Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തെ പാക്കിസ്ഥാൻ ആക്കിയ ടൈംസ് നൗ ചാനലിനെ ചിരിച്ച് പ്രോത്സാഹിപ്പിച്ച് രാജീവ് ചന്ദ്രശേഖർ; ചിരിച്ച് തള്ളേണ്ടെന്ന് തരൂർ; അർണോബിനെ വിറപ്പിച്ച തരൂരിന്റെ ഇടപെടലിൽ വിറളിപിടിച്ച് ചാനൽ മുതലാളി; തിരുവനന്തപുരം എംപിയും സ്ഥാനാർത്ഥിമോഹിയും സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുന്നത് ഇങ്ങനെ

കേരളത്തെ പാക്കിസ്ഥാൻ ആക്കിയ ടൈംസ് നൗ ചാനലിനെ ചിരിച്ച് പ്രോത്സാഹിപ്പിച്ച് രാജീവ് ചന്ദ്രശേഖർ; ചിരിച്ച് തള്ളേണ്ടെന്ന് തരൂർ; അർണോബിനെ വിറപ്പിച്ച തരൂരിന്റെ ഇടപെടലിൽ വിറളിപിടിച്ച് ചാനൽ മുതലാളി; തിരുവനന്തപുരം എംപിയും സ്ഥാനാർത്ഥിമോഹിയും സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ഡെസ്‌ക്

കേരളത്തെ പാക്കിസ്ഥാനെന്ന് വിശേഷിപ്പിച്ച ടൈംസ് നൗ ചാനലിനെ ന്യായീകരിച്ച് രാജീവ്ചന്ദ്രശേഖർ എംപിയും അതിനെ രൂക്ഷമായി വിമർശിച്ച് ഡോ ശശി തൂരൂർ എംപിയും നേർക്കുനേർ. കേരളത്തെ പാക്കിസ്ഥാൻ എന്ന് സംബോധന ചെയ്ത ചാനലിന്റെ നടപടിയെ അഭിനന്ദിച്ചാണ് രാജ്യസഭ എംപിയും എൻ.ഡി.എ കേരള ഘടകം ചെയർമാനുമായ രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ചാനലിന്റെ ആക്ഷേപത്തെ അനുകൂലിക്കുന്ന തരത്തിൽ ലക്ഷ്മി കാനത്ത് എന്നയാൾ ചാനൽ പറഞ്ഞതു തന്നെയാണ് ശരിയെന്ന തരത്തിൽ ചെയ്ത ട്വീറ്റിനു താഴെയായി മൂന്നു സ്‌മൈലി ഇമോജികളാണ് രാജീവ് ചന്ദ്രശേഖർ നൽകിയിരിക്കുന്നത്. ഈ മറുപടിയിൽ ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരനെയും വി.മുരളീധരനെയും രാജീവ് ടാഗ് ചെയ്തിട്ടുമുണ്ട്. എന്നാൽ കേരളീയർക്ക് നേരെയുള്ള അധിക്ഷേപത്തെ ചിരിച്ചു തള്ളുകയല്ല വേണ്ടതെന്നായിരുന്നു ശശി തരൂർ എംപിയുടെ പ്രതികരണം.

ബിജെപി അധ്യക്ഷൻ അമിത് ഷായുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് ചെയ്ത റിപ്പോർട്ടിൽ ' അമിത് ഷാ ഇടിമുഴങ്ങുന്ന പാക്കിസ്ഥാനിലേക്ക്' എന്നായിരുന്നു ടൈംസ് നൗ ചാനൽ കാണിച്ചത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉണ്ടായതോടെ ചാനൽ മാപ്പ് പറഞ്ഞിരുന്നു. ഇതിരെ സോഷ്യൽമീഡിയയിൽ രൂക്ഷമായ പ്രതികരണമാണ് ചാനലിന് നേരിടേണ്ടിവന്നത്.

എന്നാൽ അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് ചാനൽ തടിയൂരുകയായിരുന്നു. ഇതിനിടെയാണ് ചാനലിന് അനുകൂലിച്ച് അർണാബോ ഗോസാമിയുടെ റിപ്പബ്ലിക് ടിവിയുടെ സംരംഭകൻ കൂടിയായ രാജീവ് ചന്ദ്രശേഖർ രംഗത്തിറങ്ങിയിരിക്കുന്നത്. നേരത്തെ സുനന്ദ പുഷ്‌കർ കേസിൽ തരൂരിനെതിരെ ചർച്ച സംഘടിപ്പിച്ച് അർണാബിന് കുറിക്ക് കൊള്ളുന്ന മറുപടി നൽകി തരൂർ ശ്രദ്ധേയനായിരുന്നു.

എന്നാൽ അർണാബിന്റെ ബന്ധശത്രുവായ ടൈംസ് നൗ ചാനലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കേരളത്തെ അപമാനിച്ച വിഷയത്തിൽ രാജീവ് ചന്ദ്രശേഖർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. അതേസമയം ടൈംസ് നൗ നിലപാടിനെതിരെ തരൂർ രംഗത്തെത്തിയതോടെ രാജീവ് ചന്ദ്രശേഖറിന് സോഷ്യൽമീഡിയയിൽ പൊങ്കാലയർപ്പിക്കാനുള്ള തിരക്കിലാണ് മലയാളികൾ

പാർലമെന്റ് തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകാൻ അണിയറനീക്കം നടത്തുന്ന രാജീവ് ചന്ദ്രശേഖറിനെ പ്രതിരോധിക്കാൻ തിരുവനന്തപുരത്തെ പാർലമെന്റ് അംഗമായ ശശി തരൂർ രംഗത്തെത്തിയതും ശ്രദ്ധേയമാണ്. സുന്ദപുഷ്‌കർ കേസ് റിപ്പബ്ലിക് ചാനൽ തരൂരിനെതിരെ സജീവമാക്കിയതിന് പിന്നിൽ രാജീവ് ചന്ദ്രശേഖറിന് തിരുവനന്തപുരം സീറ്റിനോടുള്ള മോഹമാണെന്നും അന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് രാജീവ്ചന്ദ്രശേഖറിന്റെ ട്വീറ്റിന് തരൂർ മറുപടി നൽകിയിരിക്കുന്നത്.

ബിജെപി അധ്യക്ഷൻ അമിത്ഷായെ അമിട്ട്ഷാജി എന്ന ഹാഷ്ടാഗിട്ട് മലയാളികൾ സ്വീകരിച്ചത് പല ദേശീയ മാധ്യമങ്ങളും വാർത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തെ പരിഹസിച്ച് ടൈംസ് നൗ രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP