Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല ഗൂഢാലോചനയ്ക്ക് പിന്നിൽ കമ്മ്യൂണിസ്റ്റുകാരല്ല; തീവ്രഹിന്ദു, തീവ്ര വലതു പക്ഷവാദികളാണ്; ഇവർ ഏകീകൃത സിവിൽ കോഡിന് വേണ്ടി ശബരിമലയെ ബലികൊടുക്കാൻ വേണ്ടി നടത്തിയ കരുനീക്കമാണ്; ഇപ്പോൾ ഹിന്ദു ആക്ടിവിസ്റ്റുകളും പ്രസ്ഥാനങ്ങളും തമ്മിൽ നടക്കുന്ന തമ്മിൽ തല്ല് ഹിന്ദുക്കൾക്ക് ഗുണം ചെയ്യില്ല; ശബരിമല യുവതീപ്രവേശനത്തിൽ ആർഎസ്എസിനുള്ളിൽ രണ്ട് ചേരി രൂപപ്പെടുമ്പോൾ രാഹുൽ ഈശ്വറിന് പറയാനുള്ളത്

ശബരിമല ഗൂഢാലോചനയ്ക്ക് പിന്നിൽ കമ്മ്യൂണിസ്റ്റുകാരല്ല; തീവ്രഹിന്ദു, തീവ്ര വലതു പക്ഷവാദികളാണ്; ഇവർ ഏകീകൃത സിവിൽ കോഡിന് വേണ്ടി ശബരിമലയെ ബലികൊടുക്കാൻ വേണ്ടി നടത്തിയ കരുനീക്കമാണ്; ഇപ്പോൾ ഹിന്ദു ആക്ടിവിസ്റ്റുകളും പ്രസ്ഥാനങ്ങളും തമ്മിൽ നടക്കുന്ന തമ്മിൽ തല്ല് ഹിന്ദുക്കൾക്ക് ഗുണം ചെയ്യില്ല; ശബരിമല യുവതീപ്രവേശനത്തിൽ ആർഎസ്എസിനുള്ളിൽ രണ്ട് ചേരി രൂപപ്പെടുമ്പോൾ രാഹുൽ ഈശ്വറിന് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമല യുവതീപ്രവേശനത്തെ കോടതി വിധി വന്നതിന് പിന്നാലെ സ്വാഗതം ചെയ്തവരാണ് ആർഎസ്എസും ബിജെപിയും. പിന്നീട് ഈ വിഷയം ബിജെപിയുടെ വളർച്ചക്ക് രാഷ്ട്രീയമായി ഉപയോഗിക്കാം എന്ന നില വന്നതോടെയാണ് ഇവർ നിലപാട് മാറ്റിയത്. പിന്നീട് മണ്ഡലകാലം മുഴുവൻ ആചാര സംരക്ഷണത്തിന്റെ ഭാഗമായി ഒപ്പം നിന്നു. എന്നാൽ, തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ആർഎസ്എസിനുള്ളിൽ നിന്നു തന്നെ രണ്ട് ശബ്ദങ്ങൾ ഉയർന്നു കഴിഞ്ഞു. ആർ ഹരി അടക്കമുള്ളവർ യുവതി പ്രവേശനത്തെ അനുകൂലിച്ചു കൊണ്ട് രംഗത്തുവന്നപ്പോൾ റെഡി ടു വെയ്റ്റ് പത്മ പിള്ള എതിർശബ്ദവുമായി രംഗത്തിറങ്ങി.

ഈ ചർച്ച മുറുകവേ ആർവി ബാബുവും യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാട് കൈക്കൊണ്ടു. ഇതോടെ സൈബർ ലോകത്തും ശക്തമായി ചർച്ച ചെയ്യുന്ന വിഷയമായി ഇത്. ഈ വിഷയത്തിൽ തർക്കം മുറുകവേ വെളിപ്പെടുത്തലുമായി രാഹുൽ ഈശ്വർ രംഗത്തെത്തി. ശബരിമല വിഷയം ഉണ്ടാകാൻ കാരണം മുസ്ലിങ്ങളോ, ക്രിസ്ത്യാനികളോ, കമ്മ്യൂണിസ്‌റ്കാരോ അല്ല.. തീവ്ര ഹിന്ദു, തീവ്ര വലതു പക്ഷവാദികളാണ്. തീവ്രത ഹിന്ദു ആയാലും മുസ്ലിം ആയാലും പ്രശ്നമാണ്. തീവ്ര ഹിന്ദു വലതു പക്ഷക്കാർ ആണെന്ന് രാഹുൽ ഈശ്വർ പറഞ്ഞു.

യുവതികൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രിം കോടതി വിധിക്ക് ശേഷമാണ് കേരളത്തിൽ വിശ്വാസ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രതിഷേധങ്ങൾ നടന്നത്. ശബരിമലയ്ക്ക് പിന്നിൽ ഇടതുപക്ഷ ഗൂഢാലോചന ആണെന്നാണ് സംഘപരിവർ അടക്കം ആരോപിച്ചിരുന്നത്. രാഹുലിന്റെ വെളിപ്പെടുത്തലോടെ അത് പൊളിഞ്ഞിരിക്കുകയാണ്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ശബരിമല ഗൂഢാലോചനയ്ക്ക് പിന്നിൽ തീവ്രഹിന്ദു വാദികളാണ് - (3 Points, 30 seconds)

1) ശബരിമല വിഷയം ഉണ്ടാകാൻ കാരണം മുസ്ലിങ്ങളോ, ക്രിസ്ത്യാനികളോ, കമ്മ്യൂണിസ്‌റ്കാരോ അല്ല.. തീവ്ര ഹിന്ദു, തീവ്ര വലതു പക്ഷവാദികളാണ്. തീവ്രത - ഹിന്ദു ആയാലും മുസ്ലിം - ആയാലും പ്രശ്നമാണ്. തീവ്ര ഹിന്ദു വലതു പക്ഷക്കാർ 'Uniform Civil Code' നു വേണ്ടി ശബരിമലയെ ബലികൊടുക്കാൻ കരു നീക്കിയതാണ്.

2) Uniform Civil Code ഇന്ത്യയെ നശിപ്പിക്കും എന്നാണ് ഗുരുജി ഗോൾവാൾക്കർ ചൂണ്ടിക്കാട്ടിയതു. മുസ്ലിം വിരോധം മത ഭ്രാന്തു ആയി മാറിയ ചിലർ കപട ദേശീയതയുടെ മുഖം മൂടി അണിഞ്ഞു ജെല്ലിക്കെട്ടിനെയും, ശബരിമലയെയും ഒക്കെ ആക്രമിച്ചു... ഒരു 'Narrative Set ചെയ്യാൻ'' കളം ഒരുക്കാൻ ശ്രമിക്കുക ആയിരുന്നു. ( ശ്രീ ദീപക് മിശ്ര അടക്കം) ..നമ്മൾ വിചാരിക്കും നമ്മൾ ശബരിമലയെ രക്ഷിക്കാൻ ഇറങ്ങിയതാണെന്നു... തമിഴ് നാട്ടിൽ കാള ആയി ജെല്ലിക്കെട്ടിൽ ഓടിയത് സാക്ഷാൽ പരമശിവനാണ്, കേരളത്തിൽ നമ്മളെ വച്ച് പ്രക്ഷോഭം നടത്തി ഇന്ത്യൻ ഭരണഘടനയെ കപട ദേശീയ ബ്രാഹ്മിണിക്കൽ തീവ്ര വലതു Chauvinism ത്തിനു അടിപെടാതെ രക്ഷിച്ചത് സ്വാമി അയ്യപ്പനാണു.

3) ഇപ്പൊ ഹിന്ദു ആക്ടിവിസ്റ്റുകളും പ്രസ്ഥാനങ്ങളും തമ്മിൽ നടക്കുന്ന തമ്മിൽ തല്ല് ഗുണം ചെയ്യില്ല.. ആരെയും വ്യക്തിപരമായി ആക്രമിക്കുന്നത് ഹിന്ദുക്കൾക്ക് ഗുണം ചെയ്യില്ല. അഡ്വ ശങ്കു, Smt പത്മ പിള്ള പോലുള്ളവർ ശബരിമലക്ക് വേണ്ടി ശക്തിയുക്തം പോരാടിയതാണ്.... ശ്രീ രംഗ ഹരി യെ പോലുള്ള മുതിർന്ന ചിന്തകരെ വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ല... അദ്ദേഹത്തിന്റെ നിലപാടിനെ എതിർക്കുമ്പോഴും .. അദ്ദേഹം ഒരു ആയുഷ്‌കാലം ഈ സമുദായത്തിന്, സമാജത്തിനു വേണ്ടി ഒഴിഞ്ഞു വച്ചതാണെന്നു മറക്കരുത്.

അതേസമയം ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുകയാണ്. ശബരിമല യുവതി പ്രവേശനം എന്ന അജണ്ടക്ക് കെ പി യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റിലെ വിമാനത്താവളവുമായി ബന്ധമുണ്ടെന്ന സംശയം റെഡിടു വെയ്റ്റ് നേതാവ് പത്മ പിള്ള ആവർത്തിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയവർക്കു നേരെ അധിക്ഷേപ വർഷം തുടരുകയാണെന്നം അവർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പോസ്റ്റിൽ താൻ നടത്തിയ കമന്റ് സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി പ്രചരിപ്പിക്കുകയാണെന്നും പത്മ പിള്ള പറയുന്നു.

ശബരിമലയിൽ സ്ത്രീപ്രവേശനം അടക്കം ഏതു ആചാരമാറ്റവും ആവാമെന്നും എന്നാൽ ആചാര്യന്മാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നുമുള്ള ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവിന്റെ നിലപാടിനെയും അവർ വിമർശിച്ചു. തന്ത്രിയും മറ്റ് ആചാര്യന്മാരുമെല്ലാം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇനി ഏത് ആചാര്യന്മാരുടെ കാര്യമാണ് ആർ വി ബാബു പറയുന്നതെന്നും പത്മ പിള്ള ചോദിച്ചു.

ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിൽ നടക്കുന്ന ചർച്ചയ്ക്കിടെ ഒരു കമന്റായാണ്, ആർ വി ബാബു നിലപാട് ആവർത്തിച്ചത്. സ്ത്രീപ്രവേശനം അടക്കം ആചാരമാറ്റമാവാമെന്നും എന്നാൽ ആചാര്യന്മാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എന്നുമായിരുന്നു ബാബുവിന്റെ കമന്റ്. സർക്കാർ തെറ്റായ രീതിയിൽ വിധി നടപ്പാക്കാൻ ഇറങ്ങിപ്പുറപ്പെട്ടപ്പോഴാണ് സമരവുമായി രംഗത്തെത്തിയതും ആർ വി ബാബു കമന്റിൽ പറഞ്ഞിരുന്നു. ഇതിനെതിരെയും പ്രതിഷേധം ശക്തമായി ഉയരുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP