Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉണരുക, വിപ്ലവം നമ്മിൽ നിന്നും തന്നെ ഉയരുന്നതാണ്.. പൗരത്വ നിയമത്തിനെതിരായ രാജ്യവ്യാപക പ്രതിഷേധങ്ങളെ പിന്തുണച്ച് നടൻ പൃഥ്വിരാജ്; ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചു ഫേസ്‌ബുക്ക് പോസ്റ്റ്; ഹാഷ്ടാഗ് ക്യാംപെയ്‌നുകൾക്ക് അപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും എന്നു പ്രതികരിച്ച് നടൻ ടൊവിനോ തോമസും; യുവതാരങ്ങൾ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് രംഗത്തു വരുമ്പോഴും മൗനം പാലിച്ചു സൂപ്പർതാരങ്ങൾ

ഉണരുക, വിപ്ലവം നമ്മിൽ നിന്നും തന്നെ ഉയരുന്നതാണ്.. പൗരത്വ നിയമത്തിനെതിരായ രാജ്യവ്യാപക പ്രതിഷേധങ്ങളെ പിന്തുണച്ച് നടൻ പൃഥ്വിരാജ്; ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചു ഫേസ്‌ബുക്ക് പോസ്റ്റ്; ഹാഷ്ടാഗ് ക്യാംപെയ്‌നുകൾക്ക് അപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും എന്നു പ്രതികരിച്ച് നടൻ ടൊവിനോ തോമസും; യുവതാരങ്ങൾ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് രംഗത്തു വരുമ്പോഴും മൗനം പാലിച്ചു സൂപ്പർതാരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങൾ ഉയരുമ്പോഴും പ്രതികരണങ്ങളുമായി സിനിമാ നടന്മാരും സെലബ്രിറ്റികളുമെല്ലാം രംഗത്തുവരുന്നുണ്ട്. നിയമത്തിനെതിരെ പ്രതികരണവുമായി നടൻ പൃഥ്വിരാജും രംഗത്തെത്തി. ഉണരുക, വിപ്ലവം നമ്മിൽ നിന്നും തന്നെ ഉയരുന്നതാണ്.. എന്നാണ് പൃഥ്വിരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ട്വിറ്ററിലും പൃഥ്വി തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു നടന്റെ പ്രതികരണം. റൈസ് എന്ന ഹാഷ്ടാഗും പങ്കുവെച്ചു.

മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവർ ഈ വിഷയത്തിൽ പ്രതികരിക്കാൻ മടിക്കുന്നു എന്ന ആക്ഷേപം ഉയരുന്ന ഘട്ടത്തിൽ കൂടിയാണ് പൃഥ്വിരാജിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. നടി പാർവ്വതി തുടങ്ങിയവർ നേരത്തെ തന്നെ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തു വന്നിരുന്നു. പൗരത്വ നിയമത്തിനും വിദ്യാർത്ഥികളെ തല്ലിച്ചതച്ച ഡൽഹി പൊലീസ് നടപടിക്കുമെതിരെ നടൻ ടൊവീനോ തോമസ് രംഗത്തെത്തിയിരുന്നു. അടിച്ചമർത്തും തോറും പ്രതിഷേധങ്ങൾ പടർന്നുകൊണ്ടേയിരിക്കുമെന്ന് ടൊവീനോ പറഞ്ഞു. ഹാഷ്ടാഗ് ക്യാംപെയ്‌നുകൾക്ക് അപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും. ചരിത്രം പഠിപ്പിക്കുന്നത് അതാണെന്നും ടൊവീനോ ചൂണ്ടിക്കാട്ടി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം. ഡൽഹിയിൽ പൗരത്വനിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ചിത്രവും ടൊവീനോ കുറിപ്പിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്.

നടി അമല പോളും വിഷയത്തിൽ പ്രതികരിച്ച് നേരത്തെ രംഗത്തുവന്നിരുന്നു. ഡൽഹി ജാമിയ മിലിയ സർവ്വകലാശാലയിൽ പൊലീസ് മാധ്യമപ്രവർത്തകനെ മർദ്ദിക്കുന്നത്, മലയാളി വിദ്യാർത്ഥിനികൾ തടയുന്ന ചിത്രം നടി ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസാക്കി. അയഷ റെന്ന പൊലീസിന് നേരെ കൈ ചൂണ്ടുന്ന ചിത്രത്തിനൊപ്പം 'ഇന്ത്യ നിന്റെ തന്തയുടേതല്ല' എന്ന വരികളുമുണ്ട്.

നടൻ ഇന്ദ്രജിത്തും പ്രതിഷേധങ്ങളെ പിന്തുണച്ചു രംഗത്തുവന്നു. നാടിന്റെ ഉയർത്തെഴുനേൽപ്പ് എന്നു പറഞ്ഞു കൊണ്ടാണ് വിഷയത്തിൽ ഇന്ദ്രജിത്ത് പ്രതികരിച്ചത്. തങ്ങളെ മർദ്ദിച്ച അഭിഭാഷകർക്കെതിരെ കുത്തിയിരുന്നു സമരം ചെയ്യുകയും, പ്രതിഷേധം നടത്തിയ വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കുകയുമാണ് ഡൽഹി പൊലീസെന്ന് ചൂണ്ടിക്കാട്ടുന്ന പോസ്റ്ററും നടി ഇൻസ്റ്റ സ്റ്റോറിയായി ഷെയർ ചെയ്തിട്ടുണ്ട്. പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ അരങ്ങേറുമ്പോൾ മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ അടക്കമുള്ളവർ നിശ്ശബ്ദത പാലിക്കുകയാണെന്ന വിമർശനമുയർന്നിരുന്നു. ഇതിനിടെയാണ് നിലപാട് അറിയിച്ച് അമല പോൾ രംഗത്തെത്തിയിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാള സിനിമാതാരങ്ങളിൽ നിന്ന് ആദ്യമായി ഉയർന്ന ശബ്ദം നടി പാർവതി തിരുവോത്തിന്റേ ആയിരുന്നു. പ്രധാന താരങ്ങൾ അടക്കം നിശബ്ദത പാലിച്ചപ്പോൾ നട്ടെല്ലില്ലൂടെ ഭയം കയറുന്നുവെന്നായിരുന്നു പാർവതി തിരുവോത്തിന്റെ പ്രതികരണം. ജാമിയ മില്ലിയയിലെ പൊലീസ് അതിക്രമത്തിനെതിരെയും പാർവതി പ്രതികരിച്ചു. ജാമിയയും അലിഗഡും, ഇത് ഭീകതയാണെന്ന് പൊലീസ് വേട്ടയുടെ വീഡിയോ റീട്വീറ്റ് ചെയ്ത് പാർവതി ട്വിറ്ററിൽ കുറിച്ചു. റാണാ അയ്യൂബിന്റെ ട്വീറ്റും വീഡിയോയും പങ്കുവച്ചാണ് പ്രതികരണം.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്ന് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കറിയ മുഹമ്മദ് അറിയിച്ചിരുന്നു. മലയാളത്തിലെ മികച്ച സിനിമയ്ക്കുള്ള ദേശിയ പുരസ്‌കാരം നേടിയ ചിത്രമാണിത്. പുരസ്‌കാരദാന ചടങ്ങ് വരാനിരിക്കെയാണ് അണിയറ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP