Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കമ്യൂണിസ്റ്റുകാർക്ക് സ്വത്തും വിവാഹവും നൽകരുത്; ഇസ്ലാം അല്ലാത്തവർ ഒന്നുതന്നെ സത്യവിശ്വാസികൾ അല്ല; നിരന്തരമായി ജിഹാദ് ചെയ്യുകയാണ് ഇസ്ലാമിന്റെ കടമ; കരുവാരക്കുണ്ട് ഫത്വക്കും പീസ് സ്‌കൂൾ വിവാദത്തിനും കാരണം ഖർദാവിയൻ പുസ്തകങ്ങൾ; സൗദിക്കുപോലും വേണ്ടാത്ത ഭീകരവാദ പുസ്തകങ്ങൾ കേരളത്തിൽ സുലഭം

കമ്യൂണിസ്റ്റുകാർക്ക് സ്വത്തും വിവാഹവും നൽകരുത്; ഇസ്ലാം അല്ലാത്തവർ ഒന്നുതന്നെ സത്യവിശ്വാസികൾ അല്ല; നിരന്തരമായി ജിഹാദ് ചെയ്യുകയാണ് ഇസ്ലാമിന്റെ കടമ; കരുവാരക്കുണ്ട് ഫത്വക്കും പീസ് സ്‌കൂൾ വിവാദത്തിനും കാരണം ഖർദാവിയൻ പുസ്തകങ്ങൾ; സൗദിക്കുപോലും വേണ്ടാത്ത ഭീകരവാദ പുസ്തകങ്ങൾ കേരളത്തിൽ സുലഭം

തിരുവനന്തപുരം: ഭീകരതയെ പ്രോൽസാഹിപ്പിക്കുന്നതിന്റെ പേരിൽ സൗദിയടക്കമുള്ള ചതുർ രാഷ്ട്രങ്ങൾ ഭീകരപട്ടികയിൽപെടുത്തിയ പ്രമുഖ ഇസ്ലാമിക പണ്ഡിതൻ യൂസുഫുൽ ഖർദാവിയുടെ പുസ്തകങ്ങൾ കർശനമായി നിരോധിക്കാനുള്ള നടപടികളുമായി ഗൾഫ് രാജ്യങ്ങൾ മുന്നോട്ട്. അതേസമയം മതസ്പർദയും തീവ്രവാദ ആസക്തിയും വളർത്തുന്ന പുസ്തകങ്ങളെന്ന് സൗദിപോലും ആക്ഷേപിക്കുന്ന ഖർദാവിയുടെ മിക്കപുസ്തകങ്ങളും ഫത്വകളുടെ സമാഹാരവുമൊക്കെ കേരളത്തിൽ ഇപ്പോഴും സുലഭമായി വിറ്റഴിയുകയാണ്.

സൗദി അറേബ്യയിലെ സർവകലാശാലകളിലെയും കോളജുകളിലെയും സ്‌കൂളുകളിലെയും ലൈബ്രറികളിൽനിന്ന് ഖർദാവിയുടെ പുസ്തകം പിൻവലിക്കാൻ സൗദി വിദ്യാഭ്യാസ മന്ത്രി ഡോ.അഹമ്മദ് അൽഈസ നിർദ്ദേശം നൽകിയതായി അറബ്‌ന്യൂസ് പത്രം റിപ്പോർട്ട് ചെയ്തു. ഇതേകാരണത്താൽ അൽജസീറ ടെലിവിഷനും സൗദിയിൽ നിരോധിച്ചിരിക്കായാണ്. ഖർദാവിയുടെ പുസ്തകങ്ങൾ സംബദ്ധിച്ച് സമാനമായ നിലപാടു തന്നെയാണ് ബഹറൈനും, യു.എ.ഇയും, ഈജിപ്തും എടുത്തിട്ടുള്ളത്. ഇവിടെയും ഈ പുസ്തങ്ങൾക്ക് നിരോധനം വരുമെന്നാണ് അറബ് മാധ്യമങ്ങൾ പറയുന്നത്.

കേരളത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണ വിഭാഗമായ ഐ.പി.എച്ചും ചില മുജാഹിദ് സംഘടനകളുമൊക്കെ ഒരു കാലത്ത് മൽസരിച്ചായിരുന്നു ഖർദാവിയുടെ പുസതകങ്ങൾ പുറത്തിറക്കിയത്.ഗൾഫിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഈ പുസ്തകങ്ങളുടെ ഉള്ളടക്കം ഒന്ന് പരിശോധിക്കണം എന്ന് പറയാൻപോലും കേരളത്തിൽ ആർക്കും ധൈര്യമില്ലെന്നതാണ് വാസ്തവം. പല മതപഠന സ്ഥാപനങ്ങളിലും ഇസ്ലാമിക ഗവേഷണകേന്ദ്രങ്ങളിലുമൊക്കെ ഖർദാവിയുടെ പുസ്തകങ്ങൾ പഠിപ്പിക്കുന്നുപോലുമുണ്ട്. നേരത്തെ അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്നതായി കണ്ടത്തെിയ എറണാംകുളത്തെ പീസ് സ്‌കൂളിന്റെ പാഠപുസ്തകത്തിൽ വന്ന ആശയം ഖർദാവിയൻ ചിന്തയാണെന്ന് വ്യാപകമായ വിമർശനം ഉയർന്നിരുന്നു.

നാല് അറബ് രാജ്യങ്ങൾ ചേർന്ന് ഖത്തറിനുനേരെ ഉപരോധം ഏർപ്പെടുത്തുകയും ഖർദാവിയെ തീവ്രവാദ പട്ടികയിൽപെടുത്തുകയും ചെയ്തതോടെയാണ് സൗദി വിദ്യാഭ്യാസ മന്ത്രി പുസ്തകങ്ങൾ നിരോധിക്കാനുള്ള അടിയന്തിര ഉത്തരവ് ഇറക്കിയത്. വിദ്യാർത്ഥികളുടെ ചിന്തയെ ഇത്തരം പുസ്തകങ്ങൾ അപകടകരമായി സ്വാധീനിക്കുമെന്നും ഇത് അടിയന്തിരമായി തടയണമെന്നും ഉത്തരവിൽ എടുത്തുപറയുന്നുണ്ട്.ഇതുപ്രകാരം ഖർദാവിയടക്കമുള്ളവരുടെ ഒരു പുസ്തകംപോലും ഗ്രന്ഥാലയങ്ങളിൽ അവശേഷിക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. രക്ഷിതാക്കളോ സ്ഥാപനങ്ങളോ ലൈബ്രറികൾക്ക് പുസ്തകങ്ങൾ സൗജന്യമായി നൽകിയാൽപ്പോലും അവയിൽ തീവ്രവാദ ആശയങ്ങൾ കടന്നുവരുന്നുണ്ടോ എന്ന് പ്രത്യേക സമിതി പരിശോധിച്ചശേഷമേ കുട്ടികൾക്ക് നൽകാൻ പാടുള്ളൂവെന്നും ഉത്തരവിൽ പറയുന്നു.

എന്നാൽ കേരളത്തിലെയും ഇന്ത്യയിയും ഇത്തരം പുസ്തകങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് യാതൊരു പരിശോധനയും നടക്കാറില്ല. ഖർദാവിയുടെ പുസ്തകങ്ങളിൽ മറയില്ലാതെ വർഗീയതയും അന്വമത വിദ്വേഷവുമുണ്ടെന്ന് പീസ് സ്‌കൂൾ വിദത്തിന് എത്രയോ മുമ്പുതന്നെ കേരളത്തിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലും ഈ പുസ്തകം വിവാദത്തിൽ പെട്ടിട്ടുണ്ട്്. എതാണ്ട് പത്തുവർഷം മുമ്പ് 'മലപ്പുറം ചുവക്കുന്നു' എന്ന കാമ്പയിനുമായി സി.പി.എം മലപ്പുറം ജില്ലയിൽ സംസ്ഥാന സമ്മേളനം നടക്കുന്ന സമയം. ചരിത്രത്തിൽ ആദ്യമായി മഞ്ചേരി ലോക്‌സഭാമണ്ഡലത്തിൽ ലീഗിനെ തോൽപ്പിച്ച് സി.പി.എം സ്ഥാനാർത്ഥി ടി.കെ ഹംസ പാർലിമെന്റിൽ എത്തിയതായിരുന്നു ഈ കാമ്പയിന്റെ അടിസ്ഥാനം. എന്നാൽ മുസ്ലീലീഗിലെ ഒരു വിഭാഗം മതത്തെ കൂട്ടുപിടച്ചാണ് ഈ നീക്കത്തെ നേരിട്ടത്്.

കമ്യൂണിസ്റ്റുകാർ അവിശ്വാസികളാണെന്നും അതിനാൽ മുസ്ലീങ്ങൾ അല്ലെന്നുമാണ് അവർ പ്രചരിപ്പിച്ചത്. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിലെ ഒരു മുസ്ലീലീഗ് കമ്മറ്റി അക്കാലത്ത്പുറത്തിറക്കിയ ഒരു ലഘുലേഖ ദേശീയമാധ്യമങ്ങളിലടക്കം വൻ വിവാദമായിരുന്നു. കമ്യൂണിസ്റ്റുകാർക്ക് മക്കളെ വിവാഹം ചെയ്തുകൊടുക്കരുതെന്നും, കമ്യൂണിസ്റ്റുകാർക്ക് മാതാപിതാക്കളുടെ സ്വത്തിൽ അവകാശമില്ലെന്നുമൊക്കെ പറയുന്ന ആ ലഘുലേഖ വലിയ വിമർശനങ്ങൾ വിളിച്ചുവരുത്തുകയും മുസ്ലിംലീഗ് അത് പിൻവലിക്കുകയും ചെയ്തു. പിന്നീട് നടന്ന അന്വേഷണത്തിലാണ്, ഈ ആശയം വരുന്നത് ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരിച്ച യൂസുഫുൽ ഖർദാവിയുടെ പുസ്തകത്തിൽനിന്നാണെന്ന് കണ്ടത്തെിയത്.

ഇസ്ലാം അല്ലാത്തവർ ഒന്നുതന്നെ സത്യവിശ്വാസികൾ അല്ലെന്നും അതിനായി നിരന്തരമായി ജിഹാദ് ചെയ്യുകയാണ് ഇസ്ലാമിന്റെ കടമയെന്നുമാണ് ഖർദാവി പുസ്തകങ്ങളിലെ ഏറ്റവും പ്രധാന ആശയം. അയായത് ഒരു കുഴപ്പവും ഉണ്ടാക്കിയില്ലെങ്കിലും ഒരു അന്യമതസ്ഥൻ ഇസ്ലാമിക വിശ്വാസിക്ക് ശത്രുവാണെന്ന് ചുരുക്കം. ജിഹാദാണ് മുസ്ലീമിന്റെ പരമായ ലക്ഷ്യമെന്നും ഖർദാവി അടിവരയിടുന്നു. ഹമാസിനെയും മറ്റും ന്യായീകരിച്ച് എത്രയോ മതവിധികൾ ഖർദാവി പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് ഗൾഫ്രാഷ്ട്രങ്ങൾ പേടിയോടെ വലിച്ചെറിയുകയും തീയിടുകയും ചെയ്യുന്ന ആ പുസ്തകങ്ങൾ കേരളത്തിൽ നിർബാധം പ്രചരിക്കയാണ്.

പശ്ചിമേഷ്യയിൽ ആക്രമണ ജിഹാദ് വളർത്തുന്ന നീണ്ടകാലത്തെ ചരിത്രമുള്ളയാളാണ് ഖർദാവിയെന്ന് കഴിഞ്ഞ ദിവസം ചതുർരാഷ്ട്രങ്ങൾ ചേർന്ന് ഇറക്കിയ തീവ്രാദ വിരുദ്ധ റിപ്പോർട്ട് പറയുന്നത്. മുസ്ലീങ്ങളെ ജിഹാദി സംഘത്തിൽചേരാൻ പ്രേരിപ്പിക്കുന്ന മതവിധികളാണ് എക്കാലവും ഖർദാവി നിൽകിയിരുന്നത്. ചാവേർബോംബ് അദ്ദേഹം സ്‌ഫോടനങ്ങളെ ന്യായീകരിച്ചു. 2013ൽ സിറിയിൽ ജിഹാദ് നടത്താൻ അദ്ദേഹം മുസ്ലീങ്ങളോട് ആഹ്വാനം ചെയ്തതായും ചതുർരാഷ്ട്രങ്ങൾ പുറത്തിറക്കിയ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഈ റിപ്പോർട്ടിനെ തുടർന്ന് മക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്ലിം വേൾഡ് ലീഗിൽനിന്നും ഖർദാവിയെ പുറത്താക്കിയിട്ടുണ്ട്.

ജമാഅത്തെ ഇസ്ലാമിക്ക് മാത്രമല്ല എം.എം അക്‌ബറിന്റെ 'നിച്ച് ഓഫ് ട്രൂത്തിനും' പീസ് സ്‌കൂളിനുമൊക്കെ ഖത്തറിൽനിന്ന് വൻതോതിൽ സാമ്പത്തിക സഹായം വരുന്നുണ്ടെന്ന് മാത്രമല്ല അവരുടെ പ്രിയപ്പെട്ട നേതാവ് കൂടിയാണ് ഖർദാവി. ഖർദാവിയേപ്പോലുള്ളവർ പ്രോൽസാഹിപ്പിക്കുന്ന ആശയമാണ് 'ആടുമേക്കലെന്നതും' കാണാതിരുന്നുകൂടെന്ന് ഇ.എ ജബ്ബാർമാസ്റ്ററെപ്പോലുള്ള യുക്തിവദികൾ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP