Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ളാപ്പള്ളിക്കെതിരെ പുന്നലയുടെ 'വെള്ളിടി' :'മതിൽ പൊളിഞ്ഞെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കി; കാട്ടേണ്ട ജാഗ്രത എസ്എൻഡിപി നേതാവ് കാട്ടിയില്ല'; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിവാദം നേട്ടമാകുന്നത് ബിജെപിക്കല്ല എൽഡിഎഫിനാണെന്നും പുന്നല; പിണറായി മുൻകൈ എടുത്ത് ആവിഷ്‌കരിച്ച നവോത്ഥാന സമിതിയിൽ വിള്ളൽ ശക്തം

വെള്ളാപ്പള്ളിക്കെതിരെ പുന്നലയുടെ 'വെള്ളിടി' :'മതിൽ പൊളിഞ്ഞെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കി; കാട്ടേണ്ട ജാഗ്രത എസ്എൻഡിപി നേതാവ് കാട്ടിയില്ല';  ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിവാദം നേട്ടമാകുന്നത് ബിജെപിക്കല്ല എൽഡിഎഫിനാണെന്നും പുന്നല; പിണറായി മുൻകൈ എടുത്ത് ആവിഷ്‌കരിച്ച നവോത്ഥാന സമിതിയിൽ വിള്ളൽ ശക്തം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പിണറായി സർക്കാർ മുൻകൈ എടുത്തുകൊണ്ടുവന്ന നവോത്ഥാന സമിതിയിൽ വിള്ളൽ ശക്തമെന്ന് സൂചനയുമായി പുന്നല ശ്രീകുമാർ. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കെപിഎംഎസ് ജനറൽ സെക്രട്ടറി ആഞ്ഞടിച്ചതാണ് നവോത്ഥാന സമിതിയിലെ അഭിപ്രായ വ്യത്യാസങ്ങൾ വെളിച്ചതുകൊണ്ടുവരുന്നത്. വെള്ളാപ്പള്ളി നടേശൻ മതിൽ പൊളിഞ്ഞുവെന്ന് പറഞ്ഞത് ഏവരിലും ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും പ്രതിയോഗികൾക്ക് ഇത് ശക്തി പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതിൽ പൊളിഞ്ഞെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ഇത് പ്രതിയോഗികൾക്ക് കരുത്തു പകരുമെന്നും പുന്നല ശ്രീകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത്തരം പരാമർശങ്ങൾ എതിരാളികൾക്ക് കരുത്ത് നൽകും. ഇക്കാര്യത്തിൽ വെള്ളാപ്പള്ളി ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്നും പുന്നല ശ്രീകുമാർ പറയുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിവാദം നേട്ടമാക്കുക ബിജെപിക്കാവില്ല എൽഡിഎഫിനായിരിക്കുമെന്നും പുന്നല ശ്രീകുമാർ പറയുന്നു.

വിഷയത്തിൽ എൻഎസ്എസും സർക്കാരും പൂർണമായും നേരത്തെ തെറ്റിയതോടെ നവോത്ഥാന മൂല്യസംരക്ഷണ സമിതിയോടുള്ള എസ്എൻഡിപിയുടെ തുടർസഹകരണത്തിന്റെ കാര്യത്തിൽ സിപിഎമ്മിന് ആകാംക്ഷയേറിയിരുന്നു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശനും യോഗം വൈസ് പ്രസിഡന്റുകൂടിയായ മകൻ തുഷാർ വെള്ളാപ്പള്ളിയും സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വന്നതാണു പാർട്ടിക്കും സർക്കാരിനും ആദ്യമേ തലവേദനയുണ്ടാക്കിയത്. വനിതാമതിൽ പുലരിയിൽ തന്നെ 2 യുവതികളെ ശബരിമലയിലെത്തിച്ചതു യോഗത്തെ ചൊടിപ്പിച്ചു.

വനിതാ മതിലിനായി രൂപീകരിച്ച നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ തുടർ പ്രവർത്തനങ്ങളിലൂടെ സാമുദായിക സംഘടനകളെ എൽഡിഎഫിനോടു ചേർത്തുനിർത്താനാണു സിപിഎം തീരുമാനം. മതിലിനു ശേഷം വെള്ളാപ്പള്ളിയുമായും കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറുമായും സംസാരിച്ചു മുഖ്യമന്ത്രി തുടർസഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു: ''മതിലിന്റെ കാര്യത്തിൽ വഞ്ചിക്കപ്പെട്ടതു കൊണ്ട് തുടർസഹകരണത്തിന്  ഇപ്പോൾ തീരുമാനിച്ചിട്ടില്ല. അക്കാര്യം യോഗം നേതൃസമിതികൾ കൂട്ടായി ചർച്ച ചെയ്തു തീരുമാനിക്കും. ജനറൽ സെക്രട്ടറിക്കു മാത്രമായി തീരുമാനിക്കാൻ കഴിയില്ല.'

എൻഎസ്എസ് പൂർണമായും അപ്പുറത്തായതോടെ എസ്എൻഡിപിയുടെ പിന്തുണ സിപിഎമ്മിനു പ്രധാനമാണ്. ശബരിമലയുടെ കാര്യത്തിലെടുത്ത കടുത്ത നിലപാട് വിശ്വാസികളെ ശത്രുപക്ഷത്താക്കിയ സാഹചര്യത്തിൽ ചെറുതും വലുതുമായ ഈ ഹൈന്ദവ സംഘടനകളുടെ പിന്തുണ നിർണായകം. എൻഎസ്എസ് വോട്ടുകൾ യുഡിഎഫിനും ബിജെപിക്കുമായി ചിതറുകയും എൽഡിഎഫിനു മറ്റു വിഭാഗങ്ങളുടെ പിന്തുണ കിട്ടുകയും ചെയ്താൽ ക്ഷീണമുണ്ടാകില്ലെന്ന പ്രതീക്ഷയാണു സിപിഎമ്മിന്.

യുവതികളെ രാത്രി രഹസ്യമായി സന്നിധാനത്തെത്തിക്കുകയും അടുത്ത ദിവസം ശ്രീലങ്കൻ യുവതി വന്നപ്പോൾ ഹർത്താൽ നടത്താത്തതെന്തേയെന്നു മുഖ്യമന്ത്രി പരിഹസിക്കുകയും ചെയ്തതു വിശ്വാസി സമൂഹത്തിനെതിരെയുള്ള വെല്ലുവിളിയാണെന്ന വികാരത്തിലാണ് എൻഎസ്എസ്. അതിനാൽ ആരു വിമർശിച്ചാലും ഇക്കാര്യത്തിലെ വിയോജിപ്പ് പറഞ്ഞുകൊണ്ടേയിരിക്കും. അതേസമയം എൻഎസ്എസിനെ എതിർക്കുന്ന ആ വിഭാഗത്തിലെ ഒരു ബദൽ സംഘടനയെ പരിപോഷിപ്പിച്ചാലോയെന്ന ആലോചന സിപിഎമ്മിൽ സജീവമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP