Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'അയ്യപ്പഭക്തർ നൈഷ്ഠിക ബ്രഹ്മചര്യം എടുത്തുവരുന്ന ശബരിമലയിൽ, ഒരുപാട് തിക്കിത്തിരക്കി ക്യൂ നിൽക്കേണ്ടി വരുന്ന സന്നിധാനത്ത് യുവതികളായ ഫെമിനിസ്റ്റുകളും കൂടി പ്രവേശിച്ചാൽ പിന്നീട് 'മീ ടൂ' വ്യാജ ആരോപണങ്ങളുടെ ബഹളമായിരിക്കും'; തനിക്കെതിരെ ഉയർന്ന 'മീ ടൂ' ആരോപണത്തെ പ്രതിരോധിക്കാൻ രാഹുൽ ഈശ്വർ രംഗത്തെത്തിയത് ഭാര്യയെയും അമ്മയെയും മുത്തശ്ശിയെയും വാർത്താസമ്മേളനത്തിൽ എത്തിച്ച്

'അയ്യപ്പഭക്തർ നൈഷ്ഠിക ബ്രഹ്മചര്യം എടുത്തുവരുന്ന ശബരിമലയിൽ, ഒരുപാട് തിക്കിത്തിരക്കി ക്യൂ നിൽക്കേണ്ടി വരുന്ന സന്നിധാനത്ത് യുവതികളായ ഫെമിനിസ്റ്റുകളും കൂടി പ്രവേശിച്ചാൽ പിന്നീട് 'മീ ടൂ' വ്യാജ ആരോപണങ്ങളുടെ ബഹളമായിരിക്കും'; തനിക്കെതിരെ ഉയർന്ന 'മീ ടൂ' ആരോപണത്തെ പ്രതിരോധിക്കാൻ രാഹുൽ ഈശ്വർ രംഗത്തെത്തിയത് ഭാര്യയെയും അമ്മയെയും മുത്തശ്ശിയെയും വാർത്താസമ്മേളനത്തിൽ എത്തിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യുവതികളായ ഫെമിനിസ്റ്റുകൾ കൂടു സന്നിധാനത്ത് എത്തിയാൽ വ്യാജ മീ ടൂ ആരോപണങ്ങളുടെ ബഹളമായിരിക്കുമെന്ന വാദവുമായി രാഹുൽ ഈശ്വർ. കലാപം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങിയ രാഹുൽ എറണാകുളം പ്രസ്‌ക്ലബിൽ വെച്ച് നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാർത്താസമ്മേളനത്തിന് എത്തിയെങ്കിലും എഴുതി തയ്യാറാക്കിയ പ്രസ്താവന രാഹുലിന്റെ അഭിഭാഷക വായിക്കുകയാണ് ചെയ്തത്. ജാമ്യവ്യവസ്ഥയുടെ ലംഘനമാകരുതെന്ന് കരുതിയാണ് പ്രസ്താവന വായിച്ചത്.

'ലക്ഷക്കണക്കിന് അയ്യപ്പഭക്തർ നൈഷ്ഠിക ബ്രഹ്മചര്യം എടുത്തുവരുന്ന ശബരിമലയിൽ, ഒരുപാട് തിക്കിത്തിരക്കി ക്യൂ നിൽക്കേണ്ടി വരുന്ന സന്നിധാനത്ത് യുവതികളായ ഫെമിനിസ്റ്റുകളും കൂടി പ്രവേശിച്ചാൽ പിന്നീട് 'മീ ടൂ' വ്യാജ ആരോപണങ്ങളുടെ ബഹളമായിരിക്കും'' -രാഹുൽ ഈശ്വറിന്റെ പ്രസ്താവനയിൽ പറയുന്നു. തനിക്കെതിരെ 'മീ ടൂ' ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഈശ്വർ പ്രതിരോധം തീർത്തത്. അയ്യപ്പനെ കൂട്ടുപിടിച്ചു കൊണ്ടാണ് അദ്ദേഹം പ്രതിരോധം തീർത്തത്.

തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്നും ഇത്തരത്തിലുള്ള കൂടുതൽ ആരോപണങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും രാഹുൽ പ്രസ്താവനയിൽ പറയുന്നു. ഇത് ശബരിമല ഭക്തർക്കെതിരെയുള്ള തീവ്ര ഫെമിനിസ്റ്റ് ഗൂഢാലോചനയാണ്. 'മീ ടൂ' പ്രസ്ഥാനത്തോട് വിയോജിപ്പോടു കൂടിയുള്ള യോജിപ്പുണ്ട്. എന്നാൽ എതിർപക്ഷത്തുള്ളവരെ തേജോവധം ചെയ്യാൻ അത് ദുരുപയോഗം ചെയ്യുന്നത് തരംതാണ പ്രവൃത്തിയാണെന്നും രാഹുലിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.

തനിക്കെതിരായ ആരോപണത്തെ പ്രതിരോധിച്ചത് കൂടാതെ തന്ത്രികുടുംബം രാഹുലിനെതിരെ നടത്തിയ പ്രസ്താവനയെ കുറിച്ചും അദ്ദേഹം അഭിപ്രായം പറഞ്ഞു. കുടുംബ സമ്മേതമാണ് രാഹുൽ ഈശ്വർ വാർത്താ സമ്മേളനത്തിന് എത്തിയത്. മുത്തശ്ശി ദേവകി അന്തർജനം, അമ്മ മല്ലിക നമ്പൂതിരി, ഭാര്യ ദീപ, അഭിഭാഷക ശാന്തി മായാദേവി എന്നിവർ രാഹുലിനൊപ്പം ഉണ്ടായിരുന്നു. രാഹുൽ ഈശ്വർ തന്റെ പൗത്രനാണെന്നും പൂർണവിശ്വാസമാണെന്നും ദേവകി അന്തർജനം പറഞ്ഞു. തന്റെ ഭർത്താവും ദീർഘകാലം ശബരിമല തന്ത്രിയുമായിരുന്ന കണ്ഠരര് മഹേശ്വരര് രാഹുൽ ഈശ്വർ വഴിയാണ് കോടതി കേസുകളിൽ ഇടപെട്ടിരുന്നതെന്നും കാഴ്ചപ്പാടുകൾ ജനങ്ങളിലേക്ക് എത്തിച്ചിരുന്നതെന്നും ദേവകി അന്തർജനത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

കർശന ജാമ്യ വ്യവസ്ഥകൾ ഉള്ളതിനാൽ ഓരോരുത്തരുടെയും എഴുതിത്ത്ത്തയ്യാറാക്കിയ പ്രസ്താവന രാഹുലിന്റെ അഭിഭാഷ അഡ്വ. ശാന്തി മാധ്യമങ്ങൾക്ക് മുന്നിൽ വായിക്കുകയായിരുന്നു. രാഹുൽ തന്ത്രി കുടുംബാംഗമല്ലെന്ന് പറഞ്ഞ് ദേവകി അന്തർജനത്തിന്റെ മൂത്ത മകനും ശബരിമല മുൻ തന്ത്രിയുമായ കണ്ഠരര് മോഹനര് നേരത്തേ രംഗത്തെത്തിയിരുന്നു. മക്കത്തായ പ്രകാരമാണ് തന്ത്രിയെ നിശ്ചയിക്കുന്നതെന്നും തന്ത്രിയുടെ പെൺമക്കളുടെ മക്കൾക്ക് തന്ത്രിയാകാൻ അർഹതയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. കണ്ഠരര് മോഹനരുടെ സഹോദരി മല്ലിക നമ്പൂതിരിയുടെ മകനാണ് രാഹുൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP