Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമിതാവേശം മണിയമ്മയ്ക്ക് കെണിയായി; മുഖ്യമന്ത്രി ചോവ കൂ....മോനെ എന്ന് വിളിച്ച വീട്ടമ്മയ്ക്കെതിരേ പൊലീസ് ചുമത്തിയിരിക്കുന്നത് മൂന്നു വകുപ്പുകൾ; ഫേസ്‌ബുക്കിൽ വിഷ്വൽ പോസ്റ്റ് ചെയ്ത അജി വാസുദേവനും കുടുങ്ങും; ശബരിമല വിഷയത്തിൽ പിന്നാക്കം പോയ സിപിഎമ്മിന് പിടിവള്ളിയായി മണിയമ്മയുടെ ജൽപനങ്ങൾ; പ്രധാനമന്ത്രിയുടെ തന്തയ്ക്ക് വിളിച്ച പിപി ദിവ്യയ്ക്കെതിരേ ഏതു വകുപ്പു പ്രകാരമാണ് കേസെടുത്തത് എന്ന് ചോദിച്ച് സോഷ്യൽ മീഡിയ

അമിതാവേശം മണിയമ്മയ്ക്ക് കെണിയായി; മുഖ്യമന്ത്രി ചോവ കൂ....മോനെ എന്ന് വിളിച്ച വീട്ടമ്മയ്ക്കെതിരേ പൊലീസ് ചുമത്തിയിരിക്കുന്നത് മൂന്നു വകുപ്പുകൾ; ഫേസ്‌ബുക്കിൽ വിഷ്വൽ പോസ്റ്റ് ചെയ്ത അജി വാസുദേവനും കുടുങ്ങും; ശബരിമല വിഷയത്തിൽ പിന്നാക്കം പോയ സിപിഎമ്മിന് പിടിവള്ളിയായി മണിയമ്മയുടെ ജൽപനങ്ങൾ; പ്രധാനമന്ത്രിയുടെ തന്തയ്ക്ക് വിളിച്ച പിപി ദിവ്യയ്ക്കെതിരേ ഏതു വകുപ്പു പ്രകാരമാണ് കേസെടുത്തത് എന്ന് ചോദിച്ച് സോഷ്യൽ മീഡിയ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സമരം നടക്കുന്നതിനിടെ ആരോ നീട്ടിയ ക്യാമറയ്ക്ക് മുന്നിൽ ഉറഞ്ഞു തുള്ളിയ ചെറുകോൽ വടക്കേ പാരൂർ ശിവൻ പിള്ളയുടെ ഭാര്യ മണിയമ്മ വീണത് വലിയ കെണിയിൽ. മുഖ്യമന്ത്രിയെ അസഭ്യം വിളിച്ചതിന് മൂന്നു വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരേ ആറന്മുള പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം അയിരൂരിൽ നടന്ന നാമജപഘോഷയാത്രയിൽ പങ്കെടുക്കുന്നതിനിടെയാണ് മണിയമ്മയ്ക്കും ഒപ്പമുണ്ടായിരുന്ന സ്ത്രീയ്ക്കും മുന്നിൽ ആരോ മൊബൈൽഫോൺ ക്യാമറ ഓൺ ചെയ്ത് പിടിച്ച് ശബരിമല സ്ത്രീ പ്രവേശത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചത്.

ഒപ്പമുണ്ടായിരുന്ന സ്ത്രീ മാന്യമായ ഭാഷയിൽ ഇതിന് മറുപടി നൽകുന്നതിനിടെയാണ് മണിയമ്മ ചാടി വീണത്. തനിക്കറിയാവുന്ന രീതിയിലൊക്കെ വിശദീകരണം, നടത്തിയ ശേഷം അവസാനം ചാടിക്കയറിയാണ് മുഖ്യമന്ത്രിയെ ചീത്ത വിളിച്ചത്. ആ ചോവ കൂ...മോന്റെ മോന്ത അടിച്ചു പൊളിക്കണമെന്നായിരുന്നു പരാമർശം. ഇത് അജി വാസുദേവ് എന്നയാളാണ് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാലിത് അയാൾ തന്നെ ഷൂട്ട് ചെയ്തതാണോ എന്ന് അന്വേഷിച്ചു വരികയാണ്. മണിയമ്മയുടെ ജൽപനം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇന്നലെ വൈകിട്ട് പത്തനംതിട്ട എസ്എൻഡിപി യൂണിയൻ മുൻ സെക്രട്ടറി വി എസ് സുനിൽകുമാർ ആറന്മുള പൊലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് പരാതി നൽകി.

വർഗീയ പരാമർശം(153), അസഭ്യം വിളി(294ബി), ഭീഷണി മുഴക്കൽ(504ഴ സെക്ഷൻ ഒന്ന്) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ജാമ്യമുള്ള വകുപ്പുളാണ് ചുമത്തിയിരിക്കുന്നത് എന്നതിനാൽ മണിയമ്മയ്ക്ക് ആശ്വസിക്കാം. പക്ഷേ, നാട്ടുകാരും വീട്ടുകാരും ഒന്നടങ്കം മണിയമ്മയെ ഒറ്റപ്പെടുത്തുകയാണ്. ഇവർക്കെതിരേ പ്രതിഷേധം ശക്തമാവുകയും ചെയ്യുന്നു. പെട്ടെന്നുണ്ടായ വികാരത്തള്ളിച്ചയിലായിരുന്നു അവരുടെ അഭിപ്രായ പ്രകടനം. പുലിവാലാകുമെന്ന് കരുതിയതുമില്ല. അതേസമയം, ശബരിമല വിഷയത്തിൽ ആകെ നനഞ്ഞു നാറി നിന്ന സിപിഎമ്മിന് പിടിവള്ളിയായിരിക്കുകയാണ് മണിയമ്മയുടെ അഭിപ്രായ പ്രകടനം.

സോഷ്യൽ മീഡിയയുടെ ശ്രദ്ധ മുഴുവൻ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ വീട്ടമ്മയുടെ ജാതീയതയിലേക്ക് തിരിച്ചു വിടാൻ സൈബർ സഖാക്കൾ കിണഞ്ഞു ശ്രമിക്കുകയാണ്. ശബരിമല വിഷയത്തിൽ പിണറായിക്കെതിരേ നിന്നവർ പോലും ഇപ്പോൾ വീട്ടമ്മയുടെ ജാതീയതയാണ് ചർച്ച ചെയ്യുന്നത്. അതേസമയം, വർഷങ്ങൾക്ക് മുൻപ് എസ്എഫ്ഐ നേതാവ് പിപി ദിവ്യ പ്രധാനമന്ത്രിയുടെ തന്തയ്ക്ക് വിളിച്ചതും ഇപ്പോൾ ചർച്ചയാവുകയാണ്. അന്ന് ദിവ്യയ്ക്ക് എതിരേ ഏതു വകുപ്പ് പ്രകാരമാണ് കേസെടുത്തത് എന്ന ചോദ്യവും ഉയരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP