Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കൂട്ടുസനേയും മായാവിയേയും' വെറുതെ വിടില്ലെന്ന് പി എസ് സി അംഗം ഉഗ്രശപഥത്തിൽ; പണം കൊടുത്ത് കേസ് ഒഴിവാക്കാനുള്ള ഡി വൈ എഫ് ഐ നേതാവിന്റെ നീക്കം പൊളിയും; എത്ര വലിയ പാർട്ടിക്കാരനായാലും തന്റെ പേരുപയോഗിച്ച് പി എസ് സി യെ കളങ്കപ്പെടുത്താൻ അനുവദിക്കില്ലെന്ന് റോഷൻ റോയി മാത്യു; കേസിൽ മൊഴിയും നൽകും; നടപടിയുമായി മുന്നോട്ട് പോകുന്നമ്പോൾ വെട്ടിലാകുന്നത് കുട്ടി സഖാവിനെ രക്ഷിക്കാനിറങ്ങിയ പത്തനംതിട്ടയിലെ സിപിഎം നേതാക്കൾ

'കൂട്ടുസനേയും മായാവിയേയും' വെറുതെ വിടില്ലെന്ന് പി എസ് സി അംഗം ഉഗ്രശപഥത്തിൽ; പണം കൊടുത്ത് കേസ് ഒഴിവാക്കാനുള്ള ഡി വൈ എഫ് ഐ നേതാവിന്റെ നീക്കം പൊളിയും; എത്ര വലിയ പാർട്ടിക്കാരനായാലും തന്റെ പേരുപയോഗിച്ച് പി എസ് സി യെ കളങ്കപ്പെടുത്താൻ അനുവദിക്കില്ലെന്ന് റോഷൻ റോയി മാത്യു; കേസിൽ മൊഴിയും നൽകും; നടപടിയുമായി മുന്നോട്ട് പോകുന്നമ്പോൾ വെട്ടിലാകുന്നത് കുട്ടി സഖാവിനെ രക്ഷിക്കാനിറങ്ങിയ പത്തനംതിട്ടയിലെ സിപിഎം നേതാക്കൾ

എസ് രാജീവ്‌

തിരുവല്ല : ജോലി വാഗ്ദാനം ചെയ്ത് ഡിവൈഎഫ്‌ഐ നേതാവ് പണം തട്ടിയ സംഭവത്തിൽ പരാതിക്കാരനായ പി എസ് സി അഗം കട്ടക്കലിപ്പിൽ. പി എസ് സി പരീക്ഷയും ഇന്റർവ്യൂവും കഴിഞ്ഞ ഉദ്യോഗാർത്ഥിക്ക് വേഗത്തിൽ ജോലി വാങ്ങി നൽകിത്തരാമെന്ന് വാഗ്ദാനം നൽകി തിരുവല്ലാക്കാരനായ ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് ഇടനിലക്കാരൻ വഴി പണം തട്ടിയ കേസിൽ എസ് പിക്ക് നൽകിയ പരാതിയിൽ നിന്നും ഒരിടപോലും പിന്നോട്ടില്ലെന്ന് പി എസ് സി അംഗം റോഷൽ റോയി മാത്യു വ്യക്തമാക്കി. പാർട്ടിക്കും പരാതി നൽകും.

അടുത്ത ആഴ്ച അന്വേഷണ ഉദ്യാഗസ്ഥനായ തിരുവല്ല സി ഐ മുമ്പാകെ മൊഴി നൽകുമെന്നും റോഷൻ അറിയിച്ചു. ഇതോടെ പണി കിട്ടിയിരിക്കുന്നത് ജോലി ദേ ഇപ്പം വാങ്ങിത്തരാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം സംഭവം വിവാദമായതിനെ തുടർന്ന് വാങ്ങിയ പണം തിരികെ നൽകിയ ആശ്വാസത്തിൽ ദീർഘനിശ്വാസം വിട്ടിരിക്കുന്ന കുട്ടി സഖാവിനും. പി എസ് സി അംഗം പരാതിയിലുറച്ച് നിൽക്കുന്നതോടെ കുട്ടി നേതാവിന് ഇപ്പോൾ പാർട്ടിയിലുള്ള സ്ഥാനമാനങ്ങൾ കൂടി നഷ്ടമായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. സിപിഎമ്മിനേയും റോഷന്റെ നീക്കം വെട്ടിലാക്കുന്നുണ്ട്.

എത്ര വലിയ പാർട്ടിക്കാരനായാലും തന്റെ പേരുപയോഗിച്ച് പി എസ് സി യെ കളങ്കപ്പെടുത്താൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് റോഷൻ റോയി മാത്യു. അതു കൊണ്ടു തന്നെയാണ് ആയുർവേദ നഴ്‌സിങ് ജോലിയുടെ പേരിൽ തിരുവല്ല സ്വദേശിനിയിൽ നിന്ന് തന്റെ പേരിൽ പണം വാങ്ങിയെന്ന സംഭവം അറിഞ്ഞയുടൻ തന്നെ എസ് പി ക്ക് പരാതി നൽകിയതെന്ന് റോഷൻ പറയുന്നു. കുട്ടൂസൻ എന്നു വിളിക്കുന്ന ജയകുമാർ വഴിയാണ് പണം വാങ്ങിയതെന്ന് റോഷന്റെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ ആരൊക്കെ പങ്കാളികളാണെന്ന് കണ്ടെത്തേണ്ട ചുമതല പൊലീസിനാണെന്നുമാണ് റോഷന്റെ നിലപാട്.

പെരിങ്ങര സ്വദേശിയായ ദീപക്കിൽ നിന്നും പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് ഇന്റർവ്യൂവും കഴിഞ്ഞ ഭാര്യയുടെ ജോലി വേഗത്തിൽ ശരിയാക്കാമെന്ന് പറഞ്ഞ് ഒരു വർഷം മുമ്പാണ് കുട്ടൂസൻ എന്ന ഇടനിലക്കാരൻ വഴി ആദ്യ ഗഡുവായ 30000 രൂപ ഇടനിലക്കാരനായ കുറ്റൂർ സ്വദേശി കുട്ടൂസൻ കുട്ടി നേതാവിന് കൈമാറിയത്. ജോലിയും കൊടുത്ത പണവും ലഭിക്കാതിരുന്നതോടെ ദിപക് ഇക്കാര്യം സുഹൃത്തുക്കളോട് പങ്കുവെക്കുകയും അതുവഴി വിവരം പി എസ് സി അംഗമായ റോഷൻ അറിയുകയുമായിരുന്നു. തുടർന്നാണ് എസ് പിക്ക് പരാതി നൽകിയത്.

എസ് പി അടക്കമുള്ള ഉദ്യോഗസ്ഥർ മൂടി വെച്ചിരുന്ന ഈ സംഭവം മറുനാടനാണ് ബുധനാഴ്ച ജനങ്ങളിലെത്തിച്ചത്. മറുനാടൻ വാർത്ത സമൂഹ മാധ്യമങ്ങളിലടക്കം വൈറലായതോടെ സി പി എമ്മും വെട്ടിലായി, തുടർന്ന് ബുധനാഴ്ച രാത്രി തന്നെ ഇടനിലക്കാരൻ കുട്ടൂസൻ വഴി വാങ്ങിയ പണം മടക്കി നൽകിയിരുന്നു, മറുനാടൻ വാർത്ത മറ്റ് മാധ്യമങ്ങൾ കൂടി ഏറ്റു പിടിച്ചതോടെ കുട്ടി നേതാവിനെ ചുമതലകളിൽ നിന്നും നീക്കി മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് പാർട്ടി നേതൃത്വം എന്നാണ് അറിയുന്നത്. അല്ലാത്ത പക്ഷം പി എസ് സി അംഗം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല. അതിനിടെ കേസിൽ മൊഴി നൽകരുതെന്ന സമ്മർദ്ദം റോഷനു മേൽ പാർട്ടി നേതൃത്വം ചെലുത്തുന്നുണ്ട്.

ഇക്കാര്യത്തിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാകും നിർണ്ണായകം. പി എസ് സിയുടെ വിശ്വാസ്യത കളയുന്ന കളികൾക്ക് താനില്ലെന്നാണ് റോഷന്റെ ഉറച്ച നിലപാട്. യൂണിവേഴ്‌സിറ്റിയിലെ സംഭവങ്ങൾ പി എസ് സിയേയും പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു. ഈ സാഹചര്യം വിശദീകരിച്ച് റോഷൻ മുന്നോട്ട് പോകുമ്പോൾ പത്തനംതിട്ടയിലെ കുട്ടിസഖാവിനെ കൈവിടാൻ തന്നെയാകും സംസ്ഥാന നേതൃത്വത്തിന്റേയും തീരുമാനം. ഇത് പത്തനംതിട്ടയിലെ നേതാക്കൾക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് കൈക്കൂലി വാങ്ങിയ യുവ നേതാവിനെ കൈവിടേണ്ട സാഹചര്യം വരുന്നതും.

മറ്റ് ഇടനിലക്കാർ വഴിയും ആരോപണ വിധേയനായ ഡി വൈ എഫ് ഐ നേതാവ് പലരിൽ നിന്നും സമാന്നമായ തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായ വാർത്തകളും പല ഭാഗത്തു നിന്നും ഉയർന്നു വരുന്നുണ്ട്. കൂട്ടൂസനിലൂടെ പണമുണ്ടാക്കുന്ന നേതാവിനെ മായാവി എന്നാണ് വിളിക്കുന്നത്. എസ്ഫ്‌ഐ നേതാവിനെതിരെ മൊഴിയും പരാതിയുമുണ്ടെങ്കിലും കേസെടുക്കാൻ പൊലീസിന് ഭയമായിരുന്നു. കാരണം സിപിഎമ്മിന്റെ നിർദ്ദേശം മറികടന്ന് പ്രവർത്തിക്കുന്ന പൊലീസുകാർ സ്ഥലം മാറ്റം ഉറപ്പാണ്. ഒറ്റപ്പാലത്ത് സിപിഎം കൗൺസിലറുടെ മോഷണം കണ്ടെത്തിയ എസ് ഐയെ സ്ഥലം മാറ്റി. യൂണിവേഴ്‌സിറ്റി കോളേജിലെ ചോദ്യ പേപ്പർ കണ്ടെത്തിയ എസ് ഐയ്ക്കും സ്ഥലം മാറ്റം കിട്ടി. സിഒടി നസീറിന്റേയും ആന്തൂരിലേയും വിവാദങ്ങൾ അന്വേഷിച്ച ഉദ്യോഗസ്ഥരും പെട്ടു. അതുകൊണ്ട് തന്നെ പി എസ് സിയുടെ പേരിൽ പണം തട്ടിയ ഡി വൈ എഫ് ഐ നേതാവിനെ തൊടാൽ പണി കിട്ടുമെന്ന് പൊലീസിന് അറിയാം.

ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം സി പി എം പ്രാദേശിക നേതൃത്വമടക്കമുള്ളവർ നടത്തുന്ന സമ്മർദ്ദമാണ് പരാതി നൽകുന്നതിൽ നിന്നും പണം പോയ ദീപക്കിനെ പിന്തിരിപ്പിച്ചത്. സംഭവം പാർട്ടിക്കാകമാനം നാണക്കേടാകുമെന്ന സ്ഥിതിയിലെത്തിയതോടെയാണ് സി പി എം ജില്ലാ നേതൃത്വമടക്കമുള്ളവർ പണം തിരികെ നൽകി കേസ് ഒതുക്കിത്തീർക്കാൻ നെട്ടോട്ടമോടിയത്. എന്നാൽ റോഷൻ ഉറച്ച നിലപാട് എടുക്കുമ്പോൾ ഇതും വെറുതയാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP