Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാമെന്ന വാക്ക് വിശ്വസിച്ച് അഡ്വാൻസ് കൊടുത്തു; കടയിൽ പോയപ്പോൾ കിട്ടിയത് പറഞ്ഞ വിലയ്ക്ക് സ്വർണം തരാൻ പറ്റില്ല എന്ന മറുപടി; അഡ്വാൻസ് ബുക്കിങ് ലഭ്യം ആകണമെങ്കിൽ 100% പൈസ അന്ന് അടയ്ക്കണമായിരുന്നു എന്ന വിചിത്ര ന്യായം; അതിനെ ബുക്കിങ് എന്നു പറയേണ്ട കാര്യം ഉണ്ടോ! ഇതിലും ഭേദം കട്ട പാരയുമായി കക്കാൻ ഇറങ്ങുന്നതും; ആരെ വിശ്വസിച്ചാലും രാജകുമാരിയെ വിശ്വസിക്കരുത്: ഇത് പരസ്യത്തിലെ ചതി! ജ്യോതിഷിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ

കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാമെന്ന വാക്ക് വിശ്വസിച്ച് അഡ്വാൻസ് കൊടുത്തു; കടയിൽ പോയപ്പോൾ കിട്ടിയത് പറഞ്ഞ വിലയ്ക്ക് സ്വർണം തരാൻ പറ്റില്ല എന്ന മറുപടി; അഡ്വാൻസ് ബുക്കിങ് ലഭ്യം ആകണമെങ്കിൽ 100% പൈസ അന്ന് അടയ്ക്കണമായിരുന്നു എന്ന വിചിത്ര ന്യായം; അതിനെ ബുക്കിങ് എന്നു പറയേണ്ട കാര്യം ഉണ്ടോ! ഇതിലും ഭേദം കട്ട പാരയുമായി കക്കാൻ ഇറങ്ങുന്നതും; ആരെ വിശ്വസിച്ചാലും രാജകുമാരിയെ വിശ്വസിക്കരുത്: ഇത് പരസ്യത്തിലെ ചതി! ജ്യോതിഷിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജ്യോതിഷ് എം എന്നയാളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചർച്ചയാക്കുകയാണ് സോഷ്യൽ മീഡിയ. പരസ്യത്തിലെ ചതിയെന്നാണ് തലക്കെട്ട്. രാജ കുമാരി ഗോൾഡ് ആൻഡ് ഡൈമണ്ട് എന്ന സ്ഥാപനത്തിന്റെ പരസ്യമാണ് ചർച്ചാ വിഷയം. ഈ സ്വർണ്ണക്കടയുടെ പരസ്യത്തിനെ കുറിച്ചാണ് പോസ്റ്റ് വിശദീകരിക്കുന്നത്. അതീവ ഗുരുതര ആരോപണമാണ് ഇതിലുള്ളത്. സ്വർണ്ണകടക്കാരുടെ പരസ്യത്തിൽ വീണ് ചതിക്കപ്പെട്ടുവെന്ന് പറയുകയാണ് ജ്യോതിഷ്.

ഫെയ്‌സ് ബുക്ക് വിവരങ്ങൾ അനുസരിച്ച് ജ്യോതിഷ് കെറ്റിഡിസിയിലെ ജീവനക്കാരനാണ്. അഞ്ചലിൽ നിന്നുള്ള വ്യക്തി. ഇപ്പോൾ താമസം കടക്കാലും. ഇന്നലെ പത്രത്തിൽ വന്ന് രാജകുമാരിയുടെ പരസ്യമാണ് ജ്യോതിഷ് ചർച്ചയാക്കുന്നത്. പരസ്യത്തിന്റെ സ്‌ക്രീൻ ഷോട്ട് അടക്കമിട്ടാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. രാജ കുമാരിയുടെ വൻ ചതി മനസ്സിലാക്കിയ ഒരു വ്യക്തി എന്ന നിലയിൽ പറയുകയാണ് ഇനി ആരും അവൻ മാരുടെ ചതിക്കുഴിയിൽ വിഴാതിരിക്കുക ആരും അവിടെ advance Booking ചെയ്യാതിരിക്കുക-എന്ന് ജ്യോതിഷിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നവരുമുണ്ട്.

താഴെ കാണിച്ചിരിക്കുന്ന പരസ്യം ഇന്നലെ (28/8/19) പത്രത്തിൽ വന്നത് ആണ്, തെക്കൻ കേരളത്തിലും അറബ് രാജ്യങ്ങളിലും ആയി നിരവധി ശാഖകൾ ഉള്ള രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ന്റെ ആണ്. പരസ്യം അനുസരിച്ചു അഡ്വാൻസ് ബുക്കിങ് സൗകര്യം ഉള്ള ഈ സ്ഥാപനത്തിൽ കുറഞ്ഞ വിലയ്ക്ക് സ്വർണം ബുക് ചെയ്താൽ വില കൂടിയാൽ ബുക്ക് ചെയ്ത വിലയ്ക്കും കുറഞ്ഞാൽ കുറഞ്ഞ വിലയ്ക്കും സ്വർണം ലഭിക്കും,കുറഞ്ഞ തുക അടച്ചു ബുക് ചെയ്യാം എന്നത് മറ്റൊരു സൗകര്യം-ഇങ്ങനെയാണ് ജ്യോതിഷിന്റെ പോസ്റ്റ് തുടങ്ങുന്നത്. അതിന് ശേഷം ചതിയിലേക്കും.

ഇനി സംഭവത്തിലേക്ക് വരാം, സഹോദരിയുടെ വിവാഹം സംബന്ധിച്ചു കുറച്ചു ആഭരങ്ങൾ എടുക്കേണ്ട ആവശ്യം വന്നപ്പോ നിരവധി സ്വര്ണകച്ചവടക്കാർ വീട്ടിൽ വന്നിരുന്നു അതിൽ ഏറ്റവും കൂടുതൽ വന്നതും വളരെയധികം നന്നായി സംസാരിച്ചതും രാജകുമാരിയുടെ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് ആണ്.. അങ്ങനെ കുറഞ്ഞ വിലയിൽ അന്ന് നമുക്ക് വേണ്ട ആഭരങ്ങൾ ബുക് ചെയ്തു.. എന്നാൽ പിന്നെ അങ്ങോട് സ്വർണ വില കൂടുകയും ഞങ്ങൾ സ്വർണം എടുക്കാൻ പോകുകയും ചെയ്തു.. ഇനിയാണ് ചതി പരസ്യത്തിലെ വീട്ടിലും വന്നു പറഞ്ഞ എല്ലാം അപ്പാടെ മാറി. പറഞ്ഞ വിലയ്ക്ക് സ്വർണം തരാൻ പറ്റില്ല എന്ന് പറഞ്ഞു..-ജ്യോതിഷ് വിശദീകരിക്കുന്നു.

ഇന്ന് വാങ്ങണം എങ്കിൽ ഇന്നത്തെ വില നൽകണം എന്നു, അപ്പോൾ അഡ്വാൻസ് ബുക്കിങ് എന്തിനാണ് എന്നു ചോദിച്ചപ്പോ അഡ്വാൻസ് ബുക്കിങ് ലഭ്യം ആകണമെങ്കിൽ 100% പൈസ അന്ന് അടയ്ക്കണം എന്ന വിചിത്ര ന്യായം, അങ്ങനെ ആണേൽ അതിനു ബുക്കിങ് എന്നു പറയേണ്ട കാര്യം ഉണ്ടോ.. ഇനി വീട്ടിൽ അച്ഛനേം അമ്മയെയും പറ്റിച്ച മിടുക്കൻ ആയ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് അറിയാൻ ,ഇതിലും ഭേദം കട്ട പാരയുമായി കക്കാൻ ഇറങ്ങുന്നത് ആണ്.. ആരെ വിശ്വസിച്ചാലും രാജകുമാരിയെ വിശ്വസിക്കരുത്..-ജ്യോതിഷ് പറയുന്നു.

ബുക്ക് ചെയ്ത റെസീപ്റ്റ് ഇല്ലേ... ചീറ്റിങ് കേസ് ആയി ചെയ്തലോ കസ്റ്റമർ കോർട്ടിൽ.. എന്ന ചോദ്യം ഉരാൾ ഉയർത്തുന്നുണ്ട്. അതിന് ജ്യോതിഷ് നൽകുന്ന മറുപടിയിലാണ് കാര്യങ്ങൾ വ്യക്തമാകുന്നത്. അന്ന് അവർ ഒപ്പു ഇട്ടു പോയ പേപ്പറിൽ * ഇട്ടിട്ടു കുറച്ച ടേംസ് ഉണ്ട് അതു കൊണ്ട് കേസ് പോകാൻ പാടാണ് അച്ഛനും അമ്മയ്ക്കും അതു അറിയാതെ ഒപ്പിട്ടത് , പിന്നെ ഇപ്പഴും അവ്യക്തമായ പരസ്യം നൽകി പറ്റിക്കുന്നത് കേസ് കൊടുക്കാൻ സാധിക്കും-എന്നാണ് ജ്യോതിഷ് പറയുന്നത്. ടേംസിലും അങ്ങനാണോ ഫുൾ എമൗണ്ട് പേയ് ചെയ്യണം എന്നാണോ? എന്നും ചോദിക്കുന്നു. ഇതിന് വില കൂടിയാൽ കൂടുതൽ തരില്ല എന്നുണ്ടെന്നാണ് ജ്യോതിഷിന്റെ മറുപടി.

കേസിനു പോകണം,,അനുകൂല വിധി കിട്ടിയില്ലെങ്കിലും,അവരുടെ ടേംസ് ആൻഡ് കണ്ടീഷൻസ് നാലാൾ അറിയാൻ അത് കാരണമാകും,നിങ്ങൾ കേസ് തോറ്റാലും ആ വാർത്ത വന്നാൽ അതിന്റെ ദോഷം അവർക്ക് തന്നെയാണ്-ഇങ്ങനെയാണ് ലഭിക്കുന്ന ഉപദേശം ബുക്ക് ചെയ്ത അത്രയും പവൻ പഴയ വിലക്ക് തന്നോ? ഇല്ല പകുതി പോലും തന്നില്ലെന്നാണ് മറുപടി. ബുക്ക് ചെയ്തപ്പോൾ പവൻ പറഞ്ഞിരുന്നോ? എന്ന ചോദ്യത്തിന് പറഞ്ഞിരുന്നു അച്ഛൻ ആയിരുന്നു പറഞ്ഞത് പക്ഷെ വാക്കാൽ മാത്രം ആയിപ്പോയി എന്നും ജ്യോതിഷ് പറയുന്നു. ഏതായാലും ജ്യോതിഷിന്റെ പോസ്റ്റ് വലിയ ചർച്ചയാവുകയാണ്.

ജ്യോതിഷിന്റെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളിൽ ചിലത് ഇങ്ങനെയാണ്. രാജ കുമാരിയുടെ വൻ ചതി മനസ്സിലാക്കിയ ഒരു വ്യക്തി എന്ന നിലയിൽ പറയുകയാണ് ഇനി ആരും അവൻ മാരുടെ ചതിക്കുഴിയിൽ വിഴാതിരിക്കുക ആരും അവിടെ advance Booking ചെയ്യാതിരിക്കുക, Terms & conditions പരസ്യത്തിൽ ഉണ്ടാവില്ല, ഒരു കാരണവശാലും വലിയ കടകളിൽ നിന്നും വാങ്ങാതിരിക്കുക.പണിക്കൂലി,ടാക്‌സ് എന്നൊക്കെ പറഞ്ഞു നമ്മളെ പിഴിയും.-ഇത്തരം കമന്റുകളുമായി ചർച്ച പുതിയ തലത്തിൽ എത്തുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP