Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇനി എല്ലാ സർക്കാർ ഓഫീസിലും ജീവനക്കാർ കൃത്യസമയത്ത് വരേണ്ടി വരും; വിദ്യാഭ്യാസ വകുപ്പിൽ ഉടൻ ഹാജർ പഞ്ചിങ് എത്തും; ജീവനക്കാരുടെ സംഘടനകളുടെ എതിർപ്പ് അവഗണിച്ചും ഓഫീസുകളുടെ കാര്യക്ഷമത ഉയർത്താനുറച്ച് പിണറായി സർക്കാർ; ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിൽ ഉൾപ്പെടാത്ത ഓഫിസുകളിലും പഞ്ചിങ് നിർബന്ധമാക്കും; ഇനി ഓഫീസിൽ എത്താത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടില്ല

ഇനി എല്ലാ സർക്കാർ ഓഫീസിലും ജീവനക്കാർ കൃത്യസമയത്ത് വരേണ്ടി വരും; വിദ്യാഭ്യാസ വകുപ്പിൽ ഉടൻ ഹാജർ പഞ്ചിങ് എത്തും; ജീവനക്കാരുടെ സംഘടനകളുടെ എതിർപ്പ് അവഗണിച്ചും ഓഫീസുകളുടെ കാര്യക്ഷമത ഉയർത്താനുറച്ച് പിണറായി സർക്കാർ; ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിൽ ഉൾപ്പെടാത്ത ഓഫിസുകളിലും പഞ്ചിങ് നിർബന്ധമാക്കും; ഇനി ഓഫീസിൽ എത്താത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൂടി ഹാജർ പഞ്ചിങ് വഴിയാക്കുന്നു.സെക്രട്ടറിയേറ്റിലെ കാര്യക്ഷ്മത ഈ സംവിധാനം കൂട്ടിയെന്ന തിരിച്ചറിവിലാണ് ഇത്.

വിദ്യാഭ്യാസ വകുപ്പിൽ ഇത് ഉടൻ നടപ്പാക്കും. ശമ്പളവുമായി ബന്ധിപ്പിച്ചുള്ള ബയോമെട്രിക് ഫിംഗർ പ്രിന്റ് പഞ്ചിങ്ങിനായി 24നു മുൻപു റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കി. പിന്നാലെ മറ്റു വകുപ്പുകളിലേക്കും വ്യാപിപ്പിക്കും. മുമ്പ്
ചില സർവീസ് സംഘടനകളുടെ എതിർപ്പു മൂലം ഇത് വിദ്യാഭ്യാസ വകുപ്പിൽ വേണ്ടെന്ന് വച്ചിരുന്നു.

പഞ്ചിങ് വരുന്നതോടെ വൈകിയെത്തിയാൽ ശമ്പളം കുറയും. തുടർച്ചയായി വൈകിയെത്തിയാൽ അവധിയാകും. ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിൽ ഉൾപ്പെടാത്ത ഓഫിസുകൾ പഞ്ചിങ് മെഷീൻ വാങ്ങി അറ്റൻഡൻസ് മാനേജ്‌മെന്റ് സംവിധാനം സ്ഥാപിക്കുകയും ഓഫിസ് മേധാവികൾ ജീവനക്കാരുടെ ഹാജർ പരിശോധിക്കുകയും വേണം.

സ്വന്തം സൗകര്യമനുസരിച്ചു നേരത്തേ ജോലിക്കെത്തി 7 മണിക്കൂർ ജോലി ചെയ്തു മടങ്ങാനുള്ള ക്രമീകരണം ഒഴിവാകും. സെക്രട്ടേറിയറ്റിൽ ഒരു മാസത്തേക്ക് ആകെയുള്ള ഗ്രേസ് ടൈം 180 മിനിറ്റിൽനിന്ന് 300 മിനിറ്റാക്കിയിരുന്നു. ഇത് എല്ലാ ഓഫിസുകളിലേക്കും വ്യാപിപ്പിച്ചേക്കാം. ദിവസം പരമാവധി ഒരു മണിക്കൂർ ഗ്രേസ് ടൈം. ഔദ്യോഗിക കാര്യങ്ങൾക്കു വേറെ ഓഫിസിൽ പോകുമ്പോൾ അവിടെ പഞ്ച് ചെയ്യാനും സെക്രട്ടറിയേറ്റിലെ ജീവനക്കാർ അവസരമുണ്ടാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് എല്ലാ സർക്കാർ- അർധ സർക്കാർ സ്ഥാപനങ്ങളിലും ബയോ മെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കി സർക്കാർ ഉത്തരവ് മെയ്‌ മാസത്തിൽ പുറത്തിറങ്ങിയിരുന്നു. സ്വയംഭരണ-ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾക്കും ഇത് ബാധകമാണെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു ആധാർ അധിഷ്ഠിത സംവിധാനമാകുമിത്. എല്ലാ വകുപ്പുകളിലും 6 മാസത്തിനകവും സിവിൽ സ്‌റ്റേഷനകളിൽ 3 മാസത്തിനകവും ശമ്പളവിതരണ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെടുത്തിയ ബയോമെട്രിക് പഞ്ചിങ് സംവിധാനം ഏർപ്പെടുത്തണമെന്ന് പൊതുഭരണവകുപ്പ് ഉത്തരവിൽ നിർദേശിച്ചിരുന്നു. എന്നാൽ ഇത് നടപ്പായില്ല. സംഘടനകളുടെ എതിർപ്പായിരുന്നു കാരണം. എന്നാൽ ഇനി ഇത് വകയ്‌ക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.

എല്ലാത്തരം സ്ഥിരം ജീവനക്കാരെയും പഞ്ചിങ് സംവിധാനത്തിൽ ഉൾപ്പെടുത്താനാണ് നിർദ്ദേശം. നിലവിൽ സെക്രട്ടേറിയറ്റ് അടക്കമുള്ള പ്രധാന ഓഫിസുകളിൽ പഞ്ചിങ് മെഷീനെ ശമ്പള വിതരണ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. നാഷനൽ ഇൻഫർമാറ്റിക് സെന്ററിന്റെ വൈബ്സൈറ്റിൽ പരാമർശിച്ചിട്ടുള്ള, യുഐഡിഎഐ അംഗീകാരമുള്ള ആധാർ അധിഷ്ഠിത ബയോമെട്രിക് ഹാജർ സംവിധാനമാണ് സ്ഥാപിക്കേണ്ടത്. മെഷീനുകൾക്ക് ആവശ്യമായ ആപ്ലിക്കേഷൻ നാഷനൽ ഇൻഫർമാറ്റിക് സെന്റർ നൽകും വകുപ്പുകളും സ്ഥാപനങ്ങളും മെഷീനുകൾ നേരിട്ടോ കെൽട്രോൺ വഴിയോ വാങ്ങണം.

ചെലവുകൾ ബജറ്റ് വിഹിതത്തിൽനിന്ന് കണ്ടെത്തണം. ഐടി മിഷൻ പഞ്ചിങ് മെഷീൻ സ്ഥാപിക്കുന്നതിന്റെ പുരോഗതിനിരീക്ഷിക്കും. ഓരോ വകുപ്പിലും പഞ്ചിങ് സംവിധാനം നടപ്പിലാക്കേണ്ടതിന്റെ ഉത്തരവാദിത്തം വകുപ്പ് സെക്രട്ടറിമാർക്കും മേധാവികൾക്കുമാണെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP