Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഹുൽഗാന്ധി പ്രളയത്തിൽപ്പെട്ട വീട് കാണാൻ വന്നതു കൊണ്ട് പണി കിട്ടിയത് സിപിഎമ്മുകാരനായ രഘുനാഥന്; മഹാ പ്രളയത്തിൽ തകർന്ന വീട് പുനർ നിർമ്മിക്കാൻ സഹായം നൽകാതെ സംസ്ഥാന സർക്കാർ; രഘുനാഥന് വീട് നിർമ്മിച്ചു നൽകി കെപിസിസിയുടെ പ്രതികാരം; രാഹുലിനോട് സിപിഎമ്മിന് കലിപ്പ് തീരുന്നില്ല!

രാഹുൽഗാന്ധി പ്രളയത്തിൽപ്പെട്ട വീട് കാണാൻ വന്നതു കൊണ്ട് പണി കിട്ടിയത് സിപിഎമ്മുകാരനായ രഘുനാഥന്; മഹാ പ്രളയത്തിൽ തകർന്ന വീട് പുനർ നിർമ്മിക്കാൻ സഹായം നൽകാതെ സംസ്ഥാന സർക്കാർ; രഘുനാഥന് വീട് നിർമ്മിച്ചു നൽകി കെപിസിസിയുടെ പ്രതികാരം; രാഹുലിനോട് സിപിഎമ്മിന് കലിപ്പ് തീരുന്നില്ല!

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: എന്താണെന്ന് അറിയില്ല. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയോട് ബിജെപിക്കാരേക്കാൾ കലിപ്പാണ് കേരളത്തിലെ സിപിഎമ്മുകാർക്ക്. പണ്ട് നെടുമ്പാശേരിയിൽ രാഹുൽ ചായകുടിക്കാൻ കയറിയ തട്ടു കട പൂട്ടിച്ചവരാണ് സിപിഎമ്മുകാർ.

കഴിഞ്ഞ ഓഗസ്റ്റിലെ മഹാപ്രളയം കാണാൻ ആറന്മുള എഴിക്കാട് കോളനി സന്ദർശിച്ച രാഹുൽ ഗാന്ധി തകർന്ന വീട്ടിൽ കയറിയ വിവരങ്ങൾ ആരാഞ്ഞതു കൊണ്ടു മാത്രം പുതിയ വീട് നൽകാതെ സംസ്ഥാന സർക്കാർ ബുദ്ധിമുട്ടിക്കുകയാണ് സിപിഎമ്മിന്റെ സജീവ പ്രവർത്തകനായ രഘുനാഥനെ. രാഹുലിന്റെ സന്ദർശനം മൂലം തനിക്ക് വീടില്ലാതായി എന്ന് രഘുനാഥൻ നാട്ടുകാരോടൊക്കെ പറയാൻ തുടങ്ങിയതോടെ കെപിസിസി ഇടപെട്ട് രഘുനാഥന് അഞ്ചു ലക്ഷം ചെലവിൽ പുതിയ വീട് നിർമ്മിച്ചു നൽകുകയാണ്. ഇതിന്റെ ശിലാസ്ഥാപനം കഴിഞ്ഞ ദിവസം എംഎംഹസൻ നിർവഹിച്ചു.

ജില്ലാ കലക്ടർക്കും സിപിഎം ഭരിക്കുന്ന പഞ്ചായത്തിലും മൂന്ന് തവണ അപേക്ഷ കൊടുത്തിട്ടും വീടിന്റെ നാശത്തിനുള്ള നഷ്ടപരിഹാരം ലഭിക്കാതിരുന്ന രഘുനാഥന്റെ ദുരനുഭവം പത്രവാർത്തയിലൂടെ അറിഞ്ഞ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ നിർദ്ദേശത്തെ തുടർന്ന് ഡിസിസി പ്രസിഡന്റ് ബാബുജോർജ് പിറ്റേന്ന് രഘുനാഥന്റെ വീട്ടിലെത്തി പുതിയ വീടിന് അഞ്ചു ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

കെപിസിസിയുടെ പ്രളയാനന്തര ഭവന നിർമ്മാണ കമ്മറ്റി ചെയർമാൻ എംഎംഹസനും രഘുനാഥനും ചേർന്നാണ് തകർന്നു വീഴാറായ ഇപ്പോഴത്തെ വീടിന് പിന്നിലായി ഇന്നലെ തറക്കല്ലിട്ടത്. നിലവിലെ വീട് പൊളിച്ച് പുതിയതിന്റെ നിർമ്മാണം ആരംഭിക്കും. രഘുനാഥനും കുടുംബത്തിനും താമസിക്കാനായി താൽക്കാലിക ഷെഡ് കെട്ടി.

ആറന്മുള എഴീക്കാട് പട്ടികജാതി കോളനിയിലെ 78 ബി ബ്ളോക്കിലെ താമസക്കാരനായ രഘുനാഥൻ തന്റെ മീൻപിടുത്ത വള്ളത്തിൽ പ്രളയത്തിലകപ്പെട്ട നൂറോളം പേരെ രക്ഷപെടുത്തിയിരുന്നു. വാർഡിലെ സിപിഎം പ്രവർത്തകനായിരുന്നു രഘുനാഥൻ. പ്രളയ ശേഷം കേരളം സന്ദർശിച്ച കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ആറന്മുള എഴീക്കാട് കോളനിയിലെത്തിയപ്പോൾ രഘുനാഥന്റെ കാര്യം കോൺഗ്രസ് നേതാക്കൾ ശ്രദ്ധയിൽപ്പെടുത്തി. രാഹുൽ ഗാന്ധി രഘുനാഥന്റെ വീട്ടിൽ കയറി അദ്ദേഹത്തെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു.

പ്രളയത്തിൽ വീട് തകർന്ന എഴീക്കാട് കോളനിയിലെ നിരവധി പേർക്ക് ധനസഹായം ലഭിച്ചിരുന്നു. രഘുനാഥൻ ജില്ലാ കലക്ടർക്കും പഞ്ചായത്തിലും മൂന്നു തവണ അപേക്ഷ നൽകിയിട്ടും ഒന്നും കിട്ടിയില്ല. രാഹുൽഗാന്ധി വീട്ടിൽ വന്ന ശേഷം സിപിഎം പ്രവർത്തകർ തന്നെ ഒറ്റപ്പെടുത്തിയെന്നും സഹായം ലഭിക്കാത്തത് അതുകൊണ്ടാണെന്നും രഘുനാഥൻ വെളിപ്പെടുത്തിയിരുന്നു. രഘുനാഥന്റെ അപേക്ഷ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് അന്ന് പറഞ്ഞത്. തുടർന്നാണ് കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി സഹായം പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP