Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപ്രതീക്ഷിതമായി എത്തി കാസർഗോഡിന്റെ ഹൃദയം കീഴടക്കി ഉണ്ണിത്താൻ ജൈത്രയാത്ര തുടങ്ങിയപ്പോൾ അനായാസ വിജയം പ്രതീക്ഷിച്ച സിപിഎമ്മിന് അങ്കലാപ്പ്; ഡിസിസി പ്രസിഡന്റ് ഉണ്ണാനും ഉറങ്ങാനും അനുവദിക്കുന്നില്ലെന്ന ആരോപണം ഉയർത്തിയതിന് തൊട്ടുപിന്നാലെ മൂന്ന് കോടി ഡിസിസി ചോദിച്ചെന്ന പുതിയ ആരോപണവുമായി ദേശാഭിമാനി; നഷ്ടപരിഹാരം ചോദിച്ച് സിപിഎം പത്രത്തിനെതിരെ കേസ് കൊടുക്കാൻ സ്ഥാനാർത്ഥിയും; ജനവികാരത്തിന് മുമ്പിൽ ഡിസിസി നേതാക്കൾ ഒതുങ്ങിയപ്പോൾ നുണ വാർത്തകളുമായി ദേശാഭിമാനി

അപ്രതീക്ഷിതമായി എത്തി കാസർഗോഡിന്റെ ഹൃദയം കീഴടക്കി ഉണ്ണിത്താൻ ജൈത്രയാത്ര തുടങ്ങിയപ്പോൾ അനായാസ വിജയം പ്രതീക്ഷിച്ച സിപിഎമ്മിന് അങ്കലാപ്പ്; ഡിസിസി പ്രസിഡന്റ് ഉണ്ണാനും ഉറങ്ങാനും അനുവദിക്കുന്നില്ലെന്ന ആരോപണം ഉയർത്തിയതിന് തൊട്ടുപിന്നാലെ മൂന്ന് കോടി ഡിസിസി ചോദിച്ചെന്ന പുതിയ ആരോപണവുമായി ദേശാഭിമാനി; നഷ്ടപരിഹാരം ചോദിച്ച് സിപിഎം പത്രത്തിനെതിരെ കേസ് കൊടുക്കാൻ സ്ഥാനാർത്ഥിയും; ജനവികാരത്തിന് മുമ്പിൽ ഡിസിസി നേതാക്കൾ ഒതുങ്ങിയപ്പോൾ നുണ വാർത്തകളുമായി ദേശാഭിമാനി

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: ദേശാഭിമാനിക്കെതിരെ നിയമനടപടിക്ക് കാസർകോട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ. സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താനോട് കാസർകോട് ഡിസിസി വൻതുക ചോദിച്ചതിനെച്ചൊല്ലി തർക്കമെന്ന് ദേശാഭിമാനം വാർത്ത കൊടുത്തിരുന്നു. പ്രചാരണ പ്രവർത്തനങ്ങൾക്ക് മൂന്നു കോടി രൂപ ചോദിച്ചുവെന്നാണ് വിവരമെന്നായിരുന്നു വാർത്ത. ഇതിനെതിരെയാണ് രാജ്‌മോഹൻ ഉണ്ണിത്തൻ നിയമനടപടിക്ക് ഒരുങ്ങുന്നത്.

കാസർകോട്ട് ഉണ്ണിത്താന് വേണ്ടി ഡിസിസി പ്രവർത്തിക്കില്ലെന്ന വാർത്ത തുടക്കത്തിൽ എത്തിയിരുന്നു. എന്നാൽ കാസർകോട്ടെ കൊലപാതക രാഷ്ട്രീയം ചർച്ചയാക്കാൻ ഉണ്ണിത്താന് കഴിയുമെന്ന വിലയിരുത്തൽ അണികളിൽ ഉയർന്നതോടെ നേതാക്കൾ ഉണർന്നു. വിവാദങ്ങൾ അവസാനിപ്പിച്ച് ഉണ്ണിത്താന്റെ വിജയത്തിന് വേണ്ടി രംഗത്തെത്തി. ഇതിനിടെയാണ് ദേശാഭിമാനിയിലെ വാർത്തകൾ വന്നത്. പാർട്ടിക്കാരുടെ പിന്തുണ ഉണ്ണിത്താണ് ഇല്ലെന്ന് വരുത്താനായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് മാനനഷ്ടകേസ് കൊടുക്കാൻ ഉണ്ണിത്തൻ തയ്യാറാകുന്നത്.

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ ദേശാഭിമാനി വാർത്തകൾ ഇങ്ങനെ

പ്രചാരണത്തിന് സഹകരണമില്ല, ഊണുപോലും കിട്ടാതെ ഉണ്ണിത്താൻ; ഇങ്ങനെയായാൽ നാട്ടിലേക്ക് മടങ്ങുമെന്ന് ഭീഷണി

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫ് നേതാക്കൾ സഹകരിക്കുന്നില്ലെന്ന് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. ഇങ്ങനെയായാൽ നാട്ടിലേക്ക് മടങ്ങുമെന്ന് ഭീഷണി ഉയർത്തി ഉണ്ണിത്താൻ യുഡിഎഫ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. നേതാക്കളുമായുള്ള തർക്കത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെ സ്ഥാനാർത്ഥി പര്യടനം നടന്നില്ല. രാവിലെ നടന്ന യുഡിഎഫ് യോഗത്തിലാണ് നാടകീയ രംഗങ്ങളുണ്ടായത്.

കോൺഗ്രസ് നേതാക്കളുടെ തമ്മിൽതല്ലിനിടയിൽ തന്റെ കാര്യങ്ങൾ നോക്കാനാരുമില്ലെന്നും ഉണ്ണിത്താൻ പരിഭവിച്ചു. പര്യടനത്തിന് കൃത്യമായ ഷെഡ്യൂളില്ല. തിങ്കളാഴ്ച രാവിലെ ട്രെയിനിറങ്ങിയതുമുതൽ ഡിസിസി ഭാരവാഹികൾ പറയുന്നിടത്തൊക്കെ ഓടിയെത്തി. എങ്ങോട്ട് പോകുന്നുവെന്ന് ഒരു നിശ്ചയവുമില്ല. ഡിസിസി നേതാക്കളെ തനിക്ക് വിശ്വാസമില്ലെന്നും ഉണ്ണിത്താൻ തുറന്നടിച്ചു. ക്ഷുഭിതനായി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയ ഉണ്ണിത്താൻ കെപിസിസി ഭാരവാഹികളെ വിളിച്ച് പരാതിപ്പെട്ടു. ഉച്ചഭക്ഷണം ലഭിച്ചില്ലെന്നും പര്യടനത്തിന് കൃത്യമായ ഷെഡ്യൂൾ ഇല്ലെന്നും ദൃശ്യമാധ്യമങ്ങളോടും ഉണ്ണിത്താൻ പറഞ്ഞു.

ഹൈക്കമാൻഡിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിനുശേഷം തിങ്കളാഴ്ച കാസർകോട് ട്രെയിനിറങ്ങിയ ഉണ്ണിത്താനെ സ്വീകരിക്കാൻ ഡിസിസിയിലെ പ്രമുഖ നേതാക്കളാരും എത്തിയില്ല. സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പ് നൽകിയശേഷം വഞ്ചിക്കപ്പെട്ട സുബയ്യ റൈയും സ്വീകരിക്കാനെത്തിയില്ല. കെട്ടിയിറക്കിയ സ്ഥാനാർത്ഥിയുമായി സഹകരിക്കില്ലെന്ന് ഡിസിസി ഭാരവാഹികൾ നേരത്തെ വ്യക്തമാക്കിയതാണ്.

കെപിസിസിയുടെ ഭീഷണിയിലാണ് ജില്ലയിലെ നേതാക്കൾ പരസ്യ പ്രതിഷേധം നിർത്തിയത്. 24 ഡിസിസി ഭാരവാഹികളിൽ 21 പേരും കെപിസിസി നിർവാഹക സമിതി അംഗം സുബയ്യ റൈയെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ലീഗിനും താൽപര്യം സുബയ്യ റൈയായിരുന്നു.

പണം വേണമെന്ന് ഉണ്ണിത്താനോട് ഡിസിസി

കാസർകോട്: സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താനോട് കാസർകോട് ഡിസിസി വൻതുക ചോദിച്ചതിനെച്ചൊല്ലി തർക്കം. പ്രചാരണ പ്രവർത്തനങ്ങൾക്ക് മൂന്നു കോടി രൂപ ചോദിച്ചുവെന്നാണ് വിവരം. പണം ഇറക്കിയാലേ നേതാക്കളും അണികളും പ്രവർത്തനത്തിനിറങ്ങൂവെന്നാണ് ഡിസിസി നിലപാട്. പണമുണ്ടാക്കൽ തന്റെ ചുമതലയല്ലെന്നും ഡിസിസിയും കെപിസിസിയും കണ്ടെത്തണമെന്നും ഉണ്ണിത്താൻ തിരിച്ചടിച്ചു. നേതാക്കൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിക്കുന്നില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാനും അദ്ദേഹം മടിച്ചില്ല. കൂടാതെ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിനെതിരെ നടപടി വേണമെന്ന് കെപിസിസിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഉണ്ണിത്താൻ.

ഹൈക്കമാൻഡ് നോമിനിയായി ഹക്കീം കുന്നിൽ പ്രസിഡന്റായി ചുമതലയേറ്റടുത്തതുമുതൽ രൂക്ഷമായ ഡിസിസിയിലെ പോര് ഉണ്ണിത്താന്റെ സ്ഥാനാർത്ഥിത്വത്തോടെ കൂടുതൽ വഷളായി. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഹക്കീം കുന്നിലിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാമെന്നാണ് ഉണ്ണിത്താൻ ഇടഞ്ഞുനിൽക്കുന്ന ഡിസിസി നേതാക്കൾക്ക് നൽകിയ ഉറപ്പ്. സുബ്ബയ്യ റൈയെ സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ച് ഉണ്ണിത്താനെതിരെ തിരിഞ്ഞ ഡിസിസി ഭാരവാഹികളെ അനുനയിപ്പിക്കാനാണ് ഈ കരാർ. ഉമ്മൻ ചാണ്ടിയുടെ ശക്തമായ പിൻബലമുള്ള ഹക്കീം കുന്നിലിനെതിരെ കെപിസിസിക്ക് നടപടിയെടുക്കാൻ ധൈര്യമുണ്ടാകില്ലെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു.

ഡിസിസിക്കെതിരെ മാധ്യമങ്ങളോട് ഉണ്ണിത്താൻ പരസ്യമായി പൊട്ടിത്തെറിച്ചതിനെ തുടർന്ന് യുഡിഎഫ് സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചെങ്കിലും ഇതിൽ ഡിസിസി പ്രസിഡന്റ് അംഗമല്ല. ഡിസിസി അംഗീകാരത്തോടെ അങ്ങനെയൊരു കമ്മിറ്റി രൂപീകരിച്ചിട്ടില്ലെന്നും ബാക്കി കാര്യങ്ങൾ വ്യാഴാഴ്ച അറിയാമെന്നും ഹക്കീം കുന്നിലുമായി ബന്ധമുള്ള നേതാക്കൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP