Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് അതിതീവ്രമഴ; ഒമ്പത് ജില്ലകളിൽ റെഡ് അലേർട്ട്; അതിതീവ്രമഴ കോഴിക്കോട്ടും വയനാട്ടിലും; നാല് ദിവസം കൂടി സംസ്ഥാന വ്യാപകമായി കനത്ത മഴ; നാളെ കഴിഞ്ഞാൽ മഴയുടെ തീവ്രത കുറയും; വയനാട്ടിൽ മാത്രം പതിനായിരത്തോളം പേർ ദുരിതാശ്വാസ ക്യാമ്പിൽ; 22,165 പേർ 315 ക്യാമ്പുകളിൽ; ഓഗസ്റ്റ് 15 ന് വീണ്ടും മഴ; അതിതീവ്രമഴ തുടർന്നാൽ ഡാമുകൾ തുറക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് അതിതീവ്രമഴ; ഒമ്പത് ജില്ലകളിൽ റെഡ് അലേർട്ട്; അതിതീവ്രമഴ കോഴിക്കോട്ടും വയനാട്ടിലും; നാല് ദിവസം കൂടി സംസ്ഥാന വ്യാപകമായി കനത്ത മഴ; നാളെ കഴിഞ്ഞാൽ മഴയുടെ തീവ്രത കുറയും; വയനാട്ടിൽ മാത്രം പതിനായിരത്തോളം പേർ ദുരിതാശ്വാസ ക്യാമ്പിൽ; 22,165 പേർ 315 ക്യാമ്പുകളിൽ; ഓഗസ്റ്റ് 15 ന് വീണ്ടും മഴ; അതിതീവ്രമഴ തുടർന്നാൽ ഡാമുകൾ തുറക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയെന്ന് മുഖ്യമന്ത്രി. 9 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം , ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. നേരത്തെ അഞ്ച് ജില്ലകളിലായിരുന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്.

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ദിവസം കൂടി സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരും. വടക്കൻ കേരളത്തിലാണ് അതിശക്തമായ മഴക്ക് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ ഉണ്ടായ ന്യൂനമർദ്ദവും ശാന്തസമുദ്രത്തിൽ രൂപമെടുത്ത ചുഴലിക്കാറ്റുമാണ് സംസ്ഥാനത്താകെ കാറ്റിന്റെയും മഴയുടേയും ശക്തികൂട്ടിയതെന്നാണ് വിലയിരുത്തൽ. തെക്കൻ ജില്ലകളിൽ വ്യാപക മഴയുണ്ടെങ്കിലും വടക്കൻ ജില്ലകളിലേതുപോലെ തീവ്രമഴയോ അപകടങ്ങളോ ഉണ്ടായിട്ടില്ല.

ഇതുവരെ സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്പുകളിലായി 5936 കുടുംബങ്ങളിലെ 22165 പേർ ഈ ക്യാമ്പുകളിലുണ്ട്. വയനാടാണ് ഏറ്റവും കൂടതൽ പേരുള്ളത്. 9951 പേർ ക്യാമ്പിലുണ്ട്. കോട്ടയത്ത് 114, ഇടുക്കി 799, എറണാകുളത്ത് 1575, തൃശൂർ 536, പാലക്കാട് 1200, മലപ്പുറം 4106, കോഴിക്കോട് 1653, കണ്ണൂർ 1483 എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരുടെ എണ്ണം.

സഹായിക്കാനുള്ള വോളണ്ടിയർമാർ അധികൃതരുമായി ബന്ധപ്പെട്ട് മുന്നോട്ടുവരണം. സംസ്ഥാനത്ത് 24 സ്ഥലങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. ഇത് തുടരാം. പ്രത്യേക ശ്രദ്ധ പുലർത്തണം. മേപ്പാടിയിൽ രണ്ട് കുന്നുകൾക്കിടയിൽ വലിയൊരു ഭാഗം ഒന്നാകെ ഇടിഞ്ഞുപോയി. വ്യോമസേനയുടെ സേവനം അഭ്യർത്ഥിച്ചിരുന്നു. എൻഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും മേപ്പാടിയിലുണ്ട്. പുത്തുമലയുടെ മറുഭാഗത്തുള്ളവർ ഒറ്റപ്പെട്ടു.

ചാലക്കുടി പുഴയിലും വെള്ളം ഉയരാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷത്തെ പോലെ തീവ്രമായ പ്രളയസ്ഥിതിയില്ല. മന്ത്രിമാർക്ക് ജില്ലകളിൽ ചുമതലനൽകിയിട്ടുണ്ട്. കുറ്റ്യാടിയും പെരിങ്ങൽക്കൂത്തുമാണ് ഇപ്പോൾ തുറന്നത്. ഇടുക്കിയിൽ 30 പമ്പ 50 കക്കി 25 ഷോളയാർ 40 ഇടമലയാർ 40 ബാണാസുരസാഗർ 78 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്. ബാണാസുര സാഗർ തുറക്കേണ്ടി വന്നേക്കാം, തമിഴ്‌നാട്ടിലെ കോണ്ടൂർ കനാൽ തകർന്നു. അതിന്റെ ഭാഗമായി ചാലക്കുടി പുഴയിലേക്ക് കൂടുതൽ വെള്ളം എത്താൻ സാധ്യതയുണ്ട്.

പെരിയാർ നിറഞ്ഞൊഴുകുകയാണ്. ആലുവ, കാലടി ഭാഗങ്ങളിൽ താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിനിടയിലായി. ജല അഥോറിറ്റിയുടെ 52 പദ്ധതി തടസ്സപ്പെട്ടു 16,666 കണക്ഷനെ ബാധിച്ചു. വെള്ളമിറങ്ങിയാൽ മാത്രമേ അറ്റകുറ്റപ്പണി നടക്കൂ. ടാങ്കറിൽ വെള്ളം എത്തിക്കമാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ദുരന്തപ്രതികരണ സേനയുടെ 13 ടീമുകൾ എത്തിക്കഴിഞ്ഞു. ഗതഗാത സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ എൻജിനീയറിങ് ടാസ്‌ക് ഫോഴ്സിന്റെ മൂന്നു ടീം എത്തും. സൈന്യത്തിന്റെ മൂന്നു സംഘം എത്തി. പാലക്കാട് മദ്രാസ് രജിമെന്റിൽ നിന്ന് മൂന്നു സംഘം എത്തും. ഭക്ഷണവിതരണത്തിനും സൈന്യത്തിന്റേ സേവനംതേടി. അപകടസാധ്യത സ്ഥലത്തിൽ നിന്ന് മാറി താമസിക്കണം. മലയോരമേഖലയിൽ വിനോദസഞ്ചാരം ഒഴിവാക്കണം. കൊച്ചിയിലേക്കുള്ള വിമാനങ്ങൾ തിരുവനന്തപുരത്ത് പ്രത്യേക ബസ്സ് സർവീസ് കെ.എസ്.ആർ.ടി.സി ക്രമീകരിക്കും. കൊച്ചിയിലെ നേവൽ ബേസ് സജ്ജമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി അറിയിച്ചു.

മഴ ശക്തമാണെങ്കിലും വലിയ ഡാമുകളൊന്നും തുറന്നു വിടേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി വ്യക്തമാക്കി. ഡാമുകൾ തുറന്നു വിടുന്നത് സംബന്ധിച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ വിലയിരുത്താനായി ഉച്ചയ്ക്ക് വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി അറിയിച്ചു. പ്രധാന ഡാമുകൾ സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയിൽ മഴ കുറഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കേരളത്തിലെ ഏറ്റവും വലിയ ഡാമായ ഇടുക്കിയിൽ ഇതുവരെയും സംഭരണശേഷിയുടെ പകുതി പോലും നിറഞ്ഞിട്ടില്ലെന്നാണ് വിവരം. ശക്തമായ വെള്ളപ്പൊക്കം നേരിട്ട മൂന്നാറിലും ഇപ്പോൾ വെള്ളം ഇറങ്ങിയിട്ടുണ്ട്.

അതി തീവ്ര മഴയുടെ സാഹചര്യത്തിൽ പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻപുഴ തുടങ്ങിയ പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായി കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ് സംവിധാനത്തിൽ നിന്ന് അറിയിച്ചിരിക്കുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികൾ കര കവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നും ഈ ജില്ലകളിൽ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷൻ (രംര) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ നദിക്കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കാൻ ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദ്ദേശമുണ്ട്.

കാലാവസ്ഥാ മുന്നറിയിപ്പ്

കേരളത്തിൽ വ്യാപകമായി അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴ ലഭിക്കുവാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പകൽ സമയത്ത് ഇടിമിന്നലോട് കൂടി പെയ്യുന്ന അതിശക്തമായ മഴയുടെ ശക്തി രാത്രിയോട് കൂടി കുറഞ്ഞുവരാനുള്ള സാധ്യതയാണുള്ളത്. ഇന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് നിലവിലുണ്ട്. നാളെ ഒരു ജില്ലകളിലും റെഡ് അലർട്ട് ഇല്ല. ആറു ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് ആയിരിക്കും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ശക്തി കുറഞ്ഞാലും മലയോര മേഖലയിൽ മഴ കേന്ദ്രീകരിക്കും. ഉത്തരേന്ത്യയിലൂടെ ഗുജറാത്തിലേക്ക് നീങ്ങുന്ന ന്യൂനമർദം ശക്തി കുറഞ്ഞു വരുന്നു. വടക്കൻ കേരളത്തിൽ അതിശക്തമായ കാറ്റിനും മഴക്കുമുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. പകൽ സമയത്ത് തെക്കൻ ജില്ലകളിലും മഴ ശക്തമാകാനുള്ള സാധ്യതയാണുള്ളത്. സംസ്ഥാനത്തുടനീളം ശക്തമായ കാറ്റ് തുടരും. കടൽ പ്രക്ഷുബ്ധമാകുവാനും ഉയർന്ന തിരമാലക്കുമുള്ള സാധ്യതയുണ്ട്.

ജില്ല തിരിച്ചുള്ള വിവരങ്ങൾ

കാസർഗോഡ്, കണ്ണൂർ

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. പകൽസമയത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് ജില്ലയിൽ സാധ്യതയുള്ളത്. ഇടിയോട് കൂടിയ മഴയും ശക്തമായ കാറ്റും ഉണ്ടാകും. ഈ ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് നിലവിലുണ്ട്.

മലപ്പുറം, കോഴിക്കോട്

മലപ്പുറത്തും കോഴിക്കോടും ഇന്ന് റെഡ് അലർട്ട് നിലവിലുണ്ട്. നാളെയോടെ ഇത് ഓറഞ്ച് അലർട്ടായിരിക്കും. 24 മണിക്കൂറിൽ 20 രാ വരെ മഴ ലഭിക്കാനിടയുണ്ട്. പകൽസമയത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കാണ് ജില്ലയിൽ സാധ്യതയുള്ളത്. രാത്രിയും മഴ ശക്തമായി തന്നെ തുടരാനുള്ള സാധ്യതയുണ്ട്. ശക്തമായ കാറ്റുണ്ടായിരിക്കും.

വയനാട്

അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്. വൈകുന്നേരത്തോടെ മഴയുടെ ശക്തി കുറയും.

അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്. വൈകുന്നേരത്തോടെ മഴയുടെ ശക്തി കുറയും.

മേപ്പാടി ഉരുൾപൊട്ടൽ: കാണാതായ നാലു പേരുടെ മൃതദേഹം കണ്ടെത്തി; അമ്പതോളംപേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

പാലക്കാട്

അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴ ജില്ലയിലെ ചില സ്ഥലങ്ങളിൽ ഉണ്ടാകും. ശക്തമായ കാറ്റു വീശാനും സാധ്യതയുണ്ട്.

തൃശൂർ, എറണാകുളം, ആലപ്പുഴ

ഇടിയോട് കൂടിയ ശക്തമായ മഴ ഈ ജില്ലകളിൽ ചില സ്ഥലങ്ങളിലുണ്ടാകും. രാത്രിയോട് കൂടി ശക്തി കുറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി

പകൽ സമയത്ത് ശക്തമായ മഴയ്ക്ക് സാധ്യത. രാത്രിയോടെ മഴ കുറയുമെന്ന് കാലാവസ്ഥാ പ്രവചനം. മലയോരമേഖലകളിൽ വൈകുന്നേരത്തോടെ മഴ കനക്കും.

തിരുവനന്തപുരം

ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ 9446568222 സ്റ്റേറ്റ് ടോൾ ഫ്രീ നമ്പർ 1070, ജില്ലാ ടോൾ ഫ്രീ നമ്പർ 1077? സ്റ്റേറ്റ് കൺട്രോൾ റൂം: 04712331639, 23333198 കാസർകോട്: 9446601700, 0499-4257700 കണ്ണൂർ: 9446682300, 0497-2713266? വയനാട്: 9446394126, 04936-204151 കോഴിക്കോട്: 9446538900, 0495-2371002 മലപ്പുറം: 9383463212, 0483-2736320 പാലക്കാട്: 8301803282, 0491-2505309 തൃശ്ശൂർ: 9447074424, 0487-2362424 എറണാകുളം: 7902200400, 0484-2423513 ഇടുക്കി: 9383463036, 0486-2233111

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP