Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോകമറിയുന്ന അത്ലറ്റ് എന്ന നിലയിലേക്ക് ഉഷയെ വളർത്തിയ കോച്ച്; കെ. സ്വർണലത, സി.ടി. ബിൽക്കമ്മ, പി.ജി. ത്രേസ്യാമ്മ, വി.വി. മേരി, എ. ലതാങ്കി തുടങ്ങി നിരവധി താരങ്ങളെ ഇന്ത്യയ്ക്ക് സമ്മാനിച്ചു; ദ്രോണാചാര്യ നേടിയ ആദ്യ മലയാളി; പാർക്കിൻസൺ രോഗത്തിന്റെ പിടിയിലായി കാര്യമായ തുടർ ചികിത്സയൊന്നും ലഭിക്കാതെ വേദനയിൽ പുളയുന്ന മാഷിന് സഹായവുമായി എത്തുന്നത് പഴയ ശിഷ്യർ മാത്രം; നമ്പ്യാർ സാറിനെ പരിചരിക്കേണ്ടതു സർക്കാർ തന്നെയാണ്; കേരളം സ്വന്തം ഹൃദയത്തോടു ചേർത്തുനിർത്തണം നമ്പ്യാർ മാഷെ

ലോകമറിയുന്ന അത്ലറ്റ് എന്ന നിലയിലേക്ക് ഉഷയെ വളർത്തിയ കോച്ച്; കെ. സ്വർണലത, സി.ടി. ബിൽക്കമ്മ, പി.ജി. ത്രേസ്യാമ്മ, വി.വി. മേരി, എ. ലതാങ്കി തുടങ്ങി നിരവധി താരങ്ങളെ ഇന്ത്യയ്ക്ക് സമ്മാനിച്ചു; ദ്രോണാചാര്യ നേടിയ ആദ്യ മലയാളി; പാർക്കിൻസൺ രോഗത്തിന്റെ പിടിയിലായി കാര്യമായ തുടർ ചികിത്സയൊന്നും ലഭിക്കാതെ വേദനയിൽ പുളയുന്ന മാഷിന് സഹായവുമായി എത്തുന്നത് പഴയ ശിഷ്യർ മാത്രം; നമ്പ്യാർ സാറിനെ പരിചരിക്കേണ്ടതു സർക്കാർ തന്നെയാണ്; കേരളം സ്വന്തം ഹൃദയത്തോടു ചേർത്തുനിർത്തണം നമ്പ്യാർ മാഷെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; ലോകമറിയുന്ന അത്ലറ്റ് എന്ന നിലയിലേക്ക് ഉഷയെ വളർത്തിയ കോച്ച്. അതുപോലെ തന്നെ ഒ.എം. നമ്പ്യാർ ഇന്ത്യയ്ക്ക് നൽകിയത് നിരവധി പ്രതിഭാധനരായ താരങ്ങളെയാണ്. നിരവധി പെൺകുട്ടികൾക്കാണ് നമ്പ്യാർ മാഷ് പ്രചോദനമായത്. പി.ടി. ഉഷയ്ക്ക് 1984ലെ ലോസ് ആഞ്ചലസ് ഒളിംപിക്സിൽ സെക്കൻഡിന്റെ നൂറിലൊരംശത്തിന്റെ വ്യത്യാസത്തിൽ മെഡൽ നഷ്ടമായെങ്കിലും അവിടെ വരെ എത്തുന്നതിൽ ഉഷയ്ക്ക് പ്രചോദനമായതും താങ്ങും തണലുമായതും നമ്പ്യാർ മാഷായിരുന്നു. അന്ന് ഏവരും ആഘോഷിച്ചുരുന്ന കോച്ചിന്റെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്.

ഇത് വിവരിക്കുന്ന ചില ചിത്രങ്ങൾ കഴിഞ്ഞി ദിവസം പുറത്തെത്തിയിരുന്നു.2016ൽ നമ്പ്യാർക്ക് പാർക്കിൻസൺസ് രോഗം ബാധിച്ചു. സമീപകാലത്ത് അവിചാരിതമായി കിടക്കയിൽനിന്നു താഴെ വീണ് കാലൊടിഞ്ഞു. അതുവരെ എഴുന്നേറ്റിരുന്നു സംസാരിക്കാറുണ്ടായിരുന്ന നമ്പ്യാർ അതോടെ പൂർണമായും കിടപ്പിലായി. കാര്യമായ തുടർ ചികിത്സയൊന്നും ലഭിക്കാതെ ഇപ്പോഴും വേദനയിൽ പുളഞ്ഞു ജീവിക്കുകയാണ് 87 വയസുള്ള മലയാളികളുടെ പ്രിയപ്പെട്ട നമ്പ്യാർ സാർ.

വടകരയ്ക്കടുത്ത് മണിയൂർ പാലയാട്ടുനട ഒതയോത്ത് വീട്ടിൽ ഭാര്യ ലീലയ്ക്കൊപ്പം കഴിയുന്ന ഒ.എം. നമ്പ്യാർക്ക് നല്ല ചികിത്സ ലഭ്യമാക്കിക്കൊടുക്കേണ്ടതു സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്. ശ്രദ്ധേയമായ പരിചരണം ലഭിക്കാതെ വേദനയിൽ നീറുകയാണ് ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളിയിപ്പോൾ.കേരളത്തിന്റെ സ്വന്തം ദ്രോണാചാര്യനായ നമ്പ്യാർ സാറിനെ പരിചരിക്കേണ്ടതു സർക്കാർ തന്നെയാണ്. പ്രിയപ്പെട്ട കായിക മന്ത്രി, അങ്ങ് എത്രയും വേഗം വിഷയത്തിലിടപെട്ട് തുടർചികിത്സയ്ക്കുള്ള നടപടികൾ സ്വീകരിക്കണം. കേരളം സ്വന്തം ഹൃദയത്തോടു ചേർത്തുനിർത്തണം, നമ്പ്യാർ സാറിനെ.

എങ്കിലും നമ്പ്യാർ സാറിന് ആരോടും പരാതിയില്ല. സംസാരം തന്നെ വളരെ കുറവ്. ഓർമകളിലേക്ക് പോകുമ്പോൾ ഇടയ്ക്കു കണ്ണുകൾ നിറയും. രാജ്യത്തെ അത്ലറ്റിക്സിനു വേണ്ടി ഇത്രയേറെ ത്യാഗം സഹിച്ച പഴയ എയർഫോഴ്സ് ഉദ്യോഗസ്ഥൻ പക്ഷേ, ആരുടെയടുത്തും സഹായത്തിനു പോയിട്ടില്ല. തന്റെ വിധിയിൽ സ്വയം തപിച്ച് ജീവിക്കുന്നു. ഓർമകൾ മറഞ്ഞുതുടങ്ങിയെങ്കിലും ഇടയ്ക്കിടയ്ക്കു പറയും, എല്ലാവരുടെയും ജീവിതം ഇങ്ങനെയൊക്കെ തന്നെ. പ്രായമാകുമ്പോൾ ആരുമുണ്ടാകില്ല...!

1935ൽ കോഴിക്കോട് ജനിച്ചു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലാണ് അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോളേജ് ജീവിതത്തിലും കായികതാരമായിരുന്ന നമ്പ്യാരെ തന്റെ പ്രിൻസിപ്പലിന്റെ ഉപദേശം ഇന്ത്യൻ സൈന്യത്തിൽ ചേരാൻ പ്രോത്സാഹിപ്പിച്ചു. ചെന്നൈ താംബരത്തെ റിക്രൂട്ടിങ് സെന്ററിൽ വെച്ച് അദ്ദേഹം ഭാരതീയ വായൂസേനയിലേക്ക് 1955-ൽ തിരഞ്ഞെടുക്കപ്പെട്ടു. അവിടെയും അദ്ദേഹം അറിയപ്പെടുന്ന കായികതാരമായിരുന്നു. സർവീസ്സസിനെ പ്രതിനിധീകരിച്ച് അദ്ദേഹം ദേശീയ അത്‌ലറ്റിക് മീറ്റുകളിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ അന്തർ ദേശീയ മത്സരങ്ങളിൾ പങ്കെടുത്ത് രാജ്യത്തിനെ പതിനിധീകരിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല.

പിന്നീട് പട്യാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സിൽ നിന്നും പരിശീലക ലൈസൻസ് നേടിയ അദ്ദേഹം സർവ്വീസസിന്റെ കോച്ചായി ചേർന്നു. ഈ സമയത്ത് കേരളത്തിലെ കായിക മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കേണൽ ഗോദവർമ്മ രാജയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം കേരളത്തിൽ വന്ന കേരളാ സ്പോർട്സ് കൗൺസിലിന്റെ കോച്ചായി ചേർന്നു. സൈനിക സേവനത്തിനുശേഷം കണ്ണൂരിലെ സ്പോർട്സ് സ്‌കൂളിൽ അദ്ധ്യാപകനായി.1970-ൽ ഇവിടെ വിദ്യാർത്ഥിനിയായിരുന്ന പി.ടി. ഉഷയെ ഇദ്ദേഹം പരിശീലിപ്പിച്ചിരുന്നു. പിന്നീട് പി.ടി. ഉഷയുടെ വ്യക്തിഗത പരിശീലകനായി. 1980, 84, 88, 92, 96 വർഷങ്ങളിലെ ഒളിമ്പിക്‌സുകളിലും വിവിധ വർഷങ്ങളിലെ ഏഷ്യാഡിലും മറ്റും ഇദ്ദേഹമായിരുന്നു ഉഷയുടെ പരിശീലകൻ.

പി.ടി. ഉഷ, കെ. സ്വർണലത, സി.ടി. ബിൽക്കമ്മ, പി.ജി. ത്രേസ്യാമ്മ, വി.വി. മേരി, എ. ലതാങ്കി, ത്രേസ്യാമ്മ ജോസഫ് എന്ന സിസ്റ്റർ സാനിറ്റ, ഡോ. ടി.പി. ആമിന, വി.വി. ഉഷ, എലിസബത്ത് ജോർജ്, ജമ്മ ജോസഫ്, മോളി ജോസഫ്, പി. സബിത... എത്രയെത്ര അത്ലറ്റുകളാണ് നമ്പ്യാരിലൂടെ രാജ്യത്തിനുവേണ്ടി തിളങ്ങിയത്. കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ നിന്ന് നമ്പ്യാർ കണ്ടെടുത്ത അത്ലറ്റുകളിൽ പലരും സംഭവമറിഞ്ഞ് അദ്ദേഹത്തിന്റെ വസതിയിലെത്തി സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. പി.ടി. ഉഷ, ലതാങ്കി, ഡോ. ആമിന, ജമ്മ ജോസഫ് തുടങ്ങിയ ശിഷ്യർ നമ്പ്യാരുടെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.



സെപ്റ്റംബർ 20നു താൻ അവിടെയെത്തിയിരുന്നുവെന്നും നമ്പ്യാർ സാറിനൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയതെന്നും പി.ടി. ഉഷ പറഞ്ഞു. മറ്റൊരു ശിഷ്യയായ ലതാങ്കിയും ഭർത്താവ് പ്രഭാകരനും കഴിഞ്ഞ വെള്ളിയാഴ്ച നമ്പ്യാരെ സന്ദർശിച്ചിരുന്നു. സാറിന്റെ ഈയവസ്ഥയിൽ വളരെ വേദനയുണ്ടെന്ന് അവർ മെട്രൊ വാർത്തയോടു പറഞ്ഞു. 2017ലെ ഓണത്തിന് ശിഷ്യരെല്ലാവരും വടകരയിലെ വീട്ടിലെത്തിയപ്പോൾ വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയും നമ്പ്യാർ സംസാരിച്ചു.

നമ്പ്യാർ സാറിന്റെ വസതിയിലേക്കു കയറിച്ചെല്ലുമ്പോൾ ഉമ്മറത്തായി ഒരു നിലവിളക്കുണ്ട്. ഒരിക്കലും അതിലെ ജ്വാല അണഞ്ഞിട്ടില്ല. അതിനു മുന്നിൽ പ്രാർത്ഥിച്ചാൽ ഏതാഗ്രഹവും സാധിക്കുമെന്ന് തന്റെ ശിഷ്യരോട് അദ്ദേഹം എപ്പോഴും പറയുമായിരുന്നത്രേ. ആ കെടാവിളക്കിനു മുന്നിൽ നമ്പ്യാരുടെ പ്രാർത്ഥന ഇപ്പോഴും തുടരുന്നു, തന്റെ ശിഷ്യർക്കു വേണ്ടി. മക്കളായ മുരളി, ദിനേഷ്, സുരേഷ്, ബിന്ദു എന്നിവർ നമ്പ്യാരുടെ വീടിനടുത്തുതന്നെയാണ് താമസിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP