Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദുബായിലെ പൊതു സമ്മേളനം വൻ വിജയമാക്കിയത് ഉമ്മൻ ചാണ്ടി മാജിക്; കുഞ്ഞൂഞ്ഞിനൊപ്പം കുഞ്ഞാപ്പയും ചേർന്നപ്പോൾ ദുബായ് സമ്മേളനത്തിന് ഗൾഫിലെ മറ്റ് രാജ്യങ്ങളിൽ നിന്നും പ്രവർത്തകരെത്തി; കെഎംസിസിയെ ഒപ്പം നിർത്തിയും ഗൾഫ് മേഖലയിലെ പ്രവർത്തകരുമായി ആശയവിനിമയം നടത്തിയും സംഘാടന മികവ്; കേരള ഘടകത്തിന് പ്രത്യേക നന്ദി അറിയിച്ച് രാഹുൽ ഗാന്ധി

ദുബായിലെ പൊതു സമ്മേളനം വൻ വിജയമാക്കിയത് ഉമ്മൻ ചാണ്ടി മാജിക്; കുഞ്ഞൂഞ്ഞിനൊപ്പം കുഞ്ഞാപ്പയും ചേർന്നപ്പോൾ ദുബായ് സമ്മേളനത്തിന് ഗൾഫിലെ മറ്റ് രാജ്യങ്ങളിൽ നിന്നും പ്രവർത്തകരെത്തി; കെഎംസിസിയെ ഒപ്പം നിർത്തിയും ഗൾഫ് മേഖലയിലെ പ്രവർത്തകരുമായി ആശയവിനിമയം നടത്തിയും സംഘാടന മികവ്; കേരള ഘടകത്തിന് പ്രത്യേക നന്ദി അറിയിച്ച് രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: മഹാത്മ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷികവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പങ്കെടുത്ത പൊതു സമ്മേളനം ഒരു ചരിത്ര സംഭവമായി മാറിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കോൺഗ്രസിന്റെ തിരിച്ച് വരവിന് വലിയ ഊർജമാണ് രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയിലെ പൊതുജന പങ്കാളിത്തം നൽകിയത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ പൊതു സമ്മേളനത്തിന് ദുബായ് നഗരം ഇന്ന് വരെ കാണാത്ത വിധത്തിലുള്ള പിന്തുണയാണ് ജനം നൽകിയത്. ഇത്തരത്തിൽ ഒരു വലിയ വിജയമായി മാറിയ പരിപാടിക്ക് രാഹുൽ ഗാന്ധി നന്ദി അറിയിക്കുകയും ചെയ്തു. പരിപാടിയുടെ വിജയത്തിൽ നിർണായകമായത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംഘാടന മികവ് കൂടിയാണ്.

മഹാസംഗമത്തിൽ രാഹുൽഗാന്ധിയെ കാണാനെത്തിയത്. യു.എ.ഇയ്ക്ക് പുറമേ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുവരെ ആളുകൾ എത്തിയിരുന്നു. പതിനായിരത്തോളം പേർ സ്റ്റേഡിയത്തിൽ ഇരിപ്പിടം കിട്ടാതെ പുറത്തുനിന്നാണ് രാഹുൽഗാന്ധിയുടെ പ്രസംഗം കേട്ട് മടങ്ങിയത്.ദുബായിലെ സംഗമം വിജയിപ്പിക്കുന്നതിനുള്ള ചുമതല ഉമ്മൻ ചാണ്ടിക്കായിരുന്നു. അത് ഭംഗിയായി തന്നെ വിജയിപ്പിക്കുന്നതിനും ഉമ്മൻ ചാണ്ടിക്ക് സാധിച്ചുവെന്നാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റിലൂടെ വ്യക്തമായിരിക്കുന്നത്. നാൽപതിനായിരം പേർ പങ്കെടുക്കുന്ന സംഗമത്തിന്റെ ഒരുക്കങ്ങൾക്കായി നിയോഗിക്കപ്പെട്ട ഉമ്മൻ ചാണ്ടിയുടെ സംഘാടനത്തിൽ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു.

എ.ഐ.സി.സി.യുടെ നിർദേശപ്രകാരമാണ് അവിടത്തെ സംഘടനകളെ ക്ഷണിക്കാനും ഒരുക്കങ്ങൾക്കുമായി ഉമ്മൻ ചാണ്ടി പുറപ്പെട്ടത്. ദുബായ് ജബൽ അലിയിലെ ലേബർ ക്യാമ്പ് സന്ദർശനവേളയിൽ രാഹുൽഗാന്ധിക്ക് ഉമ്മൻ ചാണ്ടിയോടുള്ള പ്രത്യേക സ്‌നേഹം വ്യക്തമാക്കുന്ന സംഭവവുമുണ്ടായി. തൊഴിലാളികളെ അഭിസംബോധന ചെയ്യുന്നതിനിടെ രാഹുൽ ഗാന്ധി ഉമ്മൻ ചാണ്ടിയെ വേദിയിലേക്ക് ക്ഷണിച്ച് ഇരുത്തുകയായിരുന്നു.

രാഹുലിന്റെ സന്ദർശനത്തിന് മുന്നോടിയായി യു.എ.ഇ യിലെ പാർട്ടി അനുഭാവികളമായി ഉമ്മൻ ചാണ്ടി ആശയ വിനിമയം നടത്തിയിരുന്നു. യു.എ.ഇ യിലെ മലയാളികളിൽ വലിയൊരു വിഭാഗം കോൺഗ്രസ് അനുഭാവികളാണ്. കൂടാതെ കെ.എം.സി.സിയെപ്പോലുള്ള ശക്തമായ പ്രവാസി സംഘടനകളെ കൂടെ നിർത്താനും ഉമ്മൻ ചാണ്ടിക്കായി. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം കൂടിയായതോടെ പ്രവർത്തകരുടെ അതിശക്തമായ ഒഴുക്കാണ് സമ്മേളന വേദിയിലേക്ക് സംഭവിച്ചത്. ഉമ്മൻ ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും നിർണായക സ്വാധീനമാണ് മഹാസമ്മേളനം ഇത്രയധികം വിജയകരമായി മഹാസംഗമം നടത്താൻ സാധിച്ചതെന്നാണ് വിലയിരുത്തൽ. ഒ.ഐ.സി.സിയുടെയും കെ.എം.സി.സിയുടെയും പങ്കും നിർണായകമായി.

മഹാസമ്മേളനം വിജയമാക്കിത്തീർത്ത പ്രവർത്തകർക്ക് നന്ദി അറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തന്റെ ട്വിറ്റർ പേജിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്.'കഴിഞ്ഞദിവസം ദുബായിലെ മഹാസംഗമം വിജയമാക്കാൻ അക്ഷീണം പ്രയത്നിച്ച എല്ലാവരോടും നന്ദി. കോൺഗ്രസ് പാർട്ടിയുടെ കേരള ഘടകത്തിനും പ്രവർത്തകർക്കും പ്രത്യേക നന്ദി' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികത്തിൽ ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മഹാസംഗമത്തിലേക്ക് ജനലക്ഷങ്ങളായിരുന്നു ഒഴുകിയെത്തിയത്. നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തിന് പുറമേ പ്രവേശിക്കാനാകാതെ പുറത്തുനിൽക്കേണ്ടി വന്നവരുടെയും എണ്ണം വളരെ വലുതാണ്. ദുബായുടെ ചരിത്രത്തിൽ ഒരു ഇന്ത്യൻ യുവനേതാവിന് ഇത്രയേറെ വലിയ വരവേൽപ് ഉണ്ടായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP