Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവതി നടപ്പന്തലിന് അടുത്ത് എത്തിയപ്പോൾ തന്ത്രി അസ്വസ്ഥനായി; തന്ത്രി എന്നെ വിളിച്ചു; നടയടച്ചാൽ കോടതി അലക്ഷ്യമാകുമോ എന്ന് ചോദിച്ചു; ഇല്ലെന്നും ഒറ്റയ്ക്കാകില്ലെന്നും ഉറപ്പു കൊടുത്തു; പതിനായിരങ്ങൾ പിന്നിലുണ്ടെന്നും പറഞ്ഞു; സാറിന്റെ ഈ വാക്ക് മാത്രം മതിയെന്നായിരുന്നു തന്ത്രിയുടെ പ്രതികരണം; ശബരിമല സുവർണ്ണാവസരമെന്നും യുവമോർച്ചക്കാരോട് ശ്രീധരൻ പിള്ള പറയുന്ന ഓഡിയോ പുറത്ത്; ബിജെപി അധ്യക്ഷന്റെ സംഭാഷണം ഉയർത്തി പ്രതിരോധത്തിന് സിപിഎം; ശബരിമല വിവാദം സങ്കീർണ്ണതയിലേക്ക്

യുവതി നടപ്പന്തലിന് അടുത്ത് എത്തിയപ്പോൾ തന്ത്രി അസ്വസ്ഥനായി; തന്ത്രി എന്നെ വിളിച്ചു; നടയടച്ചാൽ കോടതി അലക്ഷ്യമാകുമോ എന്ന് ചോദിച്ചു; ഇല്ലെന്നും ഒറ്റയ്ക്കാകില്ലെന്നും ഉറപ്പു കൊടുത്തു; പതിനായിരങ്ങൾ പിന്നിലുണ്ടെന്നും പറഞ്ഞു; സാറിന്റെ ഈ വാക്ക് മാത്രം മതിയെന്നായിരുന്നു തന്ത്രിയുടെ പ്രതികരണം; ശബരിമല സുവർണ്ണാവസരമെന്നും യുവമോർച്ചക്കാരോട് ശ്രീധരൻ പിള്ള പറയുന്ന ഓഡിയോ പുറത്ത്; ബിജെപി അധ്യക്ഷന്റെ സംഭാഷണം ഉയർത്തി പ്രതിരോധത്തിന് സിപിഎം; ശബരിമല വിവാദം സങ്കീർണ്ണതയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ശബരിമലയിലെ യുവതി പ്രവേശത്തിൽ നടയടക്കുമെന്ന തന്ത്രിയുടെ നിലപാട് ബിജെപിയുടെ പിന്തുണയോടെയെന്ന് വെളിപ്പെടുത്തൽ. തുലാമാസ പൂജാ സമയത്ത് യുവതികൾ സന്നിധാനത്ത് അടുത്ത് എത്തിയപ്പോൾ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാൽ കോടതി അലക്ഷ്യമാവില്ലേയെന്ന് ചോദിച്ചെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള വെളിപ്പെടുത്തി. കോഴിക്കോട് നടന്ന യുവമോർച്ചാ യോഗത്തിലാണ് പ്രവർത്തകരോട് ശ്രീധരൻ പിള്ള ഇക്കാര്യങ്ങൾ പറഞ്ഞത്. ശ്രീധരൻ പിള്ളയുടെ വാക്കുകളോടെ ശബരിമലയിൽ ഗൂഢാലോചന നടക്കുന്നുവെന്ന പ്രചരണവുമായി സിപിഎമ്മും രംഗത്ത് വന്നു.

നടയടക്കുമെന്ന ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ നിലപാടിന് ആയിരങ്ങൾ പിന്തുണയുണ്ടാവുമെന്ന തന്റെ ഉറപ്പിന്റെ പിൻബലത്തിലായിരുന്നു തന്ത്രി പ്രവർത്തിച്ചതെന്നും യുവമോർച്ചയുടെ സമ്മേളനത്തിൽ ശ്രീധരൻപിള്ള പറയുന്നു.. നമ്മൾ മുന്നോട്ട് വച്ച അജൻഡയിൽ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തിൽ നടന്നത്. ഇതൊരു സമസ്യയാണെന്ന് ശ്രീധരൻപിള്ള വ്യക്തമാക്കി. ബിജെപിക്ക് കേരളത്തിൽ സജീവമാകാനുള്ള സുവർണാവസരമാണ് ഇതെന്നും ശ്രീധരൻപിള്ള പറഞ്ഞു.

ബിജെപി ആസൂത്രണം ചെയ്ത സമരമാണ് നടന്നതെന്ന് വിശദമാക്കുന്നതാണ് ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ. പൊലീസിനെ മുട്ടുകുത്തിച്ചത് തന്ത്രിയുടെ നടയടക്കുമെന്ന നിലപാടായിരുന്നെന്നും ശ്രീധരൻപിള്ള വ്യക്തമാക്കുന്നു. വിശ്വാസികളാണ് സമരം നടത്തിയതെന്ന വാദം പൊളിക്കുന്നതാണ് ശഅരീധരൻ പിള്ളയുടെ വെളിപ്പെടുത്തൽ. യുവമോർച്ചയുടെ കോഴിക്കോട് നടന്ന യോഗത്തിലാണ് വെളിപ്പെടുത്തൽ ഏറെ ചർച്ചയായി കഴിഞ്ഞു. തന്ത്രി തന്നെ വിളിച്ചുവെന്ന പിഎസ് ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തലാണ് ഇതിൽ നിർണ്ണായകം. പ്രവീണ്ട തൊഗാഡിയ സമരം ഏറ്റെടുക്കാതിരിക്കാനുള്ള ഇടപെടലിനെ കുറിച്ചും പിള്ള വിശദീകരിക്കുന്നുണ്ട്.

സ്ത്രീകൾ ശബരിമലയ്ക്ക് അടുത്ത് എത്തിയപ്പോൾ തന്ത്രി അൽപം ഭയത്തിലായിരുന്നു. പൊലീസ് തന്ത്രിയെ ഭയപ്പെടുത്തി. ഇതോടെ തന്ത്രി എന്നെ വിളിച്ചു. നട അടച്ചാൽ കോടതി അലക്ഷ്യമാകുമോ എന്നാണ് തന്ത്രി തേടിയത്. ഇല്ലയെന്ന് ഉറപ്പിച്ചു പറഞ്ഞു. കോടതി അലക്ഷ്യമായാലും താൻ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകി. കേസുണ്ടായാൽ ആദ്യം താനാകും പ്രതിയെന്നും പറഞ്ഞു. പതിനായിരങ്ങൾ ഒപ്പമുണ്ടാകുമെന്നും പറഞ്ഞു. ഇതോടെയാണ് തന്ത്രി തീരുമാനം എടുത്തതാണെന്നാണ് പിഎസ് ശ്രീധരൻ പിള്ള യോഗത്തിൽ പറയുന്നത്. സാറിന്റെ ഒരു വാക്ക് മതിയെന്ന് കണ്ഠരര് രാജീവര് പറഞ്ഞതായും വിശദീകരിച്ചതായും പിള്ള പറയുന്നു. ഈ ഓഡിയോ പുറത്തു വന്നതോടെ ബിജെപിയെ കടന്നാക്രമിച്ച് എതിരാളികളും രംഗത്ത് വന്നു.

ഇത് സുവർണ്ണാവസരമാണ്. നമ്മൾ മുന്നോട്ട് വച്ച അജണ്ടയിൽ ഓരോരുത്തരായി വീണു. അടിയറവ് പറയുന്നു. അവസാനം നമ്മുടെ പാർട്ടിയും ഭരണകൂടവും പാർട്ടിയും മാത്രമാകുമെന്നും പിള്ള യുവമോർച്ചയോട് പറയുന്നു. സമരത്തെ സംബന്ധിച്ച മലയാള മാസത്തിലെ സമരം ഏതാണ്ട് ബിജെപിയാണ് പ്ലാൻ ചെയ്ത് നടപ്പാക്കിയത്. സംസ്ഥാന സെക്രട്ടറിമാർ ഒരു സ്ഥലത്ത് പോയി നിന്നു. അവർക്ക് വിജയകരമായി അത് നടപ്പാക്കാൻ നടത്തുന്നു. യുവമോർച്ചയുടെ ജില്ലാ ജനറൽ സെക്രട്ടറി ..ഭക്തജനങ്ങളെ സംഘടിപ്പിച്ച് സ്ത്രീയെ തടഞ്ഞുവെന്നെല്ലാം ശ്രീധരൻ പിള്ള പറയുന്നുണ്ട്.

തന്ത്രി കണ്ഠര് രാജീവര് ബിജെപി സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരൻപിള്ളയുമായി സംസാരിച്ച ശേഷമാണ് സ്ത്രീകൾ സന്നിധാനത്ത് പ്രവേശിച്ചാൻ നട അടയ്ക്കുമെന്ന് പൊലീസിനോടുൾപ്പെടെ പറഞ്ഞതെന്ന് ശ്രീധരൻപിള്ള തന്നെ വ്യക്തമാക്കുന്ന ശ്രീധരൻരിള്ളയുടെ തന്നെ സംസാരത്തിന്റെ ഓഡിയോ ആണ് പുറത്തു വന്നിരിക്കുന്നതെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്.
നട അടച്ചാൽ കോടതി അലക്ഷ്യമാകില്ലെ എന്ന് തന്ത്രി തന്നോട് ചോദിച്ചതായും കോടതിയലക്ഷ്യമാവില്ലെന്നും ഒറ്റക്കാവില്ലെന്നും തങ്ങൾ കൂടെയുണ്ടാവുമെന്ന് ഉറപ്പ് നൽകിയപ്പോൾ സാറിന്റെ വാക്ക് വിശ്വാസിക്കുന്നുവെന്ന് തന്ത്രി മറുപടി തന്നതായും ശ്രീധരൻപിള്ള പറയുന്നു.

ഒപ്പമുണ്ടാവുമെന്നൊക്കെ വെറുതെ പറഞ്ഞതാണെങ്കിലും സിപിഐഎമ്മുകാർ കേസ് കൊടുത്തപ്പോൾ ഒന്നാം പ്രതി താനായിരുന്നതുകൊണ്ട് തന്ത്രിക്ക് തന്നിൽ വിശ്വാസം തോന്നിയിട്ടുണ്ടാവാമെന്നും മാധ്യമങ്ങൾ ഇല്ലാതിരുന്ന യോഗത്തിൽ തുറന്ന് പറഞ്ഞത്. യോഗത്തിൽ പങ്കെടുത്തവരിൽ ആരോ ആണ് ഓഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP