Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മകളുമായി ബന്ധമുള്ള ഭീകരന് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് പിതാവ്; ഭീകരാക്രമണത്തിനുള്ള ഗൂഢാലോചന നടത്താനും ഉത്തരവാദിത്തം ഏറ്റെടുത്ത് പുറത്ത് വിട്ട വീഡിയോ ചിത്രീകരിക്കാനും സൗകര്യം നൽകിയത് സ്വന്തം വീട്ടിൽ; ഇരുപത്തിമൂന്നുകാരിയായ ഇൻഷ ജാനെയും പിതാവിനെയും എൻഐഎ അറസ്റ്റ് ചെയ്തത് പുൽവാമ ഭീകരാക്രമണ കേസിൽ

മകളുമായി ബന്ധമുള്ള ഭീകരന് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് പിതാവ്; ഭീകരാക്രമണത്തിനുള്ള ഗൂഢാലോചന നടത്താനും ഉത്തരവാദിത്തം ഏറ്റെടുത്ത് പുറത്ത് വിട്ട വീഡിയോ ചിത്രീകരിക്കാനും സൗകര്യം നൽകിയത് സ്വന്തം വീട്ടിൽ; ഇരുപത്തിമൂന്നുകാരിയായ ഇൻഷ ജാനെയും പിതാവിനെയും എൻഐഎ അറസ്റ്റ് ചെയ്തത് പുൽവാമ ഭീകരാക്രമണ കേസിൽ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അച്ഛനും മകളും അറസ്റ്റിൽ. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യാണ് താരിഖ് അഹമ്മദ് ഷാ(50), മകൾ ഇൻഷ ജാൻ(23) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇൻഷ ജാന് ചാവേർ ആക്രമണം നടത്തിയ ആദിൽ അഹമ്മദുമായി ബന്ധമുണ്ടെന്നാണ് എൻഐഎ വെളിപ്പെടുത്തുന്നത്. ഇവരുടെ വീട്ടിൽ തിങ്കളാഴ്ച രാത്രി റെയ്ഡ് നടത്തിയ എൻഐഎ സംഘം ചൊവ്വാഴ്ച രാവിലെയാണ് ഇരുവരെയും അറസ്റ്റുചെയ്തത്.

ആദിൽ അഹമ്മദിന് ഇരുവരും ആക്രമണത്തിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തെന്നും പറയുന്നു. ആക്രമണത്തിന് ശേഷം ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഉത്തരവാദിത്തമേറ്റെടുത്ത് പുറത്ത് വിട്ട് വീഡിയോ താരിഖ് അഹമ്മദ് ഷായുടെ വീട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് എൻഐഎ കണ്ടെത്തൽ. ഇതോടെ പുൽവാമ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം മൂന്നായി. പുൽവാമ ഭീകരാക്രമണം നടത്തിയ ചാവേർ ആദിൽ അഹമ്മദ് ദറിന് അഭയം നൽകിയ മറ്റൊരാൾ നാലു ദിവസം മുമ്പ് അറസ്റ്റിലായിരുന്നു. സംഭവം നടന്ന് ഒരുവർഷത്തിന് ശേഷമാണ് അറസ്റ്റ്.

ഷക്കീർ ബഷീർ മാഗ്രെ എന്നയാളെയാണ് എൻഐഎ അറസ്റ്റ് ചെയ്തതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജെയ്ഷെ മുഹമ്മദിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്ന ഓവർഗ്രൗണ്ട് വർക്കറാണ് ഇയാൾ എന്നാണ് സൂചന. ഷക്കീറിനെ ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയിൽ വെള്ളിയാഴ്ച ഹാജരാക്കി. ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് 15 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു.

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടന പാക്കിസ്ഥാനിൽനിന്ന് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്ന് എൻഐഎ വൃത്തങ്ങൾ പറഞ്ഞു. ചാവേറിന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ ആണ് കണ്ടെത്തിയത്.

2018-19 കാലയളവിൽ നിരവധി തവണ ആദിൽ ഉൾപ്പെടെയുള്ളവർ ഇവരുടെ വീട്ടിലെത്തിയിട്ടുണ്ടെന്നും ആക്രമണത്തിനുള്ള ഗൂഢാലോചന ഇവരുടെ വീട്ടിലാണ് നടത്തിയതെന്നും എൻഐഎ പറയുന്നു. ഇൻഷായാണ് ഇവർക്ക് ഭക്ഷണം ഒരുക്കിയത്. ഭീകരൻ മുഹമ്മദ് ഫാറൂഖുമായി ഇൻഷ ബന്ധം പുലർത്തിയിരുന്നെന്നും ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി എൻഐഎ അധികൃതർ പറയുന്നു. 40 സിആർപിഎഫ് ജവാന്മാരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് കേസ് എൻഐഎ ഏറ്റെടുത്തത്.

കഴിഞ്ഞ വർഷം ഫെബ്രുവരി 14നാണ് കശ്മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയത്. പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദായിരുന്നു ചാവേർ. 40 സിആർപിഎഫ് ജവാന്മാർ മരിച്ച ആക്രമണം കഴിഞ്ഞ് ആറു ദിവസത്തിനു ശേഷമാണ് കശ്മീർ പൊലീസിൽനിന്ന് അന്വേഷണം എൻഐഎ ഏറ്റെടുത്തത്.
പുൽവാമ ഭീകരാക്രമണം നടന്ന് ഒരു വർഷത്തിനു ശേഷമാണ് ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുള്ളതെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞദിവസം, പുൽവാമ ഭീകരാക്രമണത്തിന്റെ ഗൂഢാലോചന കേസിലെ പ്രതി യൂസഫ് ചോപ്പന് പ്രത്യേക കോടതി ജാമ്യം അനുവദിച്ചു എന്ന രീതിയിൽ വന്ന വാർത്തകൾ എൻഐഎ തള്ളിയതിന് പിന്നാലെയാണ് പുതിയ അറസ്റ്റ്. യൂസഫ് ചോപ്പനെ അറസ്റ്റ് ചെയ്തത് പുൽവാമ കേസിൽ അല്ലെന്ന് എൻഐഎ വ്യക്തമാക്കി. ജൈഷ് ഗൂഢാലോചന കേസിലാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചതെന്നും എൻഐഎ പറഞ്ഞു. കുറ്റപത്രം വൈകിയതിനാൽ യൂസഫ് ചോപ്പന് ജാമ്യം ലഭിച്ചു എന്നായിരുന്നു പുറത്തു വന്ന വാർത്തകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP