Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തോരാമഴയിൽ ഹൈറേഞ്ചിൽ കോടികളുടെ നാശനഷ്ടം; അടിമാലിയിലും രാജാക്കാടും ഉരുൾ പൊട്ടി; കാറ്റിൽ മരം വീണ് വൈദ്യുതി ബന്ധം താറുമാറായി; അറുപതോളം വീടുകൾ തകർന്നു; ഇടുക്കി ജില്ലയിൽ ചൊവ്വാഴ്ചയും സ്‌കൂളുകൾക്ക് അവധി

തോരാമഴയിൽ ഹൈറേഞ്ചിൽ കോടികളുടെ നാശനഷ്ടം; അടിമാലിയിലും രാജാക്കാടും ഉരുൾ പൊട്ടി; കാറ്റിൽ മരം വീണ് വൈദ്യുതി ബന്ധം താറുമാറായി; അറുപതോളം വീടുകൾ തകർന്നു; ഇടുക്കി ജില്ലയിൽ ചൊവ്വാഴ്ചയും സ്‌കൂളുകൾക്ക് അവധി

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി : നാലുദിവസമായി ജില്ലയിൽ് പെയ്യുന്ന കനത്തമഴയിൽ ഹൈറേഞ്ച് മേഖലയിൽ കോടികളുടെ നാശം.അടിമാലിയിൽ രണ്ടിടത്തും രാജാക്കാട് കള്ളിമാലി വ്യൂപോയിന്റിലും ഉരുളുപൊട്ടി. മിക്കയിടങ്ങളിലും മരം വീണും കാറ്റിലും വൈദ്യുതി ബന്ധം താറുമാറായി.

അറുപതോളം വീടുകൾ തകർന്നു.മൊബൈൽ ഫോണും ഇന്റർനെറ്റ് സംവിധാനങ്ങളും പ്രവർത്തനരഹിതമായി.ജില്ലയിൽ ശരാശരി 71.0മില്ലിമീറ്റർ ് മഴലഭിച്ചു.ഇടുക്കി ജലാശയത്തിൽ 2325.22 അടിയായി ജലനിരപ്പ് ഉയര്ന്നു.ശനിയാഴ്ച ജലനിരപ്പ് 2323.46 അടിയായിരുന്നു.
പീരുമേട് താലൂക്കിലാണ് ഏറ്റവും ശക്തമായി മഴ പെയ്തത്. ഇവിടെ 112 മില്ലിമീറ്റര് മഴരേഖപ്പെടുത്തി.ഒട്ടനവധി ജീവനുകള് എടുത്ത് തകര്ത്ത് പെയ്ത കാലവര്ഷത്തില് കേരളത്തില് ഇതുവരെ പെയ്തത് 240.8 മില്ലീമീറ്റര് മഴ ലഭിച്ചതായിട്ടാണ് സ്ഥിരീകരണം .
ആദ്യപാദത്തില് തന്നെ തിമിര്ത്തു പെയ്താണ് കാലവര്ഷം കടന്നുവന്നത്.

തെക്കുപടിഞ്ഞാറന് കാലവര്ഷം കരുത്തു കാട്ടിയപ്പോള്, 192.2 മില്ലീമീറ്റര് പെയ്യേണ്ട സ്ഥാനത്താണ് ഈ അധികപ്പെയ്ത്ത്.കൊച്ചി മധുര ദേശീയപാതയില് നേര്യമംഗലം മുതല് വാളറ വരെ വ്യാപകമായി മരങ്ങള് ഒടിഞ്ഞുവീണു.ദേവിയാര്പുഴ കരകവിഞ്ഞൊഴുകി.അമ്പലപ്പടി, ചാറ്റുപാറ, മച്ചിപ്ലാവ്, പതിനാലാംമൈല് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില് വെള്ളം കയറി.
വാരിയാനിപ്പടി- കലുങ്കുസിറ്റി റോഡിനും കേടുപാട് സംഭവിച്ചു.പൊന്മുടി ജലസംഭരണിയോട് ചേര്ന്നുകിടക്കുന്ന പ്രദേശത്തെ 12 കുടുംബങ്ങൾ ഉരുള്‌പൊട്ടൽ ഭീതിയിലാണ് കഴിയുന്നത്.

കല്ലാര് വട്ടിയാറില് ശനിയാഴ്ച രാത്രി എട്ടരയോടെയുണ്ടായ ഉരുള്‌പൊട്ടലില് നിന്നും മൂന്നംഗ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു.പുത്തന്പുരയ്ക്കല് മോനിച്ചനും കുടുംബവുമാണ് രക്ഷപെട്ടത്. ചെളിയും വെള്ളവും ഒഴുകിയെത്തിയപ്പോള് ഓടിമാറുന്നതിനിടെ വീണ് മോനിച്ചന്റെ ഭാര്യ ലാലിക്ക് നിസാര പരിക്കേറ്റു.വീട് ഭാഗികമായി മണ്ണിനടിയിലായി.ദേശീയപാതയില് നിന്നും അഞ്ഞൂറ് അടി ഉയരത്തില് വിയല് എസ്റ്റേറ്റിലാണ് ഉരുള് പൊട്ടിയത്.വെള്ളത്തൂവലില് മണ്ണിടിഞ്ഞ് ഞായറാഴ്ച പുലർ്‌ച്ചെമുതൽ് ഗതാഗതംതടസ്സപ്പെട്ടു. അടിമാലിയിൽ് നിന്നും ഫയര്‌ഫോഴ്‌സെത്തി മണ്ണ് നീക്കം ചെയ്തു.

രാജാക്കാട് കള്ളിമാലി വ്യൂ പോയിന്റിനു സമീപത്തുണ്ടായ ഉരുള്‌പൊട്ടലില് ഒന്നര ഏക്കറോളം കൃഷിയിടം ഒലിച്ചുപോയി. കൂട്ടുങ്കല് ജോസിന്റെ കൃഷിയിടത്തിലാണ് ഉരുള്‌പൊട്ടിയത്.മഴക്കെടുതിയില് ഏറ്റവും കൂടുതല് നാശനഷ്ടങ്ങളുണ്ടായ ജില്ലകളിലൊന്നായ ഇടുക്കിയില് ഞായറാഴ്ചവരെ പെയ്തത് 227.07 മില്ലീമീറ്റര് മഴയാണ്.പെയ്യേണ്ടിയിരുന്ന മഴയുടെ 24.76 ശതമാനം അധികമാണിത്. കണ്ണൂരില് 220.3 മില്ലീമീറ്റര് പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 343.89 മില്ലീമീറ്ററാണ്.തൃശൂര് ജില്ലയിലാണ് ഏറ്റവും കുറച്ച് മഴ പെയ്തത്. 215.2 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് കിട്ടിയത് 196.61 മില്ലീമീറ്ററാണ്.ജൂണ് ഒന്നു മുതല് സെപ്റ്റംബർ 30 വരെ നീളുന്ന കാലവര്ഷക്കാലത്ത് 2039.7 മില്ലീമീറ്റര് മഴയാണ് കേരളത്തിനു കിട്ടേണ്ടത്.എന്നാല് കഴിഞ്ഞ വര്ഷം കിട്ടിയത് 1855.9 മില്ലീമീറ്റര് മാത്രമാണ്. കഴിഞ്ഞ വര്ഷം കാലവര്ഷ മഴയില് കുറവു രേഖപ്പെടുത്തിയ സംസ്ഥാനത്തിന് ഇക്കുറി കാലവര്ഷത്തില് നിന്നും അധിക മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP