Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലകയറാനെത്തിയത് ആക്ടിവിസ്റ്റുകൾ; അവരെത്തിയത് പ്രശ്‌നങ്ങളുണ്ടാക്കാനും; ഇതൊന്നും തിരിച്ചറിയാൻ സർക്കാരിന് കഴിയില്ല; പൊലീസുകളുടെ ലക്ഷ്യം വിശ്വാസികൾക്കൊപ്പം; ശക്തി തെളിയിക്കാനുള്ള ഇടമായി പുണ്യഭൂമിയെ മാറ്റരുതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; രഹ്നാ ഫാത്തിമയും കവിതയും മലയിറങ്ങും; സന്നിധാനത്തെ വിശ്വാസികളുടെ പ്രതിഷേധത്തിനൊപ്പം നിൽക്കാൻ തീരുമാനിച്ച് പിണറായി സർക്കാർ; ശബരിമലയിൽ വിശ്വാസികൾ വിജയിക്കുമ്പോൾ

മലകയറാനെത്തിയത് ആക്ടിവിസ്റ്റുകൾ; അവരെത്തിയത് പ്രശ്‌നങ്ങളുണ്ടാക്കാനും; ഇതൊന്നും തിരിച്ചറിയാൻ സർക്കാരിന് കഴിയില്ല; പൊലീസുകളുടെ ലക്ഷ്യം വിശ്വാസികൾക്കൊപ്പം; ശക്തി തെളിയിക്കാനുള്ള ഇടമായി പുണ്യഭൂമിയെ മാറ്റരുതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; രഹ്നാ ഫാത്തിമയും കവിതയും മലയിറങ്ങും; സന്നിധാനത്തെ വിശ്വാസികളുടെ പ്രതിഷേധത്തിനൊപ്പം നിൽക്കാൻ തീരുമാനിച്ച് പിണറായി സർക്കാർ; ശബരിമലയിൽ വിശ്വാസികൾ വിജയിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: ശബരിമലയിൽ സ്ത്രീ പ്രവേശനം അസാധ്യമാക്കി വിശ്വാസികളുടെ പ്രതിഷേധം. കിസ് ഓഫ് ലൗ പ്രവർത്തക രഹ്നാ ഫാത്തിമയേയും മാധ്യമ പ്രവർത്തക കവിതയേയും കൊണ്ട് പൊലീസ് ഇനി മലയിറങ്ങും. വിശ്വാസികൾക്കൊപ്പമാണ് സർക്കാരെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചു. പ്രശ്‌നങ്ങളുണ്ടാക്കാനാണ് അക്ടിവിസ്റ്റുകൾ മലയിലെത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഇത്തരം പ്രശ്‌നക്കാരെ അംഗീകരിക്കില്ലെന്നും അവർക്ക് പിന്തുണ നൽകില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു. ശബരിമലയിൽ ഉയർന്ന ശരണം വിളികളാണ് കടകംപള്ളി സുരേന്ദ്രനെ കൊണ്ട് ഇത് പറഞ്ഞത്.

ഭരണഘടനാ ബാധ്യത സർക്കാരിനുണ്ട്. എന്നാൽ ആക്ടിവിസ്റ്റുകൾക്ക് കയറി ഇടപെടാൻ ശബരിമലയെ അനുവദിക്കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇതോടെയാണ് രഹ്നാ ഫാത്തിമയ്ക്കും മാധ്യമ പ്രവർത്തകയായ കവിതയ്ക്കും തിരിച്ചു മടങ്ങേണ്ട അവസ്ഥ വന്നത്. മരക്കൂട്ടം വരെ പൊലീസ് ഇരുവരേയും എത്തിച്ചു. ഇതോടെ അയ്യപ്പ ഭക്തർ ഒരുമിച്ച് കൂടി. നടപന്തലിൽ അഞ്ഞൂറോളം ഭക്തർ നിരന്ന് കിടന്നു. അയ്യപ്പ ശരണമന്ത്രങ്ങൾ ഉയർന്നു. ഇതോടെ ഐജി ശ്രീജിത്ത് എത്തി ഭക്തരോട് കാര്യങ്ങൾ വിശദീകരിച്ചു. വിശ്വാസികളെ മറികടന്ന് മുന്നോട്ട് പോകില്ലെന്നും അറിയിച്ചു. ഇതിന് പിന്നാലെയാണ് സർക്കാർ നയപരമായ തീരുമാനം മന്ത്രി തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്. ഇതോടെ ആക്ടിവിസ്റ്റുകളാണ് എത്തിയതെന്ന് പൊലീസും സർക്കാരും സമ്മതിക്കുന്ന അവസ്ഥയും വന്നു.

അങ്ങനെ സ്ത്രീ പ്രവേശനത്തിന്റെ മറവിൽ ശബരിമലയിൽ എത്തുന്നവർ ആക്ടിവിസ്റ്റുകളാണെന്ന് സർക്കാരും പ്രഖ്യാപിക്കുന്ന അവസ്ഥയാണ്. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് സർക്കാർ തിരിച്ചറിഞ്ഞതാണ് ഇതിന് കാരണം. ആക്ടിവിസ്റ്റുകളെ കയറ്റിയാൽ അത് സർക്കാരിന് വലിയ തിരിച്ചടിയാകും. അതുകൊണ്ടാണ് അടിയന്തര ഇടപെടൽ വരുന്നത്. ദേവസ്വം ബോർഡ് റിവ്യൂ ഹർജി നൽകും. ഇത് സർക്കാർ അംഗീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സോഷ്യൽ മീഡിയയിലെ വിവാദ നായിക രഹ്നാ ഫാത്തിമ സന്നിധാനത്തേക്ക് ഇരുമുടിയുമായെത്തിയാണ് സർക്കാരിനേയും വെട്ടിലാക്കിയത്. ഇതാണ് നയപരമായ തീരുമാനം എടുക്കാൻ കാരണം. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചാണ് കടകംപള്ളി തീരുമാനം എടുത്തത്.

വേറിട്ട പ്രതിഷേധവുമായി ചർച്ചകളിൽ നിറഞ്ഞ വ്യക്തിയാണ് രഹ്ന. അത്തരത്തിൽ ഒരു സമരത്തിന്റെ ഭാഗമായി തന്നെയാണ് രഹ്നാ ഫാത്തിമ ശബരിമലയിലും എത്തിയത്. അതുകൊണ്ട് തന്നെയാണ് ഒരു ആക്ടിവിസ്റ്റിന്റെ സമരത്തെ സർക്കാരും തടഞ്ഞത്. ചുംബന സമരവും വത്തക്കാ സമരവും മാറു തുറക്കലുമായി വിവാദങ്ങളിൽ ഇടംപിടിച്ചയാളാണ് രഹ്നാ ഫാത്തിമ. ഇത്തരത്തിൽ ഒരു ആക്ടിവിസ്റ്റ് ശബരിമലയിൽ എത്തിയത് മനപ്പൂർവ്വം കുഴപ്പം ഉണ്ടാക്കാൻ തന്നെയാണ്. ഇതുകൊണ്ടാണ് സർക്കാരും രഹ്നാ ഫാത്തിമയെ അനുകൂലിക്കാതിരുന്നത്. ചുംബന സമരപങ്കാളിത്തത്തിലൂടെ പ്രതിരോധ സമരങ്ങളിൽ സജീവമായ വ്യക്തികളാണ് രഹ്നയും പങ്കാളി മനോജും. കൊച്ചിയിൽ താമസക്കാരിയായ രഹ്ന ബി എസ് എൻ എൽ ജീവനക്കാരിയുമാണ്.

മാറു തുറക്കൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രഹ്ന എടുത്ത ചിത്രം ആക്ടിവിസ്റ്റും സുഹൃത്തുമായ ദിയ സന ഫേസ്‌ബുക്കിൽ പങ്കുവച്ചത് ഏറെ ചർച്ചയായിരുന്നു. തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് ദിയ സന പോസ്റ്റ് ചെയ്തത്. എന്നാൽ ഈ പോസ്റ്റ് ഫേസ്‌ബുക് കമ്യൂണിറ്റി സ്റ്റാന്റേർഡിന് നിരക്കുന്നില്ലെന്ന പേരിൽ നീക്കം ചെയ്തു.

മാറുമറക്കൽ സമരത്തിനും പൊതുബോധത്തിൽ നിൽക്കുന്ന സ്ത്രീകൾ എതിരായിരുന്നു. അമ്മായിയമ്മ കാണാതെ റൂമിനുള്ളിൽ കതകടച്ച് ഭർത്താവിന് കാണാൻ മാത്രം ബ്ലൗസ് ധരിച്ച സത്രീകളെ ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ബ്ലൗസ് ധരിച്ച് സമരം ചെയ്തുകൊണ്ടിരിക്കുമ്പോൾ തമ്പ്രാക്കൾ സൂക്ഷിച്ച് നോക്കിയപ്പോൾ നാണം വന്ന് ബ്ലൗസും ഊരി തോളിലിട്ട് സമരത്തിൽ നിന്ന് നടന്നുപോയ സ്ത്രീകളും ഉണ്ടായിരുന്നു- ദിയ സനയിട്ട സ്വന്തം ചിത്രത്തിനു കീഴിൽ രഹ്ന ഇങ്ങനെയാണ് കുറിച്ചത്. അങ്ങനെ വിവാദങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തിത്വമാണ് രഹ്ന.

ചുംബന സമരത്തിലെ പങ്കാളിത്തത്തിനു ശേഷമാണ് ശരീര രാഷ്ട്രീയ പ്രവർത്തനം രഹ്ന ആരംഭിച്ചത്. തന്റെ ബിക്കിനി ചിത്രം സോഷ്യൽ മീഡയിയിൽ ഇട്ടതിന് രഹ്ന മതവാദികളുടെ വധ ഭീഷണി നേരിട്ടിരുന്നു. മുസ്ലിം സ്ത്രീ ഇങ്ങനെയൊന്നും ചെയ്യരുത് എന്ന പേരിലായിരുന്നു അന്നത്തെ ആക്രമണം. പുരുഷന്മാർ ആധിപത്യം സ്ഥാപിച്ച തൃശൂരിലെ പുലിക്കളിയിൽ ആദ്യത്തെ പെൺപുലിയായി 2016ൽ രഹ്ന ചരിത്രം സൃഷ്ടിച്ചു. നഗ്നശരീരത്തിലായിരുന്നു പുലി വര. ചരിത്രത്തിൽ ആദ്യമായി തൃശൂർ പൂരത്തോടനുബന്ധിച്ച് പെൺ പുലിക്കളി സംഘം ഇറങ്ങിയതും രഹ്നയുടെ നേതൃത്വത്തിലായിരുന്നു. പുലിയായി വേഷമിട്ട് രഹ്നയും പെൺപടയും തൃശൂരിൽ താരങ്ങളായി.

പിന്നീട് ഏക എന്ന സിനിമയിലൂടെ ശരീരത്തെ കൂടുതൽ വിപുലമായ ആവിഷ്‌കാരത്തിലേയ്ക്ക് രഹ്ന അവതരിപ്പിച്ചു. സിനിമയുടെ ട്രെയ്ലറുകളും പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടി. തൃശൂർ പുലികളിയിൽ പെൺപുലിയായി വേഷമിട്ടും രഹ്ന വാർത്തകളിൽ ഇടം നേടിയിരുന്നു. നഗ്ന ശരീരത്തിൽ പുലികളിയുടെ പെയിന്റ് അടിച്ചായിരുന്നു പുലികളിക്ക് എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP