Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കനത്ത മഴ: റാംപ് ഏരിയയിൽ വെള്ളം കയറി; നെടുമ്പാശേരി വിമാനത്താവളം വെള്ളിയാഴ്ച രാവിലെ വരെ അടച്ചു; വിമാനങ്ങൾ വഴിതിരിച്ചുവിടും; ബെംഗളൂരുവിൽ നിന്നുള്ള മുഴുവൻ ബസ് സർവ്വീസുകളും കെഎസ്ആർടിസി റദ്ദാക്കി; ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് സർക്കാർ സജ്ജമെന്ന് മുഖ്യമന്ത്രി; അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ മാറിതാമസിക്കണം; ക്യാമ്പുകളിലേക്ക് മാറാൻ വിമുഖത കാട്ടരുതെന്നും നിർദ്ദേശം; രക്ഷാപ്രവർത്തനത്തിന് ബോട്ടുമായി മത്സ്യത്തൊഴിലാളികൾ വീണ്ടും

കനത്ത മഴ: റാംപ് ഏരിയയിൽ വെള്ളം കയറി; നെടുമ്പാശേരി വിമാനത്താവളം വെള്ളിയാഴ്ച രാവിലെ വരെ അടച്ചു; വിമാനങ്ങൾ വഴിതിരിച്ചുവിടും; ബെംഗളൂരുവിൽ നിന്നുള്ള മുഴുവൻ ബസ് സർവ്വീസുകളും കെഎസ്ആർടിസി റദ്ദാക്കി; ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് സർക്കാർ സജ്ജമെന്ന്  മുഖ്യമന്ത്രി; അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ മാറിതാമസിക്കണം; ക്യാമ്പുകളിലേക്ക് മാറാൻ വിമുഖത കാട്ടരുതെന്നും നിർദ്ദേശം; രക്ഷാപ്രവർത്തനത്തിന് ബോട്ടുമായി മത്സ്യത്തൊഴിലാളികൾ വീണ്ടും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, രക്ഷാപ്രവർത്തനത്തിനും സഹായമെത്തിക്കാനും സർക്കാർ സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തം നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മലയിടിച്ചിൽ ഉൾപ്പെടെ അപകട സാധ്യതയുള്ള മേഖലയിൽ താമസിക്കുന്നവർ ക്യാമ്പുകളിലേക്ക് മാറിത്താമസിക്കണം. വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും മാറിത്താമസിക്കണം. ഇക്കാര്യത്തിൽ മടികൂടാതെ എല്ലാവരും സഹകരിക്കണം. തുടർച്ചയായ ജാഗ്രത പാലിക്കേണ്ടതുണ്ട്. 13000 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

ദുരിതബാധിത പ്രദേശങ്ങളിലെത്തി രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകാൻ മന്ത്രിമാർക്ക് നിർദ്ദേശം നൽകി. രക്ഷാപ്രവർത്തനത്തിന് ജില്ലാ ഭരണകൂടങ്ങളെ സഹായിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ ജില്ലകളിൽ നിയോഗിക്കും.ജില്ലാ ഭരണ സംവിധാനവുമായി യോജിച്ച് രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും നടത്താൻ പൊലീസ്, ഫയർ ആൻഡ് റസ്‌ക്യൂ മേധാവികൾക്ക് നിർദ്ദേശം നൽകി. ദേശീയ ദുരന്തപ്രതികരണ സേനയുടെ 13 യൂണിറ്റ് കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് ഇടുക്കി, മലപ്പുറം ജില്ലകളിൽ എൻ.ഡിആർഎഫ് ടീം എത്തിക്കഴിഞ്ഞു. സൈന്യത്തിന്റെ സേവനവും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷണപാക്കറ്റുകൾ എത്തിക്കാനും സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എഞ്ചിനീയറിങ് ടാസ്‌ക് ഫോഴ്‌സിന്റെ സേവനവും തേടിയിട്ടുണ്ട്. ഡി.എസ്.സി വിഭാഗങ്ങളെ ഇതിനകം തന്നെ വിവിധ ജില്ലകളിൽ നിയോഗിച്ചിട്ടുണ്ട്. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കലക്ടർമാർക്ക് നിർദ്ദേശം നൽകി. മതിയായ സൗകര്യങ്ങളോടെ ആവശ്യാനുസരണം ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കും.

അണക്കെട്ടുകളുടെ നില സദാ നിരീക്ഷിച്ചുവരികയാണ്. തിരുവനന്തപുരത്ത് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ എമർജൻസി ഓപ്പറേഷൻ സെന്റർ 24 മണിക്കൂറും പ്രവർത്തനസജ്ജമാണ്. അടിയന്തര സാഹചര്യം നേരിടാൻ പൊലീസ്, ഫയർഫോഴ്‌സ്, റവന്യൂ, എൻ.ഡി.ആർ.എഫ് എന്നിങ്ങനെ വിവിധ സേനകളുടെ പ്രതിനിധികൾ സെന്ററിൽ തയ്യാറാണ്. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകൃതിക്ഷോഭത്തിൽ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താൻ വായുസേനയുടെ സഹായം തേടിയിട്ടുണ്ട്. വയനാട്, മലപ്പുറം ജില്ലകളിൽ പലയിടത്തുമായി നൂറുകണക്കിന് ആളുകൾ കുടുങ്ങി കിടക്കുന്നതായുള്ള വിവരം നേരത്തെ പുറത്തു വന്നിരുന്നു. ഇവരെ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വായുസേനയുടെ സഹായം തേടാൻ ദുരന്തനിവാരണ അഥോറിറ്റിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. 

അതേസമയം, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം താൽകാലികമായി അടച്ചു. നാളെ രാവിലെ 9 വരെയുള്ള മുഴുവൻ സർവീസുകളാണ് നിർത്തിവെച്ചതെന്ന് സിയാൻ അധികൃതർ അറിയിച്ചു. റാംപ് ഏരിയയിൽ വെള്ളം കയറിയതിനെ തുടർന്നാണ് നടപടി. കനത്ത കാറ്റും മഴയും കൂടാതെ പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടി സ്വീകരിച്ചത്. പെരിയാറിലെ ജലനിരപ്പ് ഉയർന്നാൽ ചെങ്കൽതോട് വഴി വിമാനത്താവളത്തിന്റെ റൺവേ വെള്ളത്തിൽ മുങ്ങും. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വിമാനത്താവളത്തിന്റെ റൺവേ വെള്ളത്തിൽ മുങ്ങിയിരുന്നു.

കനത്ത മഴയെത്തുടർന്ന് ബെംഗളൂരുവിൽ നിന്നുള്ള മുഴുവൻ ബസ് സർവ്വീസുകൾ കെഎസ്ആർടിസി റദ്ദാക്കി. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ വഴിയുള്ള സർവീസുകളാണ് കെഎസ്ആർടിസി റദ്ദാക്കിയത്. കേരളത്തിൽ നിന്ന് തിരിച്ചും സർവ്വീസുകൾ നടത്തില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു. കേരളത്തെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയായ വിരാജ്‌പേട്ട പട്ടണത്തിൽ വെള്ളം കയറിയതോടെയാണ് ഗതാഗതം തടസ്സപ്പെട്ടത്. മുത്തങ്ങ, ഗോണിക്കുപ്പ, കുട്ട, നാടുകാണി തുടങ്ങിയ പാതകളിലും വെള്ളം കയറിയതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

അട്ടപ്പാടിയും രൂക്ഷമായ മഴക്കെടുതിയിലാണ്. ഭാവാനി പുഴ കരകവിഞ്ഞൊഴുകുയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വ്യാപകമായി വെള്ളം കയറി. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിൽ വെള്ളം കയറി. വനമേഖലകളിൽ വ്യാപകമായി ഉരുൾപൊട്ടിയിട്ടുണ്ട്. ഇതു മൂലം ഭാവാനിപ്പുഴയിലെ ജലനിരപ്പ് രാത്രിയോടെ ക്രമാതീതമായി ഉയർന്നിട്ടുണ്ട്. അപ്പർഭവനി അണക്കെട്ട് തുറന്നാൽ ഗുരുതരമായ സ്ഥിതിവിശേഷങ്ങൾ സൃഷ്ടിക്കപ്പെട്ടക്കാം. റോഡുകൾ ഒലിച്ചുപോകുന്നതിനും നിരവധി കെട്ടിടങ്ങളുടെ തകർച്ചയ്ക്കും ഇത് വഴിതെളിച്ചേയ്ക്കാമെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ.

കഴിഞ്ഞ തവണ ഡാം തുറന്നപ്പോൾ ഉണ്ടായിരുന്ന അവസ്ഥയാണ് ഇന്ന് വൈകുന്നേരം മുക്കാലി ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് കാണുന്നതെന്ന് വനം വകുപ്പ് ജീവനക്കാർ അറിയിച്ചു.ദുരന്തമുണ്ടായാൽ എളുപ്പത്തിൽ എത്താൻ കഴിയാത്ത നിരവധി പ്രദേശങ്ങൾ മേഖലയിലുള്ളതിനാൽ അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നാണ് പരക്കെ ഉയരുന്ന ആവശ്യം.സംസ്ഥാനത്ത് കഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയത്തിൽ മത്സ്യത്തൊഴിലാളികളും ഇന്ത്യൻ വ്യോമസേനയും കരസേനയും ചേർന്നാണ് കൂടുതൽ പേരെ രക്ഷിച്ചത്. കണ്ണൂരിലെ മലയോര മേഖലകളിലും മലപ്പുറം നിലമ്പൂരിലും കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനായി ഇതിനോടകം മത്സ്യത്തൊഴിലാളികൾ ബോട്ടുമായി രംഗത്ത് എത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP