Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർ.എസ്.എസുകാരൻ കൊല്ലപ്പെട്ട കേസിലെ മുഴുവൻ പ്രതികളേയും പിടിച്ചതിൽ രാജ്നാഥ് സിങ് മതിപ്പ് പ്രകടിപ്പിച്ചു; കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന നിലപാടിലും തൃപ്തി; കേന്ദ്രമന്ത്രിയുമായുള്ള സംഭാഷണം വെളിപ്പെടുത്തി മുഖ്യമന്ത്രി

ആർ.എസ്.എസുകാരൻ കൊല്ലപ്പെട്ട കേസിലെ മുഴുവൻ പ്രതികളേയും പിടിച്ചതിൽ രാജ്നാഥ് സിങ് മതിപ്പ് പ്രകടിപ്പിച്ചു; കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന നിലപാടിലും തൃപ്തി; കേന്ദ്രമന്ത്രിയുമായുള്ള സംഭാഷണം വെളിപ്പെടുത്തി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു.

തിരുവനന്തപുരത്ത് ആർ.എസ്.എസ്. പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ മുഴുവൻ പ്രതികളേയും പെട്ടെന്ന് അറസ്റ്റ് ചെയ്തതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് മതിപ്പ് പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

ഈ സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി ഇന്ന് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കിയിരുന്നു. അപ്പോഴാണ് പ്രധാനപ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്ത കാര്യം മുഖ്യമന്ത്രി അദ്ദേഹത്തെ ധരിപ്പിച്ചത്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ ആരായാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയതായും മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്ക് പേജിലൂടെ വ്യക്തമാക്കി.

ടെലഫോൺ സംഭാഷണത്തിൽ അക്രമങ്ങളിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് രാജ്നാഥ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അക്രമ സംഭവങ്ങളിൽ കേന്ദ്ര സർക്കാരിനുള്ള ഉത്കണ്ഠയും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP