Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുലിന്റെ ഇരട്ടപൗരത്വം സുബ്രമണ്യം സ്വാമി പൊട്ടിച്ച ഉണ്ടയില്ലാ വെടിയാണെന്ന് തീർച്ച; ബ്രിട്ടനിൽ താമസിക്കാതെ പൗരത്വം അസാധ്യം: അമേരിക്കക്കാരനുമായി ചേർന്ന് ലണ്ടനിൽ തുടങ്ങിയ കമ്പനി 'ഭാവി പ്രധാനമന്ത്രി'യുടെ ഉറക്കം കെടുത്തും; സ്ഥാപനം പൂട്ടിയതിലും ദുരൂഹത ഏറെ

രാഹുലിന്റെ ഇരട്ടപൗരത്വം സുബ്രമണ്യം സ്വാമി പൊട്ടിച്ച ഉണ്ടയില്ലാ വെടിയാണെന്ന് തീർച്ച; ബ്രിട്ടനിൽ താമസിക്കാതെ പൗരത്വം അസാധ്യം: അമേരിക്കക്കാരനുമായി ചേർന്ന് ലണ്ടനിൽ തുടങ്ങിയ കമ്പനി 'ഭാവി പ്രധാനമന്ത്രി'യുടെ ഉറക്കം കെടുത്തും; സ്ഥാപനം പൂട്ടിയതിലും ദുരൂഹത ഏറെ

കെ ആർ ഷൈജുമോൻ

ലണ്ടൻ: രാഹുൽ ഗാന്ധിയുടെ ഇരട്ടപൗരത്വം സുബ്രമഹ്ണ്യം സ്വാമി പൊട്ടിച്ച ഉണ്ടയില്ലാ വെടിയാണെന്ന് സൂചന. ബ്രിട്ടനിൽ തമസിക്കാതെ ഒരാൾക്കും പൗരത്വം ലഭിക്കില്ലെന്ന് വ്യക്തമായിരിക്കവെ ഇന്ത്യയിൽ ജീവിക്കുന്ന രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഒരു കാരണവശാലും ലഭിക്കുകയില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇരട്ട പൗരത്വം എന്ന വാദം നിലനിൽക്കുകയോ രാഹുലിന്റെ രാഷ്ട്രീയ ഭാവിക്ക് ദോഷമായി ബാധിക്കുകയോ ഇല്ല. എന്നാൽ എന്തുകൊണ്ടാണ് ഇന്ത്യയിൽ നേതാവായി പ്രവർത്തിക്കുന്ന രാഹുൽ ഗാന്ധി ഇംഗ്ലണ്ടിലെ കമ്പനികളിൽ ഉടമസ്ഥാവകാശം എടുത്ത് എന്ന ചോദ്യത്തിന് രാഹുൽ ഉത്തരം പറയേണ്ടിവരും. കമ്പനിയുടെ പ്രവർത്തന പാരമ്പര്യം അത്രമേൽ വലുതൊന്നുമല്ലെങ്കിലും ഒരു ഒരു അമേരിക്കക്കാരനുമായി ചേർന്ന് രാഹുൽ കമ്പനി തുടങ്ങിയതിന് വരുന്ന ദിവസങ്ങളിൽ സമാധാനം പറയേണ്ടി വരുമെന്നാണ് സൂചന.

സുബ്രമഹ്ണ്യം സ്വാമിയുടെ ആക്ഷേപത്തിന് മറുപടി പറഞ്ഞ കോൺഗ്രസ് ബ്രിട്ടനിൽ രാഹുൽ കമ്പനി തുടങ്ങി എന്ന് നിഷേധിക്കുന്നില്ല എന്നതാണ് പ്രധാന കാരണം. താരതമെന്യേ കുറഞ്ഞ മൂലധനത്തിൽ തുടങ്ങിയ കമ്പനി കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗം ആയിട്ടാണെന്ന് സംശയം ഉയരുന്നുണ്ടെങ്കിലും ഇതേ കുറിച്ച് ഒരു രാഷ്ട്രീയ നേതാവ് പോലും സംശയം പ്രകടിപ്പിക്കുന്നില്ല എന്നതും കൂടുതൽ ദുരൂഹത ഉയർത്തുന്നു. അമേരിക്കക്കാരനായ ഉള്രിക് റോബർട്ട് മക്‌നൈറ്റ് എന്നയാളുമായി ചേർന്നാണ് രാഹുൽ ഗാന്ധി ബാക്ക് ഓപ് എന്ന കമ്പനി ആരംഭിക്കുന്നത്. മാദ്ധ്യമ പ്രവർത്തകനും ന്യുയോർക്ക് ടൈംസ് കോളമിസ്റ്റുമായ സോണിയ ഫെലൈയ്‌രോയുടെ ഭർത്താവാണ് ഇദ്ദേഹം. നിലവിൽ പ്രവർത്തിച്ചിരുന്ന കമ്പനിയിൽ മൂലധനം ഇറക്കി രാഹുൽ ഡയറക്ടർ ആകുക ആയിരുന്നു. രഹുലിനൊപ്പം ഉള്രിക് മാത്രമേ ഡയറക്ടർ ബോർഡിൽ ഉണ്ടായിരുന്നുള്ളൂ. ലണ്ടനിലെ വിന്റ്‌ചെസ്്റ്റർ കേന്ദ്രമാക്കിയാണ് രാഹുൽ ഗാന്ധി കമ്പനി ആരംഭിച്ചത്.

കമ്പനിയുടെ പ്രവർത്തന റിപ്പോർട്ട് അനുസരിച്ച് 2004 ലിൽ 6000 പൗണ്ട് ലാഭവും 2005 ലിൽ 8000 പൗണ്ടും ലാഭം ഉണ്ടാക്കിയ ശേഷം 2006 ലിൽ നയാപൈസയുടെ ലാഭം ഇല്ലാതെ നഷ്ട്ടം കാണിച്ചു കമ്പനി പൂട്ടുക ആയിരുന്നു. രണ്ടു വർഷം മികച്ച രീതിയിൽ പ്രവർത്തിച്ച കമ്പനി മൂന്നാം വർഷം ഒറ്റ പണവും ലാഭം ഉണ്ടാക്കാതെ തലകുത്തി വീണത് ദുരൂഹമാണ്. സാധാരണ പ്രവർത്തന ലാഭം കുറഞ്ഞു വന്നു കമ്പനികൾ പൂട്ടുന്നത് ബിസിനസ്സിൽ പ്രതീക്ഷിതം ആണെങ്കിലും രാഹുലിന്റെ കമ്പനിക്ക് സംഭവിച്ചത് പോലെ ഒരു സുപ്രഭാതത്തിൽ ആയിരക്കണക്കിന് പൗണ്ടിന്റെ നഷ്ട്ടം വരുത്തി കമ്പനികൾ പൂട്ടുന്നത് സ്വാഭവികം ആല്ല. ഇയ്യിടെ യു കെ മലയാളി നോബി ബേബി നടത്തിയ ഗ്രീൻ ലാൻഡ് ട്രാവൽസ് എന്ന കടലാസ് കമ്പനി പൂട്ടുമ്പോഴും ഇത്തരം നഷ്ട്ടമാണ് കാണിച്ചിരുന്നത്. എന്നാൽ കമ്പനിയുടെ പേരിൽ കാര്യമായ ബാധ്യത അവശേഷിപ്പിക്കാതെയാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത് എന്നതും ദുരൂഹതയിലേക്ക് വിരൽ ചൂണ്ടുന്നു.

അതേസമയം രാഹുലിന്റെ ഇരട്ട പൗരത്വം സംബന്ധിച്ച ആരോപണം ഉന്നയിച്ച സുബ്രമണ്യം സ്വാമി കമ്പനി നടത്തിപ്പിൽ ഉണ്ടായ ദുരൂഹതകൾ ആരോപണമായി ഉന്നയിച്ചില്ല എന്നത് കൗതുകമായി. ഒരു പക്ഷെ കൂടുതൽ വിശ്വാസ്യതയ്ക്കായി മറ്റേതെങ്കിലും കേന്ദ്രങ്ങൾ ആരോപണങ്ങൾ ഉയർത്തട്ടെ എന്ന ധാരണയിൽ സ്വാമി ബോധപൂർവം ഇക്കാര്യങ്ങൾ മറച്ചു വച്ചത് ആകാനും സാധ്യതയുണ്ട്. നേരത്തെ സൂറിച്ചിൽ രാഹുലിന് അനധികൃത അക്കൗന്റ് ഉണ്ടെന്നു സ്വാമി ആരോപിചിരുന്നെങ്കിലും അക്കാര്യത്തിൽ തെളിവുകൾ ഉണ്ടായിരുന്നില്ല. എന്നാൽ പുതിയ ആരോപണത്തിൽ വേണ്ടത്ര തെളിവുകളുമായാണ് സ്വാമി പ്രധാനമന്ത്രിക്ക് കത്ത് എഴുതിയിരിക്കുന്നത്. എന്നാൽ കമ്പനി പൂട്ടുമ്പോൾ ഉപയോക്താക്കളുമായി ഏതെങ്കിലും തരത്തിൽ നിയമ നടപടികളോ കേസോ ഉണ്ടായിരുന്നതായി വ്യക്തമല്ല. കമ്പനി റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നുമില്ല. 2003 ഓഗസ്റ്റ് 21 മുതൽ 2006 മാർച്ച് 31 വരെയുള്ള കമ്പനി റിപ്പോർട്ടിൽ ആണ് രാഹുലിന്റെ ഉടമസ്ഥത വ്യക്തമാകുന്നത്. പിന്നീട് കമ്പനി പ്രവർത്തന നിരതമായതയാണ് സൂചനകൾ വ്യക്തമാക്കുനത്.

എന്നാൽ വിദേശ പൗരന്മാർക്ക് ബ്രിട്ടനിൽ കമ്പനി തുടങ്ങാൻ അനുവാദം ലഭിക്കുമെങ്കിലും രാഹുലിന്റെ പൗരത്വം സംബന്ധിച്ച് കമ്പനി ആരംഭിക്കുന്ന സമയത്തുണ്ടായ ക്ലറിക്കൾ അബദ്ധം ആണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. യുകെയിൽ കമ്പനി തുടങ്ങാൻ പൗരത്വം ആവശ്യമില്ലാത്തതും ഈ വാദത്തിന് ഉറപ്പ് നൽകുന്നു. മറ്റൊരു പാസ്‌പോർട്ട് സ്വീകരിച്ചാൽ ഉടൻ ഇന്ത്യൻ പൗരത്വം സറണ്ടർ ചെയ്യണമെന്ന് നിയമം ഉണ്ട്. വേറൊരു പാസ്‌പോർട്ട് എടുത്തയാൾ ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്നത് ശിക്ഷാർഹമാണ്. ഇതൊക്കെ ആറിയാമായിരിക്കവെ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ രംഗത്തിറങ്ങിയ രാഹുൽ രണ്ട് പൗരത്വം കാത്ത് സൂക്ഷിച്ചു എന്ന് വിശ്വസിക്കാൻ പ്രയാസമാണെന്ന് വിദഗ്ദർ പറയുന്നു. വിദേശ പൗരത്വം ഉള്ള ഒരാൾക്ക് ഇന്ത്യയുടെ ജനാധിപത്യപരമായ ഒരു പദവിയും വഹിക്കാൻ അർഹതയില്ല. ഇതൊക്കെ രാഹുലിന് അറിയില്ലെങ്കിൽ രാഹുലിന് ഒപ്പമുള്ള കോൺഗ്ര്‌സ നേതാക്കൾക്ക് അറിയാതിരിക്കുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

ഇക്കാര്യത്തെ കുറിച്ചൊന്നും ഇന്നലെ കോൺഗ്രസ് വക്തക്കാളോ രാഹുൽ ഗാന്ധിയോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ചിരിച്ചു തള്ളാവുന്ന ആരോപണം എന്ന മട്ടിൽ വളരെ നിസ്സാരമായ പ്രതികരണമാണ് രണ്ടാം നിര കോൺഗ്രസ് നേതൃത്വ സ്വീകരിച്ചിരിക്കുന്നത്. അതിനിടെ രാഹുൽ ഗാന്ധി കമ്പനി രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച വിലാസത്തെ കുറിച്ചും തർക്കം ഉയരുന്നുണ്ട്. അമിതാഭ് ബച്ചന്റെ ഭാര്യ സഹോദരിയുടെ പേരിലുള്ളതാണ് ഈ കെട്ടിടം എന്നാണ് പ്രധാന ആരോപണം. രമോല ബച്ചന്റെ പേരിൽ ഉള്ള ഈ കെട്ടിടം വിലാസമാക്കി വേറെയും കമ്പനികൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വസ്തുതകളുടെ അടിസ്ഥാനത്തിലും രാഹുൽ ഗാന്ധി രൂപം നല്കിയ കമ്പനിയുടെ ലക്ഷ്യം ബിസിനസ് അല്ലെന്ന വാദത്തിനും ശക്തി ഏറുകയാണ്.

ബാക്ക് ഒപ്‌സ് സർവിസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള ചാർട്ടേട് അക്കൗണ്ടൻസി സ്ഥാപനം മുൻപ് രാജീവ് ഗാന്ധിയുടെ പേരിൽ ഉള്ളതാണെന്ന് ഔട്ട് ലുക്ക് മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനായി 2012 ലിൽ മാഗസിൻ നിന്ന് പത്രപ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ നിക്ഷേധ സ്വരത്തിലുള്ള മറുപടിയാണ് അദേഹം നല്കിയത്. തന്റെ സ്വകാര്യ ജീവിതം വെളിപ്പെടുത്താൻ താൻ ബാധ്യസ്ഥൻ അല്ലെന്നും ഇത്തരം കാര്യങ്ങൾ മാദ്ധ്യമങ്ങൾ അന്വേഷിക്കേണ്ടെന്നും റിപ്പർട്ടറോട് മെക്കിട്ടു കയറിയ രാഹുൽ അധികം വൈകാതെ തിരിച്ചു വിളിച്ചു മിതമായ വിവരങ്ങൾ മാസികയോട് വെളിപ്പെടുത്തുക ആയിരുന്നു. ഇതിനു മുൻപ് 2004 ലിൽ ഡെക്കാൻ ഹെരളിടിലും രാഹുൽ ഗാന്ധിയുടെ ഉടമസ്ഥതയിൽ ഉള്ള ബാക്ക് ഒപ്‌സ് കമ്പനിയെ കുറിച്ച് വാർത്തകൾ വന്നിരുന്നു.

വൻകിട പ്രോജക്ടുകളായ ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ ബിൾഡിങ് മുംബൈ, കണ്ടെയ്‌നർ ഫ്രൈറ്റ് സ്‌റ്റേഷൻ ഫോർ മീർസക് സീലാൻഡ്, ട്രെയിനിങ് സെന്റർ ഫോർ ആർബിഐ, ഹെഡ്ക്വാർട്ടേഴ്‌സ് ഓഫ് വോക്കാർട്ട് ലിമിറ്റഡ് ആൻഡ് വോക്കാർട്ട് ഹോസ്പിറ്റൽ ഇൻ മുംബൈ, ഐപിസിഎൽ ടൗൺഷിപ് അറ്റ് നഗത്താനെ, മെഡിറ്റേഷൻ ഹാൾ അറ്റ് ഓഷോ കമ്മ്യുൺ ഓഫ് പുനൈ എന്നിവയെ കുറിച്ചായിരുന്നു ആ റിപ്പോർട്ടിൽ പരാമർശം എങ്കിലും ഒരു ചെറിയ കമ്പനിയെ കുറിച്ച് ഇത്രമാത്രം അന്നോവ്ഷണം എന്തിനു എന്നായിരുന്നു അദേഹത്തിന്റെ മറുചോദ്യം. അക്കാലത്തു പിന്നീട് അതെപറ്റി കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നിരുന്നില്ല .വീണ്ടും 2012 ലിൽ സുബ്രഹമന്യം സ്വാമി തന്നെ ഇതേ കമ്പനിയെ കുറിച്ച് പത്രസമ്മേളനം വിളിച്ചു ഒട്ടേറെ അഴിമതി ആരോപണം ഉയര്തിയിരുന്നെങ്കിലും അതും പൊതുജന ശ്രദ്ധയിൽ വേണ്ടത്ര ഗൗരവത്തോടെ ചര്ച്ച ചെയ്യപ്പെട്ടില്ല . പുതിയ ആരോപണം ഉയര്ന്നിട്ടും രാഹുൽ ഗാന്ധി മൗനം പാലിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP