Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാവർ ഇസ്ലാംമത വിശ്വാസിയാണ് എന്നതിന് തെളിവുണ്ട്; പാത്തുമ്മയുടെയും സെയ്താലിയുടെയും മകനാണ് അദ്ദേഹം; വാവർ മുസ്ലിംമല്ലെന്ന ശശികല ടീച്ചറുടെ പ്രസ്താവനക്കെതിരെ രാഹുൽ ഈശ്വർ; മുസ്ലീങ്ങളുടെ നെഞ്ചത്ത് കയറിയാലേ ഹിന്ദു ഐക്യം നടപ്പിലാകൂ എന്ന ചിന്തയാണ് പ്രസ്താവനക്ക് കാരണം: അയ്യപ്പന്റെ തോഴനെ ചൊല്ലി പരിവാർ കുടുംബത്തിൽ കലാപം

വാവർ ഇസ്ലാംമത വിശ്വാസിയാണ് എന്നതിന് തെളിവുണ്ട്; പാത്തുമ്മയുടെയും സെയ്താലിയുടെയും മകനാണ് അദ്ദേഹം; വാവർ മുസ്ലിംമല്ലെന്ന ശശികല ടീച്ചറുടെ പ്രസ്താവനക്കെതിരെ രാഹുൽ ഈശ്വർ; മുസ്ലീങ്ങളുടെ നെഞ്ചത്ത് കയറിയാലേ ഹിന്ദു ഐക്യം നടപ്പിലാകൂ എന്ന ചിന്തയാണ് പ്രസ്താവനക്ക് കാരണം: അയ്യപ്പന്റെ തോഴനെ ചൊല്ലി പരിവാർ കുടുംബത്തിൽ കലാപം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്റ് ബ്ലാങ്കിൽ ജിമ്മി ജെയിംസിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ പകച്ചുപോയ ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർക്കെതിരെ ശബരിമല തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വർ രംഗത്ത്. ശബരിമല അയ്യപ്പനുമായി ചേർത്ത് പറയുന്ന വാവർ മുസ്ലിം അല്ലെന്ന വിധത്തിൽ ശശികല പറഞ്ഞതിനെതിരെയാണ് രാഹുൽ രംഗത്തെത്തിയത്. വാവർ ഇസ്ലാംമത വിശ്വാസി തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞ രാഹുൽ ഈശ്വർ ഇതിന് കൃത്യമായ തെളിവുണ്ടെന്നും വ്യക്തമാക്കി.

വാവർ-അയ്യപ്പൻ സൗഹൃദം സത്യമാണെന്നും 1950 ൽ കോടതിയിൽ നടന്ന കേസിൽ ശബരിമലയിലെ അന്നത്തെ തന്ത്രി കണ്ഠരർ ശങ്കരർ വാവർ മുസ്ലീമാണെന്ന വാദം ശരിവച്ചിരുന്നുവെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. പാത്തുമ്മയുടെയും സെയ്താലിയുടെയും മകനാണ് വാവർ എന്നാണ് പറയുന്നത്. ശബരിമലയുടെ ഉള്ളിൽ തന്നെ വാവർക്കായി ഒരു പ്രാർത്ഥന സ്ഥലം ഉണ്ട്. അവിടെ വിഗ്രഹങ്ങളോ മറ്റോ ഇല്ല എന്നത് തന്നെ അദ്ദേഹം ഒരു മുസ്ലിം ആണെന്നതിന് തെളിവാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

എരുമേലിയിലെ കാഴ്‌ച്ചകൾ തന്നെ വാവർ ആരാണെന്നതിന് തെളിവാണെന്നും രാഹുൽ ഈശ്വർ ചൂണ്ടിക്കാട്ടി. എരുമേലി അമ്പലത്തിലെ ഉത്സവം നടക്കുന്നത് തന്നെ അവിടുത്തെ മുസ്ലിം പള്ളിക്ക് ചുറ്റുമാണ്. ഇത്തരം തെളിവുകൾ മതി വാവർ മുസ്ലീമാണെന്ന് വ്യക്തമാകാനെന്നും രാഹുൽ പഞ്ഞു. വാവർ മുസ്ലീമല്ലെന്ന വിധത്തിലുള്ള വാദങ്ങൾ ശശികല ടീച്ചർ ഉയർത്തിയത് ശരിയല്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഹിന്ദുവലത് പക്ഷത്തിലെ ഒരു വിഭാഗം സൂക്ഷിക്കുന്ന ചില നിലപാടുകളാണ് ഇത്. മുസ്ലീങ്ങളുടെ നെഞ്ചത്ത് കയറിയാൽ മാത്രമേ ഹിന്ദു ഐക്യം നടപ്പിലാകൂ എന്ന ചിന്തയാണ് ഇത്തരം പ്രസ്താവനകൾക്ക് പിന്നിൽ രാഹുൽ ഈശ്വർ പറഞ്ഞു.

ഇത്തരത്തിലുള്ള വാദങ്ങൾ മുൻപും ഉയർത്താൻ ഇത്തരത്തിലുള്ളവർ ശ്രമിച്ചിട്ടുണ്ട്. വാവർ എന്നത് വാപരൻ എന്ന ശിവഭൂത ഗണമാണെന്ന തരത്തിലുള്ള പ്രചരണങ്ങളും ചില ഭാഗങ്ങളിൽ ഉയർന്നുവരുന്നുണ്ട്. പോയിന്റ് ബ്ലാങ്കിലാണ് വാവർ മുസ്ലീമല്ലെന്ന വാദം ശശികല ടീച്ചർ ഉന്നയിച്ചത്. ശബരിമല അയ്യപ്പനെ കുറിച്ച് പുരാണങ്ങളിൽ ഉണ്ടോ എന്ന ജിമ്മി ജെയിംസിന്റെ ചോദ്യത്തിന് മറുപടിയായാണ് ടീച്ചർ വാവർ വിഷയത്തിലേക്കും കടന്നത്. വിശ്വാസത്തിന് യുക്തി വേണ്ടെന്ന് പറഞ്ഞ ശേഷമാണ് വാവർ മുസ്ലിമല്ലെന്ന വാദം അവർ നിരത്തിയത്.

മഹാബലി കേരളം ഭരിച്ചിരുന്നതിന് പുരാണങ്ങളിൽ തെളിവില്ലെന്നും ടീച്ചർ പോയിന്റ് ബ്ലാങ്കിൽ പറഞ്ഞിരുന്നു. ജെഎൻയുവിലെ വിദ്യാർത്ഥികൾ മഹഷാസുര ജയന്തി ആഘോഷിക്കുമ്പോൾ അത് പറ്റില്ലെന്ന് പറയുന്നു. വടക്കേ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ അവിടത്തെ ആദിവാസികൾ മഹിഷാസുകരനെ ആരാധിക്കുന്നില്ലേ എന്ന ചോദ്യത്തിന് ബാക്കി 25 സംസ്ഥാനങ്ങളിൽ ദുർഗാ ദേവിയല്ലേ ആരാധിക്കപ്പെടുന്നതെന്ന ന്യായവും ടീച്ചർ കണ്ടെത്തി.

ഭൂരിപക്ഷത്തിന് ആരും എതിര് നിൽക്കരുത്. ജെഎൻയുവിൽ മഹിഷാസുരനെ ആഘോഷിച്ചത് ദുർഗാദേവിയെ അപമാനിക്കാനാണ്. ഹിന്ദുത്വത്തെ അവഹേളിച്ച് ആളാകാനാണത്. ദളിത് മുന്നേറ്റം നരേന്ദ്ര മോദി ഭരിക്കുമ്പോഴാണ് ഉയർന്നുവരുന്നത്. മോദിയെ എതിർക്കാനാണത്. നേരത്തെ ഹിന്ദുത്വം ഇത്രയും വലിയ ഭീഷണിയാണെന്ന് പലരും ധരിച്ചിരുന്നില്ലെന്ന് ശശികല ശശികല ടീച്ചർ പോയിന്റ് ബ്ലാങ്കിൽ പറഞ്ഞു. ഈ വാദങ്ങളെയെല്ലാം ജിമ്മി ജെയിംസ് പൊളിച്ചടുക്കിയിരുന്നു.

അതേസമയം സംഘപരിവാർ കുടുംബത്തിലെ രണ്ട് പേർ ശബരിമലയിലെ അയ്യപ്പന്റെ തോഴനായ വാവരെ ചൊല്ലി പരസ്പ്പരം എതിർദിശയിൽ നീങ്ങിയത് പരിവാറിൽ ഭിന്നതയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ശശികല ടീച്ചറുടെ പരാമർശം അനാവശ്യമാണെന്ന അഭിപ്രായമാണ് സംഘപരിവാറിൽ നല്ലൊരു ശതമാനം ആളുകൾക്കും ഉള്ളത്. ശബരിമല സ്ത്രീപ്രവേശനത്തെ എതിർക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ ഒരേ നിലപാടായിരുന്നു ശശികല ടീച്ചർക്കും രാഹുൽ ഈശ്വറിനും. എന്നാൽ വാവരുടെ പേരിൽ ഇവർ ഇരുധ്രുവങ്ങളിലാകുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP