Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ന് കാസർഗോഡും നാളെ കോഴിക്കോടും വയനാടും തിങ്കളാഴ്ച ഇടുക്കി-കോഴിക്കോട്-വയനാട് ജില്ലകളിലും പ്രതീക്ഷിക്കുന്നത് തീവ്രമഴ; ഇന്ന് പൊഴിയൂർ മുതൽ കാസർഗോഡ് വരെ തീരങ്ങളിൽ വൻ തിരമാല രൂപപ്പെടും; പെരുമഴ ആർത്തലച്ചെത്തിത് അറബിക്കടലിൽ നിന്നുള്ള കാറ്റ് കേരളത്തിന് കുറുകെ മാറി വീശിയതോടെ; കേരളത്തിന്റെ പുറത്ത് വിടർനു നിൽക്കുന്ന മഴപാതി ഗോവ വരെ നീളുന്നതായി റിപ്പോർട്ടുകൾ; ദുരന്തങ്ങൾ ഒഴിവാക്കാനായാൽ വെള്ളമില്ലെന്നോർത്ത് പേടിച്ചിരുന്ന കേരളത്തിന് ഈ പെരുമഴ ഭാഗ്യമായി മാറിയേക്കും

ഇന്ന് കാസർഗോഡും നാളെ കോഴിക്കോടും വയനാടും തിങ്കളാഴ്ച ഇടുക്കി-കോഴിക്കോട്-വയനാട് ജില്ലകളിലും പ്രതീക്ഷിക്കുന്നത് തീവ്രമഴ; ഇന്ന് പൊഴിയൂർ മുതൽ കാസർഗോഡ് വരെ തീരങ്ങളിൽ വൻ തിരമാല രൂപപ്പെടും; പെരുമഴ ആർത്തലച്ചെത്തിത് അറബിക്കടലിൽ നിന്നുള്ള കാറ്റ് കേരളത്തിന് കുറുകെ മാറി വീശിയതോടെ; കേരളത്തിന്റെ പുറത്ത് വിടർനു നിൽക്കുന്ന മഴപാതി ഗോവ വരെ നീളുന്നതായി റിപ്പോർട്ടുകൾ; ദുരന്തങ്ങൾ ഒഴിവാക്കാനായാൽ വെള്ളമില്ലെന്നോർത്ത് പേടിച്ചിരുന്ന കേരളത്തിന് ഈ പെരുമഴ ഭാഗ്യമായി മാറിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കേരളം വെള്ളത്തിലാവുകയാണ്. മഴയിൽ ദുരിതങ്ങൾ ഒഴിവാക്കാനായാൽ ജല പ്രതിസന്ധിക്ക് മാറ്റമുണ്ടാകുന്നതാണ് ഈ മഴക്കാലം. അനുകൂല ഘടകങ്ങൾ ഒത്തുചേർന്നതോടെ കേരളം സാക്ഷ്യം വഹിച്ചത് മഹാപ്രളയത്തെ ഓർമിപ്പിക്കുന്ന മറ്റൊരു മഴക്കാലത്തിനാണ്. അറബിക്കടലിൽ നിന്നുള്ള കാറ്റ് കേരളത്തിനു കുറുകെ വീശി തുടങ്ങിയതോടെയാണ് മഴ ശക്തിപ്പെട്ടത്. മഴയെത്തിക്കുന്ന ആഗോള മഴപ്പാത്തിയും (ട്രഫ്) ഇപ്പോൾ കേരളത്തിനു മുകളിലാണ് എന്നു മാത്രമല്ല, പശ്ചിമഘട്ടത്തിനു സമാന്തരമായി ഇതു ഗോവ വരെ ചിറകുവിരിച്ചു നിൽക്കുകയും ചെയ്യുന്നു. ഇതിനു പുറമെയാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിനു മുന്നോടിയായ കാറ്റ് ശക്തപ്പെട്ടിരിക്കുന്നത്. സംസ്ഥാന കൺട്രോൾ റൂം നമ്പർ: 1070, ജില്ലാ കൺട്രോൾ റൂമുകൾ: എസ്ടിഡി കോഡിനു ശേഷം 1077 ചേർത്ത് ഡയൽ ചെയ്യുക.

കിഴക്കുനിന്ന് പടിഞ്ഞാറേക്കു വീശുന്ന കാറ്റും പടിഞ്ഞാറു നിന്നു കിഴക്കോട്ടു വീശുന്ന കാറ്റും കൂടിയോജിച്ചുള്ള പെയ്ത്തിനാണു കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. 'ഈസ്റ്റ് വെസ്റ്റ് ഷിയർ സോൺ'. കഴിഞ്ഞ ഓഗസ്റ്റ് 15 നു പേമാരിക്കു കാരണമായ കാലാവസ്ഥാ ഘടകങ്ങൾ രൂപപ്പെട്ടിട്ടുണ്ടെങ്കിലും പ്രാദേശികമായ വെള്ളപ്പൊക്കങ്ങൾക്കു മാത്രമാണു നിലവിൽ സാധ്യത. ശനിയാഴ്ച കൂടി തെക്കൻ കേരളത്തിൽ മഴ തുടരും. വടക്കോട്ട് ഞായർ വരെയും. ഉയർന്ന പ്രദേശങ്ങളിലും മണ്ണെടുത്തു ദുർബലമായ മലയോരങ്ങളിലും നേരിയ മണ്ണിടിച്ചിലിനു സാധ്യതയുണ്ട്. മൂന്നു ദിവസം കൂടി തുടർന്നാൽ ഏകദേശം 40 സെമീ വരെ മഴ ലഭിക്കും. ഇതോടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന കാലവർഷത്തിലെ 48 ശതമാനം കുറവ് ഏറെക്കുറെ പരഹരിക്കപ്പെടും. താഴ്ന്നുകൊണ്ടിരുന്ന ഭൂഗർഭ ജലനിരപ്പും മെച്ചപ്പെടും. അതേ സമയം തമിഴ്‌നാട്ടിൽ മഴ കാര്യമായി പെയ്തിട്ടില്ല.

വൈദ്യുതി ബോർഡിന്റെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് 3.4 കോടി യൂണിറ്റിന്റേതായി ഉയർന്നു.ഇതേ രീതിയിൽ ഒരാഴ്ച ശക്തമായ മഴ ലഭിച്ചാൽ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്നു വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്‌പിള്ള പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ ലോഡ്‌ഷെഡിങ് വേണ്ടി വരില്ല. മഴ ശക്തമായെങ്കിലും ഡാമുകളിൽ 53.29 കോടി യൂണിറ്റ് ഉൽപാദിപ്പിക്കാനുള്ള വെള്ളമേയുള്ളൂ.കഴിഞ്ഞ വർഷം ഇതേ സമയത്ത് 305.4 കോടി യൂണിറ്റിന്റെ വെള്ളമുണ്ടായിരുന്നു.അടുത്ത ഒരു വർഷത്തേക്ക് ഉൽപാദിപ്പിക്കാനുള്ള വെള്ളമാണ് ഡാമുകളിൽ എത്തേണ്ടത്. ഒരാഴ്ച തുടർച്ചയായി മഴ പെയ്യുകയും തുലാവർഷം ശക്തമാവുകയും ചെയ്താൽ അടുത്ത ഒരു വർഷം വലിയ പ്രതിസന്ധിയില്ലാതെ മുന്നോട്ടു പോകാമെന്നു കെ എസ് ഇ ബി കണക്കു കൂട്ടുന്നു.

സംസ്ഥാനം സാക്ഷ്യം വഹിച്ചത് റെക്കോർഡ് മഴയ്ക്ക്. പീരുമേട്ടിലും കോഴിക്കോട്ടും 15 സെമീ കനത്ത മഴ രേഖപ്പെടുത്തി. കാലാവസ്ഥാ വകുപ്പിന്റെ കേരളത്തിലെ 66 മഴമാപിനികളും നിറഞ്ഞു തുളുമ്പി എന്നു പറയാം. നിലമ്പൂരിലാണ് ഏറ്റവും കുറവ് - എട്ടു മില്ലീമീറ്റർ. ശബരിമലയിൽ അഞ്ചു സെമീ രേഖപ്പെടുത്തി. മഴയെത്തിക്കുന്ന ആഗോള മഴപ്പാത്തിയും ഇപ്പോൾ കേരളത്തിനു മുകളിലാണ്. പശ്ചിമഘട്ടത്തിനു സമാന്തരമായി ഇതു ഗോവ വരെ ചിറകുവിരിച്ചു നിൽക്കുന്നു. ഇതിനു പുറമേയാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിനു മുന്നോടിയായ കാറ്റ് ശക്തപ്പെട്ടത്.

മഴ തുടരും

ഇന്നു കൂടി തെക്കൻ കേരളത്തിൽ മഴ തുടരും. വടക്കോട്ട് ഞായർ വരെയും. 3 ദിവസം കൂടി തുടർന്നാൽ ഏകദേശം 40 സെന്റിമീറ്റർ വരെ മഴ ലഭിക്കും. ചില ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം 22 വരെ നീട്ടി. ഇന്ന് കാസർകോട്ട് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ട്. ഇതുവരെ സംസ്ഥാനത്ത് ആരംഭിച്ച 9 ദുരിതാശ്വാസ ക്യാംപുകളിലേക്ക് 106 കുടുംബങ്ങളിലായി 437 പേരെ മാറ്റി. ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല. ഡാമുകളിലെ ജലനിരപ്പ് പൊതുവേ കുറവായിരുന്നതിനാൽ ആശങ്ക വേണ്ടെന്ന് അധികൃതർ അറിയിച്ചു. 24 മണിക്കൂറും ഡാമുകളിലെ ജലനിരപ്പ് വിലയിരുത്തുന്നുണ്ട്.

വെള്ളിയാഴ്ചയോടെ മഴ രാജ്യത്തിന്റെ എല്ലാ ഭാഗത്തും എത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജസ്ഥാനിലെ ചുരു പോലെ ഏറ്റവും ചൂടേറിയ മരുഭൂപ്രദേശത്താണ് വെള്ളിയാഴ്ച മഴ എത്തിയത്. ജൂൺ ഒന്നിന് കേരളത്തിൽ ആരംഭിച്ച് ജൂലൈ 15 നു രാജസ്ഥാനിൽ എത്തുക എന്നതാണ് ഇന്ത്യൻ മൺസൂണിന്റെ രീതി. ഇത്തവണ ഏറ്റവും അവസാന അതിർത്തിയിൽ നാലു ദിവസം മാത്രമാണ് മഴ വൈകിയത്. എന്നാൽ ജൂൺ എട്ടിനാണു കേരളത്തിൽ മഴ എത്തിയത്. വായു ചുഴലിക്കാറ്റ് മൂലം ഉത്തരേന്ത്യയുടെ പല ഭാഗത്തും 15 ദിവസം വരെ വൈകിയതോടെ കൃഷിയുടെ താളം തെറ്റി. ജൂൺ 1 മുതൽ ജൂൺ 19 വരെ രാജ്യത്ത് 17 സെമീ മഴ കിട്ടേണ്ട സ്ഥാനത്ത് 16 സെമീ ലഭിച്ചു. കേവലം മൂന്നു ശതമാനത്തിന്റെ മാത്രം കുറവ്.

റെഡ് അലർട്ട്

23 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനൽകി. കാറ്റും ശക്തമാവും. ചിലയിടങ്ങളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുത്. ശനിയാഴ്ച- കാസർകോട്, ഞായറാഴ്ച- കോഴിക്കോട്, വയനാട്, തിങ്കളാഴ്ച- ഇടുക്കി, കോഴിക്കോട്, വയനാട്. അതിതീവ്രമഴയാണ് ഈ ദിവസങ്ങളിൽ ഇവിടെ പ്രതീക്ഷിക്കുന്നത്.

കണ്ണൂർ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓരോരുത്തർവീതം മരിച്ചത്. തലശ്ശേരിയിൽ വിദ്യാർത്ഥിയായ ചിറക്കര മോറക്കുന്ന് മോറാൽക്കാവിനു സമീപം സീനോത്ത് മനത്താനത്ത് ബദറുൽ അദ്നാൻ(17) കുളത്തിൽ മുങ്ങിമരിച്ചു. പത്തനംതിട്ടയിൽ മീൻ പിടിക്കാൻ പോയ തിരുവല്ല വള്ളംകുളം നന്നൂർ സ്വദേശി ടി.വി. കോശി(54) മണിമലയാറ്റിൽ വീണുമരിച്ചു. കൊല്ലത്ത് കാറ്റിൽ തെങ്ങുവീണ് പനയം ചോനംചിറ സ്വദേശി കുന്നിൽതൊടിയിൽ ദിലീപ്കുമാർ (54) മരിച്ചു.

കോട്ടയം കിടങ്ങൂർ കാവാലിപ്പുഴ ഭാഗത്ത് മീനച്ചിലാറ്റിൽ ഒഴുകിവന്ന തടി പിടിക്കാനിറങ്ങിയ ഒരാളെ ഒഴുക്കിൽപ്പെട്ടു കാണാതായി. കൊല്ലം നീണ്ടകരയിൽ മീൻപിടിക്കാൻ പോയ വള്ളം കാറ്റിൽപ്പെട്ടുതകർന്ന് തമിഴ്‌നാട് സ്വദേശികളായ മൂന്നുപേരെ കാണാതായി. വിഴിഞ്ഞം തീരത്തുനിന്നു ബുധനാഴ്ച മീൻപിടിക്കാൻ പോയ നാലു മത്സ്യത്തൊഴിലാളികളെ വെള്ളിയാഴ്ചയും കണ്ടെത്താനായില്ല.

മഴ കനത്തതോടെ കല്ലാർകുട്ടി, പാംബ്ല, ഭൂതത്താൻകെട്ട്, മലങ്കര അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി അണക്കെട്ടിന്റെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി. 10 ക്യുമെക്സ് വെള്ളമാണ് സെക്കൻഡിൽ പുറത്തേക്കൊഴുക്കുന്നത്. പാംബ്ല അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്ന് സെക്കൻഡിൽ 15 ക്യുമെക്സ് വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ഭൂതത്താൻകെട്ട് ഡാമിന്റെ ഒന്പതുഷട്ടറുകൾ തുറന്നു. മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകൾ 30 സെന്റീമീറ്റർ ഉയർത്തി.

വലിയ അണക്കെട്ടുകളെ സംബന്ധിച്ച് ആശങ്ക വേണ്ടെന്നു വൈദ്യുതിബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു. ഇവയിൽ ജലനിരപ്പ് കുറവാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വ്യാഴാഴ്ചത്തെക്കാൾ 0.78 അടി വർധിച്ച് 2304.4 അടിയിലെത്തി. കഴിഞ്ഞവർഷം 2380.42 അടിയായിരുന്നു. 76.02 അടി വെള്ളം കഴിഞ്ഞ വർഷത്തെക്കാൾ കുറവാണിപ്പോൾ.

കനത്ത തിരമാലയ്ക്കു സാധ്യത

ശനിയാഴ്ച രാത്രി പതിനൊന്നരവരെ പൊഴിയൂർമുതൽ കാസർകോടുവരെയുള്ള കേരളതീരത്ത് 2.9 മുതൽ 3.3 മീറ്റർവരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന കേന്ദ്രം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP