Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആറ്റുകാൽ പൊങ്കാലക്ക് സൗകര്യം ഒരുക്കാൻ അർധരാത്രിയിൽ സെക്രട്ടറിയേറ്റ് നടയിൽ നഗരസഭയുടെ ഓപ്പറേഷൻ ക്ലീനിങ്; സഹോദരന്റെ കൊലപാതകിയെ അറസ്റ്റു ചെയ്യാൻ വേണ്ടി രണ്ട് വർഷമായി സത്യാഗ്രഹം ഇരിക്കുന്ന ശ്രീജിത്തിന്റെ പന്തൽ പൊളിച്ചതിൽ സംഘർഷം; നഗരസഭയുടെ വാഹനത്തിൽ ചാടിക്കയറി സാധനങ്ങൾ വലിച്ചെറിഞ്ഞു ശ്രീജിത്തിന്റെ പ്രതിഷേധം; വാഹനം നിർത്തി ബലം പ്രയോഗിച്ച് വഴിയിൽ ഇറക്കിവിട്ടു അധികൃതർ

ആറ്റുകാൽ പൊങ്കാലക്ക് സൗകര്യം ഒരുക്കാൻ അർധരാത്രിയിൽ സെക്രട്ടറിയേറ്റ് നടയിൽ നഗരസഭയുടെ ഓപ്പറേഷൻ ക്ലീനിങ്; സഹോദരന്റെ കൊലപാതകിയെ അറസ്റ്റു ചെയ്യാൻ വേണ്ടി രണ്ട് വർഷമായി സത്യാഗ്രഹം ഇരിക്കുന്ന ശ്രീജിത്തിന്റെ പന്തൽ പൊളിച്ചതിൽ സംഘർഷം; നഗരസഭയുടെ വാഹനത്തിൽ ചാടിക്കയറി സാധനങ്ങൾ വലിച്ചെറിഞ്ഞു ശ്രീജിത്തിന്റെ പ്രതിഷേധം; വാഹനം നിർത്തി ബലം പ്രയോഗിച്ച് വഴിയിൽ ഇറക്കിവിട്ടു അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാളെയാണ് ആറ്റുകാൽ പൊങ്കാല. തിരുവനന്തപുരം നഗരം പൊങ്കാലയെ വരവേൽക്കാൻ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഇന്നലെ അർധരാത്രി സെക്രട്ടറിയേറ്റ് പടിക്കലെ സമരക്കാരെയും പൊലീസ് ഒഴിപ്പിച്ചിരുന്നു. തിങ്കളാഴ്ച അർധരാത്രി 11.30-ന് തുടങ്ങിയ പൊളിച്ചുനീക്കൽ ഒരു മണിക്കൂറോളം നീണ്ടു നിന്നു. ഇതിനിടെ രണ്ട് വർഷത്തോളമായി ഇവിടെ സമരം ചെയ്യുന്ന ശ്രീജിത്ത് നഗസഭാ ജീവനക്കാരുമായി തർക്കിച്ചതും പോകാൻ കൂട്ടാക്കാതെ റോഡരികിൽ തുടർന്നും പ്രതിഷേധിച്ചു. സഹോദരൻ ശ്രീജീവിന്റെ മരണത്തിൽ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വർഷത്തോളമായി സമരം ചെയ്യുന്ന പാറശ്ശാല സ്വദേശി ശ്രീജിത്ത് പന്തൽ പൊളിച്ചിട്ടും റോഡരികിൽ സമരം തുടരുകയായിരുന്നു. ഇയാൾക്ക് പിന്തുണയുമായി ചിലർ എത്തിയെങ്കിലും അവരെയും പൊലീസ് നീക്കം ചെയ്തു.

രണ്ടു വർഷമായി സമരം നടത്തുന്ന അരിപ്പ ഭൂസമരപ്പന്തലിലെ സമരക്കാർ സ്വമേധയാ സാധനങ്ങൾ മാറ്റാൻ തയ്യാറായിരുന്നു. എന്നാൽ, ഫ്‌ളക്സ് ഉൾപ്പെടെയുള്ളവ മാറ്റാൻ ശ്രീജിത്ത് തയ്യാറായില്ല. പൊളിക്കാൻ ശ്രമിച്ച നഗരസഭാജീവനക്കാരെ ഇയാളെ പിന്തുണയ്ക്കുന്നവർ തടയാൻ ശ്രമിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. പിന്നീട് ശ്രീജിത്തിന്റെ പന്തൽ പൊളിച്ച് വാഹനത്തിൽ കയറ്റി. ഓടിച്ചുപോയ വാഹനത്തിൽ ശ്രീജിത്ത് ചാടിക്കയറുകയും പൊളിച്ച വസ്തുക്കൾ വാരി റോഡിലേക്ക് എറിയുകയുംചെയ്തു. കൂടിനിന്നവർ വാഹനത്തെ പിന്തുടർന്നത് സംഘർഷത്തിനിടയാക്കി. പിന്നീട് വാഹനം നിർത്തി ശ്രീജിത്തിനെ പൊലീസ് ബലം പ്രയോഗിച്ച് താഴെയിറക്കുകയായിരുന്നു. 12.30 മണിയോടെ കൂടി നിന്നവരെയെല്ലാം കന്റോൺമെന്റ് സിഐ.യുടെ നേതൃത്വത്തിലുള്ള പൊലീസ് ഒഴിപ്പിച്ചു.

കെ.എസ്.ആർ.ടി.സി. എംപാനൽഡ് സമരക്കാരുടെ പന്തൽ ഉൾപ്പെടെ സെക്രട്ടേറിയറ്റിന്റെ മുൻഭാഗത്തെ എല്ലാ പന്തലുകളും നഗസഭയുടെ ആരോഗ്യവിഭാഗം ജീവനക്കാർ പണിപ്പെട്ടാണ് നീക്കംചെയ്തത്. ചില സമരപ്പന്തലുകളിൽ ഉണ്ടായിരുന്നവർ തുടക്കത്തിൽ പ്രതിഷേധമുയർത്തി. ഇവർക്ക് പിന്തുണയുമായി മറ്റു ചിലരും രംഗത്തെത്തിയിരുന്നു. എന്നാൽ, പെട്ടെന്നുള്ള ഇടപെടൽ മൂലം പന്തലുകൾ ഒന്നൊന്നായി പൊളിക്കുകയും വസ്തുക്കൾ ലോറികളിൽ മാറ്റുകയും ചെയ്തു. രാത്രി ആയതിനാൽ ആളുകൾ കൂടുന്നതിന് മുമ്പ് വസ്തുക്കൾ നീക്കം ചെയ്തു.

ആറുലോഡ് വസ്തുക്കളാണ് പൊളിച്ച പന്തലുകളിൽ നിന്നും മാറ്റിയത്. ഇവയിൽ മദ്യക്കുപ്പികൾ ഏറെയുണ്ടായിരുന്നു. മണ്ണെണ്ണ, അടുപ്പ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവയും കൂട്ടത്തിലുണ്ടായിരുന്നു. പന്തലുകൾ പലതും സെക്രട്ടേറിയറ്റിലെ ഗ്രില്ലിനോട് ചേർന്ന് വെൽഡ് ചെയ്ത് നിർമ്മിച്ച നിലയിലായിരുന്നു. ഇവ പൊളിക്കാനും പ്രയാസമുണ്ടായി. ചില ഷെഡ്ഡുകളിൽ 50 ലേറെ പ്ലാസ്റ്റിക് കസേരകളുണ്ടായിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ മറ്റ് സമരക്കാർക്ക് ഇവിടെ നിന്നും കസേരകൾ വാടകയ്ക്ക് നൽകിയിരുന്നതായും അധികൃതർ ആരോപിച്ചു.

എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകൾ നീക്കം ചെയ്യാൻ നടപടിയുണ്ടായത്. പിന്നീട് പന്തലുകൾ കൂണുപോലെ മുളയ്ക്കുകയായിുന്നു. നടപ്പാത കൈയേറിയുള്ള പന്തലുകൾ സെക്രട്ടേറിയറ്റിന് മുന്നിൽ യാത്രാതടസ്സത്തിനും അപകടത്തിനും വഴിവച്ചിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് പൊളിച്ചുനീക്കൽ നടപടി ഇപ്പോഴുണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP