Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രക്ഷകന്മാർ വീട്ടിലിരിക്കുന്നതോടെ വയലാർ രവിയുടെ മകൻ കുടുങ്ങി; ഭരണത്തിന്റെ ഹുങ്കിൽ 108 ആംബുലൻസ് തിരിമറി നടത്തിയ രവി കൃഷ്ണയുടെ സ്വത്തുക്കൾ ജപ്തി ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; രവിയുടെ മകനും പങ്കാളിയും നൽകേണ്ടത് 11.5 കോടി രൂപ

രക്ഷകന്മാർ വീട്ടിലിരിക്കുന്നതോടെ വയലാർ രവിയുടെ മകൻ കുടുങ്ങി; ഭരണത്തിന്റെ ഹുങ്കിൽ 108 ആംബുലൻസ് തിരിമറി നടത്തിയ രവി കൃഷ്ണയുടെ സ്വത്തുക്കൾ ജപ്തി ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; രവിയുടെ മകനും പങ്കാളിയും നൽകേണ്ടത് 11.5 കോടി രൂപ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : രാജസ്ഥാനിലെ 108 ആംബുലൻസ് പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെടുത്തി കോൺഗ്രസ് നേതാവ് വയലാർ രവിയുടെ മകൻ ഉൾപ്പെടെ രണ്ടു ഡയറക്ടർമാരുടെ 11.57 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡപ്പാർട്‌മെന്റ് (ഇഡി) ജപ്തി ചെയ്തു. സ്വികിറ്റ്‌സ ഹെൽത്ത് കെയർ ലിമിറ്റഡ് (സെഡ്എച്ച്എൽ) എന്ന സ്ഥാപനത്തിന്റെ ഡയറക്ടർമാരായ രവികൃഷ്ണ, സ്വേത മൻഗൽ എന്നിവരുടെ സ്വത്തുക്കളാണു ജപ്തി ചെയ്തത്. രാജസ്ഥാനിലെ ആംബുലൻസ് അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ഈ കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ ബിജെപി കേന്ദ്രത്തിൽ പിടിമുറുക്കിയതോടെ നടപടികൾ വേഗത്തിലായി. സിബിഐ അന്വേഷണവും പുരോഗമിക്കുകയാണ്.

രാജസ്ഥാനിൽ അശോക് ഗെലോട്ട് മുഖ്യമന്ത്രിയായിരിക്കേ 2010ൽ 108 ആംബുലൻസ് പദ്ധതി സെഡ്എച്ച്എല്ലിനു ലഭിച്ചിരുന്നു. ഇതു ലഭിക്കാൻ വേണ്ട അർഹത സ്ഥാപനത്തിനുണ്ടായിരുന്നില്ല, കണക്കുകളിൽ കൃത്രിമം കാട്ടി 23 കോടിയോളം രൂപയുടെ നേട്ടം സെഡ്എച്ച്എൽ ഉണ്ടാക്കി എന്നെല്ലാം അന്വേഷണത്തിൽ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണു സ്വത്തുക്കൾ കണ്ടുകെട്ടിയതെന്ന് ഇഡി അറിയിച്ചു. ആംബുലൻസിന്റെ ട്രിപ്പുകളുടെ എണ്ണത്തിൽ ക്രമക്കേടുണ്ടായിരുന്നെന്നും ജി.പി.എസ്. സംവിധാനം ഘടിപ്പിച്ചില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അശോക് ഗഹ്ലോത്, രാജസ്ഥാൻ പി.സി.സി. പ്രസിഡന്റ് സച്ചിൻ പൈലറ്റ്, മുന്മന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം, രവികൃഷ്ണ തുടങ്ങിയവർക്കെതിരെ 2015 ൽ സിബിഐ. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നു. മ്മൻ ചാണ്ടിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറും കേസിൽ പ്രതിയാണ്. സിബിഐയാണ് ഈ കേസ് അന്വേഷിക്കുന്നത്. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിക്കു കീഴിൽ രാജസ്ഥാനിൽ 108 ആംബുലൻസ് സർവീസ് നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണു സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

പദ്ധതി ഏറ്റെടുത്ത സികിത്സാ ഹെൽത്ത് കീയർ ലിമിറ്റഡിലെ ഡയറക്ടർമാരായിരുന്നു വയലാർ രവിയുടെ മകൻ രവി കൃഷ്ണയും പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവും രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ സച്ചിൻ പൈലറ്റും. രാജസ്ഥാൻ മുൻ ആരോഗ്യമന്ത്രി, സികിത്സാ കമ്പനിയുടെ മുൻ ഡയറക്ടറായ ഷാഫി മേത്തർ എന്നിവർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കരാർ ക്രമവിരുദ്ധമായി നേടിയെന്നും ആംബുലൻസുകൾ ഓടിയതിനേക്കാൾ കൂടുതൽ പണം എഴുതി തട്ടിപ്പ് നടത്തിയെന്നുമാണ് ആരോപണം. രാജസ്ഥാൻ സർക്കാരിന്റെ നിർദ്ദേശാനുസരണമാണ് അഴിമതി കേസ് സിബിഐ ഏറ്റെടുത്തത്.

കമ്പ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആംബുലൻസ് നടത്തിപ്പിലുണ്ടായ ക്രമക്കേടും അഴിമതിയും സംബന്ധിച്ച് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗലോട്ട്, കോൺഗ്രസ് അധ്യക്ഷൻ സച്ചിൻ പെയിലറ്റ്, കാർത്തി ചിദംബരം, വയലാർ രവിയുടെ മകൻ രവി കൃഷ്ണ എന്നിവർക്കെതിരെ സിബിഐ കേസെടുത്തത്. ഇതേ കമ്പനിയുമായി ബന്ധപ്പെട്ടാണ് കേരളത്തിലും ആംബുലൻസ് നടത്തിപ്പിൽ അഴിമതി ഉയർന്നിട്ടുള്ളത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറും കേസിൽ ആരോപണവിധേയനായിരുന്നു.

2009ൽ കോൺഗ്രസ് ഭരണകാലത്താണ് തട്ടിപ്പ് അരങ്ങേറിയത്. ആംബുലൻസ് സർവ്വീസ് നടത്തിയതിനേക്കാൾ ബില്ല് പെരുപ്പിച്ച് കാണിച്ച് 2.56 കോടിരൂപ തട്ടിക്കുകയായിരുന്നു. സർവ്വീസിനായി കരാർ നേടിയെടുത്തതും ക്രമവിരുദ്ധമായിട്ടായിരുന്നു. വഞ്ചന, തട്ടിപ്പ്, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. ദേശീയ ഗ്രാമീണ ആരോഗ്യമിഷൻ പദ്ധതി പ്രകാരം പൊതു, സ്വകാര്യ ഉടമസ്ഥതയിൽ രവി കൃഷ്ണയുടെ കമ്പനി രാജസ്ഥാനിൽ നടത്തിയ 108 ആംബുലൻസ് സർവ്വീസ് നടത്തിപ്പിലാണ് കേസ് എടുത്തിരിക്കുന്നത്.

മൂന്ന് സംസ്ഥാനങ്ങളിലാണ് 108 ആംബുലൻസ് പദ്ധതി ആദ്യം നടപ്പാക്കിയത്. 2009ൽ എൻആർഎച്ച്എം വഴി അത്യാധുനിക സൗകര്യങ്ങളുള്ള 45, 108 ആംബുലൻസുകളാണ് സംസ്ഥാനത്തിന് ലഭിച്ചത്. അടിസ്ഥാന സൗകര്യങ്ങളില്ല എന്ന കാരണത്താൽ 'സിഗിറ്റ്സ ഹെൽത്ത് കെയർ ലിമിറ്റഡിന് നടത്തിപ്പ് ചുമതല സർക്കാർ കൈമാറുകയായിരുന്നു. രാജസ്ഥാൻ, ബീഹാർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ വണ്ടി ഓടിക്കാമെന്ന കരാറിൽ കമ്പനി ഒപ്പുവെച്ചിരുന്നു. കരാർ അനുസരിച്ച് ഓരോ ആംബുലൻസും പ്രതിമാസം 2000 കിലോമീറ്ററാണ് ഓടേണ്ടത് . ഇതിന് 1,60,000 രൂപ സർക്കാർ നൽകിയിരുന്നു.

അധികം ഓടുന്ന ഓരോ കിലോമീറ്ററിനും 53 രൂപ വീതം അധികം നൽകാമെന്നും കരാറിലുണ്ടായിരുന്നു. ഈ വ്യവസ്ഥ മുതലെടുത്താണ് കമ്പനി സർക്കാരിനെ കബളിപ്പിച്ചത്. ഗ്രാമീണ മേഖലകളിൽ സർവ്വീസ് നടത്തുന്ന ആംബുലൻസുകൾ അധികദൂരം ഓടിയെന്നു കാണിച്ച് സർക്കാരിൽ നിന്നും വൻതുക പ്രതിഫലം വാങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP