Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെമ്മറി കാർഡ് ദിലീപിന് കിട്ടാതിരിക്കാനുള്ള സുപ്രീംകോടതിയിലെ നടിയുടെ നിയമ പോരാട്ടം മഞ്ജു വാര്യരും കുഞ്ചാക്കോയും അടക്കമുള്ളവരുടെ പിന്തുണ ഉറപ്പാക്കി തന്നെ; നൽകുന്നത് വിട്ടിവീഴ്ചയ്ക്കില്ലെന്ന സൂചനകൾ; ഒട്ടേറെ സമ്മർദ്ദങ്ങളും വേദനകളും നേരിട്ട തനിക്ക് ഇനിയെങ്കിലും സ്വൈര്യമായി ജീവിതം നയിക്കേണ്ടതുണ്ടെന്ന വിശദീകരണത്തിൽ നിറയുന്നത് ഒത്തു തീർപ്പ് സാധ്യത തള്ളുന്ന നിലപാട് വിശദീകരണം; പൾസർ സുനിയും സംഘവും നടിയെ ആക്രമിച്ച് അപമാനിച്ച കേസ് വീണ്ടും ചർച്ചയാകുമ്പോൾ

മെമ്മറി കാർഡ് ദിലീപിന് കിട്ടാതിരിക്കാനുള്ള സുപ്രീംകോടതിയിലെ നടിയുടെ നിയമ പോരാട്ടം മഞ്ജു വാര്യരും കുഞ്ചാക്കോയും അടക്കമുള്ളവരുടെ പിന്തുണ ഉറപ്പാക്കി തന്നെ; നൽകുന്നത് വിട്ടിവീഴ്ചയ്ക്കില്ലെന്ന സൂചനകൾ; ഒട്ടേറെ സമ്മർദ്ദങ്ങളും വേദനകളും നേരിട്ട തനിക്ക് ഇനിയെങ്കിലും സ്വൈര്യമായി ജീവിതം നയിക്കേണ്ടതുണ്ടെന്ന വിശദീകരണത്തിൽ നിറയുന്നത് ഒത്തു തീർപ്പ് സാധ്യത തള്ളുന്ന നിലപാട് വിശദീകരണം; പൾസർ സുനിയും സംഘവും നടിയെ ആക്രമിച്ച് അപമാനിച്ച കേസ് വീണ്ടും ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മെമ്മറി കാർഡ് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിൽ കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച നടി സമർപ്പിച്ച പത്ത് പേജുള്ള അപേക്ഷ പോരാട്ടം തുടരുമെന്നതിന്റെ വ്യക്തമായ സൂചനകൾ. കേസിലെ സാക്ഷികളിൽ പലരും ദിലീപുമായി വീണ്ടും സൗഹൃദത്തിലാകുന്ന സൂചനകൾ പുറത്തു വന്നിരുന്നു. മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും അടക്കം വിചാരണയിൽ എടുക്കുന്ന നിലാപാടുകൾ എന്താകുമെന്ന ചർച്ചകൾ പുരോഗമിക്കവേയാണ് പോരാട്ടം തുടരുമെന്ന് നടി വ്യക്തമാക്കി സുപ്രീംകോടതിയിൽ എത്തുന്നത്.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഫയൽ ചെയ്ത ഹർജിയിൽ കക്ഷി ചേരണമെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങൾ ദിലീപിന് കൈമാറരുതെന്നും ആവശ്യപ്പെട്ടാണ് നടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ഈ കേസിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് കള്ളക്കളികൾ ഉണ്ടാകുമോ എന്ന സംശയവും സജീവമാണ്. സിനിമാക്കാരായ സാകഷികളിൽ ഭൂരിഭാഗം പേരും ദിലീപുമായി അടുത്ത ബന്ധമുള്ളവരാണ്. ഇവരുടെ നിലപാട് വിചാരണയെ സ്വാധീനിക്കും. അത്തരം ചർച്ചകൾക്കിടെയാണ് സുപ്രീംകോടതിയിൽ നിയമ യുദ്ധത്തിന് നടി എത്തുന്നത്.

ദിലീപിന്റെ ആദ്യ ഭാര്യയാണ് മഞ്ജു വാര്യർ. ദിലീപ്-മഞ്ജു വാര്യർ ദമ്പതികൾക്ക് ഒരു മകളുമുണ്ട്. കാവ്യാ മാധവനുമായുള്ള ദിലീപിന്റെ അടുപ്പമാണ് അക്രമിക്കപ്പെട്ട നടിയേയും ദിലീപിനേയും ശത്രുതയിലെത്തിച്ചതെന്നാണ് കേസ്. ഇതിന്റെ പ്രതികാരമാണ് പൾസർ സുനിയുടെ ആക്രമണത്തിലേക്ക് എത്തിയതെന്നാണ് കേസ്. നടിക്ക് അതിശക്തമായ പിന്തുണയാണ് മഞ്ജു വാര്യർ ആദ്യ ഘട്ടത്തിൽ നൽകിയത്. അത് ഇപ്പോഴും തുടുരന്നുണ്ട്. ഇതിനിടെയിലും മഞ്ജുവുമായി പ്രശ്‌നമുണ്ടാകാതിരിക്കാൻ ദിലീപും ശ്രമിക്കുന്നുണ്ട്.

മഞ്ജുവിന്റെ അച്ഛൻ മരണത്തിന് ദിലീപ് എത്തിയതും ഹിമാലയത്തിൽ അകപ്പെട്ടപ്പോൾ രക്ഷിക്കാൻ മുന്നിട്ടറങ്ങിയതുമെല്ലാം സാക്ഷിയെ സ്വാധീനിക്കലാണെന്ന് വിലയിരുത്തുന്നവരുമുണ്ട്. കുഞ്ചാക്കോ ബോബിന്റെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട ആഘോഷത്തിൽ ദിലീപ് എത്തിയതും സോഷ്യൽ മീഡിയ ചർച്ചയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ മഞ്ജുവും കുഞ്ചാക്കോയും അടക്കമുള്ളവരുടെ വിചാരണ സമയത്തെ നിലപാടിനെ കുറിച്ച് ചർച്ച സജീവമാണ്. ഈ ഘട്ടത്തിലും ഇരുവരും ആക്രമിക്കപ്പെട്ട നടിക്ക് പിന്നിൽ ഉറച്ചു നിൽക്കുകയാണ്.

പത്ത് പേജ് ദൈർഘ്യമുള്ള അപേക്ഷയാണ് അക്രമത്തെ അതിജീവിച്ച നടി സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഈ കേസുമായി ബന്ധപ്പെട്ട ഒട്ടേറെ സമ്മർദ്ദങ്ങൾ താൻ നേരിട്ടു, വേദനകൾ താൻ നേരിട്ടു. ഇനിയെങ്കിലും തനിക്ക് സ്വൈര്യമായി ജീവിതം നയിക്കേണ്ടതായുണ്ട്. അത് കോടതി മാനിക്കണമെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ നടി വ്യക്തമാക്കിയിരിക്കുന്നത്. ഏത് തരത്തിലുള്ള സമ്മർദ്ദമാണ് ഉണ്ടായതെന്ന് വ്യക്തമല്ല. കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയ്‌ക്കൊപ്പം ചില സുപ്രധാന രേഖകളും നിർണായക തെളിവുകളും സുപ്രീംകോടതിയിൽ നൽകിയിട്ടുണ്ട്. മഞ്ജുവും കുഞ്ചാക്കോയും അടക്കമുള്ളവർ തനിക്കൊപ്പം ഉണ്ടെന്ന ഉത്തമ വിശ്വാസത്തിലാണ് സുപ്രീംകോടതിയിൽ നടി ഹർജിയുമായെത്തുന്നത്.

മുദ്രവെച്ച കവറിലാണ് ഈ രേഖകൾ സുപ്രീംകോടതി രജിസ്ട്രിക്ക് നടി കൈമാറിയത്. സുപ്രീം കോടതിയിലെ തന്നെ ചില മുതിർന്ന അഭിഭാഷകരുടെ നിയമോപദേശം ഇക്കാര്യത്തിൽ നടിക്ക് ലഭിച്ചിരുന്നു. തുടർന്നാണ് ഇത്തരമൊരു അപേക്ഷ സുപ്രീം കോടതിയിൽ നൽകിയത്. തന്റെ സ്വകാര്യതയെ കോടതി മാനിക്കണമെന്നാണ് ഏറ്റവും പ്രധാനമായും അപേക്ഷയിൽ നടി ഉന്നയിച്ചത്. സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഏറ്റവും നിർണ്ണായക രേഖകളായ മെമ്മറി കാർഡുകൾ ദിലീപിന് ലഭിക്കുകയാണെങ്കിൽ സ്വാഭാവികമായും അത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും അത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് അക്രമത്തെ അതിജീവിച്ച നടി വ്യക്തമാക്കിയിരിക്കുന്നത്.

മെമ്മറി കാർഡ് കേസിന്റെ ഭാഗമായ രേഖയാണെങ്കിൽ ദിലീപിന് കൈമാറണമോ എന്നകാര്യത്തിൽ വിചാരണകോടതിക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. അന്തിമ തീരുമാനം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അന്തിമ വാദം കേൾക്കാൻ കേസ് മാറ്റിവെച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് നടി തന്നെ കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രിയിൽ അപേക്ഷ നൽകിയത്. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കറും ദിനേശ് മഹേശ്വരിയും അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുക. അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച മുദ്രവെച്ച രേഖകൾ കൂടി പരിശോധിച്ച ശേഷമായിരിക്കും ദിലീപിന്റെ അപേക്ഷയിൽ അന്തിമ തീരുമാനം കോടതി കൈക്കൊള്ളുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP