Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

‘എനിക്ക്​ ശ്വാസം മുട്ടുന്നു’ എന്നാർത്ത് വിളിച്ച് അമേരിക്കൻ ​ന​ഗരം; ജോർജ് ഫ്‌ളോയ്ഡ് എന്ന കറുത്ത വർഗക്കാരന്റെ കൊലപാതകത്തിൽ പ്രതിഷേധം അടങ്ങുന്നില്ല; മി​നെപോളിസിൽ പ്രതിഷേധക്കാർ മുദ്രാവാക്യമായി ഉയർത്തുന്നതുകൊല്ലപ്പെട്ടയാളുടെ അവസാന വാക്കുകളും; തെരുവുകളിൽ പ്രതിഷേധിക്കുന്നവർ കൊള്ളക്കാരാണെന്ന് പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘എനിക്ക്​ ശ്വാസം മുട്ടുന്നു’ എന്നാർത്ത് വിളിച്ച് അമേരിക്കൻ ​ന​ഗരം; ജോർജ് ഫ്‌ളോയ്ഡ് എന്ന കറുത്ത വർഗക്കാരന്റെ കൊലപാതകത്തിൽ പ്രതിഷേധം അടങ്ങുന്നില്ല; മി​നെപോളിസിൽ പ്രതിഷേധക്കാർ മുദ്രാവാക്യമായി ഉയർത്തുന്നതുകൊല്ലപ്പെട്ടയാളുടെ അവസാന വാക്കുകളും; തെരുവുകളിൽ പ്രതിഷേധിക്കുന്നവർ കൊള്ളക്കാരാണെന്ന് പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

മറുനാടൻ മലയാളി ബ്യൂറോ

മി​നെപോളിസ്​: ജോർജ് ഫ്‌ളോയ്ഡ് എന്ന കറുത്ത വർഗക്കാരൻ പൊലീസിന്റെ അതിക്രമത്തെത്തുടർന്ന് മരിച്ച സംഭവത്തിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം അമേരിക്കൻ ന​ഗരമായ മിനിയാപൊളിസിൽ ആളിക്കത്തുകയാണ്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ പലയിടത്തും സംഘർഷം ഉടലെടുത്തു. പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ തീയിട്ടുകത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മിനെപോളിസ്​ പൊലീസ്​ സ്​റ്റേഷനാണ് പ്രതിഷേധക്കാർ അഗ്​നിക്കിരയാക്കിയത്. കൂടാതെ നിരവധി കടകളും പ്രതിഷേധാഗ്​നിക്കിരയായി.

നിരായുധനായ കറുത്ത വർഗക്കാരനായ ഫ്ളോയിഡിനെ അമേരിക്കൻ പൊലീസ് കഴുത്തിൽ കാൽമുട്ടമർത്തി ശ്വസം മുട്ടിക്കുകയായിരുന്നു. ഫ്‌ളോയിഡിനെ നിലത്ത് കിടത്തി പൊലീസ് കഴുത്തിൽ കാൽമുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ‘ താങ്കളുടെ മുട്ട് എന്റെ കഴുത്തിലാണ്…എനിക്ക് ശ്വാസം എടുക്കാൻ കഴിയുന്നില്ല” എന്ന് ഫ്ളോയിഡ് പൊലീസിനോട് കരഞ്ഞു പറഞ്ഞിരുന്നെങ്കിലും പൊലീസ് ചെവികൊണ്ടില്ല.

‘എനിക്ക്​ ശ്വാസം മുട്ടുന്നു’ വെളുത്ത വർഗക്കാരനായ പൊലീസുകാര​​ന്റെ ക്രൂരതക്കിരയായി കൊല്ലപ്പെട്ട ജോർജ്​ ​ഫ്ലോയി​ഡി​​ന്റെ അവസാന വാക്കുകൾ മിനിയോപോളിസ്​ തെരുവുകളിൽ മുഴങ്ങുകയാണ്. രാവും പകലും മിനെപോളിസ്​ തെരുവുകൾ ‘എനിക്ക്​ ശ്വാസം മുട്ടുന്നു’ മുദ്രാവാക്യങ്ങളോടെ പ്രക്ഷുബ്​ധമായി. അമേരിക്കയിൽ പതിറ്റാണ്ടുകളായി തുടരുന്ന കറുത്തവർഗക്കാർക്ക്​ നേരെയുള്ള അതിക്രമങ്ങൾക്ക്​ താക്കീത്​ നൽകുന്ന രീതിയിലാണ് പ്രതിഷേധം. മണിക്കൂറുകൾ പിന്നിട്ടിട്ടും പൊലീസിനും ഭരണകൂടത്തിനും പ്രതിഷേധം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. അഞ്ച്​ മിനി​ട്ടോളം ജോർജ്​ ഫ്ലോയിഡി​​ന്റെ കഴുത്തിൽ കാൽമുട്ട്​ അമർത്തി നിൽക്കുന്നതി​​ന്റെ വിഡിയോ പുറത്തുവന്നതോടെയാണ്​ അമേരിക്കയിലെ ജനങ്ങൾ തെരുവുകളിൽ ഇറങ്ങിയത്​.

അതിനിടെ, തെരുവുകളിൽ പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തിയും അവഹേളിച്ചും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രം​ഗത്തെത്തി. മഹത്തായ അമേരിക്കൻ നഗരത്തിൽ ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ നടക്കുന്നത് കയ്യുംകെട്ടി നോക്കി നിൽക്കാൻ തന്നെക്കൊണ്ട് പറ്റില്ലെന്നാണ് ട്രംപ് പറഞ്ഞത്. തെരുവുകളിൽ പ്രതിഷേധിക്കുന്നവർ കൊള്ളക്കാരാണെന്നും ട്രംപ് ആരോപിച്ചു. കൊള്ളയടി തുടർന്നാൽ വെടിവെപ്പ് ആരംഭിക്കും എന്നാണ് പ്രതിഷേധക്കാർക്ക് നേരെ ട്രംപ് ഉയർത്തിയ ഭീഷണി.

തിങ്കളാഴ്​ചയാണ്​ മിനെ​പോളിസ്​ ​സ്​റ്റേഷനിലെ പൊലീസുകാരനായ ഡെറിക്​ ചൗലിൻ, ജോർജ്​ ​ഫ്ലോയിഡിനെ നടുറോഡിൽ കഴുത്തിൽ കാൽമുട്ട്​ അമർത്തി ഞെരിച്ചു കൊല്ലുന്നത്​. സംഭവത്തിൽ നാല്​ പൊലീസുകാരെ പിരിച്ചുവിട്ടിരുന്നു. പൊലീസ്​ ആളുമാറി പിടിച്ച നിരായുധനായ ജോർജ്​ ​ഫ്ലോയിഡിനെ കൊലപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പൊലിസ്​ പിടികൂടിയ ഫ്ലോയിഡിനെ കാറിൽനിന്നിറക്കി കഴുത്തിൽ കാൽമുട്ട്​ ഊന്നിനിന്ന്​ ശ്വാസം മുട്ടിച്ച്​ കൊലപ്പെടുത്തുകയായിരുന്നു. വേദനയെടുക്കു​ന്നുവെന്നും ശ്വാസം മുട്ടു​ന്നുന്നെന്നും വെള്ളം വേണമെന്നും കര​ഞ്ഞപേക്ഷിച്ചിട്ടും അഞ്ചുമിനി​ട്ടോളം പൊലീസ്​ ഫ്ലോയിഡി​​ന്റെ കഴുത്തിൽ കാൽമുട്ട്​ അമർത്തിനിന്നു. റസ്​റ്ററൻറിലെ സെക്യൂരിറ്റി ജീവനക്കായിരുന്നു ഫ്ലോയിഡ്​. കറുത്ത വർഗക്കാർക്ക്​ നേരെയുള്ള വെളുത്ത വർഗക്കാരുടെ അതിക്രമത്തി​​ന്റെ അവസാന ഇരയാണ് ഫ്ലോയിഡ്.

കറുത്ത വർഗ്ഗക്കാർക്ക് നേരെ ഇതിന് മുൻപും അമേരിക്കയിൽ വ്യാപകമായി പൊലീസ് അതിക്രമം നടന്നിട്ടുണ്ട്. മാർച്ച് 13-നു ലൂയിസ്വില്ലയിൽ പൊലീസുകാർ കറുത്ത വർഗക്കാരിയായ ബ്രയോണ ടെയ്‌ലറിന്റെ വീട്ടിൽ കയറി വെടിവെച്ചിരുന്നു. യു.എസിൽ, ആഫ്രിക്കൻ -അമേരിക്കക്കാർ വെളുത്തവർഗക്കാരെക്കാൾ 2.5 ഇരട്ടി പൊലീസിനാൽ കൊല്ലപ്പെടാൻ സാധ്യതയുണ്ട് 2019 ലെ ഒരു പഠനത്തിൽ സൂചിപ്പിച്ചിരുന്നു.ആയിരം കറുത്തവർഗക്കാരിൽ ഒരാൾ പൊലീസിനാൽ കൊല്ലാപ്പെടാനുള്ള അപകട സാധ്യത ഉണ്ടെന്ന് പ്രൊസീഡിങ്സ് ഓഫ് ദ നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പഠനത്തിൽ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP