Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയുടെ മൃതദേഹം കരമന പാലത്തിൽ നിന്ന് കണ്ടെത്തി; ഭാരതീയ വിദ്യാഭവനിലെ വിദ്യാർത്ഥി അഭിജിത്തിന്റെ മൃതദേഹം കണ്ടെത്തിയത് കരമന പാലത്തിന് സമീപത്ത് നിന്നും വൈകിട്ടോടെ; ഞായറാഴ്ച ഉച്ച മുതൽ കുട്ടിയെ കാണാതായതായി പൊലീസ്; മൃതദേഹം കണ്ടെത്തുന്നത് മാതാപിതാക്കളുടെ പരാതിയിൽ അന്വേഷണം പുരോഗമിക്കെ; അന്വേഷണവുമായി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയുടെ മൃതദേഹം കരമനയാറ്റിൽ നിന്ന് കണ്ടെത്തി. ഭാരതീയ വിദ്യാഭവനിലെ പ്ലസ് വൺ വിദ്യാർത്ഥിയും മണക്കാട് ആറന്നൂർ 121/391(1) ൽ രതീഷ് കുമാർ, മഞജു ദമ്പതികളുടെ മകൻ എം.ആർ അഭിജിത്തി(16)ന്റെ മൃതദേഹമാണ് കരമന പാലത്തിന് സമീപത്ത നിന്നും കണ്ടെത്തിയത്.

കരമനപാലത്തിന് സമീപമുള്ള സൗത്ത് ഇന്ത്യൻ ഫിഷർമാൻ സൊസൈറ്റിയുടെ കെട്ടിടത്തിന് സമീപമത്തെ കടവിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്.

ഞയാറാഴ്ച ഉച്ചയോടെയാണ് വിദ്യാർത്ഥിയെ വീട്ടിൽ നിന്ന് കാണാതായത്. അച്ഛനും അമ്മയും വീട്ടിൽ ഇല്ലാത്ത സമയത്താണ് കുട്ടിയെ കാണാതായതെന്ന് പൊലീസ് നൽകുന്ന വിവരം. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ കരമന സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. വിദ്യാർത്ഥിക്കായുള്ള അന്വേഷണം പുരോഗമിച്ച് വരുന്നതിന് ഇടയിലാണ് മൃതദേഹം കണ്ടെത്തുന്നത്.

വൈകിട്ട് നാലുമണിയോടെ കരമന സിഐ ചന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

പരീക്ഷ പേടിയാണ് മരണത്തിന് കാരണമായതായിട്ടാണ് പൊലീസ് നിഗമനം. കരമന സി,.ഐ ചന്ദ്രബാബു എസ്‌ഐ ശിവകുമാർ എന്നിവരടങ്ങുന്ന പൊലീസ് സംഘത്തിനാണ് അന്വേഷണം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP