Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇസ്ലാമിക സ്‌റ്റേറ്റും ഇസ്രയേലും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന രേഖകൾ പുറത്ത്; സ്വന്തം ജനതയെ കൊന്നൊടുക്കുമ്പോഴും യഹൂദ രാഷ്ട്രത്തെ ആക്രമിക്കാൻ ഒരു താത്പര്യവുമില്ല: ഇസ്ലാമിക ലോകത്തെ വെറുക്കാൻ അമേരിക്കയും ഇസ്രയേലും ചേർന്ന് കണ്ടെത്തിയ എളുപ്പവഴിയോ ഐസിസ്?

ഇസ്ലാമിക സ്‌റ്റേറ്റും ഇസ്രയേലും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന രേഖകൾ പുറത്ത്; സ്വന്തം ജനതയെ കൊന്നൊടുക്കുമ്പോഴും യഹൂദ രാഷ്ട്രത്തെ ആക്രമിക്കാൻ ഒരു താത്പര്യവുമില്ല: ഇസ്ലാമിക ലോകത്തെ വെറുക്കാൻ അമേരിക്കയും ഇസ്രയേലും ചേർന്ന് കണ്ടെത്തിയ എളുപ്പവഴിയോ ഐസിസ്?

ലണ്ടൻ: ലോകത്തെ ഏത് വലിയ വിവാദങ്ങൾക്കും ചുറ്റും ഗൂഢാലോചന തിയറികളും സജീവമാകുന്നത് പതിവാണ്. സെപ്റ്റംബർ 11 ആക്രമണം പോലും അമേരിക്കൻ ഗൂഢാലോചനയുടെ ഭാഗമാണ് എന്നു പൂർണ്ണമായും വിശ്വസിക്കുന്നവർ ഇപ്പോഴും അനേകമുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പുതിയ കോൺസ്പിറസി തിയറിയാണ് ഐസിസ് എന്ന ഇസ്ലാമിക സ്‌റ്റേറ്റ് ഭീകരസംഘടനയുടെ സൃഷ്ടിയെ ചൊല്ലി. അരുകൊലകൾ നടത്തിയ അത് സോഷ്യൽ മീഡിയകളിലൂടെ പുറത്തുവിട്ട് ലോകത്തെ ഭീതിപ്പെടുത്തുന്ന തീവ്രവാദി സംഘടന അമേരിക്കയും ഇസ്രയേകും കൈകോർത്തുണ്ടായ സൃഷ്ടിയാണെന്ന വിധത്തിലാണഅ പുതിയ കോൺസ്പിറസി തിയറി. ഇസ്ലാമിന്റെ പേരിൽ നിഷ്ഠൂരമായ കൊലയും കൊള്ളയും നടത്തി ഇസ്ലാമിനെ ജനം വെറുപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കാനായി ഇസ്രയേൽ ബുദ്ധിയിൽ പിറന്ന സംഘടനയ്ക്കാണ് ഐസിസ് എന്ന തിയറിയാണ് ഇപ്പോൾ എങ്ങും സജീവ ചർച്ചയായിരിക്കുന്നത്.

ഐക്യരാഷ്ട്ര സംഘടനയുടെ ഒരു പുതിയ റിപ്പോർട്ടനുസരിച്ച് ഇസ്രയേലി ഡിഫെൻസ് ഫോഴ്‌സ്(ഐ.ഡി.എഫ്) 2013 മെയ് മുതൽ ഇസ്ലാമിക് സ്‌റ്റേറ്റിലെ അംഗങ്ങളുമായി സ്ഥിരമായി ബന്ധം പുലർത്തുന്നുണ്ടെന്നാണ് വെളിപ്പെടുത്തുന്നത്. പ്രമുഖ അമേരിക്കൻ മാഗസിനായ ടൈംസും ഐസിസിന്റെ സൃഷ്ടിക്ക് പിന്നിൽ അമേരിക്കൻ താൽപ്പര്യങ്ങളുണ്ടെന്ന വാർത്ത റിപ്പോർട്ട് ചെയ്യുന്നു. ഇസ്ലാമിക രാജ്യമായ ഇറാൻ ഇങ്ങനെ വിശ്വസിക്കുന്നു എന്നാണ് ടൈംസിന്റെ റിപ്പോർട്ട്.

ഐക്യരാഷ്ട്ര സംഘടനയുടെ ഒരു പുതിയ റിപ്പോർട്ടനുസരിച്ച് ഇസ്രയേലി ഡിഫെൻസ് ഫോഴ്‌സ്(ഐ.ഡി.എഫ്) 2013 മെയ് മുതൽ ഇസ്ലാമിക് സ്‌റ്റേറ്റിലെ അംഗങ്ങളുമായി സ്ഥിരമായി ബന്ധം പുലർത്തുന്നുണ്ടെന്നാണ് വെളിപ്പെടുത്തുന്നത്. ഇസ്രയേലി ഡിഫെൻസ് ഫോഴ്‌സ് ഐസിസുമായി ബന്ധം പുലർത്തുന്ന വിഷയം പുറത്തുവന്നതോടെ ഇതിൽ വിശദീകരണവുമായി ഇസ്രയേലും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സിവിലിയന്മാർക്ക് ആരോഗ്യ പരിചരണം ലക്ഷ്യമാക്കിയുള്ള ബന്ധം മാത്രമാണിതെന്നാണ് ഐഡിഎഫ് പറയുന്നത്.ഇസ്രയേലി ഡിഫെൻസ് ഫോഴ്‌സ് ഐസിസുമായി ബന്ധം പുലർത്തുന്ന വിഷയം പുറത്തുവന്നതോടെ ഇതിൽ വിശദീകരണവുമായി ഇസ്രയേലും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സിവിലിയന്മാർക്ക് ആരോഗ്യ പരിചരണം ലക്ഷ്യമാക്കിയുള്ള ബന്ധം മാത്രമാണിതെന്നാണ് ഐഡിഎഫ് പറയുന്നത്. എന്നാൽ ഇവർക്ക് ഐസിസുമായി നേരിട്ട് ബന്ധമുണ്ടെന്ന് യുഎൻ നിരീക്ഷകർ തിരിച്ചറിഞ്ഞതോടെ ഐഡിഎഫിന്റെ ഈ വാദം പൊള്ളയാണെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്. അതായത് ഐസിസ് സംഘടനയുമായും ഭീകകരുമായും ഐഡിഎഫിന് നേരിട്ട് ബന്ധമുണ്ടെന്നാണ് യുഎൻ നിരീക്ഷകർ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഐസിസ് ഭീകർക്ക് വൈദ്യസഹായവും ഇവർ നൽകുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

ഐഡിഎഫിൽ നിന്നും ചിലർ ഐസിസിലേക്ക് പോയിട്ടുണ്ടെന്നും സൂചനയുണ്ട്. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സിറിയൻ വിഷയത്തിൽ ഇസ്ര്ായേലിനും ഐസിസിനുമുള്ള ബന്ധം യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ മുന്നിലും എത്തിയിട്ടുണ്ട്.സിറിയയിലെ ആക്രമണങ്ങളിൽ ഇസ്രയേലിനുള്ള പങ്ക് ഈ റിപ്പോർട്ട് വെളിപ്പെടുന്നുണ്ട്.ഇത് സിറിയയിലെ ആക്രമണത്തിന് ഇസ്രയേൽ ഐസിസിന് നൽകുന്ന ചില സഹായങ്ങളെക്കുറിച്ചും സൂചനകൾ നൽകാൻ പര്യാപ്തമാണ്. രണ്ടുമാസം മുമ്പ് ഇസ്രയേൽ സിറിയൻ സേനയെ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേലിന്റെ ആക്രമണത്തിൽ സിറിയൻ സേനക്ക് ഉപദേശം നൽകുന്ന ഒരു ഇറാനിയൻ അഡൈ്വസർ കൊല്ലപ്പെട്ടത് രണ്ടാഴ്ച മുമ്പാണ്. യുഎസ് ഐസിസിന് ഫണ്ട് നൽകുന്നതിനുള്ള ചില സൂചനകളും പ്രബലമാണെന്ന് കാണാം. ഐസിസ് സിറിയൻ പ്രസിഡണ്ട് ആസാദിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി കൂടിയാണ് യുഎസ് ഐസിസിനെ സഹായിക്കുന്നതെന്ന വ്യക്തമായ സൂചനയും ലഭ്യമായിട്ടുണ്ട്.

ഐഡിഎഫിൽ നിന്നും ചിലർ ഐസിസിലേക്ക് പോയിട്ടുണ്ടെന്നും സൂചനയുണ്ട്. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സിറിയൻ വിഷയത്തിൽ ഇസ്ര്ായേലിനും ഐസിസിനുമുള്ള ബന്ധം യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ മുന്നിലും എത്തിയിട്ടുണ്ട്.സിറിയയിലെ ആക്രമണങ്ങളിൽ ഇസ്രയേലിനുള്ള പങ്ക് ഈ റിപ്പോർട്ട് വെളിപ്പെടുന്നുണ്ട്.യുഎൻ, ഐസിസിനെതിരെ ആക്രമണം നടത്തിയപ്പോൾ ഇസ്രയേലി ഹൈക്കമാൻഡ് ഇതിനെ പിന്തുണയ്ക്കുന്നതിൽ അസംതൃപ്തി രേഖപ്പെടുത്തുകയും ഇതൊരു തെറ്റായ നീക്കമാണെന്ന് പറയുകയും ചെയ്തിരുന്നു.ഈ മേഖലയിൽ ഇറാനും സിറിയയും ഇസ്രയേലിൽ നിന്നും വളരെക്കാലമായി ഭീഷണി നേരിടുന്നുണ്ട്. സദാം സ്ഥാഭ്രഷ്ടനാകും മുമ്പ് ഇറാഖും ഇസ്രയേലിൽ നിന്നുള്ള ഭീഷണി നേരിട്ടിരുന്നു.ശത്രുവിന്റെ ശത്രു മിത്രം എന്നുള്ള നിലപാടാണ് ഈ മേഖലയിൽ ഇസ്രയേൽ ഐസിസിനോട് കാണിക്കുന്നതെന്ന് വ്യക്തമാണ്. ഇസ്ലാമിക് സ്‌റ്റേറ്റിനെ പിന്തുണയ്ക്കുന്നതിലൂടെ സിറിയയെ തകർക്കുന്നതിലുപരിയായി മേഖലയിൽ ഇറാനുള്ള സ്വാധീനം കുറയ്ക്കുകയെന്നതും യഹൂദരാഷ്ട്രം ലക്ഷ്യമിടുന്നുണ്ടെന്ന് കരുതാം.

അമേരിക്ക ഐസിസിന് പിന്തുണയേകുന്നുണ്ടെന്ന് സമർത്ഥിക്കുന്ന വാദഗതികളും അടുത്ത കാലത്തായി ഉയർന്നുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ ഇറാനിലെ ഇംഗ്ലീഷ് പത്രമായ യുവർ ന്യൂസ് വയർ ഇക്കാര്യം വിശദീകരിച്ചുകൊണ്ട് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇറാന്റെ വാദങ്ങളെ നിരത്തിക്കൊണ്ട് മുൻപേജിൽ തന്നെയായിരുന്നു ഈ സ്‌റ്റോറി പ്രസിദ്ധീകരിച്ചിരുന്നു. ഇറാഖിൽ ഐസിസ് നടത്തുന്ന ആക്രമണങ്ങൾ മേഖലയിലെ സമാധാനം താറുമാറാക്കാനും അസ്ഥിരത ഉണ്ടാക്കാനും ഇസ്രയേലിനെ സുരക്ഷിതമാക്കാനുമാണ് യുഎസ്, ഐസിസിനെ പിന്തുണയ്ക്കുന്നതെന്നായിരുന്നു പ്രസ്തുത റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.

ഇറാൻ നടത്തുന്ന ഇസ്ലാമിക് റിപ്പബ്ലിക്ക് ന്യൂസ് ഏജൻസിയുടെ(ഐആർഎൻഎ) ഒരു സ്‌കൂപ്പിന്റെ തർജമമായിരുന്നു അത്.നാഷണൽ സെക്യൂരിറ്റി ഏജൻസി(എൻഎസ്എ) യുടെ അടുത്തയാളായ എഡ്വാർഡ് സ്‌നോഡെന്റെ ഈ വിഷയത്തിലുള്ള ഒരു ഇന്റർവ്യൂവും പ്രസ്തുത റിപ്പോർട്ടിനൊപ്പമുണ്ടായിരുന്നു. ലോകത്തിലെ എല്ലാ ഭീകരപ്രവർത്തനവും ഏകോപിപ്പിക്കാൻ ശേഷിയുള്ള ഒരു ഭീകരസംഘടനയ്ക്ക് യുഎസും ബ്രിട്ടനും ഇസ്രയേലും ഇവിടെ രൂപം കൊടുക്കുകയായിരുന്നുവെന്നാണ് സ്‌നോഡൻ ഈ ആർട്ടിക്കിളിൽ വിവരിച്ചിരുന്നത്.

ഈ പദ്ധതിക്ക് ഐആർഎൻഎ ബീഹിവ് അഥവാ ഹോണസ്റ്റ് നെസ്റ്റ് എന്നാണ് കോഡ്‌നെയിം നൽകിയിരിക്കുന്നത്. ഐസിസ് എന്ന പൊതു ശത്രുവിനെ ഈ മേഖലയിൽ സൃഷ്ടിച്ച് മുസ്ലിം രാഷ്ട്രങ്ങളുടെ ശ്രദ്ധ ഇതിലേക്ക് വഴിതിരിച്ച് വിട്ട് ഇസ്രയേലിനെതിരെയുള്ള ഭീഷണി ഒഴിവാക്കുകയായിരുന്നു ഇതിന്റെ അടിസ്ഥാന ലക്ഷ്യമെന്നും ഈ റിപ്പോർട്ടിലൂടെ സ്‌നോഡെൻ വാദിക്കുന്നു.

ഇസ്ലാമിക് സ്‌റ്റേററും അമേരിക്കയും തമ്മിലുള്ള ബന്ധം സ്ഥാപിക്കാൻ മുൻ അൽഖ്വയ്ദ കമാൻഡർ നബിൽ നയീമും രംഗത്തെത്തിയിരുന്നു.ഐസിസ് അഥവാ ഇസ്ലാമിക് സ്‌റ്റേറ്റ് എന്നത് അൺ ഇസ്ലാമിക് സ്‌റ്റേറ്റ് ആണെന്നും അൺ ഇസ്ലാമിക് സ്‌റ്റേറ്റെന്നാൽ യുഎസ് ആണെന്നുമുള്ള ഒരു വാദഗതിയാണ് നബിൽ മുന്നോട്ട് വയ്ക്കുന്നത്. അതായത് ഇസ്ലാമിക് സ്‌റ്റേറ്റ് യുഎസിന്റെ പിന്തുണയിൽ പിറന്ന ഒരു സംഘടനയാണെന്നാണ് ഇയാൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. അമേരിക്കയും മേഖലയിലുള്ള അതിന്റെ കൂട്ടാളികളും ചേർന്നാണിതിന് രൂപം കൊടുത്തതെന്നും മുൻ അൽഖ്വയ്ദ തലവൻ പറയുന്നു.ഇസ്ലാമിനെ ഇസ്ലാമിന്റെ പേരുപറഞ്ഞ് കളങ്കപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും നബിൽ പറയുന്നു. ഇതിലൂടെ മധ്യപൂർവേഷ്യയെ അസ്ഥിരപ്പെടുത്തുകയും ഇസ്ലാമിക ലോകത്ത് അമേരിക്കയുടെ ഇടപെടൽ അനന്തമായി നിലനിർത്തുകയും ഇവരുടെ ഗൂഢോദ്ദേശ്യമാണെന്ന് അൽഖ്വയ്ദ മുൻ തലവൻ വാദിക്കുന്നു.വേശ്യകളുമായുള്ള തങ്ങളുടെ ബന്ധം മറയ്ക്കാൻ അൺ ഇസ്ലാമിക് സ്‌റ്റേറ്റ് വ്യാജവിവാഹങ്ങൾ നടത്തുകയും ചെയ്യുന്നു. അവർ മതത്തിന്റെ പേരിൽ കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടത്തുന്നു.അവർ ഇറാഖിലെയും സിറിയയിലെയും ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യുന്നു. ഫലസ്തീനിൽ സയണിസ്റ്റുകൾ നടത്തുന്ന കൂട്ടക്കൊലയോട് സമമാണിതെന്നും നബീൽ പറയുന്നു. ഇവയിലൂടെ ഇസ്ലാമിനെ മോശമായി ചിത്രീകരിക്കുകയാണ് അവരുടെ ആത്യന്തിക ലക്ഷ്യമെന്നും മുൻ അൽഖ്വയ്ദ തലവൻ ആണയിട്ട് പറയുന്നു. 

ഇസ്ലാമിനെതിരായുള്ള ഫോർത്ത് ജനറേഷൻ യുദ്ധതന്ത്രമാണിതെന്നും ഇയാൾ സമർത്ഥിക്കുന്നു. നിയോകൺസർവേറ്റീവ് സയണിസ്റ്റുകളും നവലോക ക്രമ സാത്താനിസ്റ്റുകളുമാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ഇതിന്റെ ഇരകൾ മധ്യപൂർവേഷ്യയിലെ ആളുകളാണ്. ഇവർക്ക് പിന്തുണയേകുന്നതിലൂടെ അമേരിക്ക 9/11 ലെ ആക്രമണത്തിൽ ചോരചിന്തിയ സ്വന്തം പൗരന്മാരെ വരെ വഞ്ചിക്കുകയാണെന്നും നബിൽ തുറന്നടിക്കുന്നു. ഇതിനായി ജോർദാനിലെ ക്യാംപുകൾ സൃഷ്ടിച്ചതും അൺ ഇസ്ലാമിക് സ്‌റ്റേറ്റായ അമേരിക്കയാണ്. ഇതിനുള്ള ആയുധവും പരിശീലനവും പ്രദാനം ചെയ്തത് യുസ് നാവികരാണ്. ഐസിസിന് ഫണ്ട് നൽകുന്നതും യുഎസ് ആണെന്നും ഭീകരപോരാട്ടത്തിൽ പരുക്കു പറ്റിയ ഇതിലെ ആയിരക്കണക്കിന് ഭീകരരെ ചികിത്സിച്ചത് ഇസ്രയേലിലെ ടെൽ അവീവിലുള്ള ഹോസ്പിറ്റലുകളിലാണെന്നും നബിൽ പറയുന്നു.

വേശ്യകളുമായുള്ള തങ്ങളുടെ ബന്ധം മറയ്ക്കാൻ അൺ ഇസ്ലാമിക് സ്‌റ്റേറ്റ് വ്യാജവിവാഹങ്ങൾ നടത്തുകയും ചെയ്യുന്നു. അവർ മതത്തിന്റെ പേരിൽ കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടത്തുന്നു.അവർ ഇറാഖിലെയും സിറിയയിലെയും ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യുന്നു. ഫലസ്തീനിൽ സയണിസ്റ്റുകൾ നടത്തുന്ന കൂട്ടക്കൊലയോട് സമമാണിതെന്നും നബീൽ പറയുന്നു. ഇവയിലൂടെ ഇസ്ലാമിനെ മോശമായി ചിത്രീകരിക്കുകയാണ് അവരുടെ ആത്യന്തിക ലക്ഷ്യമെന്നും മുൻ അൽഖ്വയ്ദ തലവൻ ആണയിട്ട് പറയുന്നു.

യൂട്യൂബ് വീഡിയോയിൽ പ്രചരിച്ച കൊലകളെക്കുറിച്ചും നബീൽ തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്. യസീദി വിശ്വാസികളായ കുർദുകളെ ഐസിസുകാർ പിടിച്ച് കെട്ടി, കണ്ണുകെട്ടി കഴുത്തറക്കുന്നു...തുടർന്ന് അവർ അള്ളാ...ഞങ്ങളുടെ ബലി സ്വീകരിക്കൂ...എന്ന അലറുന്നുണ്ട്. ഇത്തരത്തിലുള്ള പെരുമാറ്റം ഇസ്ലാമികവിരുദ്ധമാണെന്നും മറിത്ത് സാത്താനിക് വിശ്വാസികളുടേതാണെന്നും നബിൽ തറപ്പിച്ച് പറയുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി വാദഗതികൾ കൂട്ടി വായിക്കുമ്പോൾ ഇസ്ലാമിക് സ്‌റ്റേറ്റും ഇസ്രയേലും അമേരിക്കയും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങൾക്കുള്ള സാധ്യതകൾ കൂടുതൽക്കൂടുതൽ തെളിഞ്ഞ് വരുകയുമാണ്. വരും നാളുകളിൽ ഇതിനെക്കുറിച്ചുള്ള കൂടുതൽ വസ്തുതകൾ വ്യക്തമായാൽ മാത്രെ ഇക്കാര്യത്തിൽ ഒരു അന്തിമചിത്രമുണ്ടാവുകയുള്ളൂവെന്ന് തീർച്ചയാണ്. അതിനായി നമുക്ക് കാത്തിരിക്കാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP