Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുൽ ഗാന്ധി ആശംസ അയച്ചത് ഡിസംബർ 12ന്; മുഖ്യമന്ത്രി നന്ദി അറിയിച്ചത് ജനുവരി 2നും; ക്ഷണക്കത്തിനുള്ള മറുപടി വയനാട് എംപി അയച്ചത് ലോകകേരള സഭ ബഹിഷ്‌കരിക്കാനുള്ള തീരുമാനം യുഡിഎഫ് എടുക്കുന്നതിനും ദിവസങ്ങൾക്ക് മുമ്പ്; പ്രതിപക്ഷത്തെ താറടിച്ച് കാട്ടാനുള്ള പിണറായി വിജയന്റെ ശ്രമം തുറന്നു കാട്ടി കോൺഗ്രസ് ഹൈക്കമാണ്ട്; പ്രവാസി സമ്മേളനം ധൂർത്തിന്റെ വേദി തന്നെന്ന കേരള നേതാക്കളുടെ നിലപാടിന് അംഗീകാരം; ചെന്നിത്തലയ്ക്ക് കൊട്ടുകൊടുക്കാൻ പിണറായി പുറത്തു വിട്ട കത്തിന് പിന്നിലെ വസ്തുത ഇങ്ങനെ

രാഹുൽ ഗാന്ധി ആശംസ അയച്ചത് ഡിസംബർ 12ന്; മുഖ്യമന്ത്രി നന്ദി അറിയിച്ചത് ജനുവരി 2നും; ക്ഷണക്കത്തിനുള്ള മറുപടി വയനാട് എംപി അയച്ചത് ലോകകേരള സഭ ബഹിഷ്‌കരിക്കാനുള്ള തീരുമാനം യുഡിഎഫ് എടുക്കുന്നതിനും ദിവസങ്ങൾക്ക് മുമ്പ്; പ്രതിപക്ഷത്തെ താറടിച്ച് കാട്ടാനുള്ള പിണറായി വിജയന്റെ ശ്രമം തുറന്നു കാട്ടി കോൺഗ്രസ് ഹൈക്കമാണ്ട്; പ്രവാസി സമ്മേളനം ധൂർത്തിന്റെ വേദി തന്നെന്ന കേരള നേതാക്കളുടെ നിലപാടിന് അംഗീകാരം; ചെന്നിത്തലയ്ക്ക് കൊട്ടുകൊടുക്കാൻ പിണറായി പുറത്തു വിട്ട കത്തിന് പിന്നിലെ വസ്തുത ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകകേരള സഭയെ അഭിനന്ദിച്ച് വയനാട് എംപിയും കോൺഗ്രസിന്റെ മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധി കേരളാ മുഖ്യമന്ത്രിക്ക് കത്തയച്ചത് ഡിസംബർ 12നാണ്. ഈ കത്ത് കിട്ടിയ കാര്യം മുഖ്യമന്ത്രി ആരോടും പറഞ്ഞില്ല. നന്ദി അറിയിച്ചതുമില്ല. ഇന്നാണ് ഡിസംബർ 12ന് അയച്ച കത്തിൽ രാഹുലിന് മുഖ്യമന്ത്രി നന്ദി നേരുന്നത്. അത് വളരെ കരുതലോടെയായിരുന്നു. പ്രതിപക്ഷത്തെ കൊട്ടുകയെന്ന ലക്ഷ്യത്തോടെയുള്ള കുബുദ്ധി.

ലോക കേരള സഭയെ പ്രശംസിച്ച് രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനക്കത്തയച്ചതിൽ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നേരിട്ടെത്തുമ്പോൾ ചർച്ചയാകുന്നത് ഈ കള്ളക്കളിയാണ്. മുഖ്യമന്ത്രിയുടെ കത്തിന് രാഹുൽ ഗാന്ധി മറുപടി അയച്ച ശേഷമാണ് ലോക കേരള സഭ ബഹിഷ്‌ക്കരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്. കത്ത് അയച്ചത് ഡിസംബർ 12നാണ്. യുഡിഎഫ് ബഹിഷ്‌കരണതീരുമാനം ഇതിനുശേഷമായിരുന്നു. കത്തിനെ രാഷ്ട്രീയവിവാദമാക്കുന്നത് ശരിയല്ല . മുഖ്യമന്ത്രി അയച്ച കത്തിന് രാഹുൽ മാന്യമായ മറുപടി അയച്ചുവെന്നേയുള്ളൂ. ഇത് സംസ്ഥാനനേതൃത്വത്തിന്റെ തീരുമാനത്തെ തള്ളുന്ന നടപടിയല്ല. ദേശീയനേതൃത്വം സംസ്ഥാന നേതൃത്വത്തിനൊപ്പമാണെന്നും കെ.സി വേണുഗോപാൽ തൃശൂരിൽ പറഞ്ഞു. ഇതോടെ രാഹുലിന്റെ കത്തിലെ വിവാദങ്ങലും തീരുകയാണ്.

ഇതിനിടെ കേന്ദ്രമന്ത്രി വി.മുരളീധരൻ ലോക കേരളസഭ ബഹിഷ്‌കരിച്ചു. പൗരത്വ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. ഇന്നത്തെ പ്രതിനിധിസമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്നു വി.മുരളീധരൻ. ഈ സമ്മേളനം നടക്കുന്ന അതേ നിയമസഭയ്ക്കുള്ളിലാണ് പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയത്. ഇതുകൊണ്ടാണ് മുരളീധരനും ബഹിഷ്‌കരിക്കുന്നത്. ലോക കേരള സഭ പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ യുഡിഎഫ് പ്രതിനിധികൾ ആരും പങ്കെടുത്തിരുന്നില്ല. ആന്തൂരിൽ കൺവൻഷൻ സെന്ററിന് അനുമതി നിഷേധച്ചതിൽ മനംനൊന്തു പ്രവാസി സംരംഭകൻ ആത്മഹത്യ ചെയ്ത സംഭവത്തെത്തുടർന്നു ലോക കേരള സഭയിൽ നിന്നു പ്രതിപക്ഷ നേതാവും യുഡിഎഫ് എംഎൽഎമാരും നേരത്തേ രാജിവച്ചിരുന്നു.

ഇത്തവണയും യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് സർക്കാരിന് അറിയാമായിരുന്നു. ധൂർത്ത് ചർച്ചയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ട് രംഗത്ത് വരികയും ചെയ്തു. ഇതോടെ ലോകകേരള സഭയിൽ വിവാദങ്ങളായി. നിരന്തരം യുഡിഎഫ് ചർച്ചകളുയർത്തി. ഇതിനെ മറികടക്കാൻ വേണ്ടിയാണ് കരുതലോടെ ഉദ്ഘാടന ദിനം തന്നെ രാഹുലിന്റെ കത്ത് പിണറായി പുറത്തു വിട്ടത്. 12ന് കിട്ടിയ കത്തിൽ 20 ദിവസം കഴിഞ്ഞ നന്ദി പറയുന്ന മുഖ്യമന്ത്രിയുടെ ബുദ്ധി അപാരമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസ് ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും രണ്ട് വഴിക്കാണെന്ന് വരുത്താനുള്ള നീക്കം. ഇതിന് വേണ്ടിയാണ് രാഹുലിന്റെ കത്ത് പുറത്തുവിട്ടതിലൂടെ മുഖ്യമന്ത്രി ലക്ഷ്യമിട്ടത്.

47 രാജ്യങ്ങളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചു ലോക കേരള സഭയുടെ പ്രതിനിധി സമ്മേളനത്തിൽ 351 പ്രതിനിധികളാണുള്ളത്. 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. ഇതാണ് പ്രതിപക്ഷം ബഹിഷ്‌കരിച്ചത്. ലോകകേരള സഭക്ക് ആശംസയേകി രാഹുൽ ഗാന്ധിയുടെ സന്ദേശം കിട്ടിയെന്നും സഭ ബഹിഷ്‌ക്കരിച്ച പ്രതിപക്ഷത്തിന് തിരിച്ചടിയെന്നും ദേശാഭിമാനിയിൽ വാർത്തയും എത്തി. ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി എംപി. രാഹുൽഗാന്ധിലയുടെ സന്ദേശം മുഖ്യമന്ത്രി പിണറായി വിജയനാണ് ട്വീറ്റിലൂടെ പുറത്തുവിട്ടത്. ലോകകേരളസഭ ധൂർത്തെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്‌കരിച്ചതിനിടെയാണ് രാഹുൽ ഗാന്ധിയുടെ അഭിനന്ദനമെന്ന് ദേശാഭിമാനം കുറ്റപ്പെടുത്തി. ഇത് ചർച്ചയായതോടെയാണ് കത്ത് പഴയതാണെന്ന് ഹൈക്കമാണ്ട് തന്നെ പറയുന്നത്.

സംസ്ഥാനത്തിന്റെ പതാകവാഹകരായി എന്നും മാറിയ പ്രവാസി കേരളീയർക്ക് എന്റെ അഭിനന്ദനങ്ങൾ . പ്രവാസികളായ കേരളീയരെ ഒരുമിച്ച് ഒരു വേദിയിൽ കൊണ്ടുവരാനും അവരുടെ സംഭാവനകൾക്ക് വേണ്ട അംഗീകാരം നൽകാനും കഴിയുന്ന മികച്ച വേദിയാണ് ലോകകേരളസഭയെന്നും രാഹുൽ സന്ദേശത്തിൽ പറയുന്നു. പ്രവാസികൾ എന്നും സ്വന്തം നാടിന്റെ സംസ്‌കാരത്തിൽ വേരുകളുള്ളവരാണ്. പ്രവാസി മലയാളികളുടെ പല സംരംഭങ്ങളും സ്വന്തം നാടിന് വേണ്ടിയുള്ള അവരുടെ സമർപ്പണമാണ്. സ്വന്തം നാടിന്റെ സമ്പന്നമായ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പതാകവാഹകരായ ഈ പ്രവാസികേരളീയ സമൂഹത്തിന് ഇതേ നേട്ടം ഇനിയും ആവർത്തിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു. എന്നും രാഹുൽ കത്തിൽ വ്യക്തമാക്കുന്നു.

ജനുവരി ഒന്ന് മുതൽ മൂന്ന് വരെയാണ് തിരുവനന്തപുരത്ത് ലോക കേരള സഭയുടെ സമ്മേളനം ചേരുന്നത്. ലോക കേരള സഭ ചേരുന്നത് ദു!ർത്താണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചത്. എന്നാൽ ലോകകേരള സഭയെ സ്ഥിരം സംവിധാനമാക്കാനുള്ള നീക്കങ്ങളിലാണ് സംസ്ഥാനസർക്കാർ. ലോക കേരസഭക്ക് നിയമ പരിരക്ഷ ഉറപ്പാക്കാനായി നിയമ നിർമ്മാണം നടത്തുമെന്ന് ഇന്നലെ ഉദ്ഘാടന സമ്മേളനത്തിലും മുഖ്യമന്ത്രി പ്രവാസികളുടെ ആശയങ്ങൾ ചർച്ച ചെയ്യാനുള്ള വേദി യാഥാർത്ഥ്യമായെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP