Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിതാവിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ച് രാഹുൽ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിൽ; രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത പാപനാശിനിയിൽ എത്തി എള്ളും ദർഭയും പുഷ്പ്പവും കൈയിൽ എടുത്ത് പ്രാർത്ഥിച്ച് ബലികർമ്മങ്ങൾ നടത്തി; പൂജാരി ചൊല്ലിയ മന്ത്രങ്ങൾ ഏറ്റുചൊല്ലി നീരണിഞ്ഞ് തർപ്പണം നടത്തി; ക്ഷേത്ര ദർശനത്തിന് എത്തിയത് മുണ്ടും വേഷ്ടിയും ധരിച്ച് കേരളീയ ശൈലിയിൽ; രാഹുൽ ദക്ഷിണ കാശിയിലെത്തി ദർശനം നടത്തിയത് വയനാടിനെതിരായ പാക്കിസ്ഥാൻ പ്രചരണത്തിന്റെയും മുനയൊടിക്കാൻ

പിതാവിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ച് രാഹുൽ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിൽ; രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത പാപനാശിനിയിൽ എത്തി എള്ളും ദർഭയും പുഷ്പ്പവും കൈയിൽ എടുത്ത് പ്രാർത്ഥിച്ച് ബലികർമ്മങ്ങൾ നടത്തി; പൂജാരി ചൊല്ലിയ മന്ത്രങ്ങൾ ഏറ്റുചൊല്ലി നീരണിഞ്ഞ് തർപ്പണം നടത്തി; ക്ഷേത്ര ദർശനത്തിന് എത്തിയത് മുണ്ടും വേഷ്ടിയും ധരിച്ച് കേരളീയ ശൈലിയിൽ; രാഹുൽ ദക്ഷിണ കാശിയിലെത്തി ദർശനം നടത്തിയത് വയനാടിനെതിരായ പാക്കിസ്ഥാൻ പ്രചരണത്തിന്റെയും മുനയൊടിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുനെല്ലി: പിതാവ് രാജീവ് ഗാന്ധിയുടെ ഓർമ്മകളിൽ പ്രണാമം അർപ്പിച്ച് കോൺഗ്രസ് അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി. തിരുനെല്ലി ക്ഷേത്രത്തിൽ എത്തിയ ശേഷം അദ്ദേഹം പിതാവിന്റെ ചിതാഭസ്മം നിമജ്ഞനം ചെയ്ത പാപനാശിനി നീരുവറയിൽ എത്തി ബലിതർപ്പണം നടത്തി. പാപനാശിനിയിൽ എത്തി എള്ളും ദർഭയും പുഷ്പ്പവും കൈയിൽ എടുത്ത് പ്രാർത്ഥിച്ച് ബലികർമ്മങ്ങൾ നടത്തി. പൂജാരി ചൊല്ലിയ മന്ത്രങ്ങൾ ഏറ്റുചൊല്ലി നീരണിഞ്ഞാണ് അദ്ദേഹം തർപ്പണം നടത്തിയത്. മുണ്ടും വേഷ്ടിയും ധരിച്ച് കേരളീയ ശൈലിയിൽ എത്തിയ രാഹുലിനായി ദക്ഷിണ കാശിയിൽ ഒരുക്കിയത് കനത്ത സുരക്ഷായിയിരുന്നു.

തിരുനെല്ലി ക്ഷേത്രത്തിന് ഒരു കിലോമീറ്റർ അകലെ തയാറാക്കിയ ഹെലിപാഡിൽ ഇറങ്ങിയ ശേഷം ദേവസ്വം ബോർഡിന്റെ ഗസ്റ്റ്ഹൗസിൽ എത്തിയ ശേഷമാണ് രാഹുൽ ഗാന്ധി ക്ഷേത്രത്തിലേക്ക് എത്തിയത്. കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും രാഹുലിനൊപ്പം ക്ഷേത്രദർശനത്തിന് എത്തി. 10 മണിയോടെയാണ് രാഹുലിനെയും കൊണ്ടുള്ള ഹെലികോപ്ടർ തിരുനെല്ലി എസ്.എ.യു.പി. സ്‌കൂൾ മൈതാനത്ത് തയ്യാറാക്കിയ ഹെലിപ്പാഡിൽ ഇങ്ങിയത്.

അവിടെനിന്ന് വാഹനത്തിൽ പഞ്ചതീർത്ഥം വിശ്രമമന്ദിരത്തിലെത്തി. തുടർന്ന് വസ്ത്രംമാറി ക്ഷേത്രത്തിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധി, ക്ഷേത്രത്തിലെത്തി തൊഴുതു. പൂജാരി ചൊല്ലിക്കൊടുത്ത മലയാളത്തിലുള്ള പ്രാർത്ഥന ഏറ്റുചൊല്ലുകയും ക്ഷേത്ര നടയിൽ സാഷ്ടാംഗ പ്രണാമം നടത്തുകയും ചെയ്തു. ക്ഷേത്ര ദർശനത്തിനു ശേഷം മുക്കാൽ കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ച് അദ്ദേഹം പാപനാശിനിയിലെത്തി. പൂജാരിമാർ ചൊല്ലിക്കൊടുത്ത മന്ത്രം ഏറ്റുചൊല്ലി പിതാവ് രാജീവ് ഗാന്ധിക്കു വേണ്ടി ബലിതർപ്പണം നടത്തി. തിരികെ ക്ഷേത്രത്തിലെത്തി ദർശനം നടത്തി, പ്രസാദം വാങ്ങിയതോടെയാണ് ചടങ്ങുകൾ പൂർത്തിയായത്.

1991ൽ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലിയിൽ എത്തിച്ച് നിമഞ്ജനം ചെയ്ത ലീഡർ കെ കരുണാകരൻ ആയിരുന്നു. 1991 മെയ്‌ 30ന് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലി പാപനാശിനിയിൽ നിമജ്ജനം ചെയ്തിരുന്നു. രാജ്യത്തുടനീളം പര്യടനം നടത്തി തിരുനെല്ലിയിൽ എത്തിച്ച ചിതാഭസ്മം പാപനാശിനിയിലെ നീരുറവയിൽ ഒഴുക്കുകയാിയരുന്നു.

അന്നത്തെ കെപിസിസി പ്രസിഡന്റ് എ.കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളും അന്നത്തെ ചടങ്ങിൽ പങ്കെടുത്തു. നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും തിരുനെല്ലി ദേവസ്വവും ചേർന്ന് ആയിരത്തിലേറെ പേർക്കു പായസനിവേദ്യം നൽകിയതും പഴയകാല കോൺഗ്രസ് പ്രവർത്തകർ ഓർമിക്കുന്നുണ്ട്. മോദി ഉത്തരകാശി എന്നറിയിപ്പെടുന്ന വരാണസിയിൽ മത്സരിക്കുമ്പോൾ തന്നെയാണ് ദക്ഷിണ കാശി എന്നറിയപ്പെടുന്ന വയനാട്ടിൽ രാഹുൽ മത്സരിക്കുന്നു എന്നറിയിക്കാൻ കൂടിയാണ് ഇന്നത്തെ ക്ഷേത്രദർശനം.

വയനാടിനെ പാക്കിസ്ഥാനാക്കി പ്രചരണം കൊഴുപ്പിക്കുമ്പോൾ രാഹുലിന് വയനാടുമായുള്ള വൈകാരിക ബന്ധമാണ് തിരുനെല്ലി ക്ഷേത്രത്തിലുള്ളത്. രാഹുൽ ഗാന്ധിയുടെ വിജയത്തിനായി കഠിനമായ പ്രവർത്തനം തന്നെ കോൺഗ്രസ് പ്രവർത്തകർ നടത്തുന്നുണ്ട്. നേരത്തെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ പ്രിയങ്ക ഗാന്ധിയും ക്ഷേത്രത്തിലെത്താൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശത്ത് ദർശനം നടത്താൻ സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിച്ചിരുന്നില്ല. ഇതിനിടെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലാണ് രാഹുൽ ഗാന്ധിയുടെ പേരിൽ പ്രത്യേക പൂജ നടത്തുകയും ചെയതിരുന്നു.

ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ എന്നീ മലകളാൽ ചുറ്റപ്പെട്ട ക്ഷേത്രമാണ് തിരുനെല്ലി. പിതൃതർപ്പണത്തിന് വളരെ പ്രശസ്തമായ ക്ഷേത്രമാണ് ഇത്. തിരുനെല്ലി ക്ഷേത്രത്തിലെ പ്രതിഷ്ഠ വിഷ്ണുവാണ്. ദക്ഷിണ കാശി എന്നും ദക്ഷിണ ഗയ എന്നും ക്ഷേത്രത്തിനു പേരുകളുണ്ട്. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിനു നടുവിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ ഉൽപ്പത്തിയെപറ്റി പല ഐതിഹ്യങ്ങളും ഉണ്ട്. ബ്രഹ്മാവ് ഈ ക്ഷേത്രം നിർമ്മിച്ച് വിഷ്ണുവിനു സമർപ്പിച്ചു എന്നും ചതുർഭുജങ്ങളുടെ രൂപത്തിലാണ് ഈ ക്ഷേത്രം പണിതതെന്നും ആണ് അതിലൊന്ന്. അതുകൊണ്ടാണ് ക്ഷേത്രത്തിനു ചുറ്റുമുള്ള മലനിരകൾ ബ്രഹ്മഗിരി എന്ന് അറിയപ്പെടുന്നത്.

മൈസൂരിലേക്ക് തീർത്ഥയാത്ര പോയ മൂന്നു ബ്രാഹ്മണർക്ക് വഴിതെറ്റി വിശന്നു വലഞ്ഞ് ഇവിടെ കിടന്നു കറങ്ങിയപ്പോൾ ഇവർ ഒരു പുരാതന ക്ഷേത്രം കാടുപിടിച്ച് നിൽക്കുന്നത് കണ്ടു. അതിനടുത്തായി കായ്ച്ചു നില്ക്കുന്ന ഒരു നെല്ലിമരം കാണുകയും അതിൽ നിന്നും ഭക്ഷിച്ച് വിശപ്പകറ്റുകയും ചെയ്തു. അവർ പിന്നീട് ഈ സ്ഥലത്തിന് തിരുനെല്ലി എന്ന് നാമകരണം ചെയ്തു എന്നാണ് മറ്റൊരു കഥ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP