Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുനത്തിൽ കുഞ്ഞബ്ദുല്ല ചെഗുവേരയെപ്പോലെയെന്ന് എം.മുകുന്ദൻ; ബഷീറിനെക്കാൾ ഉയരത്തിലെത്തേണ്ട എഴുത്തുകാരനായിരുന്നു; വയലാർ അവാർഡ് ലഭിക്കാതിരുന്നത് മുസ്‌ലിം ആയതുകൊണെന്ന് എഴുത്തുകാരൻ വിആർ സുധീഷ്; അന്തരിച്ച സാഹിത്യകാരനെകുറിച്ചുള്ള തള്ളുകൾ കണ്ട് അമ്പരന്ന് സാഹിത്യപ്രേമികളും

പുനത്തിൽ കുഞ്ഞബ്ദുല്ല ചെഗുവേരയെപ്പോലെയെന്ന് എം.മുകുന്ദൻ; ബഷീറിനെക്കാൾ ഉയരത്തിലെത്തേണ്ട എഴുത്തുകാരനായിരുന്നു; വയലാർ അവാർഡ് ലഭിക്കാതിരുന്നത് മുസ്‌ലിം ആയതുകൊണെന്ന് എഴുത്തുകാരൻ വിആർ സുധീഷ്; അന്തരിച്ച സാഹിത്യകാരനെകുറിച്ചുള്ള തള്ളുകൾ കണ്ട് അമ്പരന്ന് സാഹിത്യപ്രേമികളും

കെവി നിരഞ്ജൻ

കോഴിക്കോട്: വ്യവസ്ഥാപിതമായ ഒരു ചട്ടക്കൂടിലും വെക്കാൻ കഴിയാത്ത നിത്യ കലാപകാരിയായിരുന്നു അന്തരിച്ച എഴുത്തുകാൻ പുനത്തിൽ കുഞ്ഞബ്ദുല്ല. ജീവിച്ചിരിക്കുമ്പോൾ വിവാദ പ്രസ്താവനകളും കുത്തഴിഞ്ഞ ലൈംഗിക ജീവിതവുമൊക്കെയായി പലരുടെയും കണ്ണിലെ കരടായിരുന്നു പുനത്തിൽ.

ബിജെപി സ്ഥാനാർത്ഥിയായി മൽസരിച്ചതിന്റെപേരിൽ സംഘിയെന്ന് ആക്ഷേപിക്കപ്പെട്ട അദ്ദേഹം, പിന്നീട് ബിജെപിയുടെ വിമർശകനായി മാറിയതോടെ ഒരു കള്ളിയിലും ഇല്ലാത്ത വ്യക്തിയായിമാറി. പക്ഷേ മരിച്ചുകഴിഞ്ഞപ്പോൾ പുനത്തിലിന്റെ പേരിൽ സാഹിത്യകാരന്മ്മാർ തള്ളുന്നത് കണ്ട് അമ്പരന്ന് നിൽക്കുകയാണ് സാഹിത്യപ്രേമികൾ.

പുനത്തിൽ കുഞ്ഞബ്ദുല്ല ചെഗുവേരെയെപ്പോലെയാണെന്നാണ് സാഹിത്യകാരൻ എം.മുകുന്ദൻ അഭിപ്രായപ്പെട്ടത്.വൈക്കം മുഹമ്മദ് ബഷീറിനെക്കാൾ ഉയരത്തിലെത്തേണ്ട എഴുത്തുകാരനായിരുന്നു പുനത്തിലെന്ന് എം. മുകുന്ദൻ കൂട്ടിച്ചേർത്തു. എന്നാൽ, പലതുകൊണ്ടും എഴുതാൻ കഴിയുമായിരുന്നതിന്റെ ഒരു ഭാഗം മാത്രമാണ് നമുക്ക് ലഭിച്ചത്.

എപ്പോഴും കുട്ടികളുടെ നിഷ്‌കളങ്കതയായിരുന്നു പുനത്തിലിന്റെ കൂട്ട്. സുഹൃദ്‌സംഘം ഒരുക്കിയ ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുകുന്ദൻ. താരതമ്യങ്ങളിലെങ്കിലും ചെ ഗുവേരയെയും പുനത്തിലിനെയും ഒന്നിച്ച് ഓർക്കാറുണ്ട്. ഇരുവരും ഡോക്ടർ ജോലി ഉപേക്ഷിച്ച് വന്നവരായിരുന്നു. ചെ പാവങ്ങൾക്കുവേണ്ടി വിപ്ലവകാരിയായി ഫ മുകുന്ദൻ പറഞ്ഞു.

വയലാർ അവാർഡ് പുനത്തിൽ കുഞ്ഞബ്ദുള്ളക്ക് ലഭിക്കാതെ പോയതിന് കാരണം മുസ്‌ലിമായതുകൊണ്ടാണെന്ന് കഥാകൃത്ത് വി.ആർ. സുധീഷ് പറഞ്ഞു. അടുത്തിടെ വയലാറി!!െന്റ പ്രസംഗം വാട്‌സ്ആപ്പിലൂടെ ലഭിച്ചു. ഗുരുവായൂർ അമ്പലനടയിൽ യേശുദാസിനെ കയറ്റാത്തപക്ഷം നിരാഹാരം കിടക്കുമെന്നാണ് വയലാർ പറയുന്നത്. അതുപറഞ്ഞ് ഏറെനാൾ കഴിയാതെ വയലാർ നമ്മെ വിട്ടുപോയി. എല്ലാ അർഥത്തിലും വിപ്ലവകാരിയായിരുന്നു വയലാർ. വയലാറിന്റെ പേരിൽ എന്തുകൊണ്ട് പുനത്തിലിന് അവാർഡ് ലഭിച്ചില്ലെന്ന് മനസ്സിലാവുന്നില്ല. മുസ്‌ലിം ആയത് മാത്രമാണ് കാരണമെന്ന് എനിക്ക് തോന്നുന്നു.

കന്യാവനങ്ങളിൽ ടാഗോർ കൃതികളിലെ ചില ഭാഗങ്ങൾ വന്നപ്പോൾ എല്ലാവരും കൂടി പുനത്തിലിനെ കുരിശിലേറ്റി. ഇപ്പോൾ എല്ലാവരും നല്ലത് പറയുന്നു. പുനത്തിലി!!െന്റ വിയോഗം തീർത്ത വേദന വിട്ടുപോകുന്നില്ലെന്നും സുധീഷ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP