Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടിലേക്ക് ഇരച്ച് കയറി വിജിലൻസ് സംഘം; എംഎൽഎയുടെ ശാസ്തമംഗലത്തെ വസതിയിൽ അന്വേഷണ സംഘം എത്തിയത് എട്ട് മണിയോടെ; നടപടി അനധികൃത സ്വത്തു സമ്പാദന കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ; വീട്ടിലെ പരിശോധനയിലൂടെ ലക്ഷ്യമിടുന്നത് ബിനാമി ബന്ധങ്ങളുടെ രേഖ കണ്ടെത്തൽ; കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനും സാധ്യത; പ്രതിപക്ഷത്തെ അഴിമതിയിൽ തളയ്ക്കാൻ പിണറായി സർക്കാർ

മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടിലേക്ക് ഇരച്ച് കയറി വിജിലൻസ് സംഘം; എംഎൽഎയുടെ ശാസ്തമംഗലത്തെ വസതിയിൽ അന്വേഷണ സംഘം എത്തിയത് എട്ട് മണിയോടെ; നടപടി അനധികൃത സ്വത്തു സമ്പാദന കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ; വീട്ടിലെ പരിശോധനയിലൂടെ ലക്ഷ്യമിടുന്നത് ബിനാമി ബന്ധങ്ങളുടെ രേഖ കണ്ടെത്തൽ; കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനും സാധ്യത; പ്രതിപക്ഷത്തെ അഴിമതിയിൽ തളയ്ക്കാൻ പിണറായി സർക്കാർ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദന കേസിൽ മുൻ മന്ത്രി വി എസ്. ശിവകുമാറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ വീട്ടിൽ വിജിലൻസ് റെയ്ഡ്. ഒന്നാം പ്രതി വി എസ്.ശിവകുമാറടക്കം നാല് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. എഫ്.ഐ.ആർ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് റെയ്ഡ്. ഇന്ന് രാവിലെ എട്ടരയോടെയാണ് റെയ്ഡ് തുടങ്ങിയത്. ശിവകുമാറിന്റെ എല്ലാ വീടുകളും വിജിലൻസ് പരിശോധിക്കും. തിരുവനന്തപുരത്ത് ശാസ്ത മംഗലത്തുള്ള വീട്ടിലാണ് ഇപ്പോൾ റെയ്ഡ് തുടങ്ങിയത്. വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശ പ്രകാരമാണ് ഇത്. രേഖകൾ പിടിച്ചെടുക്കുകയാണ് ലക്ഷ്യം.

2011 2016 കാലയളവിലെ യുഡിഎഫ് സർക്കാരിൽ ആരോഗ്യ-ദേവസ്വം മന്ത്രിയായിരുന്ന വി എസ്.ശിവകുമാർ പേഴ്‌സണൽ സ്റ്റാഫിനേയും സുഹൃത്തുകളേയും ബിനാമികളാക്കി സ്വത്തുകൾ സമ്പാദിച്ചെന്ന് വിജിലൻസ് കോടതിയിൽ സമർപ്പിച്ച എഫ്‌ഐആറിൽ പറയുന്നു. ശിവകുമാറിനെ കൂടാതെ സുഹൃത്തുകളും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുമായ മൂന്നു പേർ കൂടി പ്രതിപ്പട്ടികയിലുണ്ട്. ഡ്രൈവറായ ഷൈജു ഹരൻ, എൻഎസ് ഹരികുമാർ, എം.രാജേന്ദ്രൻ എന്നിവരെയാണ് ശിവകുമാറിനെ കൂടാതെ പ്രതി ചേർക്കപ്പെട്ടത്. അതേ സമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും ശിവകുമാർ പ്രതികരിച്ചിരുന്നു. പേഴ്‌സണൽ സ്റ്റാഫിലൊരാൾ ബേക്കറി ജംഗ്ഷന് സമീപം വാങ്ങിയ ഒന്നരയേക്കർ ഭൂമി ശിവകുമാറിന് വേണ്ടിയാണെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. കൂടാതെ ചില മരുന്ന് കമ്പനികളുമായും ആശുപത്രികളുമായും ശിവകുമാറിന് ബന്ധമുണ്ടെന്നും വിജിലൻസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.

ശിവകുമാറിന്റെയും പേഴ്‌സണൽ സ്റ്റാഫിലെ ചിലരുടെയും വിമാനയാത്രകളുടെ വിവരങ്ങളും വിജിലൻസ് ശേഖരിച്ചിരുന്നു. തിരുവനന്തപുരം സ്‌പെഷ്യൽ സെൽ എസ്‌പി വി എസ് അജിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. 2016-ൽ ജേക്കബ് തോമസ് വിജിലൻസ് മേധാവിയായിരുന്ന സമയത്ത് ശിവകുമാറിനെതിരെ വിജിലൻസിന്റെ ഇന്റലിജൻസ് വിഭാഗം രഹസ്യമായി അന്വേഷണം നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിന് ശിവകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഇന്റലിജൻസ് വിഭാഗം വിജിലൻസ് ഡയറക്ടർക്ക് ശുപാർശ ചെയ്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പുതിയ നടപടി.

വി എസ് ശിവകുമാറിനൊപ്പം പ്രതിചേർത്തവർ ശിവകുമാറിന്റെ ബിനാമികളെന്ന് വിജിലൻസിന്റെ എഫ്ഐആർ പറയുന്നു. ശിവകുമാർ മന്ത്രിയായിരിക്കെ മൂന്നു പേരും ലക്ഷങ്ങളുടെ അനധികൃത വരുമാനമുണ്ടാക്കി. സ്വത്ത് സമ്പാദനത്തിനായി ശിവകുമാർ ഇവരുമായി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. വരവുമായി യോജിക്കാത്ത ചെലവാണ് പ്രതിയായ ഹരികുമാറിന്റേതെന്നും എഫ്ഐആറിലുണ്ട്.

മന്ത്രിയായിരിക്കെ വി എസ് ശിവകുമാറും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ശിവകുമാറിന്റെ ബിനാമി ഇടപാട് കണ്ടെത്തയതെന്ന് എഫ്ഐആറിൽ പറയുന്നു. പരാതിയിലുള്ളവർ അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനു തെളിവില്ല. എന്നാൽ ശിവകുമാറുമായി അടുത്ത ബന്ധമുള്ള എം.രാജേന്ദ്രൻ, ഷൈജു ഹരൻ, അഡ്വ.എൻ.എസ്.ഹരികുമാർ എന്നിവർ വൻതോതിൽ സ്വത്ത് സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തി. വി എസ് ശിവകുമാർ മന്ത്രിയായിരുന്ന 2011 മെയ്‌ 18 മുതൽ 2016 മെയ്‌ 20 വരെയുള്ള കാലയളവിലാണിത്. 2.34 ലക്ഷം രൂപ സമ്പാദ്യം മാത്രമുണ്ടാകേണ്ടിയിരുന്ന എം.രാജേന്ദ്രൻ 33 ലക്ഷം രൂപയുടെ സമ്പാദ്യമാണുണ്ടാക്കിയത്.

ഷൈജു ഹരന് കണക്കുപ്രകാരം 4.67 ലക്ഷം രൂപയുടെ സമ്പാദ്യമാണ് ഉണ്ടാകേണ്ടത്. എന്നാൽ 26.5 ലക്ഷം രൂപയുടെ സമ്പാദ്യമാണുള്ളത്. അഡ്വ.ഹരികുമാറിനു 25.53 ലക്ഷം രൂപയുടെ അനധികൃത സമ്പാദ്യമുണ്ട്. 36.95 ലക്ഷം വരുമാനമുണ്ടായിരുന്ന ഹരികുമാർ 79.51 ലക്ഷം ചെലവഴിച്ചതായും കണ്ടെത്തി. ഇതിന് പുറമെ ഹരികുമാറിന്റെ ഭാര്യയുടെ പേരിൽ വഞ്ചിയൂരിൽ ഫൽറ്റും അഞ്ചര സെന്റും കെട്ടിടവുമുണ്ട്. ഹരികുമാറിന്റെ പേരിൽ വഞ്ചിയൂരിൽ രണ്ടുനില കെട്ടിടമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വരവിനേക്കാൾ പത്തിരട്ടിയിലധികം സമ്പാദ്യമാണ് ഇവർക്കുള്ളത്. വി എസ് ശിവകുമാർ ഇവരുടെ ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അഴിമതി നിരോധന നിയമ പ്രകാരമാണു കേസ് രജിസ്റ്റർ ചെയ്തിട്ടിള്ളുത്. വികെ ഇബ്രാഹിം കുഞ്ഞിനെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ശിവകുമാറിനെതിരെയും കേസ് വന്നതോടെ യുഡിഎഫിന് രാഷ്ട്രീയമായി നേരിടേണ്ട് ബാധ്യതയേറി. ഗവർണർ അനുമതി നൽകിയതോടെ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയാണ് ശിവകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിറക്കിയത്. പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ അനുമതി നൽകണമെന്നു വിജിലൻസ് കഴിഞ്ഞ വർഷം ജനുവരിയിൽ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യം പരിശോധിച്ച സർക്കാർ 1988ലെ അഴിമതി നിരോധന നിയമം അനുസരിച്ചാണ് അനുമതി നൽകിയത്. എംപി, എംഎൽഎ, മന്ത്രി പദവികൾ ദുരുപയോഗം ചെയ്തു ശിവകുമാർ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നാണു വിജിലൻസിനു ലഭിച്ച പരാതി. ജനപ്രതിനിധികൾക്കെതിരെ അന്വേഷണത്തിനു സർക്കാർ അനുമതി വേണമെന്ന അഴിമതി നിരോധന നിയമം 17 (എ) വകുപ്പു പ്രകാരമാണു വിജിലൻസ് സർക്കാരിനോട് അനുമതി തേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP