Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാള താരങ്ങളെ നാണിപ്പിച്ച് കൊണ്ട് തമിഴ്-തെലുങ്ക് നടന്മാരുടെ സഹായ ഹസ്തം നീളുന്നു; പ്രഭാസ് കൊടുത്തത് ഒരു കോടി; അല്ലു അർജ്ജുൻ നൽകിയത് 25 ലക്ഷം; മമ്മൂട്ടിയും മോഹൻലാലും നൽകിയിട്ടും പ്രമുഖർ പലരും എന്തേ ഇനിയും വാ തുറക്കാത്തതെന്ന് ചോദിച്ച് ആരാധകർ; ദുൽഖർ പത്ത് ലക്ഷത്തിൽ ഒതുക്കിയതിനെതിരേയും വിമർശനം; നടനും ജനപ്രതിനിധിയും ആയിട്ടും മുകേഷും ഇന്നസെന്റും ഗണേശും വല്ലതും കൊടുക്കുമോ എന്ന് ചോദിച്ച് വിമർശകർ

മലയാള താരങ്ങളെ നാണിപ്പിച്ച് കൊണ്ട് തമിഴ്-തെലുങ്ക് നടന്മാരുടെ സഹായ ഹസ്തം നീളുന്നു; പ്രഭാസ് കൊടുത്തത് ഒരു കോടി; അല്ലു അർജ്ജുൻ നൽകിയത് 25 ലക്ഷം; മമ്മൂട്ടിയും മോഹൻലാലും നൽകിയിട്ടും പ്രമുഖർ പലരും എന്തേ ഇനിയും വാ തുറക്കാത്തതെന്ന് ചോദിച്ച് ആരാധകർ; ദുൽഖർ പത്ത് ലക്ഷത്തിൽ ഒതുക്കിയതിനെതിരേയും വിമർശനം; നടനും ജനപ്രതിനിധിയും ആയിട്ടും മുകേഷും ഇന്നസെന്റും ഗണേശും വല്ലതും കൊടുക്കുമോ എന്ന് ചോദിച്ച് വിമർശകർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി തെലുഗ് നടൻ അല്ലു അർജുൻ. കേരളത്തിലെ ജനങ്ങൾ നൽകിയ പകരം വെയ്ക്കാനാകാത്ത സ്നേഹമാണെന്നും കേരളത്തിന് തന്റെ മനസിൽ പ്രത്യേക സ്ഥാനമാണുള്ളതെന്നും അല്ലു അർജുൻ പറയുന്നു. കേരളത്തിലെ കെടുതിക്ക് താങ്ങാവാൻ നൽകിയത് 25 ലക്ഷം രൂപയാണ്. ബാഹുബലിയിലെ നായകൻ പ്രഭാസ് കൊടുത്തത് ഒരു കോടി. പ്രളയക്കെടുതി നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്യഭാഷാ നടന്മാരും തങ്ങളാൽ കഴിയുന്ന തുക സംഭാവന ചെയ്യുന്നുണ്ട്. തെലുങ്കിലെ തന്നെ യുവനടന്മാരായ വിജയ് ദേവരകൊണ്ട 5 ലക്ഷവും രാം ചരൺ തേജയും ഭാര്യയും 5 ലക്ഷം സംഭാവന ചെയ്തു. തമിഴകവും കൈയയച്ച് സഹായിക്കുന്നു. പക്ഷേ മലയാള നടന്മാരിൽ പലർക്കും മൗനമാണ്.

മോഹൻലാൽ 25 ലക്ഷം നൽകി. ഇത് ട്രോളുകളുടെ പ്രവാഹത്തിന് ശേഷമായിരുന്നു. അമ്മയുടെ പ്രസിഡന്റ് എന്ന നിലയിൽ താര സംഘടനയുടെ പിന്തുണയും മുഖ്യമന്ത്രിയെ ലാൽ അറിയിക്കുമെന്നാണ് സൂചന. മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ചേർന്ന് 25 ലക്ഷവും. ഇതിന് അപ്പുറത്തേക്ക് മലയാള താരങ്ങൾ ഒന്നും മിണ്ടുന്നില്ല. കോടികളുടെ ആസ്തിയുള്ളവർ ഫെയ്‌സ് ബുക്കിലൂടെ മറ്റുള്ളവരോട് സഹായം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. അതിനിടെ മമ്മൂട്ടിയും ദുൽഖറും ചേർന്ന് 25 ലക്ഷം കൊടുത്താൽ മതിയോ എന്ന ചർച്ചയും സജീവമാണ്. മോഹൻലാലും മമ്മൂട്ടിയും എല്ലാം കഴിവനൊപ്പിച്ച് സഹായം നൽകണമെന്നാണ് സോഷ്യൽ മീഡിയയുടെ പൊതു വികാരം. ഇവരുടെ സിനിമയിലെ പ്രതിഫലം ഉയർത്തിയാണ് ചർച്ചകൾ.

മോഹൻലാൽ ഒരു സിനിമയിൽ വാങ്ങുന്നത് അഞ്ച് കോടിക്ക് മുകളിലാണെന്നാണ് സൂചന. മമ്മൂട്ടിയും അത്രയും തുക തന്നെ വാങ്ങുന്നു. ഒരു കോടിയിൽ അധികം പ്രതിഫലം വാങ്ങുന്ന പത്തിലേറെ നായക നടന്മാർ കേരളത്തിലുണ്ട്. ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്നതിന് പോലും അരലക്ഷം വാങ്ങുന്നവരും ഏറെ. ഇതിൽ ഇന്നസെന്റ് എംപിയാണ്. മുകേഷും ഗണേശും എംഎൽഎമാർ. ഇവരൊന്നും മാതൃകയാകുന്ന തരത്തിൽ സഹായം നൽകുന്നില്ലെന്നാണ് വിമർശനം. ദുൽഖറിന്റെ കർവാൻ ഹിന്ദിയിൽ സൂപ്പർ ഹിറ്റാണ്. നിരവധി ബോളിവൂഡ് സിനിമകളിൽ കരാർ ഒപ്പിടുകയും ചെയ്തു. അത്തരത്തിലൊരു നടൻ അച്ഛനൊപ്പം ചേർന്ന് 25 ലക്ഷം നൽകിയതും ചർച്ചയാകുന്നുണ്ട്. വാക്കുകളിൽ മാത്രം സ്‌നേഹം ഒതുക്കുന്ന പിശുക്കന്മാരാണ് മലയാള സിനിമാ താരങ്ങളെന്നാണ് വിമർശനം.

സാമൂഹികമായി ഇടപെടൽ നടത്തുന്ന മഞ്ജു വാര്യർക്കെതിരേയും പ്രതിഷേധം ശക്തമാണ്. മഞ്ജുവും മാതൃകയാകുന്ന തരത്തിൽ സഹായം നൽകിയില്ലെന്നാണ് വിമർശനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ അല്ലു അർജുൻ വാഗ്ദാനം ചെയ്തതിനൊപ്പം ്.ദുരിതമനുഭവിക്കുന്നവർക്കൊപ്പം തന്റെ പ്രാർത്ഥനകളുണ്ടാകുമെന്നും ഫേസ്‌ബുക്കിൽ അല്ലു അർജുൻ കുറിച്ചിരുന്നു. എന്നാൽ ഒന്നും കൊടുക്കാതെ എല്ലാം പ്രാർത്ഥനയിൽ ഒതുക്കുകയാണ് മലയാള താരങ്ങളെന്നാണ് വിമർശനം. കേരളത്തിനു സഹായഹസ്തവുമായി തെലുഗ്-തമിഴ് സിനിമ ലോകം കൈകോർത്തിരിക്കുകയാണ്. നടന്മാരായ സൂര്യ, കാർത്തി, കമൽഹാസൻ, വിജയ് ദേവരെക്കൊണ്ട തുടങ്ങിയവർ സഹായം പ്രഖ്യാപിച്ചിരുന്നു. മലയാളികൾ ഏറെ കേട്ടിട്ടില്ലാത്തവർ പോലും തമിഴകത്ത് നിന്ന് കേരളത്തിന് സഹായം നൽകുന്നുണ്ട്.

താരസംഘടനയായ അമ്മ ആദ്യഘട്ട സംഭാവനയായി പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. തെന്നിന്ത്യൻ നടികർസംഘം ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഘട്ടമായി അഞ്ചു ലക്ഷം രൂപ സഹായം നൽകാൻ തീരുമാനിച്ചു. അതിനിടെ താരങ്ങളിൽ നിന്ന് അമ്മ സഹായം പിരിച്ച് സർക്കാരിന് നൽകുമെന്നും സൂചനയുണ്ട്. പത്ത് കോടിയിലധികം തുക സമാഹരിക്കുമെന്നാണ് ചിലർ നൽകുന്ന സൂചന. എന്നാൽ ഇക്കാര്യം ആരും ഔദ്യോഗികമായി സ്ഥിരീകരിക്കുന്നില്ല. തമിഴ് ടെലിവിഷൻ ചാനലായ വിജയ് ടിവി 25 ലക്ഷം, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി ഒരു കോടി, യു എ ഇ എക്സ്ചേഞ്ച് ചെയർമാൻ ഡോ ബിആർ ഷെട്ടി രണ്ടു കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നൽകിയിരുന്നു. യൂസഫലി അഞ്ച് കോടി നൽകി.

പിണറായി വിജയൻ 1 ലക്ഷവും രമേശ് ചെന്നിത്തലയും ആരോഗ്യ മന്ത്രി പി കെ ശൈലജയും തങ്ങളുടെ ഒരു മാസത്തെ ശമ്പളമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. കുമ്മനം രാജശേഖരൻ ഒരു ലക്ഷം, ഗവർണർ പി സദാശിവം ഒരു ലക്ഷം, കർണ്ണാടക സർക്കാർ 10 കോടി, തമിഴ്‌നാട് സർക്കാർ 5 കോടി നൽകി. അതോടൊപ്പം, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ 5 ലക്ഷം, എൻ സ് ആശുപത്രി 5 ലക്ഷം, യുവനടി അനുപമ പരമേശ്വരൻ 1 ലക്ഷം നൽകും. കൊച്ചി മാഞ്ഞൂരിലെ ദുരിതാശ്വാസ ക്യാമ്പിൽ ജയസൂര്യ എത്തി അരി വിതരണം നടത്തി. അതിനപ്പുറം ഒന്നും നടന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP