Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരിയറിന് പിന്നിൽ സെക്ഷൻ ഓഫീസർ തുളസി; ഭാര്യ ഫിനാൻസിൽ അണ്ടർ സെക്രട്ടറിയും; ലക്ഷ്യയ്ക്ക് പിന്നിലെ ബുദ്ധി പൊതുഭരണ വകുപ്പിൽ ജോലിയുള്ള ഷിബു; വീറ്റോയുമായി മുന്നേറുന്നത് അണ്ടർ സെക്രട്ടറി രഞ്ജൻ രാജും; ബ്രില്യൻസിനും സെക്രട്ടറിയേറ്റ് ബന്ധങ്ങൾ! പി എസ് സി കോച്ചിങ് സെന്റർ നടത്തിപ്പുകാരുടെ വിവരങ്ങൾ കേട്ട് ഞെട്ടി വിജിലൻസ്; കെഎഎസ് പരീക്ഷയ്ക്ക് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഉദ്യോഗാർത്ഥികൾക്ക് കിട്ടിയതും വിവാദത്തിൽ; വീണ്ടും പി എസ് സി സംശയ നിഴലിൽ

കരിയറിന് പിന്നിൽ സെക്ഷൻ ഓഫീസർ തുളസി; ഭാര്യ ഫിനാൻസിൽ അണ്ടർ സെക്രട്ടറിയും; ലക്ഷ്യയ്ക്ക് പിന്നിലെ ബുദ്ധി പൊതുഭരണ വകുപ്പിൽ ജോലിയുള്ള ഷിബു; വീറ്റോയുമായി മുന്നേറുന്നത് അണ്ടർ സെക്രട്ടറി രഞ്ജൻ രാജും; ബ്രില്യൻസിനും സെക്രട്ടറിയേറ്റ് ബന്ധങ്ങൾ! പി എസ് സി കോച്ചിങ് സെന്റർ നടത്തിപ്പുകാരുടെ വിവരങ്ങൾ കേട്ട് ഞെട്ടി വിജിലൻസ്; കെഎഎസ് പരീക്ഷയ്ക്ക് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഉദ്യോഗാർത്ഥികൾക്ക് കിട്ടിയതും വിവാദത്തിൽ; വീണ്ടും പി എസ് സി സംശയ നിഴലിൽ

ഗീവർഗ്ഗീസ് എം തോമസ്

തിരുവനന്തപുരം: ഒരു ഇടവേളക്കു ശേഷം പി എസ് സിയുടെ വിശ്വാസ്യതയെ കുറിച്ചു വീണ്ടും വിവാദം പുകയുകയാണ്. പി എസ് സി കോച്ചിങ് സെന്റർ നടത്തുന്ന സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർ പി എസ് സി പരീക്ഷകളിൽ അട്ടിമറി നടത്താൻ ശ്രമിക്കുന്നു എന്നതാണ് പുതിയതായി പുറത്തു വരുന്ന ആരോപണം. ഇത് സംബന്ധിച്ച് ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ പി എസ് സി സെക്രട്ടറിക്കു പരാതി നൽകിയതോടെയാണ് സംഭവം പുറത്തു വന്നത്.

പരാതി ലഭിച്ചതോടെ പി എസ് സി കോച്ചിങ് സെന്റർ നടത്തുന്ന സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപെട്ടു പൊതുഭരണ സെക്രട്ടറിക്ക് പി എസ് സി കത്ത് നൽകി. ഉദ്യോഗസ്ഥർ നടത്തുന്ന കോച്ചിങ് സെന്ററുകൾ പരീക്ഷകളിൽ അട്ടിമറിനടത്താനും ഇത് പി എസ് സി യുടെ വിശ്വാസ്യത തകർക്കുമെന്നും ചൂണ്ടിക്കാട്ടി ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ കഴിഞ്ഞ ദിവസമാണ് പരാതി നൽകിയത്. അതിനിടെ സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥർ നടത്തുന്ന പിഎസ്‌സി പരിശീലന കേന്ദ്രത്തിനെതിരെ അന്വേഷണം തുടങ്ങി. വിജിലൻസാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മൂന്ന് സ്ഥാപനങ്ങൾക്കെതിരെയാണ് അന്വേഷണം. വിജിലൻസിന്റെ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ട് ഡിവൈഎസ്‌പി പ്രസാദാണ് കേസ് അന്വേഷിക്കുക.

തിരുവനന്തപുരത്തെ കരിയർ, ലക്ഷ്യ, വീറ്റോ എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് അന്വേഷണം. കരിയറിന് തിരുവനന്തപുരത്തും ആറ്റിങ്ങലിലും കേന്ദ്രങ്ങളുണ്ട്. ഇതിന് പിന്നിൽ പൊതുഭരണ വകുപ്പിലെ സെക്ഷൻ ഓഫീസർ തുളസിയാണ്. തുളസിയുടെ ഭാര്യ സെക്രട്ടറിയേറ്റിൽ അണ്ടർ സെക്രട്ടറിയാണ്. ലക്ഷ്യയ്ക്ക് ചാലശക്തിയായി നിൽക്കുന്നത് സെക്രട്ടറിയേറ്റിലെ പൊതു ഭരണ വകുപ്പിൽ അസിസ്റ്റന്റായ ഷിബുവും. വീറ്റോയ്ക്ക് പിന്നിൽ പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി രഞ്ജൻ രാജും. ഇതിൽ തുളസി അവധിയിലാണ്. ബാക്കിയെല്ലാവരും സർവ്വീസിൽ തുടരുന്നതായാണ് വിജിലൻസിന് കിട്ടുന്ന വിവരങ്ങൾ. ഈ സാഹചര്യത്തിലാണ് വിജിലൻസ് ഇടപെടൽ.

പി എസ് സി പരീക്ഷാ കോച്ചിങ് സെന്ററായ ബ്രില്യൻസിനും സെക്രട്ടറിയേറ്റുമായി അടുത്ത ബന്ധമുണ്ട്. എന്നാൽ ഇത് അന്വേഷണ വിധേയമല്ല. പി എസ് സി യുടെ ചോദ്യപേപ്പറുകൾ കൈകാര്യം ചെയ്യുന്ന രഹസ്യ സ്വഭാവമുള്ള സെക്ഷനുകളിൽ ജോലി ചെയ്യുന്നവരുമായി ഇത്തരം കോച്ചിങ് സെന്ററുകൾ നടത്തുന്ന ഉദ്യോഗസ്ഥർക്കു ബന്ധമുണ്ടെന്നും പരാതിയിൽ പറയുന്നു. തലസ്ഥാനത്തെ രണ്ടു കോച്ചിങ് സെന്ററുകളുടെ പേരും ഇത് നടത്തുന്ന പൊതുഭരണ വകുപ്പിലെ രണ്ടുപേരുടെ പേരുകളും ചേർത്താണ് ഇവർ പി എസ് സി ക്കു പരാതി നൽകിയിരിക്കുന്നത്. ഇതോടെ സർക്കാർ ജീവനക്കാരുടെ പരിശീലന കേന്ദ്രത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊതുഭരണ സെക്രട്ടറിയും, കേരള പിഎസ്‌സി കമ്മീഷനും പൊലീസിനെ സമീപിക്കുകയായിരുന്നു.

സെക്രട്ടറിയേറ്റ് ജോലിക്കാരായ ഇവർ തങ്ങളുടെ സ്വാധീനമുപയോഗിച്ചു ചോദ്യപേപ്പർ തയാറാക്കുന്ന സെക്ഷനുകളിലെ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടാറുണ്ട് എന്നും പി എസ് സി യുടെ വിശ്വാസ്യതയെ തന്നെ ഇത് ബാധിക്കുമെന്നും വരാനിരിക്കുന്ന പരീക്ഷകളിൽ അട്ടിമറിക്കു സാധ്യത ഉണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു. പരാതി ലഭിച്ച ഉടൻതന്നെ പി എസ് സി സെക്രട്ടറി പൊതുഭരണ സെക്രട്ടറി കെ ആർ ജ്യോതി ലാലിനു അന്വേഷണം ആവശ്യപ്പെട്ടു കത്ത് നൽകി . പരാതി ലഭിച്ചതിനെ തുടർന്ന് ആരോപണ വിധേയരായ രണ്ടു ഉദ്യോഗസ്ഥർക്കും പൊതുഭരണ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.

മുൻപ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിയായ അഖിലിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളായ ശിവരഞ്ജിത്, നസീം എന്നി പ്രതികൾ പൊലിസ് കോൺസ്റ്റബിൾ പരീക്ഷയിൽ അട്ടിമറിനടത്തിയാണ് പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ മുൻപ് എത്തിയത് എന്ന വിവാദത്തിൽ പി എസ് സിയുടെ വിശ്വസ്യത മുൻപ് ചോദ്യം ചെയ്യപ്പെട്ടതാണ്. തിരുവനന്തപുരത്താണ് മൂന്ന് പരിശീലന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. പിഎസ് സി പരിശീലന കേന്ദ്രങ്ങൾ ഈ ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയിലാണ്.

പരിശീലന കേന്ദ്രങ്ങളുടെ ഉടമസ്ഥത ഇവരുടെ പേരിലല്ല എന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ഉദ്യോഗാർത്ഥികളെ പഠിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും ഇവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിലൊരാൾ കെഎഎസിന്റെ പ്രിലിമിനറി പരീക്ഷ എഴുതിയിരുന്നു. ഉദ്യോഗാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി, കെഎഎസ് പരീക്ഷയ്ക്ക് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഈ പരിശീലന കേന്ദ്രങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് നൽകി തുടങ്ങിയ ആരോപണങ്ങളാണ് ഉദ്യോഗസ്ഥർക്ക് എതിരെ ഉയർന്നിരിക്കുന്നത്.

ഈ ഉദ്യോഗസ്ഥർ സമർപ്പിച്ചിരിക്കുന്ന സ്വത്തുവിവരങ്ങളുടെ വിശദമായ പരിശോധന, പിഎസ് സി ജീവനക്കാരുമായി ഇവർക്ക് എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP