Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പതിനെട്ടാം പടി കയറാൻ ഇരുമുടി കെട്ടുമായി മല ചവിട്ടുന്നത് രഹ്ന ഫാത്തിമ; കൊച്ചിക്കാരി സന്നിധാനത്തേക്ക് പോകുന്നത് കറുത്ത വസ്ത്രം അണിഞ്ഞ്; ബിഎസ് എൻ എൽ ജീവനക്കാരി സന്നിധാനത്ത് എത്തിയാൽ അയ്യപ്പ ദർശനത്തിന് അനുവദിക്കേണ്ടി വരും; ഹൈദരാബാദിലെ മോജോ ടിവി ലേഖികയ്‌ക്കൊപ്പം യാത്ര ചെയ്യുന്നത് കിസ് ഓഫ് ലൗ സമരത്തിലൂടെ പ്രസിദ്ധയായ സാമൂഹിക പ്രവർത്തക; കനത്ത സുരക്ഷയിൽ രണ്ട് യുവതികൾ സന്നിധാനത്തേക്ക്

പതിനെട്ടാം പടി കയറാൻ ഇരുമുടി കെട്ടുമായി മല ചവിട്ടുന്നത് രഹ്ന ഫാത്തിമ; കൊച്ചിക്കാരി സന്നിധാനത്തേക്ക് പോകുന്നത് കറുത്ത വസ്ത്രം അണിഞ്ഞ്; ബിഎസ് എൻ എൽ ജീവനക്കാരി സന്നിധാനത്ത് എത്തിയാൽ അയ്യപ്പ ദർശനത്തിന് അനുവദിക്കേണ്ടി വരും; ഹൈദരാബാദിലെ മോജോ ടിവി ലേഖികയ്‌ക്കൊപ്പം യാത്ര ചെയ്യുന്നത് കിസ് ഓഫ് ലൗ സമരത്തിലൂടെ പ്രസിദ്ധയായ സാമൂഹിക പ്രവർത്തക; കനത്ത സുരക്ഷയിൽ രണ്ട് യുവതികൾ സന്നിധാനത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ

പമ്പ: പതിനെട്ടാം പടി കയറാൻ ഇരുമുടി കെട്ടുമായി മല ചവിട്ടുന്നത് രഹ്ന ഫാത്തിമ. കൊച്ചിക്കാരി സന്നിധാനത്തേക്ക് പോകുന്നത് കറുത്ത വസ്ത്രം അണിഞ്ഞാണ്. ബിഎസ് എൻ എൽ ജീവനക്കാരി സന്നിധാനത്ത് എത്തിയാൽ അയ്യപ്പ ദർശനത്തിന് അനുവദിക്കേണ്ടി വരും. ഹൈദരാബാദിലെ മോജോ ടിവി ലേഖികയ്ക്കൊപ്പം യാത്ര ചെയ്യുന്നത് കിസ് ഓഫ് ലൗ സമരത്തിലൂടെ പ്രസിദ്ധയായ സാമൂഹിക പ്രവർത്തകയെന്നത് പൊലീസ് അതീവ രഹസ്യമായി സൂക്ഷിക്കുകയാണ്. കനത്ത സുരക്ഷയിൽ രണ്ട് യുവതികൾ സന്നിധാനത്തേക്ക് പോകുമ്പോൾ തടയാൻ ഭക്തരും തയ്യാറായി നിൽക്കുകയാണ്. ഇതോടെ സന്നിധാനം വീണ്ടും സംഘർഷത്തിലേക്ക് പോവുകയാണ്.

ശബരിമലയിൽ ഏത് പ്രായത്തിലും ഉള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ ആദ്യം മലകയറുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയ ആളാണ് രഹ്ന ഫാത്തിമ. കറുപ്പ് വസ്ത്രവും, മാലയുമൊക്കെ അണിഞ്ഞ് മലകയറാൻ തയ്യാറാണെന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ തത്വമസി എന്ന അടിക്കുറിപ്പോടെ രഹ്ന ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഫോട്ടോയ്ക്ക് ചില്ലറ തെറിവിളിയൊന്നുമല്ല രഹ്ന കേൾക്കേണ്ടി വന്നത്. എന്നാൽ ഫോട്ടോ ഇട്ടതിന് പിന്നാലെ തനിക്ക് ഉണ്ടായ നല്ല മാറ്റങ്ങൾ എന്തൊക്കെയാണെന്ന് മറ്റൊരു പോസ്റ്റിൽ വിവരിക്കുകയാണ് രഹ്ന ഫാത്തിമ. ഇതേ രഹ്നയാണ് ഇരുമുടി കെട്ടുമായി മലകയറുന്നത്. ഇത് പ്രതിഷേധങ്ങൾക്ക് പുതിയ തലം നൽകും.

രഹ്നാ ഫാത്തിമയാണ് മല ചവിട്ടുന്നതെന്ന വിവരം പൊലീസ് അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നു. ഹൈദരാബാദിലെ യുവ വനിതാ മാധ്യമ പ്രവർത്തകയ്‌ക്കൊപ്പം രഹ്നാ ഫാത്തിമയേയും മല ചവിട്ടാൻ അനുവദിക്കുകയായിരുന്നു. ഏറെ വിവാദങ്ങളിൽ ചെന്ന് പെട്ടിട്ടുള്ള രഹ്ന മല ചവിട്ട് പതിനെട്ടം പടി കയറാനുള്ള ആദ്യ യുവതിയാകാനുള്ള ശ്രമത്തിലാണ്. ഇത് ഭക്തർ ഏത് വിധേനയെടുക്കുമെന്നത് ഇനിയും വ്യക്തമല്ല. ഇന്ന് രാവിലെ ക്ഷേത്രത്തിൽ ഭക്തർ കുറവാണ്. പ്രതിഷേധക്കാരുമില്ല. ഇത് മനസ്സിലാക്കിയാണ് സുപ്രീംകോടതി വിധി നടപ്പാക്കാൻ കേരളാ പൊലീസ് സന്നദ്ധമാകുന്നത്. വലിയ സുരക്ഷാ സംവിധാനങ്ങളുടെ പിൻബലത്തിലാണ് ഇരുമായുള്ള യാത്ര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP