Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുട്ടി സഖാവിന് മുന്നിൽ പി.എസ്.സി നിയമങ്ങൾ മുട്ടുവളച്ചു! പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ റാങ്ക് ജേതാവായ നസീം ഉപയോഗിച്ചത് രണ്ട് പ്രൊഫൈലുകൾ; നസീമിന്റെ ഇരട്ടപ്രൊഫൈൽ കണ്ടുപിടിക്കുന്നതിൽ പി.എസ്.സിക്ക് സംഭവിച്ചത് ഗുരുതര വീഴ്‌ച്ച; യൂണിവേഴ്സിറ്റി കോളേജിലെ മുൻ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിക്ക് സർക്കാർ ഉദ്യോഗത്തിന് വേണ്ടിയുള്ള കള്ളക്കളിയുടെ അടുത്ത എപ്പിസോഡ് കൂടി പൊളിയുന്നു

കുട്ടി സഖാവിന് മുന്നിൽ പി.എസ്.സി നിയമങ്ങൾ മുട്ടുവളച്ചു! പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ റാങ്ക് ജേതാവായ നസീം ഉപയോഗിച്ചത് രണ്ട് പ്രൊഫൈലുകൾ; നസീമിന്റെ ഇരട്ടപ്രൊഫൈൽ കണ്ടുപിടിക്കുന്നതിൽ പി.എസ്.സിക്ക് സംഭവിച്ചത് ഗുരുതര വീഴ്‌ച്ച; യൂണിവേഴ്സിറ്റി കോളേജിലെ മുൻ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിക്ക് സർക്കാർ ഉദ്യോഗത്തിന് വേണ്ടിയുള്ള കള്ളക്കളിയുടെ അടുത്ത എപ്പിസോഡ് കൂടി പൊളിയുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ പി.എസ്.സി പരീക്ഷയിൽ റാങ്ക് ജേതാവായ നസീമിന്റെ പ്രൊഫൈൽ പരിശോധനയിൽ പിഎസ്.സിക്ക് സംഭവിച്ചത് ഗുരുതര വീഴ്‌ച്ചയെന്ന് വ്യക്തം. ക്രിമിനൽ കേസിൽ പ്രതിയായ നസീം റാങ്ക് ലിസ്റ്റിൽ കടന്നുകൂടാൻ നടത്തിയ അട്ടിമറികൾക്ക് പിന്നാലെയാണ് ഇതിന് പിന്നില് മറ്റൊരു ഗുരതര വീഴ്‌ച്ച കൂടി വ്യക്തമാക്കുന്ന വിവരം പുറത്തുവന്നത്. രണ്ട് പ്രൊഫൈലുകൾ ഉപയോഗിച്ചാണ് നസീം പി എസ് സി പരീക്ഷയ്ക്ക് അപേക്ഷിച്ചത്. യൂണിവേഴ്സിറ്റി കോളേജിലെ മുൻ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു നസീം.

ഒരാൾക്ക് രണ്ട് പ്രെഫൈലുകളിൽ നിന്നും പി എസ് സി രജിസ്റ്റ്രേഷൻ ചെയ്യുന്നത് പി എസ് സി നിയമ പ്രകാരം ഡീബാർ ചെയ്യേണ്ട തട്ടിപ്പാണ്. ഇങ്ങനെ തട്ടിപ്പ് നടത്തി ഡീബാർ ചെയ്യുന്ന ആളുകളുടെ പട്ടികയും പട്ടികയും പി എസ് സി വർഷാവർഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്. എന്നാൽ നസീമിന്റെ കാര്യത്തിൽ പരിശോധന ഉണ്ടായില്ലെന്ന് മാത്രമല്ല യൂണിവേഴ്സിറ്റി കോളേജിൽ നടത്തിയ അക്രമം പോലും നസീമിന് പ്രശ്്‌നമായില്ല. ഇതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന സൂചനയിലേക്കാണ് വിരൽചൂണ്ടുന്നത്.

പി എസ് സി പരീക്ഷയിൽ ശിവരഞ്ജത്തിനും നസീമിനും പ്രണവിനും കിട്ടിയ ചോദ്യപ്പേപ്പർ ഒരേ കോഡിലുള്ളതായിരുന്നു. ഇതിലും ദുരൂഹതയുണ്ട്. കോഡ് സി ചോദ്യപ്പേപ്പറുകളാണ് ഇവർക്ക് മൂന്ന് പേർക്ക് ലഭിച്ചത്. ഈ ചോദ്യപേപ്പറിലെ ക്രമത്തിലുള്ള ഉത്തരങ്ങൾ പുറത്തു നിന്ന് മൊബൈൽ ഫോണിൽ മൂവർക്കും എത്തിയതായാണ് പിഎസ്‌സി വിജിലൻസിന്റെ തന്നെ കണ്ടെത്തൽ. അങ്ങനെയെങ്കിൽ മൂവർക്കും ഒരേ കോഡ് ലഭിച്ചതിന് പിന്നിൽ എവിടെയാണ് ഒത്തുകളി നടന്നതെന്നും കൂടി ചോദ്യമുയരുമ്പോൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ സംശയത്തിന്റെ മുനയിലാണ്.

ഇരട്ട പ്രൊഫൈലുള്ളവർ ആളുമാറി രണ്ടാം ഹാൾടിക്കറ്റിൽ പരീക്ഷ എഴുതുന്നു എന്ന് കണ്ടെത്തിയതോടെയാണ് ഇരട്ടപ്രൊഫൈൽ കുറ്റമാക്കിയത്. നസീമിന്റെ കാര്യത്തിൽ പിഎസ്‌സി അറിഞ്ഞിട്ടും കണ്ണടച്ചതാണോ, അതോ കബളിപ്പിക്കപ്പെട്ടതോ എന്നാണ് ഇനി അറിയേണ്ടത്. എന്തായാലും ഇതിൽ നിന്ന് പിഎസ്‌സിക്ക് ഒഴിഞ്ഞുമാറാനാകില്ല. അതിനിടെ യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതികളെ ജില്ലാ ജയിലിൽ നിന്നും തിരുവനന്തപുരം സെൻട്രൽ ജയിലിലേയ്ക്ക് മാറ്റാൻ കോടതി ഉത്തരവു നൽകി. കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവർ നൽകിയ ഹർജിയിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.

ജില്ലാ ജയിലിനുള്ളിൽ പകർച്ചവ്യാധി സാധ്യതയും, വധ ഭീഷണിയുമുണ്ടെന്നാണ് മുൻ എസ്എഫ്‌ഐ നേതാക്കളായ പ്രതികളുടെ ആരോപണം. അതിനാൽ ജയിൽമാറ്റം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ ജയിലിനുള്ളിൽ ഒരു തരത്തിലുള്ള പ്രശ്നങ്ങളോ പകർച്ച വ്യാധികളോ ഇല്ലെന്ന് കാണിച്ച് ജയിൽ സൂപ്രണ്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കരമനയിൽ അനന്തുവെന്ന യുവാവിനെ തല്ലികൊന്ന പ്രതികളിൽ നിന്നും ഭീഷണിയുണ്ടെന്ന വാദം പരിഗണിച്ചാണ് ജയിൽമാറ്റത്തിന് കോടതി ഇപ്പോൾ ഉത്തരവിട്ടത്.

ഇതിനിടെ, യൂണിവേഴ്സിറ്റി കോളേജിലെ ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ സീൽ മോഷ്ടിച്ച കേസിൽ മുൻ എസ്എഫ്‌ഐ നേതാവ് ശിവരഞ്ജിത്തിന്റെ ജാമ്യ അപേക്ഷയും കോടതി തള്ളി. പ്രതിക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യം കോടതി നിരസിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP