Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടവകക്കാരുടെ പ്രിയപ്പെട്ട അച്ചനെ സ്ഥലം മാറ്റിയ നടപടിയെ ചോദ്യം ചെയ്ത വിശ്വാസികൾ പള്ളിപൂട്ടി താക്കൊലെടുത്തു; നെല്ലിക്കലച്ചനെ കെട്ടുകെട്ടിച്ചത് പള്ളിയെ സ്വകാര്യ സ്വത്താക്കി മാറ്റാൻ ശ്രമിച്ച 20 വീട്ടുകാരുടെ കള്ളക്കളിയെന്ന് വിശ്വാസികൾ; പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ അച്ചനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് വിശ്വാസികൾ: അച്ചനെ സ്ഥലം മാറ്റിയ വികാരി ജനറലിന്റെ കോലം കത്തിച്ചും പ്രതിഷേധം

ഇടവകക്കാരുടെ പ്രിയപ്പെട്ട അച്ചനെ സ്ഥലം മാറ്റിയ നടപടിയെ ചോദ്യം ചെയ്ത വിശ്വാസികൾ പള്ളിപൂട്ടി താക്കൊലെടുത്തു; നെല്ലിക്കലച്ചനെ കെട്ടുകെട്ടിച്ചത് പള്ളിയെ സ്വകാര്യ സ്വത്താക്കി മാറ്റാൻ ശ്രമിച്ച 20 വീട്ടുകാരുടെ കള്ളക്കളിയെന്ന് വിശ്വാസികൾ; പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ അച്ചനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് വിശ്വാസികൾ: അച്ചനെ സ്ഥലം മാറ്റിയ വികാരി ജനറലിന്റെ കോലം കത്തിച്ചും പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

മുണ്ടക്കയം: ഇടവക വികാരിയെ സ്ഥലം മാറ്റിയതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മുണ്ടക്കയം പുഞ്ചവയലിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വിശ്വാസികൾ പൂട്ടി. ഇവിടുത്തെ വികാരിയായ ഫാ. ജോർജ് നെല്ലിക്കലിനെ അണക്കര വൈദിക മന്ദിരത്തിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവ് ശനിയാഴ്ച കാഞ്ഞിരപ്പള്ളി രൂപതാ അധികൃതർ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വാസികൾ രണ്ടായി ചേരി തിരിഞ്ഞ് സമരം തുടങ്ങിയത്. തുടർന്ന് വികാരി ജനറാൾ ഫാ. കുര്യൻ താമരശേരിയുടെ കോലവും കത്തിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കകം പള്ളിയിൽ നിന്നും സ്ഥലം മാറണമെന്നതായിരുന്നു നിർദ്ദേശം.

ഞായറാഴ്ച രാവിലെ കുറുബാനയ്ക്കിടെ വൈദികൻ സഭാ വിശ്വാസികളെ സ്ഥലം മാറ്റ ഉത്തരവ് അറിയിച്ചു. ഇത് അംഗീകരിക്കാൻ തയ്യാരാകാതിരുന്ന വിശ്വാസികളിൽ ഒരു കൂട്ടമാണ് ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് നടന്ന ഒന്നാമത്തെ കുർബാനയ്ക്ക് ശേഷം പള്ളി പൂട്ടിയത്. ഇതോ തുടർന്ന് രണ്ടാമത്തെ കുർബാനയോ വേദ പാഠമോ ഉണ്ടായില്ല. മതബോധന ക്ലാസ്സുകളടക്കം നടത്താതെ ക്ലാസ് മുറികളും ഇവർ പൂട്ടി. വികാരിയെ മാറ്റിയ തീരുമാനം പുനഃ പരിശോധിക്കണമെന്ന ആവശ്യമാണ് വികാരിയെ അനുകൂലിക്കുന്നവർ ഉയർത്തുന്നത്. ഇതേ തുടർന്ന് സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിശ്വാസികൾ പള്ളിക്ക് മുമ്പിൽ സമരം ആരഭിക്കുകയായിരുന്നു.

വൈദികനെതിരെയുള്ള ആരോപണം അടിസഥാന രഹിതമാണെന്നാണ് സമരക്കാരുടെ വാദം. പള്ളിയുടെ കമ്മറ്റിയിൽ ഉൾപ്പെടെ നേതൃത്വം നൽകിയ ചിലർ പുതിയ കെട്ടിട നിർമ്മാണത്തിൽ അഴിമതി നടത്തിയിട്ടുണ്ടെന്നും ഇക്കാര്യം വൈദികൻ കണ്ടെത്തിയതിനെ തുർന്ന് 20ഓളം കുടുംബങ്ങൾ ചേർന്ന് നുണ പ്രചരണം നടത്തുകയും വൈദികനെ സ്ഥലംമാറ്റുവാനായി രൂപതാ കേന്ദ്രത്തിൽ ഇവർ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ കൈമറുകയായിരുന്നെന്നാണ് സമരക്കാർ ആരോപിക്കുന്നത്്.

പള്ളിക്ക് മുമ്പിൽ ഇവർ കൊന്ത ചൊല്ലി സമരം നടത്തുകയും ചെയ്തു. സഭാ വിശ്വാസികൾ രണ്ട് ചേരികളായി തിരഞ്ഞതോടെ ശക്തമായ പൊലീസ് കാവലും പള്ളിയിൽ ഏർപ്പെടുത്തി. എന്നാൽ തീരുമാനം പുനഃ പരിശോധിക്കേണ്ട ആവശ്യമില്ലെന്നും സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്മേലാണ് വികാരിയെ സ്ഥലം മാറ്റിയ നടപടിയെന്നും രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു. അതേസമയം നടപടി പുന പരിശോധിച്ചില്ലെങ്കിൽ കാഞ്ഞിരപ്പള്ളിയിലെ രൂപതാ കേന്ദ്രത്തിലേക്കുൾപ്പെടെ പ്രതിഷേധവുമായി എത്താനുമാണ് വിശ്വാസികളുടെ നീക്കം.

മൂന്ന് വർഷം കാലാവധിയുള്ള നെല്ലിയാനിയിൽ അച്ചൻ രണ്ട് കൊല്ലമായിട്ട് സെന്റ് സെബാസ്റ്റ്യൻസ പള്ളിയിൽ സേവനം അനുഷ്്ഠിച്ചുകൊണ്ടിരിക്കുന്നു. പുഞ്ചവയലിലെ ഇടവക ജനത്തിന് ആകമാനം സംതൃപ്തമായ രീതിയിലാണ് അദ്ദേഹം സേവനം അനുഷ്ഠിക്കുന്നതെന്നും സഭാ വിശ്വാസികൾ പറയുന്നു. വിശ്വാസികൾക്കും അതോടൊപ്പം മറ്റുള്ള ജനങ്ങൾക്കും ആദരവും ബഹുമാനവുമുണ്ടാകുന്ന രീതിയിൽ പെരുമാറുന്ന നെല്ലിയാനയിൽ അച്ചനെ ചിലരുടെ വാക്കുകൾ വിശവസിച്ചു കൊണ്ട് സ്ഥലം മാറ്റുവാനായി ഏക പക്ഷീയമായി രൂപത തീരുമാനം എടുക്കുകയായിരുന്നെന്നാണ് ഇവർ ആരോപിക്കുന്നത്.

പള്ളിയുടെ മേലധികാരികൾ ഇവിടെവന്ന് ചർച്ച നടത്തുകയും അതിന് ശേഷം അച്ചനെ മൂന്ന് കൊല്ലം ഇവിടെ തന്നെ സേവനം അനുഷ്ഠിക്കാൻ അനുവദിക്കകയും ചെയ്യണം എന്നതാണ് സമരം നടത്തുന്ന വിശ്വാസികളുടെ ആവശ്യം. ഇത് പരിഹരിക്കും വരെ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് ഇവർ പറയുന്നത്. രൂപതാ കേന്ദ്രം സ്ഥലം മാറ്റ ഉത്തരവ് പിൻവലിച്ച് ഫാ. ജോർജ് നെല്ലിക്കലച്ചനെ പള്ളിയിൽ തന്നെ റീ പോസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായിട്ടുള്ള സമരപരിപാടികളാണ് പ്ലാൻ വിശ്വാസികൾ പ്ലാൻ ചെയ്തിരിക്കുന്നത്.

അതേസമയം ഇടവകയിൽപ്പെട്ട 20 വീട്ടുകാർ പള്ളിയിലെ അധികാരം കാളാനായി അച്ചനെതിരെ നടത്തിയ നീക്കമാണ് ഈ സ്ഥലം മാറ്റത്തിൽ കലശിച്ചതെന്നും സമരക്കാർ ആരോപിക്കുന്നു. ഈ 20 വീട്ടുകാർക്ക് അരമനയിലും വേദപാഠം ക്ലാസിലും അടക്കം പള്ളിയിലെ എല്ലാ കാര്യങ്ങൾക്കും അധികാരം അവരുടേതാക്കി വെച്ചിരുന്നവരാണ്. എന്നാൽ നെല്ലിക്കലച്ചൻ ഇതു തിരുത്തി പാവങ്ങളുടേയും സാധാരണക്കാരുടേയും കൂലീപ്പണിക്കാരുടേയും എല്ലാം സ്വത്താക്കി പള്ളിയെ മാറ്റി. ഇതിനെതിരെ ഇവർ നടത്തിയ നീക്കമാണ് അച്ചന്റെ സ്ഥലം മാറ്റത്തിന് പിന്നിലെന്നാണ് ഇവർ ആരോപിക്കുന്നത്. ഇടവകയിൽപെട്ട 480 വീട്ടുകാർ ആണ് സമരം നടത്തുന്നത്.

ഇടവക നല്ല ഭംഗിയായി നടന്നു പോകുന്നത് അച്ചനെ വന്നതിന് ശേഷമാണ്. ബാബു എന്ന പോലുസാകരനാണ് ഇതിന് പിന്നിലെന്നും ഇവർ ആരോപിക്കുന്നു. കുർബാനയ്ക്ക് ശേഷം പള്ളിയുടെ മുമ്പിൽ റോഡരികിൽ സ്ത്രീകൾ അടക്കമുള്ളവർ സമരം ചെയ്തു. സ്ഥലം മാറ്റ ഉത്തരവ് നൽകിയ രൂപതാ ചാൻസിലർ കുര്യൻ താമരശേരിയുടെ കോലവും കത്തിച്ചു. വൈദികനെ പള്ളിക്ക് പുറത്തേക്ക് വിടില്ലെന്നും പുതുതായി വരുന്ന വൈദികനെ അകത്തേക്ക് കയറാൻ അനുവദിക്കില്ലെന്നുമാണ് സമരക്കാരുടെ നിലപാട്.

അതേസമയം വൈദികന്റെ പേരിൽ പല ആരോപണങ്ങളുമായി ഒരുകൂട്ടം വിശ്വാസികൾ രൂപതയ്ക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് അഞ്ചംഗ കമ്മീഷനെ അന്വേഷണത്തിന് നിയമകിക്കുയും അന്വേഷണത്തിൽ സാമ്പത്തിക കാര്യങ്ങളിൽ ഉൾപ്പെടെ ക്രമക്കേട് കണ്ടെത്തുകയും ചെയ്തിരുന്നെന്നും വൈദികനെ രൂപതാ കേന്ദ്രത്തിൽ വിളിച്ച് ഇക്കാര്യം ബോധിപ്പിച്ച ശേഷമാണ് സ്ഥലം മാറ്റ ഉത്തരവ് കൈമാറിയതെന്നുമാണ് കാഞ്ഞിരപ്പള്ളി രൂപതാ കേന്ദ്രത്തിൽ നിന്നും നൽകുന്ന വിശദീകരണം. തിങ്കളാഴ്ച സ്ഥലംമാറ്റം നടപ്പിലാക്കുമെന്നും രൂപതാ അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP