ത്രീകളെ പുരോഹിതന്മാർ കുമ്പസരിപ്പിക്കുന്നത് നിരോധിക്കണം; കുമ്പസാര രഹസ്യങ്ങൾ ദുരുപയോഗം ചെയ്യുന്നതിനാൽ പല കുടുംബ ബന്ധങ്ങളും തകരുന്നു; കന്യാസ്ത്രീകളെകൊണ്ട് കുമ്പസരിപ്പിക്കുകയോ കുമ്പസരിക്കുന്ന ആളുടെ പേരു വെളിപ്പെടുത്താതിരിക്കുകയോ ചെയ്യണം; അരമനയിലെ അച്ചന്മാരുടെ പീഡനകഥകൾ പുറത്ത് വന്നതോടെ വ്യത്യസ്തമായ പ്രതിഷേധവുമായി ഇന്ദുലേഖ

ആർ പീയൂഷ്

തിരുവനന്തപുരം: അരമനകളിൽ അച്ഛന്മാർ പീഡനവീരന്മാരാകുമ്പോൾ ഇടവകകളിലെ സ്ത്രീജനങ്ങൾ പരിഭ്രാന്തരാണ്. തങ്ങൾ പറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ പുറത്ത് വരുമോ എന്ന ഭയത്തിലാണ് ഇവർ. ഈ സാഹചര്യത്തിലാണ് എറണാകുളം സ്വദേശിനി ഇന്ദു ലേഖ തന്റെ മാതാപിതാക്കളുമൊന്നിച്ച് വ്യത്യസ്തമായ സമരവുമായി രംഗത്തെത്തിയത്. പള്ളികളിലെ കുമ്പസാരത്തിന് മാറ്റം വരുത്തണമെന്ന ആവശ്യവുമായാണ് ഇവർ സമരം നടത്തുന്നത്. പ്രാരംഭമെന്ന രീതിയിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ സത്യാഗ്രഹമിരുന്നു. സ്ത്രീകളെ പുരോഹിതന്മാർ കുമ്പസരിപ്പിക്കുന്നത് നിരോധിക്കണം എന്ന ആവശ്യവുമായാണ് സമരം. കന്യാസ്ത്രീകളെ പകരം കുമ്പസാരം നടത്താനുള്ള അനുമതി നൽകണം. അടുത്തിടെയായി അച്ഛന്മാരുടെ പീഡന പരമ്പര പുറത്ത് വന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു സമരവുമായി രംഗത്തെത്തിയതെന്ന് ഇന്ദുലേഖ പറയുന്നു.

വ്യക്തികളുടെ വിവരങ്ങൾ പറയാതെയുള്ള കുമ്പസാരവും പിഴമൂടൽ എന്ന രീതിയും കൊണ്ടുവരണമെന്നും ഇന്ദു ആവശ്യപ്പെടുന്നു. ഇന്ദുവിനൊപ്പം മാതാവ് അലോഷ്യാ ജോസഫ്, പിതാവ് ജോസഫ് വർഗ്ഗീസ് എന്നിവരും സമര രംഗത്തുണ്ട്. കുമ്പസാര രഹസ്യം ചോർത്തി ഓർത്തഡോക്‌സ് വൈദികർ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതി ഏതാനം ദിവസങ്ങൾക്ക് മുൻപാണ് പുറത്ത് വന്നത്. വീടുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് നാലു വൈദികർ പലയിടത്തും കൊണ്ടുപോയി ബലാത്സംഗം ചെയ്തതായിട്ടാണ് യുവതിയുടെ മൊഴിയിൽ പറഞ്ഞിട്ടുള്ളത്. ഇതനുസരിച്ച് കേസിൽ ശക്തമായ തെളിവുകൾ ശേഖരിക്കേണ്ട നിലയിലാണ് അന്വേഷണസംഘം. വൈദികർക്കെതിരേ ആരോപണം ഉന്നയിക്കപ്പെട്ട സാഹചര്യത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുകയാണ്. പതിനാറു വയസുമുതൽ ഫാ. ഏബ്രഹാം വർഗീസ് തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നാണ് ഇര ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി

തന്റെ നഗ്നഫോട്ടോകൾ എല്ലാവരുടെയും കൈവശമുണ്ടെന്നാണ് യുവതി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. തന്നെ വിവസ്ത്രയാക്കി ഫോണിൽ ഫോട്ടോയെടുത്തത് ഫാ. ഏബ്രഹാം വർഗീസ് ആണെന്നും യുവതി പറഞ്ഞു. അച്ഛന്റെ അടുത്ത സുഹൃത്തായിരുന്ന ഏബ്രഹാം വർഗീസ് വിവാഹവാഗ്ദാനം നൽകിയായിരുന്നു ആദ്യപീഡനം. ശെമ്മാശനായിരുന്ന 1999 മുതൽ ഏബ്രഹാം വർഗീസിനെ അടുത്തറിയാം. വീട്ടിൽ പാൽ വാങ്ങാൻ ചെന്ന വേളയിൽ കല്യാണം കഴിച്ചുകൊള്ളാമെന്നും പുറത്തു പറയരുതെന്നും ആവശ്യപ്പെട്ടായിരുന്നു പീഡനം. 2006 ഒക്ടോബർ 16നു തന്റെ വിവാഹം കഴിഞ്ഞ ശേഷം ഭർത്താവിനോടു വിവരങ്ങൾ പറയുമെന്നു ഭീഷണിപ്പെടുത്തി 2017 വരെ ലൈംഗികമായി പീഡിപ്പിച്ചു.

ഫാ. ജോബ് മാത്യുവിനോടു കുമ്പസാരിച്ച ശേഷം പിന്നീട് അദ്ദേഹം സ്ഥിരമായി ഫോണിൽ വിളിക്കുകയും 2012 ൽ അദ്ദേഹത്തിന്റെ ആശ്രമത്തിലെ ബാത്ത്‌റൂമിൽവച്ച് െലെംഗികപീഡനത്തിനിരയാക്കുകയും ചെയ്തു. ഇക്കാര്യം തന്റെ ബാല്യകാല സുഹൃത്തായ ഫാ. ജോബ് മാത്യുവിനോട് പറഞ്ഞു. ഭർത്താവിനോടും മറ്റു വിവരമറിയിക്കുമെന്നു ഭീഷണിപ്പെടുത്തി അദ്ദേഹം െലെംഗികമായി പീഡിപ്പിച്ചു. ഡൽഹിയിലെ ഫാ. ജോൺസൺ മാത്യുവിനെ കൗൺസിലിങ്ങിനായി കണ്ടപ്പോൾ അദ്ദേഹവും തന്നെ പീഡിപ്പിച്ചു.

ഇതേക്കുറിച്ച് പരാതി പറയാൻ മുൻ സഹപാഠിയായ ജെയ്‌സ് കെ.ജോർജിനെ കണ്ടു. എന്നാൽ ജെയ്‌സ് ജോർജും പീഡിപ്പിച്ചു. പീഡനങ്ങളെത്തുടർന്ന് കൗൺസലിങ്ങിനായി ജോൺസൺ വി. മാത്യുവിനടുത്തെത്തി. ഇക്കാര്യങ്ങൾ മുതലെടുത്ത് ഫാ. ജോൺസണും പീഡിപ്പിച്ചു.'' അഞ്ചു വൈദികർ തന്റെ ഭാര്യയെ പീഡിപ്പിച്ചതായി യുവതിയുടെ ഭർത്താവ് പരാതിപ്പെട്ടിരുന്നു. എന്നാൽ, നാലുപേർക്കെതിരേയാണു യുവതി മൊഴി നൽകിയത്.

പ്രതികൾക്കെതിരേ ബലാൽസംഗം, പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി. താനുമായി ബന്ധമുള്ള കാര്യം മൂന്നു വൈദികർക്കും പരസ്പരം അറിയാമായിരുന്നു എന്നും ഏബ്രഹാം മാത്യുവിനെതിരേ ഹോട്ടൽ ബിൽ തെളിവായി തന്റെ കൈവശമുണ്ടെന്നും യുവതി പറഞ്ഞു. ഏബ്രഹാം വർഗീസിനൊപ്പം എറണാകുളത്തെ നക്ഷത്രഹോട്ടലിലെത്തിയപ്പോഴാണു ഭർത്താവ് വിവരമറിഞ്ഞത്. തുർന്നാണ് യുവതിപരാതിയുമായി മുന്നോട്ട് വന്നത്. ഇതോടെ പല ഇടവക അച്ഛന്മാരുടെയും പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴുകയായിരുന്നു. ഈ സാഹചര്യത്തിൽ ഇന്ദുവിന്റെ സമരത്തിന് പ്രധാന്യമുണ്ട്. ഏറെ നാളായി ചർച്ച് ആക്ട് നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് സമര രംഗത്തുള്ള ആളാണ് ഇന്ദുവിന്റെ പിതാവ് ജോസഫ് വർഗ്ഗീസ്. ഇന്ത്യയിൽ ചർച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒറ്റയാൾസമരം നടത്തിവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP