Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കടലിൽ കുടുങ്ങിയവർ വള്ളങ്ങൾ ഉപേക്ഷിച്ച് കപ്പലുകളിൽ കയറാൻ മടിക്കുന്നു; വള്ളം ഉപേക്ഷിച്ചു വരാൻ മടിയുള്ളവർ ആവശ്യപ്പെടുന്നത് ഭക്ഷണം; ഓഖിയുടെ തീവ്രതയിൽ വിറച്ച് ലക്ഷദ്വീപ്; മധ്യകേരളത്തിലും കടൽക്ഷോഭം ശക്തം; ചുഴയിലിൽ വിറങ്ങലിച്ച് കേരളം; സ്ഥിതിഗതികൾ വിലയിരുത്താൽ കളക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം; രക്ഷാപ്രവർത്തനത്തിന് കോസ്റ്റ്ഗാർഡും നാവിക സേനയും: തെക്കൻ കേരളത്തിനൊപ്പം കൊച്ചിയിലും അതീവ ജാഗ്രതാ നിർദ്ദേശം

കടലിൽ കുടുങ്ങിയവർ വള്ളങ്ങൾ ഉപേക്ഷിച്ച് കപ്പലുകളിൽ കയറാൻ മടിക്കുന്നു; വള്ളം ഉപേക്ഷിച്ചു വരാൻ മടിയുള്ളവർ ആവശ്യപ്പെടുന്നത് ഭക്ഷണം; ഓഖിയുടെ തീവ്രതയിൽ വിറച്ച് ലക്ഷദ്വീപ്; മധ്യകേരളത്തിലും കടൽക്ഷോഭം ശക്തം; ചുഴയിലിൽ വിറങ്ങലിച്ച് കേരളം; സ്ഥിതിഗതികൾ വിലയിരുത്താൽ കളക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം; രക്ഷാപ്രവർത്തനത്തിന് കോസ്റ്റ്ഗാർഡും നാവിക സേനയും: തെക്കൻ കേരളത്തിനൊപ്പം കൊച്ചിയിലും അതീവ ജാഗ്രതാ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊച്ചി: ഓഖി ചുഴലിക്കാറ്റ് മധ്യ കേരളത്തിലും നാശവിതയ്ക്കാനെത്തുന്നു. ആലപ്പുഴയുടെ തീരം കടലാക്രണമത്തിലായി. കൊച്ചിയിലും കടൽക്ഷോഭം രൂക്ഷമാണ്. ചുഴലിക്കാറ്റ് നാളെ വരെ ഈ സ്ഥിതിയിൽ തുടരുമെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ എറണാകുളം ജില്ലയിലും പേരമാരിക്ക് സാധ്യത ഏറെയാണ്.

ഓഖി ചുഴലിക്കാറ്റിൽ പെട്ട് അറബിക്കടലിൽ മത്സ്യത്തൊഴിലാളും ബോട്ടുകളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. 20 ഓളം ബോട്ടുകളാണ് കണ്ടെത്തിയത്. വ്യോമസേന നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. വ്യോമസേന വിവരം അറിയിച്ചതിനെ തുടർന്ന് കോസ്റ്റ്ഗാർഡും നേവിയും ഉൾക്കടലിൽ തിരച്ചിലിനായി പുറപ്പെട്ടു. മത്സ്യബന്ധന ബോട്ടും തിരച്ചിലിന് പുറപ്പെട്ടിട്ടുണ്ട് കുളച്ചൽ ബോട്ടാണ് കടലിലേക്ക് തിരിച്ചത്. അതിനിടെ, കൊച്ചിയിൽ നിന്ന് കടലിൽ പോയ 213 ബോട്ടുകൾ തിരിച്ചെത്തിയില്ലെന്ന് റിപ്പോർട്ടുണ്ട്. ഇതിൽ 2400 പേർ ഉണ്ടെന്നാണ് സൂചന.

അതിനിടെ ഓഖി ചുഴലിക്കാറ്റിൽ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് മുഖ്യമന്ത്രി. കടലിൽ കുടുങ്ങിയവർ വള്ളങ്ങൾ ഉപേക്ഷിച്ച് കപ്പലുകളിൽ കയറാൻ മടിക്കുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏഴ് കപ്പലുകൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകളും നേവിയുടെ നാലും ഉൾപ്പെടുന്നു. വള്ളത്തിൽ നിന്ന് കപ്പലിൽ കയറാൻ തൊഴിലാളികൾ തയ്യാറാകുന്നില്ല. വള്ളം ഉപേക്ഷിച്ച് പോരാൻ തയ്യാറാകുന്നില്ല. ഭക്ഷണം നൽകിയാൽ മതി എന്നാണ് അവർ പറയുന്നത്. വള്ളം കെട്ടിവലിച്ച് കൊണ്ടുവരാൻ കഴിയില്ല. അതിനാൽ ആളുകൾക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ നടപടി സ്വീകരിക്കുന്നു.

ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടും എന്തുകൊണ്ടാണ് സന്ദേശം അയക്കാത്തത് എന്ന ആശങ്ക ചിലർ പങ്കുവച്ചു. ഇന്നലെ ഉച്ചയ്ക്ക് 12. മണിക്കാണ് മുന്നറിയിപ്പ് ലഭിച്ചത്. അതിനു മുൻപ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. മുന്നറിയിപ്പ് ലഭിച്ചതിനു ശേഷം നടപടി സ്വീകരിച്ചിട്ടുണ്ട്. ലഭ്യമായ സൗകര്യങ്ങൾ വച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്. വ്യോമസേനയുടെ രണ്ട് വിമാനവും രണ്ട് ഹെലികോപ്ടറും നാവിക സേനയുടെ രണ്ട് ഹെലികോപ്ടറും എത്തിച്ചു. കോസ്റ്റ് ഗാർഡിന്റെ രണ്ട് ഡ്രോണിയറും എത്തിച്ചിട്ടുണ്ട്. എന്നാൽ കാലാവസ്ഥ മോശമായതിനാൽ ഹെലികോപ്ടറിന് പറക്കാൻ കഴിയുന്നില്ല. സൈന്യത്തിന്റെ നാല് വിഭാഗവും എത്തിയിട്ടുണ്ട്. ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിദൂര മത്സ്യബന്ധനത്തിന് പോയതാണിവർ. ഗുജറാത്ത്, മഹാരാഷ്ട്ര, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്ക് പോയ ബോട്ടുകളാണ് എത്തിച്ചേരാനുള്ളത്. ബോട്ടുകളുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ബോട്ടുകളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ അടിയന്തര നടപടി വേണമെന്ന് തീരത്തുള്ളവർ ആവശ്യപ്പെട്ടു. കൊല്ലത്ത് നിന്ന് കടലിൽ പോയ ഏഴ് വള്ളങ്ങൾ തിരിച്ചെത്തിയില്ല. നീണ്ടകരയിൽ അഞ്ച് വള്ളങ്ങൾ എത്തിച്ചേരാനുണ്ട്. 25ൽ ഏറെ പേർ ഈ വള്ളങ്ങളിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ആലപ്പുഴയിൽ കടലാക്രമണം രൂക്ഷമാണ്. കാട്ടൂരിൽ തീരത്ത് കെട്ടിയിട്ടിരുന്ന ബോട്ടുകളും ലക്ഷക്കണക്കിന് രൂപയുടെ വലകളും ഒഴുകിപ്പോയി. ആറാട്ടുപുഴയിലും ശക്തമായ കടലാക്രമണമാണ്. ആറാട്ടുപുഴ ബസ് സ്റ്റാൻഡ് മുതൽ കള്ളിക്കാട് വരെയുള്ള റോഡിൽ പാറക്കല്ലുകൾ നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

കേരള തീരം വിട്ട് ലക്ഷദ്വീപ് ഭാഗത്തേക്ക് ഓഖി ചുഴലിക്കാറ്റ് നീങ്ങിയതോടെ കല്പേനി, മിനികോയ് ദ്വീപുകളിലും കടൽക്ഷോഭം രൂക്ഷമായി. ഇതുവരെ കടൽതീരത്ത് താമസിക്കുന്ന 160 പേരെ മാറ്റിപ്പാർപ്പിച്ചു. കല്പേനി, മിനിക്കോയ് ദ്വീപുകളിൽ കടൽക്ഷോഭം ശക്തമാണ്. മത്സ്യത്തൊഴിലാളികൾ ആരും കടലിൽ അകപ്പെട്ടതായി വിവരമില്ല. കാറ്റിന്റെ വേഗത കൂടി വരികയാണ് എന്നാണ് റിപ്പോർട്ടുകൾ. കവരത്തിയിൽ അഞ്ച് ബോട്ടുകൾ മുങ്ങി. ഹെലിപാഡിലും വെള്ളം കയറി. സ്‌കൂളിലേക്കും വില്ലേജ് ഹൗസുകളിലേക്കും ആളുകളെ മാറ്റിപ്പാർപ്പിച്ച് വരികയാണ്. വിവിധ ദ്വീപുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്നലെ തന്നെ വിളിച്ച് ചേർത്തിരുന്നു.

തിരുവനന്തപുരം തീരത്തു നിന്ന് 250 കിലോമീറ്റർ മാറി മിനികോയ് ദ്വീപിന് 100 കിലോമീറ്റർ അടുത്താണ് ഓഖി ചുഴലിക്കാറ്റിന്റെ ഇപ്പോഴുള്ള സ്ഥാനം. ഇന്നലെ കേരള തീരത്തിന് 70 കിലോമീറ്റർ വരെ അടുത്ത് വരെ ചുഴലിക്കാറ്റ് എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP