Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രഹ്നാ ഫാത്തിമയുടെ വീട് ആക്രമിച്ചതിന് പിന്നാലെ മേരി സ്വീറ്റിയുടെ വീടിനു നേരെയും ആക്രമണം; ശബരിമലയിലെ ആചാരങ്ങൾ തെറ്റിക്കാൻ കച്ചകെട്ടി ഇറങ്ങിയ യുവതികൾക്ക് ഇപ്പോൾ വീട്ടിൽ പോകാൻ പേടി; പൊലീസ് സംരക്ഷണം ചോദിച്ചെങ്കിലും മടി കാണിച്ച് പൊലീസ്; ആവേശം കെട്ടടങ്ങിയപ്പോൾ പിന്നാലെ ആരൊക്കെയോ ഉണ്ടെന്ന് ഭയന്ന് ഇരുവരും; പബ്ലിസിറ്റിക്ക് വേണ്ടി മലചവിട്ടാൻ ശ്രമിച്ചവരുടെ സുരക്ഷ ആരൊരുക്കും?

രഹ്നാ ഫാത്തിമയുടെ വീട് ആക്രമിച്ചതിന് പിന്നാലെ മേരി സ്വീറ്റിയുടെ വീടിനു നേരെയും ആക്രമണം; ശബരിമലയിലെ ആചാരങ്ങൾ തെറ്റിക്കാൻ കച്ചകെട്ടി ഇറങ്ങിയ യുവതികൾക്ക് ഇപ്പോൾ വീട്ടിൽ പോകാൻ പേടി; പൊലീസ് സംരക്ഷണം ചോദിച്ചെങ്കിലും മടി കാണിച്ച് പൊലീസ്; ആവേശം കെട്ടടങ്ങിയപ്പോൾ പിന്നാലെ ആരൊക്കെയോ ഉണ്ടെന്ന് ഭയന്ന് ഇരുവരും; പബ്ലിസിറ്റിക്ക് വേണ്ടി മലചവിട്ടാൻ ശ്രമിച്ചവരുടെ സുരക്ഷ ആരൊരുക്കും?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി/ കഴക്കൂട്ടം: ശബരിമലയിൽ സ്ത്രീപ്രവേശന വിഷയത്തിന്റെ പേരിൽ അയ്യപ്പ ഭക്തരുടെ പ്രതിഷേധം ആളിക്കത്തുന്നതിനിടയിൽ മലചവിട്ടാനെത്തിയ രഹ്നാ ഫാത്തിമയുടെ വീട് ആക്രമിച്ചതിന് പിന്നാലെ മേരി സ്വീറ്റിയുടെ വീടിനു നേരെയും ആക്രമണം. ശബരിമലയിലെ ആചാരങ്ങൾ തെറ്റിക്കാൻ കച്ചകെട്ടി ഇറങ്ങിയ യുവതികൾക്ക് ഇപ്പോൾ ജീവൻ പേടിച്ച് വീട്ടിൽ പോകാൻ പോലും പേടി. മലയിറങ്ങിയതിന് പിന്നാലെ തന്നെ രഹ്നാ ഫാത്തിമ തന്റെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്നും മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രഹ്നാ ഫാത്തിമ താമസിക്കുന്ന കൊട്ടി പനമ്പള്ളി നഗറിലെ ബിഎസ്എൻഎല്ലിന്റെ ക്വാർട്ടേഴ്‌സ് രണ്ടംഗ സംഘം അടിച്ചു തകർത്തത്.

രഹ്നയുടെ വീട് ആക്രമിച്ചതിന് പിന്നാലെ സുപ്രീംകോടതി വിധിയെതുടർന്നു മലകയറാൻ പമ്പയിലെത്തിയ മേരി സ്വീറ്റിയെന്ന നാൽപ്പത്തിയാറുകാരിയുടെ തിരുവനന്തപുരത്തെ രണ്ട് വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. കഴക്കൂട്ടത്തെ വീടിനു നേരെയും മുരുക്കുംപുഴയിൽ 'മഡോണ' എന്ന കുടുംബവീടിനു നേരെയുമാണ് കല്ലേറുണ്ടായത്. മുരുക്കുംപുഴയിലെ വീട്ടിൽ ആളുകളുണ്ടായിരുന്നില്ല. ഉച്ചയോടെ കാറിലെത്തിയവരാണു കല്ലെറിഞ്ഞതെന്നു പറയുന്നു. ജനൽ ചില്ലുകൾ തകർന്നു. പൊലീസ് എത്തിയതോടെ അക്രമികൾ സ്ഥലം വിട്ടു.

ഇരുവരും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും ഇവർക്ക് സംരക്ഷണം നൽകുന്നതിൽ പൊലീസ് അത്ര താൽപര്യം കാണിച്ചിട്ടില്ല. ആചാരങ്ങൾ ലംഘിച്ച് ശബരിമലയിൽ കയറാൻ ശ്രമിച്ചതും പ്രശ്‌നങ്ങൾ ഉണ്ടാക്കി പൊലീസിന് തലവേദന സൃഷ്ടിച്ചതിനാലും പൊലീസിന് ഇരുവരുടേയും കാര്യത്തിൽ യാതൊരു താൽപര്യവും ഇല്ല. മേരി സ്വീറ്റിയുടെ മാതാപിതാക്കൾ താമസിച്ച കഴക്കൂട്ടത്തെ മൈത്രീനഗറിലെ വീട്ടിലും അക്രമമുണ്ടായി. ഇവിടെയെത്തിയ ഒരു സംഘം, മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും കസേരകൾ വലിച്ചെറിയുകയും ചെയ്തു. വീട്ടുകാർ പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ലെന്നു കഴക്കൂട്ടം അസി. കമ്മിഷണർ അറിയിച്ചു. മേരി സ്വീറ്റി പമ്പയിലെത്തി മാധ്യമങ്ങൾക്ക് മുന്നിൽ കുടുങ്ങിയതിന് പിന്നാലെ ആയിരുന്നു ഇരു വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായത്.

രഹന ഫാത്തിമ താമസിക്കുന്ന പനമ്പള്ളി നഗറിലെ ബിഎസ്എൻഎൽ ക്വാർട്ടേഴ്‌സിന്റെ ചില്ലുകൾ തകർത്തു. ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ 2 പേരാണ് ആക്രമണം നടത്തിയത്. ചെടിച്ചട്ടികളും വ്യായാമ ഉപകരണങ്ങളും നശിപ്പിച്ചു. പൊലീസ് കേസെടുത്തു. ഇവരുടെ താമസ സ്ഥലത്തേക്കു ബിജെപി നടത്തിയ മാർച്ചിലും ചെറിയ സംഘർഷമുണ്ടായി. ഇതോടെ ജീവൻ പേടിച്ച് ഇരുവർക്കും വീട്ടിലേക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്.

ചുംബന സമരത്തിലെ സജീവ പ്രവർത്തകയായിരുന്നു രഹന. മേരി സ്വീറ്റിയുടെ തിരുവനന്തപുരം മുരുക്കുംപുഴയിലെ 'മഡോണ' എന്ന കുടുംബവീടിനു നേരെയാണു കല്ലേറുണ്ടായത്. ഉച്ചയ്ക്കു കാറിലെത്തിയവരാണു കല്ലെറിഞ്ഞത്. വീട്ടിൽ ആളുണ്ടായിരുന്നില്ല. ഇവരുടെ മാതാപിതാക്കൾ താമസിക്കുന്ന കഴക്കൂട്ടം മൈത്രീനഗറിലെ വീട്ടിലും അക്രമമുണ്ടായി. ഇവിടെയെത്തിയ ഒരു സംഘം മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും കസേരകൾ വലിച്ചെറിയുകയും ചെയ്തു. വീട്ടുകാർ പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP